വിരിഞ്ഞതൊരു കുഞ്ഞു പൂവ്.
മാത്തുക്കുട്ടിച്ചായന്റെ കടയുടെ ഇങ്ങേ കിഴക്കുവശത്ത് തന്നെ.
കടയെന്ന് പറയുമ്പോള്‍ നാലു പഴയ സൈക്കിള്ടയറുകളില് പൊക്കിനിര്ത്തിയൊരു ചെറിയ പെട്ടിക്കട.
പല്ലിലൊമ്പതും ചുമന്ന അടയാളങ്ങള്‍ മാത്രമായെങ്കിലും
പൂവിനെ നോക്കി മാത്തുക്കുട്ടിച്ചായന് ചിരിക്കുമ്പോള്‍ അതൊരു ശേലാണ്.
വഴിയേ പോയ പശുക്കളിലൊരെണ്ണം മൂക്കു കൊണ്ടുഴിഞ്ഞു നോക്കി.
ബ്ര്‍ര്‍ര്‍ ശബ്ദത്തില്‍ ഒന്നു പുച്ഛിച്ച് അവളുടെ നാക്ക് പച്ചപ്പുകളിലേക്ക് പോയി.
അയിഷുക്കുട്ടിയ്ക്ക് സ്കൂളുണ്ട്.
പുറത്ത് പുത്തനൊരു ബാഗും കയ്യില്‍ മൈലാഞ്ചിപ്പാടുമുണ്ട്.
"മണമുണ്ട്.”
അയിഷുക്കുട്ടി ഉറപ്പിച്ച് പറഞ്ഞു.
എല്സയ്ക്കത്ര വിശ്വാസം പോര!
മാത്തുക്കുട്ടിച്ചായന് മോണ കാട്ടി പിന്നെയും ചിരിച്ചു.
പൂവു നാണിച്ചു.
അയിഷുക്കുട്ടിയും എല്‍സയും നാണിച്ചു.
“മണമുണ്ട്" അയിഷുക്കുട്ടി ഒന്നു കൂടെ ഉറപ്പിച്ചു പറഞ്ഞു.
എല്‍സ പിണങ്ങി.
സൂര്യനെ നോക്കി
ശലഭത്തെ ധ്യാനിച്ച്
വിടര്‍ന്നു നിന്ന പൂവിനു
നിറങ്ങള്‍ ഏഴുണ്ടായിരുന്നെന്നത്
പിന്നീടറിഞ്ഞ കഥ!
കടയിന്നില്ലെങ്കിലും മാത്തുക്കുട്ടിച്ചായന് ഇപ്പോഴും പൂവിനരികില്ത്തന്നെ കാണുമെന്ന് അയിഷുക്കുട്ടിയ്ക്കറിയാം.
അല്ലെങ്കിലെന്തിനാണവള് എന്നും മുടങ്ങാതെ പൂവിനെയുമ്മ വെയ്ക്കുന്നത്?
5 comments:
അതുകൊള്ളാം
മണമുണ്ട്..
പീഡനങ്ങള്‍" അരങ്ങു തകര്ക്കുന്നതുകൊണ്ടാവും.
നിറങ്ങള്‍ ഏഴുണ്ടായിരുന്നെന്നത്
പിന്നീടറിഞ്ഞ കഥ!
BEST WISHES
അല്ലെങ്കിലെന്തിനാണവള് എന്നും മുടങ്ങാതെ പൂവിനെയുമ്മ വെയ്ക്കുന്നത്?
Post a Comment