Saturday, June 5, 2010

അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില്‍ ഇറങ്ങിയാലെന്താണ്?

1. നൊസ്റ്റാള്‍ജിയ:

ജനല്‍ക്കമ്പിയില്‍ നിന്നും മുകളിലേക്കിറ്റ് വീഴുന്ന
ഒരു മഴത്തുള്ളി -

ചുണ്ടില്‍ നിന്നും കത്തിത്തുടങ്ങി
വായുവില്‍ എരിഞ്ഞുതീരുന്ന ഒരു സിഗരറ്റ് കുറ്റി.

2. റഫറന്‍സ്:
ഫൂക്കോയുടെ സ്പെല്ലിങ്ങ് അന്വേഷിച്ചത്
പുസ്തകം വായിക്കാനൊന്നുമായിരുന്നില്ല.
വിക്കിപ്പീഡിയയില്‍ ഒന്നു പരതാന്‍

എന്റെ ചിന്തകളെ റീഗ്രസീവ് എന്ന്
സംബോധന ചെയ്തവന്റെ തന്തക്ക് വിളിക്കാന്‍...
എന്തിനും ഒരു റഫറന്‍സ് ഉണ്ടായിരിക്കുന്നത് നല്ലതാണ്!


3. വിക്ക്:
വിക്ക് സച്ചിദാനന്ദന്റെ ഒരു കവിതയുടെ പേരാണ്.

4. യാത്ര:

ഇടിച്ചു കയറിയാണ് അരികിലെങ്കിലും ഒരു സീറ്റ് തരപ്പെടുത്തിയത്
അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില്‍ (എങ്കിലും)
ഇറങ്ങിയാലെന്താണ്?

YMCAയില്‍ ഇറങ്ങിയാല്‍ രസികന്‍ മില്‍ക് ഷര്‍ബത് കുടിക്കാം
അല്ലെങ്കില്‍ പാരഗണില്‍ നല്ല ഉച്ചയൂണ് ലഭിക്കും
വെസ്റ്റ് ഹില്ലിലും ഇറങ്ങാമല്ലോ.
ബംഗ്ലാദേശ് കോളനിയില്‍ ഇപ്പോഴും കഞ്ചാവ് കിട്ടുമെന്നാണറിവ്...


സീറ്റിനടുത്ത് ഒരു ഭാരിച്ച സഞ്ചിയും പിടിച്ച് നിക്കുന്ന
ആ താടിക്കാരന്റെ നെറ്റിയില്‍ നിന്നും
വിയര്‍പ്പിന്റെ മണികള്‍ ഇറ്റ് വീഴുന്നത് എന്റെ പുതിയ
ലിവൈസ് ജീന്‍സിലേക്കാണ്!
നാശം പിടിക്കാന്‍!

അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന്
കാപ്പാടിറങ്ങിയാല്‍ പോലും
ബീച്ചിലെ മദാമ്മമാരുടെ വെളുത്ത തുടകളെ കാണുവാന്‍ കഴിയും.

ഇല്ല കൊയിലാണ്ടിയെത്തി.
ഇനി വടകരവരെയും അയാളെഴുന്നേല്‍ക്കുമെന്ന് തോന്നുന്നില്ല.
പയ്യോളിയിലെങ്കിലും?

അടുത്തിരിക്കുന്ന ആ വിന്‍ഡോ സീറ്റുകാരന്‍...
അയാള്‍ തലശ്ശേരിയെങ്കിലും ഇറങ്ങിയാല്‍ മതിയായിരുന്നു!

17 comments:

അശരീരി said...

:-)

അരുണ്‍ കായംകുളം said...

എന്താദ്?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നീ ക്ലീനറുടെ അടുത്താണോ ഇരുന്നത് എന്നാണെന്റെ സംശയം!

suraj::സൂരജ് said...

ചെക്കന്‍ കൈ വിട്ടു പോയി.... എന്നാലും ഇഷ്ടപ്പെട്ടഡേയ്..... ആശംസകള്‍ !

Muhammed Shan said...

കൊള്ളാം...
:)

INDULEKHA said...

മനഃശാസ്ത്രജ്ഞര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കും അല്ലേ :)
ഇന്ത്യ സമ്മതിച്ചു പക്ഷെ വിദേശം. ??
ആര്, ഹാഡ്‌ലി സായിപ്പാണോ സര്‍ട്ടിഫിക്കറ്റ് തന്നത് ? :P

Sudhi|I|സുധീ said...

ഡാ...
കണ്ണൂരെത്തിയാല്‍ നമുക്ക്‌ അയാളെ ഇറക്കാം... ഡോണ്ട് വറി... :)

shajiqatar said...

എന്തായാലും ഒരു സീറ്റുണ്ടല്ലോ,അയാള്‍ എവിടെയെങ്കിലും ഇറങ്ങാതിരിക്കില്ല.

Captain Haddock said...

നല്ല ഒഴുക്കുള്ള വരികള്‍... (ബാകി ഞാന്‍ പറയണ്ടാ...ല്ലേ ?)

പകല്‍കിനാവന്‍ | daYdreaMer said...

ഹ നല്ല രസം..
അല്ല.. അയാൾക്ക് ഈ സ്റ്റോപ്പിലെങ്കിലും ഇറങിക്കൂടെ.. പഹയൻ..

സ്വപ്ന ജീവി said...

അല്ല മാഷെ കോഴികോട് നിന്നും തലശ്ശേരിയിലേക്ക് എപ്പോള്‍ പോയി. അതോ കന്നുരിലേക്ക് പോയതാണോ?, വെറുതെ ഇരുന്ന എന്നെ മില്‍ക്ക് സര്‍ബതും പരഗനിലെ ഊണും പറഞ്ഞു കൊതിപിച്ചു, അതാണ് നൊസ്റ്റാള്‍ജിയ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കുതിരവട്ടത്തേക്ക് പോകാന്‍ തലശ്ശേരി വഴി വരണോ?

ബിനോയ്//HariNav said...

ഹൊ! ചതിയായിപ്പോയി.. ആ ജനല്‍‌ക്കമ്പിയേന്ന് മേലോട്ട് പോയ വെള്ളത്തുള്ളീല് തപ്പിത്തടഞ്ഞ് അഞ്ചു മിനിറ്റ് പോയി. ബാക്കി വായിച്ചപ്പഴല്ലേ.. :)

എതിരന്‍ കതിരവന്‍ said...

വിൻഡോ സീറ്റുകാരൻ:
എന്റെ അടുത്തിരിക്കുന്ന ഈ ബോറൻ ഞാൻ എവിടെയാ ഇറങ്ങുന്നതെന്ന് തലപുണ്ണാക്കുന്നത് എന്തിനാണോ. ഞാൻ വായിക്കുന്ന ഫൂക്കോയുടെ പുസ്തകത്തിലേക്ക് ഒളിച്ചു നോക്കുന്നുമുണ്ട്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ചുണ്ടില്‍ നിന്നും കത്തിത്തുടങ്ങി
വായുവില്‍ എരിഞ്ഞുതീരുന്ന ഒരു സിഗരറ്റ് കുറ്റി."

അതു തന്നെ ഗൃഹാതുരത്വം...

എതിരന്‍ കതിരവന്‍ said...

‘ബോറൻ” എന്നായിപ്പോയത് ഒരു അക്ഷരം മാറിയതിനാലാണ്. “ബോബൻ” എന്നാണുദ്ദേശിച്ചത്. കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരൻ എന്ന്.

cALviN::കാല്‍‌വിന്‍ said...

അശരീരി :)

അരുണ്‍ - ആ ;)

കുകഒകുകെ : പോഡേയ് :)

സൂരജ് : നന്ദിഷ്ടാ,,, നമ്മളൊക്കെ പണ്ടേ കൈവിട്ട് പോയ കൂട്ടത്തിലല്ലേ ;)

ഷാന്‍ :)

ഇന്ദുലേഖ : സൈക്കോളജിസ്റ്റുകള്‍ക്കല്ലേ ഇപ്പോ വല്യേ വ്വല്യേ അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ബൈദവേ നാന്‍ വന്ത് പ്രഫസര്‍ ഹാഡ്ലിക്ക് മുതല്‍ ശിഷ്യന്‍ ;)

സുധി : അങ്ങോര് കാഞ്ഞങ്ങാട്ടേ എറങ്ങൂന്നാ തോന്നുന്നെ :)

ഷാജിഖത്തര്‍ : ഇറങ്ങുമാരിക്കും ല്ലേ :)

കപ്പിത്താന്‍ : ആശംസകള്‍!

പകല്‍ക്കിനാവന്‍ : അദന്നെ

സ്വപ്നജീവി: അങ്ങനെയും ചില യാത്രകള്‍ ! :)

കുട്ടിച്ചാത്തന്‍ : അങ്ങോട്ടേയ്ക്ക് പോവാന്‍ ആണോ? ;)

ബിനോയ് : :) ഹി ഹി

എതിരന്‍ ജി : അക്ഷരം മാറിപ്പോവുന്നത് സൂക്ഷിച്ച് വേണം ;)

ജിതേന്ദ്രകുമാര്‍ : യൂ ഗോട് ഇറ്റ് :)

...