ലയണല്‍ മെസ്സിയായ തമ്പുരാനേ
നിന്റെ നാമം വാഴ്ത്തപ്പെടേണമേ...
ലീഗ് ഫുട്ബോളില്‍ എന്ന പോലെ വേള്‍ഡ് കപ്പിലും
നിന്റെ ഗോളുകള്‍ പിറക്കേണമേ...
ഇംഗ്ലണ്ടിന്റെ ഫൌളുകള്‍ ഞങ്ങള്‍ പൊറുത്തു കൊടുക്കുന്നത് പോലെ
ഞങ്ങളുടെ ഫൌളുകള്‍ക്ക് ഞങ്ങളോടും പൊറുത്ത് തരേണമേ...
മെസ്സിയുടേയും മറഡോണയുടേയും അര്‍ജ്ജന്റീനയുടേയും നാമത്തില്‍ ....
ആമേന്‍ !
*ടൈറ്റില്‍ ദേവദാസ് വിയെമ്മിന്റെ :)
6 comments:
ആമേന്‍ !
അവർ ഒരു പോസ്റ്റിൽ ഗോളടിച്ചാൽ നിങ്ങൾ (ഹാഫ് ടൈം കഴിഞ്ഞ്) മറുപോസ്റ്റും തുറന്നുകൊടുക്കുക.
നിന്റെ ഗോളുകൾ പോലെ നിന്റെ എതിരാളിയുടെ ഗോളിനേയും സ്നേഹിക്കുക.
ലോകകപ്പാ സമസ്താ ഗോളിനോ ഭവന്തു. (കെടക്കട്ടെ ഒരു ആർഷനും)
ഫ്രീക്കിക് ദുഖമാണുണ്ണീ, പെനാൽറ്റിയല്ലോ സുഖപ്രദം.
ബ്രഹ്മമുരാരി സുരാര്ചിത സാംബ
നിര്‍മല ഭാസിത ശോഭിത സാംബ
ജന്മജദുഃഖ വിനാശച സാംബ
തസ്മരമാമി സദാ ജയ സാംബ
:)
മെസ്സി വാഴ്ക
ഓം നമോ മെസ്സിയായ
ഓം നമോ മറഡോണയായ
ഓം നമോ അര്ജണന്റീനായ
പിതാവായ മറഡോണയുടെയും പുത്രനായ മെസ്സിയുടെയും പരിശുദ്ധാര്ജണ്റ്റീനയുടെയും നാമത്തില്‍ ആമേന്‍
Post a Comment