എനിക്കോര്‍മയുണ്ട്.
മഴവില്ലു പോലെ വളഞ്ഞ മേല്പാലത്തിന്റെ
കൈവരികളോട് ചേര്‍ന്നു നിന്ന് നമ്മളാദ്യം ചുംബിച്ചത്.
പാതിയടഞ്ഞും, കണ്ണുകള്‍ -
പരിഭ്രമത്താല്‍ പാതി തുറന്നും.
അന്ന് ഖല്‍ബില്‍ തീ പടരാന്‍ തുടങ്ങിയതല്ലേയുള്ളൂ.
അന്ന് ഖല്‍ബില്‍ തീ പടര്‍ന്നു തുടങ്ങിയതല്ലേയുള്ളൂ.
നിലാവുദിച്ചില്ലെങ്കില്‍
നക്ഷത്രങ്ങളെ കണ്ടുകിടന്നുറങ്ങാന്‍
നമ്മള്‍ തീര്‍ച്ചയായും പോകും.
മഞ്ഞേറ്റുകിടക്കുന്ന പുല്‍ത്തകിടികള്‍
പുഴവക്കുകളിലിനിയും ബാക്കിയുണ്ടോ എന്നറിയില്ല,
വരമ്പുകളിലെ വാകമരങ്ങള്‍ ഈയിടെ പൂക്കാറുണ്ടോയെന്നും.
എങ്കിലും
എല്ലാവരും മറന്ന,
ആരാധകരുപേക്ഷിച്ച
ഒരു ചാപ്പല്‍ നാം കണ്ടെത്താതിരിക്കില്ല.
ചുവരുകള്‍ നരച്ചതെങ്കിലും,
രൂപക്കൂടില്‍
കൊഴിഞ്ഞ കാലത്തിന്റെ
ശില്‍പങ്ങള്‍ മാത്രം ബാക്കിയുള്ളതെങ്കിലും ...
കുന്തിരിക്കത്തിന്റെ മണമിനിയും കെടാതെ
നിറഞ്ഞുനില്‍പുണ്ടാവുമവിടെ.
കുര്‍ബാനകള്‍ വേണ്ട നമുക്ക്;
കാസ വീഴ്താനല്പമിടം മാത്രം മതി.
നീയും ഞാനും ദൈവവും അവിടെ വെച്ചില്ലാതാവുന്നു.
കാലം നമ്മെയോ നാം കാലത്തെയോ കണ്ടെടുക്കുന്നു.
പിന്നെ
മണ്ണിനും ഋതുക്കള്‍ക്കും ആകാശത്തിനും അതീതമായി
ഉള്ളിലെ തീ മാത്രം അവശേഷിക്കും
10 comments:
നെരൂദപ്പെട്ടോ :)
you surprise me everytime!
:)
<3
ഖൽബിലെത്തീ.... ഖൽബിലെ തീ!!!!
Kollaam
ഇതെന്താണ് ഖല്ബും കുർബാനയുമെല്ലാം ഒന്നിച്ചുരുളുന്നത് ?
മനോഹരം..പ്രണയാര്ദ്രം
ഹോ ...ഭയങ്കരം ....
തീ....കത്തിപടരുന്നു....പിന്നെ ചാരമാക്കുന്നു....
bheekaram
Post a Comment