Monday, March 15, 2010

കൈപ്പള്ളി ഇത് കാണണ്ട!

മിത്തുകളും സന്കല്പങ്ങളും ആചാരങ്ങളും കാലത്തിനനുസരിച്ച് - പ്രത്യേകിച്ചും മാസ് മീഡിയയുടെ വരവോടെ - എപ്രകാരം ഇവൊല്യൂഷനു വിധേയമാകുന്നു എന്നറിയാന്‍ എതിരന്‍ കതിരവനോട് ചോദിച്ചാല്‍ മതി. മാവേലി, കുട..., കുപ്പി... എന്ന അതിയാന്റെ പോസ്റ്റ് ഇനിയും വായിക്കാത്തവര്‍ വായിച്ചു നോക്കുക [ ലിന്ക്].

ഇതിപ്പോള്‍ പറയാന്‍ കാരണം കേരളത്തിലെ ഹിന്ദുഭക്തിഗാനങ്ങളുടെ ഭാവത്തിലും രൂപത്തിലുമെല്ലാം വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ ഉണ്ടായ ചിന്തകളാണ്. ഭക്തി എന്ന ഭാവം സംഗീതത്തില്‍ എങ്ങിനെയാണ് സമന്വയിപ്പിക്കുന്നത് എന്നത് ഒരു കടന്കതയാണ്. എഴുപത് എണ്പത് കാലഘടത്തില്‍ പുറത്തിറങ്ങിയ ഭക്തിഗാനങ്ങളില്‍ അധികവും 'മെലഡി' എന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ഗണത്തില്‍പ്പെടുന്നവയായിരുന്നുവെന്ന് തോന്നുന്നു. ഒരു നേരമെന്കിലും കാണാതെ വയ്യെന്റെ മുതല്‍ രാധതന്‍ പ്രേമത്തോടാണോ വരെയുള്ള ഗാനങ്ങള്‍ക്കെല്ലാം പതിഞ്ഞ താളവും ഫിലോസഫിക്കല്‍ ആയ ലിറിക്കുകളുമായിരുന്നു എന്ന് ഓര്‍മയുണ്ട്. ശരീരത്തിനയിത്തം കല്പിക്കപ്പെട്ട യേശുദാസിന്റെ ശബ്ദത്തിനയിത്തം ഒരമ്പലത്തിലും അക്കാലത്തുണ്ടായിരുന്നില്ല എന്നതും നല്ല ഓര്‍മയുണ്ട്.

സിനിമാഗാനങ്ങള്‍ ഭക്തിഗാനങ്ങളുടെ സ്ഥാനം ഏറ്റെടുക്കാന്‍ തുടങ്ങിയതെന്നാണെന്നറിയില്ല. ഭക്തി പ്രധാനപ്രമേയമായ സിനിമയില്‍ ഭക്തിഗാനം തന്നെയായ 'പളം നീയപ്പായും ' മറ്റും അമ്പലങ്ങളില്‍ അതിരാവിലെ ലൗഡ് സ്പീക്കര്‍ വഴി കേള്‍പ്പിച്ചിരുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് പറയാനും കഴിയില്ലല്ലോ. എന്നാല്‍ സിനിമയില്‍ കഥാപാത്രങ്ങളുടെ മാനസികപിരിമുറക്കും അവതരിപ്പിക്കുന്നതിനായി സൃഷ്ടിച്ച 'ജാനകീജാനേ രാമാ' ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സ്ഥിരം സാന്നിദ്ധ്യമായത് രസകരമായ മാറ്റമായിരുന്നു.

ഇവോല്യൂഷന്‍ ഒരു continuous process ആണ്. തമിള്‍ സിനിമകളിലെ അടിപൊളി ഡപ്പാം കൂത്ത് പാട്ടുകളുടെ ഈണങ്ങള്‍ ഭക്തിഗാനങ്ങള്‍ക്ക് അതേ പടി ഉപയോഗിക്കാമെന്ന് മനസിലായത് രണ്ടായിരാമാണ്ടിനു ശേഷം മധു ബാലകൃഷ്ണന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനങ്ങള്‍ കേട്ടപ്പോഴാണ് [ ഗണപതിക്കൊരു നാളികേരമയ്യപ്പാ (ആര്‍ക്കോട്ടെ ഭൂപതി നാനെഡാ), പേട്ട തുള്ളി പാട്ടുപാടി (നെഞ്ചം തുടിക്ക്ത് ജെമിനി ജെമിനി) മുതലായവ ഉദാഹരണം‌‌)].

സംഗീതത്തില്‍ ഭക്തി എന്ന ഭാവം എങ്ങിനെ കൊണ്ടുവരാം /തിരിച്ചറിയാം എന്ന് ആദ്യമായി സംശയം തോന്നിയത് ഈ പാട്ടുകള്‍ കേട്ടപ്പോഴാണ്. ഇവയുടെ തമിഴ് ഒറിജിനലുകള്‍ കേള്‍ക്കുമ്പോള്‍ 'ഇതൊക്കെ പാട്ടാണോ ദേവരാജന്മാഷുടെ പാട്ടല്ലെ പാട്ട്' എന്ന് ഗദ്ഗദകണ്ഠരായവര്‍ തന്നെ ലിറിക്കൊന്നു മാറ്റി കറുപ്പുടുത്ത മധുബാലകൃഷ്ണന്റെ പടം ഫ്രണ്ട് കവറായി ഇറങ്ങിയ കാസറ്റില്‍ നിന്നും ഇതേ ഈണങ്ങള്‍ കേട്ടപ്പോള്‍ അവയെ കയ്യടിച്ചു പ്രോല്സാഹിപ്പിച്ചു. നോക്കണേ രസം.

ഈ ഗണത്തില്‍ പെട്ട ഏറ്റവും പുതിയ സംഗതിയുടെ ലിന്ക് ഒരു സുഹൃത്ത് അയച്ചു തന്നെ ഏതോ സിനിമയില്‍ ജഗതി പറയും പോലെ "ഇതൊരു പഴേ തമിള്‍പാട്ടല്ലേ" എന്ന് ചോദിച്ചപ്പോഴാണ് ഈ കഥകള്‍ വീണ്ടു ഓര്‍മ വരുന്നത്.
ഇത് കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്തവര്‍ താഴെ വീഡിയോ കാണുക. അവതാര്‍ കണ്ട ശേഷം ഇത്രയും മികച്ച സ്പെഷല്‍ എഫക്ട് ഒരു വീഡിയോവില്‍ കാണുന്നത് ആദ്യമായാണ്. രാധാമാധവനൃത്തങ്ങളുടെ കൊറിയോഗ്രാഫിയൊക്കെ ഒരു ദാണ്ഢിയ ടച്ചില്‍ ആയിരുന്നു പണ്ട് കാണാറ്. ഇന്നതും മാറി നല്ല സിനിമാസ്റ്റൈല്‍ സ്റ്റെപ്പുകള്‍ ആയി.കൈപ്പള്ളി ഇത് കാണാതിരുന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ കൃഷ്ണനോടുള്ള ഏകപ്രാര്‍‌‌ഥന. ബ്ലഡീ മല്ലു ഗ്രാഫിക് ഡിജൈനര്‍മാരേയും അനിമേഷന്‍കാരേയും എല്ലാം കൂട്ടത്തോടെ തെറി വിളിച്ചു കളയും. ഈ വീഡിയോവില്‍ ബാക്ഗ്രൗണ്ടായി ഇട്ടിരിക്കുന്നത് പഴയ വിന്ഡോസ് എക്സ്.പിയിലെ ഡിഫോള്‍ട് വാള്‍പേപ്പറായിരുന്ന 'ബ്ലിസ്സ്' അല്ലേയെന്നും വ‌‌ര്‍ണ്യത്തിലാശന്ക!

29 comments:

അപ്പൂട്ടന്‍ said...

കാൽവിൻ,
വീഡിയോ കാണാനൊത്തില്ല, ഓഫീസിൽ ബ്ലോക്ക്ഡ്‌ ആണ്‌.
ഭക്തിഗാനങ്ങളുടെ കാര്യം പറഞ്ഞപ്പോൾ കുറച്ചുകാലമായി തോന്നാറുള്ള ഒരു കാര്യം പറയട്ടെ.

പല ഗാനങ്ങളും കേട്ടാൽ തോന്നാറുണ്ട്‌, ഇതൊക്കെ കേട്ടാൽ ഭക്തി തോന്നുമോ എന്ന്. ഭക്തിയാണോ അതോ ഡാൻസ്‌ കളിക്കാനുള്ള മൂഡാണോ വരിക എന്ന് സംശയം. ഉറക്കെ പറയാൻ പാടില്ലല്ലൊ, ചിലപ്പോൾ ദൈവത്തിൽ വിശ്വാസമില്ലാത്ത നിനക്കൊക്കെ അതേ തോന്നൂ എന്നോ മറ്റോ കമന്റ്‌ വന്നേയ്ക്കും. അതിനാൽ മിണ്ടാതിരിക്കുകയാണ്‌ പതിവ്‌ (പാവം, ശ്രീമതി മാത്രം ഉണ്ട്‌ എന്റെ ഇത്തരം ദേഷ്യപ്രകടനങ്ങൾ കാണാനും കേൾക്കാനും).

ഭക്തിഗാനങ്ങൾ വാണിജ്യപരമായി ഇറക്കിയിരുന്നപ്പോൾ പോലും യേശുദാസ്‌ പാടിയിരുന്നവ ഒരിക്കലും അരോചകമായി തോന്നിയിരുന്നില്ല. ന്യൂജനറേഷൻ ഭക്തി ഈവ്വിധം ആയിരിക്കുമായിരിക്കുമല്ലേ.....

-സു‍-|Sunil said...

ഇതിലെന്താ ഇത്ര പറയാനിരിക്കുന്നത് എന്ന മനസ്സിലായില്ല. :):)

ഒരു രാഗം, അതില്‍ അല്‍പ്പം വ്യത്യ്യാസം വരുത്തി രാഗഛായ മാറ്റി, വിവിധ വികാരങ്ങള്‍ വരുത്തുന്നത് കഥകളിയില്‍ ധാരാളമുണ്ട്. സമയം (കാലം) മാറി പാടിയാലും താളം കൊണ്ടും ഇങ്ങനെ ഭാവമാറ്റങ്ങള്‍ വരുത്താം.

കഥകളിയില്‍ മാത്രമല്ല, കര്‍ണ്ണാടക സംഗീതത്തിലും ഉണ്ട്.
-സു-

suraj::സൂരജ് said...

ഒരു യോ..യോ റാപ്പിന്റെ ഈണത്തില്‍ കൃഷ്ണന്‍ ലെതറില്‍ പൊതിഞ്ഞ്, വെള്ളിയാഭരണങ്ങളുടെ അഞ്ചുകളി... രാധ ബിക്കിനിയിട്ട്...... അതിലേക്ക് ഇവോള്‍വ് ചെയ്യട്ടെ.... എന്നിട്ടാലോചിക്കാം ഭക്തനാവണോന്ന്.

-സു‍-|Sunil said...

സൂരജ്‌ പറഞ്ഞ ഭക്തി അല്ല ഞാന്‍ പറയുന്നത്. ഒരു രസം ഭാവം എന്ന നിലയില്‍ ഈ രാഗങ്ങള്‍ കൊണ്ടു തന്നെ ഉല്‍പ്പാദിപ്പിക്കാം എന്നതാണ്. ഭക്തിയും ദേഷ്യവും എല്ലാം.

എനി നോ കമന്റ്സ്. :):)

Kiranz..!! said...

കാൽ‌വിൻ താങ്കൾക്ക് അങ്ങനെ പലതുമെഴുതാം.സ്ഥിരം വയലന്റായൊരുവൻ ഇത് കണ്ടിവിടെ സൈലന്റായിരിക്കുന്നു :)

cALviN::കാല്‍‌വിന്‍ said...

സു തെറ്റിദ്ധരിക്കാതെ, ഈണങ്ങളുടെ ഭാവമാറ്റം സു പറഞ്ഞ രീതിയിൽ സാധ്യമാണെന്ന് തീർച്ചയായും അംഗീകരിക്കുന്നു. ദക്ഷിണാം രവീന്ദ്രനും എല്ലാം എത്ര കീർത്തനങ്ങളെ പ്രണയഗാനങ്ങളായി ഭാവമാറ്റം നടത്തിയിരിക്കുന്നു.. ഇവിടെ ഭാവം മാറിയോ എന്നൊരു സംശ്യം..
മാറിയാലും ഇല്ലെങ്കിലും കുഴപ്പമില്ല ഒരു കഥ പറഞ്ഞെന്നേയുള്ളൂ :)

ചിത്രഭാനു said...

:) മോഡേൺ രാമായണം പണ്ട് കളിയാക്കി അവതരിപ്പിച്ചിരുന്നു. ഇപ്പൊ അതുപോലെ മോഡേൺ ക്രിഷ്ണൻ. 'കോണകം' കഴുത്തിലിടുന്ന ക്രിഷ്ണനെയും ഇനി കണ്ടേക്കാം. നാഗരികതയും മതവും തമ്മിൽ ഒരു പ്രശ്നങ്ങളുമില്ലാതെ മുന്നോട്ട് പോകുന്നത് കാണുന്നവരാണ് നാം!!!!പൂണൂലും അതിനു പുറമെ ഷർട്ടും പിന്നെ 'കോണകവും' (ടൈ)ഇടുന്നതിൽ അഭിമാനിക്കുന്ന യുവതലമുറയാണ് ഇപ്പോളുള്ളത്. അപ്പൊ ഇതെല്ലാം സ്വാഭാവികം.

ഞാന്‍ said...

ഇന്ന് നല്ല മൂഡിലായിരുന്നില്ല. ഈ ഡപ്പാംകൂത്ത് കണ്ടപ്പോ എന്തായാലും അല്പം ഭേദമായി :) ഇപ്പോഴത്തെ കണ്ണനും രാധയും സിനിമാറ്റിക് ഡാന്‍സ് സ്ഥിരമായി കാണുന്നവരാണെന്നു തോന്നുന്നു.
ഒന്നൂടെ ഉണ്ട്: കണ്ണന്റെയും രാധയുടെയും ഗാനം ഭക്തിമയം ആണോ? കൂടുതലും പ്രണയമല്ലേ അതിലെ ഭാവം?
പക്ഷേ, അതൊന്നുമല്ല: ‘ജമിനി ജമിനി’യും ‘ഭൂപതി’യും ഒക്കെ ഭക്തിഗാനമായി വന്നെന്നു കേട്ടിട്ടാണെനിക്ക്! ഇതൊക്കെ കേട്ടു കേട്ട് അയ്യപ്പനും ഗണപതിയുമൊക്കെ എത്ര നാള്‍ കണ്ട്രോള്‍ ചെയ്ത് ഇരിക്കുമോ ആവോ!

Haree said...

:-) രസമായിട്ടുണ്ടേ... എന്തൊക്കെ പറഞ്ഞാലും കുട്ടികള്‍ ചെയ്യുന്നതിന്റെ കൌതുകം തീര്‍ച്ചയായും ഇതിനുണ്ട്.
--

എതിരന്‍ കതിരവന്‍ said...

പ്രേമ ഭക്തിസമന്വയത്തിൽ മറ്റൊരു മാനവും ഇവിടെ കൊണ്ടു വന്നിരിയ്ക്കുന്നു-8-10 വയസ്സേ ഉള്ളു കണ്ണന്. മന്ദാരങ്ങൾ വിരിയും ചുണ്ട് ഒക്കെയാണ് പയ്യന്റെ ലാക്ക്. സുന്ദരനയമനോഹരാംഗിനി മായാമോഹിനിയാണ് രാധ പയ്യന്. വൃന്ദാവനത്തിൽ സുഗന്ധം വീശുന്നവൾ. കണ്ണനെ കാണുമ്പോൾ നാണം വരുന്നവൾ. ഹൃദയം തന്നിൽ അവനെ ചേർത്തു വച്ചും കഴിഞ്ഞു അവൾ. 2.26 മുതൽ2.32 വരെ കാണുന്ന ദേഹം ചേർത്തു പിടിച്ചുള്ള ചുറ്റിക്കളിയും ഇറോടിക്ക് ആണ്. പാൽക്കുടമുടയ്ക്കുന്ന, വെണ്ണ കക്കുന്ന കുസൃതിക്കാരനല്ല ഇവിടെ കണ്ണൻ. (ഇത് ശ്രീകൃഷ്ണനും രാധയുമല്ലെങ്കിൽ ചൈൽഡ് പോണോഗ്രാഫി കേസ് ആകും. അല്ലെങ്കിലും ശ്രീകൃഷ്ണനൊക്കെ എന്തും ആകാമല്ലൊ)

കാലാനുസൃതമായി ദൈവപ്രതിരൂപത്തിനു മാറ്റം ഉണ്ടാകാറുണ്ട്. ഭാരതീയ ദൈവങ്ങൾ രവിവർമ്മയ്ക്കു ശേഷം ആകെ മാറിപ്പോയി. സിനിമാക്കാർ നൽകിയ പരിഷ്കാരങ്ങൾ ദൃഢമായി. ദക്ഷിണേന്ത്യൻ സീരിയലുകളിലെ ദേവി ഭരതനാട്യത്തിന്റെ ഇന്നത്തെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. അമൃതാനന്ദംയി ദേവീഭാവമണിയാൻ കെട്ടുന്ന വേഷം കലണ്ടർ ചിത്രങ്ങളിൽ നിന്നും എടുത്തതാണ്.ഈ പാട്ടിലെ "auto tune" (യന്ത്രനിർമ്മിതിയായ ചിലമ്പിച്ച ശബ്ദം) ഇഷ്ടപ്പെട്ടു. ടെക്നോളജിയാണ് ഭക്തിയുടെ ബാഹ്യപ്രകടനങ്ങളെ നിയന്ത്രിയ്ക്കുന്നത്.
വിപണി മൂല്യവും സാദ്ധ്യതകളും ഏറുന്നു.

അമ്പലങ്ങളിൽ റെക്കോറ്ഡ് വച്ച് പാട്ടു തുടങ്ങിയ കാലത്ത് ആൽബവും ഓഡിയോ കസ്സെറ്റും വഴിപാടായി മാറിയിരുന്നു.

ഉപ്പായി || UppaYi said...

പുള്ളങ്ങളേ ഡൊണ്ടു..ഡോണ്ടു..

അരുണ്‍ / Arun said...

കാല്വിന്‍ ,
വീഡിയോ കണ്ടില്ല.കാണാം

‌@ എതിരവന്‍ കതിരവന്‍
താന്‍ ചെയ്യുന്ന പ്രവര്‍തിയില്‍ ഒരു ഭാഗം ദൈവത്തിനു സമര്‍പിക്കലാണ് യഥാര്‍ത്ഥവഴിപാട്. അപ്പോള്‍ സോഫ്റ്റ്വെയര്‍ കുളണ്ടര്‍മാര്‍ക്ക് ഇങ്ങനെയും വഴിപാടുകളാവാമെന്ന് തോന്നുന്നു.

കൂതറHashimܓ said...

നല്ല ഡപ്പാംകൂത്ത്,
പിന്നെ ചെക്കന്റെ ചെള്ളക്കിട്ട് രണ്ടെണ്ണം കൊടുക്കാന്‍ തോന്നി, രാധ കൊള്ളാം :)
പാട്ടു പാടിയവനെ കയ്യില്‍ കിട്ടിയാല്‍................. !!

കുഞ്ഞൻ said...

നാല്പത് അമ്പത് കാലഘട്ടത്തിലെ ആളുകൾ എൺപത് തൊണ്ണൂറുകളിലെ മാറ്റങ്ങൾ എങ്ങിനെ നോക്കിക്കാണുന്നുവൊ അതുപോലെ ഇതിനെയും കണ്ടാൽ ഇങ്ങനെയൊരു ചിന്താഗതി ഉണ്ടാകുമായിരുന്നൊ..?

cALviN::കാല്‍‌വിന്‍ said...

കുഞ്ഞന്‍ തമാശിച്ചതാ?
നാല്പത് അമ്പത്ത് കാലഘട്ടത്തിലെ ആളുകളുടെ മാഹാത്മ്യം :)
കുഞ്ഞുമോളു മാറ്മറച് നടന്നത് കണ്ടിട്ട് മാപ്ലച്ചീ എന്നും വിളിച്ച് ബ്ലൗസ് പറിച്ച് കളഞ്ഞ മുത്തശ്ശിമാരുടെ നാട് തന്നെയല്ലായിരുന്നോ കേരളം?

ഈ സമീഭുതകാലനിര്‍മ്മിതി സമീഭൂതകാലനിര്മ്മിതി എന്ന് വെള്ളെഴുത്ത് പറയുന്നതിതിനെത്തന്നെയല്ലേ :)

എഴുപതുകളിലെ സംഗീതം നല്ലത്, ഇപ്പോഴത്തേത് മോശം എന്നാണീ പോസ്റ്റില്‍ പറയുന്നത് എന്നാണ് കുഞ്ഞന് വായിച്ചിട്ട് മനസിലായതെന്കില്‍ -you missed the whole point :)

cALviN::കാല്‍‌വിന്‍ said...

കൂതറഹാഷിം,

കമന്റിനോട് വലിയ തോതില്‍ വിയോജിപ്പുണ്ട്.

നന്ദകുമാര്‍ said...

മലയാളിയുടെ ഭക്തിയിലും ആരാധനയിലും മാറ്റങ്ങള്‍ വന്നില്ലേ ഭക്തിഗാനങ്ങളിലും അതും വന്നതായിരിക്കും ;)
പണ്ടൊക്കെ കേള്‍ക്കുന്നവന് മനസ്സുഖവും ഭക്തിയും പ്രദാനം ചെയ്തിരുന്നു ഗാനങ്ങളെങ്കില്‍ ഇപ്പോള്‍ ‘ഒന്നര’ വിട്ട് ശിങ്കാരി മേളം കേള്‍ക്കുന്ന പ്രതീതിയാണ്

തമിഴ് ഗാനങ്ങള്‍ മലയാള ഭക്തിഗാനങ്ങളാകുന്ന പ്രക്രിയപോലെ തമിഴ് ഭക്തിഗാനങ്ങള്‍ തമിഴ് അടിപൊളി ഗാനമായത് കേട്ടിട്ടില്ലേ? എല്‍ ആര്‍ ഇശ്വരിയുടെ മാരിയമ്മന്‍ സ്തുതി അടിപൊളിയായ കര്‍പ്പാല കയ്യാലെ-യായത് കേട്ടു നോക്കു :
[ http://www.indiancopycats.com/2009/08/19/yuvan-shankar-raja-copied-karuppana-kaiyale-from-karpoora-naayagiye/ ]

നന്ദകുമാര്‍ said...
This comment has been removed by the author.
കുഞ്ഞൻ said...

മാഷെ..
ഇപ്പോഴത്തെ സംഗീതം നല്ലതൊ ചീത്തയൊ എന്നതല്ല ഞാൻ ചൂണ്ടിക്കാണിച്ചത്..പണ്ടുകാലത്തുള്ളവരോട് ചോദിച്ചാൽ വർത്തമാനകാലത്തിലെ നന്മകളെക്കാൾ അവരുടെ ചെറുപ്പകാലത്തെ ചുറ്റുപാടുകളിലെ നന്മകളെയായിരിക്കും അവർ ചൂണ്ടിക്കാണിക്കുന്നത്..

എന്തായാലും ഭാവമുണ്ടെങ്കിൽ ഏതുപാട്ടും അതിന്റെ രീതിയിൽ ആസ്വദിക്കാം, എന്നുവച്ചാൽ സങ്കട ഗാനം ചിരിച്ചുല്ലസിച്ചുപാടിയാൽ..

മനുഷ്യന്‌ പച്ചച്ചോറ് കഴിച്ചായാലും വിശപ്പകറ്റാൻ കഴിയും എന്നൊരു രീതിയോട് എനിക്കഭിപ്രായമില്ല.

Eranadan / ഏറനാടന്‍ said...

പാട്ടിഷ്ടായി. കുരുന്നുകളുടെ പ്രകടനവും കൊള്ളാം. പാട്ട് രസമുണ്ട്. ഇനി എന്താ കുറവെന്ന് തപ്പിനോക്കിയാല്‍... തുടക്കം തൊട്ട് ഒടുക്കം വരെ വണ്‍‌വേ ട്രാഫിക്കായി പായുന്ന കാക്കപ്പക്ഷികളുടെ പോക്ക് ഒന്ന് നിറുത്തി വിടാനായി ഒരു ട്രാഫിക്ക് പോലീസിനെ നിറുത്താമായിരുന്നു എന്ന് തോന്നി! വിപണനമൂല്യം ഇല്ലാതില്ല. ഭാവുകങ്ങള്‍. പാടിയതാര്? പിന്നണിപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൊടുക്കാമായിരുന്നു.

Captain Haddock said...

കണ്ട വീഡിയോ മനോഹരം.
കാണാത്ത വീഡിയോ അതി മനോഹരം.

അപ്പോ, ഈ വീഡിയോ അതി മനോഹരം. അതിനെ കുറ്റം പറഞ്ഞ മനോഹരാ....നിനക് ഗ്രീന്‍ കാര്‍ഡ് കിട്ടട്ടെ.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ല ല ല ല ഗു ല ല ഗു ഗു ഗു
മി ഴി യ ഴ ക് നി റ യും രാ ധാ

ല ല ല ല ഗു ല ല ഗു ഗു ഗു
മൊ ഴി യ ഴ ക് പൊ ഴി യും രാ ധാ...

നാലു ലഗു കഴിഞ്ഞൊരു ഗുരു ലല കഴിഞ്ഞു
മൂന്ന് ഗുരു ഗുലുമാലായിടും !

ഓ കിട്ടീ കിട്ടീ വൃത്തം : ഗുലുമാല്

കറക്റ്റല്ലേ?

Jijo said...

ഇന്നത്തെ ഭക്തി മാർക്കെറ്റിൽ ചിലവാകുന്ന സാധനമായിരിക്കും ഇത്. എന്തായാലും ഇന്നത്തെ ഭക്തി ആത്മാവിൽ തൊടുന്നില്ലെന്ന കാര്യം മൂന്നര തരം. ചുറ്റും കാണുന്നതാണ്. രാഷ്ട്രീയപാർട്ടിയോടോ, സൂപ്പർസ്റ്റാറിനോടോ ഒക്കെ ഉള്ള ക്രേസ് തന്നെയാണ് ഭക്തിയോടും. ആത്മാവിനെ തൊടാത്ത ഭക്തിക്ക് വേണ്ടി ആത്മാവിനെ തൊടാത്ത പാട്ട്. A five-minute thrill for the new generation. അങ്ങിനെ തന്നെ കണ്ടാൽ മതി.

സത്യത്തിൽ മനുഷ്യന്റെ സർഗ്ഗവാസന ശുഷ്കിച്ചതാണോ അതോ എനിയ്ക്ക് കാലത്തിനൊത്ത് മാറാൻ കഴിയാത്തതാണോ എന്ന് മനസ്സിലാവുന്നില്ല. ഒന്നിലും ഒരു തൃപ്തി തോന്നുന്നില്ല ഡോക്റ്റർ...

മുണ്ഡിത ശിരസ്കൻ said...

കാൽവിനേ, ഇത് ഒരു പഷ്തൂൺ പാട്ടിന്റെ സെറ്റപ്പാണ്. ദിവസോം ടാക്സിയിൽ ഇതും കേട്ടാണ് നോം പണിക്ക് പോകുന്നതും തിരിച്ചു വരുന്നതും. ‘പഷ്തൂൺ പാട്ട് കേൾക്കാതെ ഉറക്കം വരാത്ത പ്രവാസി മലയാളിയുടെ പരവേശവും ഗൽഗദവും വേപഥുവും കണ്ടറിഞ്ഞ് ഭഗവാൻ ഗുരുവായൂരപ്പനായിട്ട് മനസ്സ് വെച്ചിട്ടാണോ ഇനി. ഗുരുവായൂരപ്പാ നിനക്കറിയാത്തതൊന്നുമില്ല, എനിക്കറിയാവുന്നതും. ഒരു കാര്യം ഉറപ്പ്, പാക്കിസ്താനിലെ ഭക്തി മാർക്കറ്റിൽ ഇത് ചൂടപ്പം പോലെ പോകും.

അതുല്യ said...

http://www.youtube.com/watch?v=DQfeZjfBkMs ഈ ലിങ്കിന്റെ അതേ റ്റ്യൂണില്‍, ദുര്‍ഗ വിശ്വനാഥ തന്നെ പാടിയ ഒരു കൃഷ്ണ ഭക്തിഗാനമുണ്ടായിരുന്നു യൂട്ടുബില്‍. അതില്‍ ദുര്‍ഗ്ഗ പാടി അഭിനയിയ്ക്കുന്നുമുണ്ട്. :( കലികാലം

അതുല്യ said...

http://www.youtube.com/watch?v=ov0da0OWPv0 ദേണ്ടെ ഇത് തന്നെ ആ ഫക്തി ഗാനം. :)

സാല്‍ജോҐsaljo said...

ദദാണ്. ആദുനിക സംകീതം. എം എംഫ് ഹുസൈനെ ഓടിക്കാന്‍ പോയവര്‍ ഇതൊന്നും കാണ്യേയില്യ!

☮ Kaippally കൈപ്പള്ളി ☢ said...

കണ്ടു
Actually this not such a bad production. :)

☮ Kaippally കൈപ്പള്ളി ☢ said...

പൂപ്പിയും (ഇവിടങ്ങളിലെ English schoolകളിൽ poop എന്നാൽ തീട്ടം എന്നാണു്), മഞ്ചാടിയേക്കാൾ എത്രയെ ഭേതം.

...