Monday, April 26, 2010

ഒരു പകല്‍, ഒരു വഴി നിങ്ങളോട്‌ ചെയ്യുന്നത്

വഴിയരികുകള്‍ ഭയം നല്‍കുന്നതാണ്
ഒറ്റപ്പെടലുകള്‍ തുടങ്ങുന്നതിവിടെ നിന്നാണല്ലോ

എന്നത്തെയും പോലെ നിങ്ങളുടെ കാലുകള്‍ വേഗത്തില്‍ ചലിക്കുന്നു
പിരിയുന്നൊരു വഴി, പിറകില്‍ നിന്നൊരു ശബ്ദം
വെറുതെ കടന്നുപോവുന്നൊരു മോട്ടോര്‍ ബൈക്കെന്ന് കരുതരുത്
പിരിഞ്ഞിഴഞ്ഞ് പോവുന്ന വഴിയുടെ തുടക്കം മാത്രമാണത്.
നിങ്ങള്‍ ആടിയുലയുന്ന ഒരു പെന്‍ഡുലമാവാന്‍ ഇനിയധികം സമയമില്ല.

ഒരടി മുന്നോട്ട്, പിന്നെയും രണ്ടടി പിറകോട്ട്
നിങ്ങള്‍ക്കറിയാം ഈ വഴി ചെന്നെത്തുന്നതെവിടെയാണെന്ന്.

14 comments:

poor-me/പാവം-ഞാന്‍ said...

ഈ വഴിയിലൂടെ ഞാനും വന്നിരുന്നു...ഇനിയും വരാനായി തിരിച്ചു പൊയ്ക്കോട്ടെ!!!

junaith said...

അല്ല എവിടെയാ..

ഹാഫ് കള്ളന്‍||Halfkallan said...

ഗോ ക്രി എഫ്ഫെക്റ്റ്‌ തുടങ്ങി ! ഉത്തരാധുനികം ആണോ ?

എറക്കാടൻ / Erakkadan said...

ആ വഴി കള്ള്‌ ഷാപ്പിലോട്ടല്ലല്ലോ

ശ്രീ said...

ഒരടി മുന്നോട്ട്... രണ്ടടി പുറകിലോട്ട്...

എതിരന്‍ കതിരവന്‍ said...

കുപ്പീം കയ്യിൽ വച്ചോണ്ട് നടക്കണ്ടാ ബസ്സിനു പോരേ എന്നു ഞാൻ പറഞ്ഞതാ. ഇത്രേം ഭയം വേണോ. ഏതായാലും ആടിയുലയുന്ന പെൻഡുലം ആകാൻ പോവുകാ. ( ഹോ, ഇന്നു മേടിച്ചത് മറ്റവനാ അല്യോ?)
ആ മോടോർ ബൈക്കുകാരൻ അവിടുന്നു തിരിച്ചു വരുന്ന വഴിയാ. ഒരു റൈഡ് തരുമോന്ന് ചോദിക്കാം.

എതിരന്‍ കതിരവന്‍ said...

സോറി. ലോറ്ണാ ക്രൊസിയർ, കൽ‌പ്പറ്റ നാരായണൻ, മനോജ് കുറൂർ, സിങിൾ ഇമേജറി ഇതൊന്നും പിടികിട്ടാറില്ല. ഇങ്ങനെ എളുപ്പ വായനയൊക്കെയേ അറിയൂ. ബുദ്ധിജീവികൾക്കും പ്രവേശിക്കാം എന്നു കണ്ട് വന്നതാണ്.

കാക്കര - kaakkara said...

ഒരടി മുന്നോട്ട് വെച്ചു...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മനസ്സിലായി.. എല്ല്ലാം മനസ്സിലായീ...
അല്ലാ.. ഒരു സംശയം... ആരാ എന്താന്ന് ??? എവിടെ?

thahseen said...

വഴി ചെന്നെത്തുന്നതെവിടെയാണ് ?
:-)

ഞാന്‍ എന്‍ലിസ്... said...

ഒരു ബജ്ജും ..അയിലെ കൊറേ തിരിവുകളും അല്ലേ..ഇങ്ങള് ഉദേശിക്ക്ണത്‌......
പിന്നേ അയില്‍ ബര്ണ ബൈക്കും...പിന്നാലെ വരണ ട്രാഫിക്ക് ബ്ലോക്കും......
പിന്നെ ബ്ലോക്ക് കുട്ങ്ങിയാല്‍ ഒരടി മുന്നോട്ട്, പിന്നെയും രണ്ടടി പിറകോട്ട്....കാല്‍ വലിച്ചു പിടിച് ഒരൊറ്റ ഓട്ടം ...

എല്ലാം....ഇതില്‍ പറഞ്ഞ എല്ലാം ...മനസ്സില്‍ ആയി.... ത്ര്പത്തിയായി....സന്തോഷമായി...
.
.
.
ഹി ഹി....ചുമ്മാ പറഞ്ഞതാണ്‌ മാഷെ...ഒറ്റപെടലുകള്‍ എല്ലാം തോന്നല്‍ മാത്രം ആണ് ...കണ്ടില്ലേ ഒരു പരിചയവും ഇല്ലാത്ത ഞാന്‍ വരെ കമന്റിട്ടു ....
ഈ ഞാന്‍ ...."കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്റെയ്...സ്വന്തം കുരുത്തംകെട്ട അനിയന്‍ ആണ്...:)...
കേട്ടിടുണ്ട് മാഷെ പറ്റി........ഇപ്പൊ കമന്റും ഇട്ടു....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഒരറ്റമല്ല, രണ്ടറ്റവും സ്വതന്ത്രമായ പെന്‍ഡുലം...

sreeNu Lah said...

നീ നിന്നോട് ചെയ്യുന്നതെന്തെന്ന് നീ അറിയുന്നില്ല. :)

Raveena Raveendran said...

വഴിയരികുകള്‍ ഭയം നല്‍കുന്നതാണ്
ഒറ്റപ്പെടലുകള്‍ തുടങ്ങുന്നതിവിടെ നിന്നാണല്ലോ

നന്നായിട്ടുണ്ട്

...