Monday, June 14, 2010

ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ്ഞത്

പറയുവാനുള്ളതെല്ലാം ഉമ്മകള്‍ കൊണ്ടായിരുന്നു അവളെന്നോട് പറഞ്ഞിരുന്നത്. അതിനര്‍ഥം അവള്‍ ഊമയായിരുന്നെന്നോ ഞാന്‍ ബധിരനാണെന്നോ അല്ല. പറഞ്ഞു പഴകിയതും പഴകിപ്പറഞ്ഞതുമായ വരികള്‍ക്ക് സംവേദനശക്തി നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് തോന്നിക്കാണണം. അത്രമാത്രം!

ആദ്യത്തെ നനുത്ത ഉമ്മ
കടലോളം പോന്ന ആഴത്തെ
സൂചിപ്പിക്കുന്നതായിരുന്നു.

നീയെന്റേതാണെന്നും, വാചാലമായ മൗനങ്ങള്‍ രാഗമാണെന്നും, രാവുകള്‍ പ്രണയം വിരിയുന്ന പൂമരമാണെന്നും പറഞ്ഞത് കവിളില്‍ അവളുടെ മൂര്‍ച്ചയേറിയ വെളുത്ത പല്ലുകളമര്‍ത്തിക്കൊണ്ടായിരുന്നു. മറുപടിയുടെ നീറ്റല്‍ നീലനിറമുള്ള പാടുകളായി ഇന്നുമുണ്ടാവണം അവളുടെ കഴുത്തില്‍!

ഉല്‍സവപ്പിറ്റേന്ന്
കാവില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
ഉമ്മകളുടെ ഉല്‍സവമായിരുന്നു!

പള്ളിനീരാട്ടിനു ശേഷം , ഉറക്കത്തിലേക്കു വീഴും മുന്‍പേ മുന്നേ ഭഗവതി തുറന്നുവിട്ട യക്ഷിയും മറുതയും ഭൂതഗണങ്ങളും നല്‍കിയ സുരക്ഷിതത്വത്തില്‍, വഴിക്കച്ചവടക്കാര്‍ ഉപേക്ഷിച്ചുപോയ പൊട്ടിയ ചുവന്ന വളച്ചില്ലുകള്‍ക്കും കാറ്റൊഴിഞ്ഞ ആപ്പിളുബലൂണുകള്‍ക്കും മുകളില്‍ അവള്‍ മനസ് തുറന്ന് സംസാരിച്ചതൊക്കെയും ഉമ്മകളിലൂടെത്തന്നെ. നനഞ്ഞ്, അമര്‍ന്ന്, ആഴത്തില്‍, വേഗതയില്‍.

അവളല്ലാതൊരുവളുണ്ടെന്ന തോന്നലില്‍
പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്തത്
ഉമ്മകള്‍ നിഷേധിച്ചുകൊണ്ടായിരുന്നു.

അവസാനമായി നല്‍കിയ വരണ്ട ചുംബനം മാത്രം
വാക്കുകളിലും മൗനങ്ങളിലുമൊതുങ്ങാതെ,
പൊള്ളലുകളും മുറിവുകളുമായി,
നീറിയും നീറ്റിയും
തലച്ചോറിലെവിടെയോ ഇന്നും തിണര്‍ത്തുകിടക്കുന്നു.

18 comments:

vinus said...

തേങ്ങ ഞാനടിച്ചു (((ഠോ)))അവസാന വരികൾ കിടു

എതിരന്‍ കതിരവന്‍ said...

ഉമ്മകൾ നിഷേധിയ്ക്കുക, പിന്നെ കഴുത്തിൽ നീലനിറമുള്ള, കടിച്ചതിന്റെ പാടുകൾ ഉണ്ടാക്കുക-മനസ്സിലായി. പിന്നെ പുക്കിളിനു ചുറ്റിനും കുത്തിവയ്ക്കേണ്ടി വന്നോ അവൾക്ക്?
(സോറി, കവിതയൊക്കെ വായിച്ചാൽ ഇത്രേമൊക്കെ മനസ്സിലാക്കാനേ അറിവുള്ളൂ. അതു കൊണ്ടാ)

-സു‍-|Sunil said...

സോര്‍ബാ ദ ഗ്രീക്കില്‍ സോര്‍ബയും റഷ്യക്കാരനും ഡാന്‍സ് ചെയ്തായിരുന്നു സംവദിച്ചിരുന്നത്.
മറുഭാഷകള്‍ കണ്ടെത്താന്‍ ധൃതിയായി എന്ന് എനിക്കും തോന്നാറുണ്ട്.
-സു-

ഹാഫ് കള്ളന്‍||Halfkallan said...

കൊള്ളാം .. വാക്കുകള്‍ക്കു അര്‍ഥം മാത്രമേ ഉള്ളു .. ഭാവം ഇല്ല !

കുക്കു.. said...

:)

സന്ദീപ് കളപ്പുരയ്ക്കല്‍ said...

ഉമ്മകള്‍ മാത്രം ,

cALviN::കാല്‍‌വിന്‍ said...

vinus : തേങ്ങക്ക് നന്ദി

എതിരന്‍ജി : ഇതിലും ഭേദം എന്നെയങ്ങ് മരിക്കുന്നതായിരുന്നു.

സു: ഭാഷയറിയാത്തിടത്തെത്തുമ്പോഴാണ് വാക്കുകളില്ലാത്ത മറുഭാഷകളുടെ സൗന്ദര്യം നമ്മളറിയുന്നതല്ലേ :)

ഹാഫ് : നീ പോടാ ;)

കുക്കു :)

സന്ദീപ് : നന്ദി :)

Captain Haddock said...

അന്ന് വായിച്ചു.
ഇന്ന് ഒന്നും കൂടെ വായിച്ചു.
ഇനി വായിക്കുമ്പോ കമന്റ്‌ ഇടാം.
എന്നാല്‍ അന്ന് കമന്റ്‌ ഇടാതിരിയ്ക്കുന്നതലേ നല്ലത്.

ചിത്രഭാനു said...

ഞാൻ മരിച്ചെന്ന് നീയും നീ മരിച്ചെന്ന് ഞാനും കരുതുക.....
ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക....

കാല്വിൻ, ഇവിടെ സംവേദനം പൂർണ്ണമാകുന്നു....................
നന്ദി. നല്ലൊരു വായനാനുഭവത്തിന്, എനിക്ക് പറയാനാവാത്തത് പറഞ്ഞതിന്. കവികൾ മനുഷ്യരുടെ പൂരകങ്ങളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ എങ്ങനെ ഇതിത്ര ക്രിത്യമാകും....
അഭിനന്ദനങ്ങൾ

cALviN::കാല്‍‌വിന്‍ said...

ക്യാപ്റ്റന്റെയും ചിത്രഭാനുവിന്റെയും കമന്റുകള്‍ക്ക് ഓരോ ഉമ്മകള്‍ വീതം തരാതിരിക്കാന്‍ വയ്യ!
:)

മത്താപ്പ് said...

വളരെ നന്നായിരിക്കുന്നു
എനിക്കിഷ്ടമായി....
ആശംസകള്‍.......

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അവളല്ലാതൊരുവളുണ്ടെന്ന തോന്നലില്‍
പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്തത്
ഉമ്മകള്‍ നിഷേധിച്ചുകൊണ്ടായിരുന്നു.

എവിഎയോ കൊളുത്തിയോ വലിഞ്ഞോ മുറുകിയോ .. എന്തോ .
എനിക്കിഷ്ടപ്പെട്ടതിതാണ്.

Rakesh said...

ഇത്തിരി വാക്കുകളിലൂടെ ഒത്തിരി പറഞ്ഞിരിക്കുന്നു.ഒത്തിരി നന്നായിട്ടുണ്ട് എഴുത്ത് ഇപ്പോൾ.വായിക്കുന്നവനെ നീറ്റുന്ന എന്തോ .ഇഷ്ടമായി.:)

jayarajmurukkumpuzha said...

valare nannayittundu.... aashamsakal.......

Jishad Cronic™ said...

വളരെ നന്നായിരിക്കുന്നു...

ഹേമാംബിക said...

ഉമ്മ എല്ലാ നാട്ടിലും ഉമ്മ തന്നെ. ഉമ്മയെക്കുറിച്ചു എഴുതുന്നതും ഇങ്ങനെ തന്നെ!
എനിക്കിഷ്ടായി,
ഏയ്‌ , എഴുത്ത് മാത്രം !

അപരിചിത said...

kalakki.....!!!

loved it..

orupaad naalkk sesam evdae vannapol...ithu vayichappol..post ittalo enna oru thonnal....

good work...!!!!

Sudeep said...

umma.

...