Saturday, November 19, 2011

മൂന്നു ചിറകുള്ള വിത്ത്


ഇരുമ്പില്‍ ഇരുമ്പുരയുന്ന ശബ്ദത്തോടെ
കിതച്ചുനില്‍ക്കുന്ന വണ്ടിക്കകത്ത്
മൂന്നു ചിറകുള്ള വിത്തായി ഞാന്‍
തിരുമൈലായില്‍
രണ്ടിനും മൂന്നിനുമിടയിലെപ്പോഴോ
ചുംബനങ്ങളേറ്റുണരുന്ന രാവുകളില്ലാതെ
അവനവന്‍ തുരുത്തുകളില്‍
ഒടുങ്ങിത്തീര്‍ന്നുകൊണ്ടിരിക്കുന്നു
...