ഇഴഞ്ഞിഴഞ്ഞിഴഞ്ഞ്...
മരപ്പൊത്തിലൊളിക്കുന്ന തവളയിൽ മാരകവിഷം കുത്തിവെച്ച്
ഫണം വിടർത്തി
ചുണ്ടെലിക്കുഞ്ഞിനെ ചുരുട്ടിയെടുത്തെറിഞ്ഞ്
വേലിപ്പടർപ്പുകളിൽ ഭയം വിതറി
കിണറ്റിൻ കരയിലും തോട്ടുവക്കിലും
വഴുക്കി വഴുക്കി വഴുക്കി.
ഒടുക്കം മൂക്കളയൊലിപ്പിച്ചുവന്ന ഒരു മുറിട്രൌസറുകാരൻ
വാലിൽത്തൂക്കിയെടുത്തൊരേറായിരുന്നു.
നൂറായി നുറുങ്ങിയ കശേരുക്കൾ
പച്ചമാംസത്തിൽ നീറ്റലായിപ്പടർന്ന്.
ഓർത്തു
വെറും പാമ്പുജീവിതം!
10 comments:
ചക്ഷുശ്രവണൻ!
മൊയലാളീ,
പാമ്പ് ജീവിതമ് എനിക്ക് വേണ്ടാ.
ഇത്ര നിസ്സഹായമോ ജീവിതം.:(
പിന്നെ എന്തു ജീവിതമായാലും വില്ലനായി എടുത്തെറിയാന്‍ ആരെങ്കിലും കാണും.അപ്പോള്‍ പത്തി വിടര്‍ത്തി ചീറ്റി മാറി നില്ലെടാന്നു പേടിപ്പിച്ചു നിര്‍ത്തുമ്പോഴല്ലേ ഏതു ജീവിതവും ജയിച്ചു നില്‍ക്കുന്നത്.:)
എടുത്തെറിയാൻ ഒരു ട്രൗസറുകാരൻ ധാരാളം!
പേടിപ്പിക്കുന്ന പല പാമ്പുകളും ഇത്രയേയുള്ളു.
:)
പാമ്പ്...
അടിച്ചു പൂസായി
പാതി അകത്തും പാതി പുറത്തും !
അതും പാമ്പ് ജിവീതം....
പക്ഷെ പച്ചമാംസത്തിന്റെ നീറ്റലുണ്ടാവില്ല..
പകരം അച്ചാറിന്റെ നീറ്റലുണ്ടാവും!
ഉണ്ടചോറുണ്ടു...
കൊണ്ടവെയിൽ കൊണ്ടു.......
വാലിൽത്തൂക്കിയെടുത്തൊരേറായിരുന്നു.
എടുത്തെറിയാന്‍ അതു തന്നെ ധാരാളം.
ധൈര്യം മാത്രമാണ് പ്രശ്നം....?
എഴുതിയ വരികളല്ല ഉദ്ദേശിയ്ക്കുന്നതെന്നു തോന്നുന്നു, അതെന്താണെന്നു മനസ്സിലാവുന്നുമില്ല... ആലോചിച്ചു നോക്കട്ടെ..
ഉരഗമേ ജീവിതം
നാളൈ നടപ്പത് ആരറിവര്?
Post a Comment