Friday, January 15, 2010

ഞാൻ, നീ , ത്രിൽ, ചില ബോറൻ മെറ്റഫോറുകൾ

ചില പ്രണയങ്ങൾ മണൽത്തരിയുടേതെന്ന പോലെയാണ്.
പാദസ്പർശനങ്ങളായിരിക്കും
രാത്രിസ്വപ്നങ്ങളിൽ നിറയെ.

നെറ്റിയിൽ ചുംബിക്കാനാഗ്രഹമില്ലാഞ്ഞിട്ടല്ല.

“ഫെറ്റിഷ്, ഫെറ്റിഷ്“ എന്ന വിളികൾക്കിടയിൽ
ഉയരങ്ങളെപ്പേടിച്ച്
മഴയിൽ നനഞ്ഞും വെയിലിൽ പൊള്ളിയും
ഇടക്കിടെ കാൽക്കീഴിലമർന്നുമങ്ങനെ...

ചില പ്രണയങ്ങളാവട്ടെ കാറ്റിനെപ്പോലെയും
മുഴുത്ത മാറിടങ്ങളെ തഴുകുന്നതായിരിക്കുമിഷ്ടം.
വിരലുകളിൽ പൂമണമുണ്ടെന്നറിയാഞ്ഞല്ല.
കണ്ണുകളിൽ തണുത്ത ഉമ്മകൾ നൽകി
ഒലിക്കുന്ന വിയർപ്പിനെയൊപ്പിയെടുത്ത്.
വല്ലാതെ ബോറടിക്കും.

ഒരൊറ്റക്കുതിപ്പിൽ തീരണമെല്ലാം.
അല്ലെങ്കിലും കാത്തിരിപ്പ്
മഹാബോറാണ്.

17 comments:

cALviN::കാല്‍‌വിന്‍ said...

“ഫെറ്റിഷ്, ഫെറ്റിഷ്“ എന്ന വിളികള്‍ക്കിടയില്‍
ഉയരങ്ങളെപ്പേടിച്ച്
മഴയില്‍ നനഞ്ഞും വെയിലില്‍ പൊള്ളിയും
ഇടക്കിടെ കാല്‍ക്കീഴിലമര്‍ന്നുമങ്ങനെ...

Captain Haddock said...

liked "ചില പ്രണയങ്ങൾ മണൽത്തരിയുടേതെന്ന പോലെയാണ്.
പാദസ്പർശനങ്ങളായിരിക്കും
രാത്രിസ്വപ്നങ്ങളിൽ നിറയെ."

കാവലാന്‍ said...

കൊള്ളാം കാല്‍വിന്‍,

വരികളിങ്ങനെ ചുറ്റിപ്പറ്റിനില്‍ക്കുകയാണൊ
വരികളിലിങ്ങനെ ചുറ്റിപ്പറ്റി നില്‍ക്കുകയാണൊ എന്നൊരു സംശയം.
അഭിനന്ദനങ്ങള്‍.

Suмα | സുമ said...

ബോറോ??
കാത്തിരിപ്പ്‌ ഭയങ്കര സുഖോള്ള ഒരു ഏര്‍പ്പാടാണ് സുഹൃത്തേ...
ചാറ്റില്‍ കാണുമ്പോ വേണേല്‍ കുറച്ച് theory ക്ലാസ് എടുത്ത് തരാം

റ്റോംസ് കോനുമഠം said...

നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

http://tomskonumadam.blogspot.com/

പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

cALviN::കാല്‍‌വിന്‍ said...

കാപ്റ്റൻ
നന്ദി :)

കാവലാൻ,
ഹ ഹ ഹ...
നന്ദി :)

സുമ,
അത് ശരി അങ്ങനെയാണല്ലേ? മണൽത്തരികളാവാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ലെന്നും മറക്കരുത്... ;)

റ്റോംസ് കോനുമഠം
നന്ദി:)

ഗുപ്തന്‍ said...

കാറ്റില്‍ പറക്കുന്ന മണല്‍ത്തരിയാവുന്നതാ രസം. അങ്കോം കാണാം താളീം ഒടിക്കാം :)

ഓഫ് : കറസ്പോണ്ടന്‍സ് കോഴ്സിന് അഡ്മിഷന്‍ വ്യവസ്ഥകളെന്താണ് റ്റീച്ചറേ ?

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

Suмα | സുമ said...

ഈ റ്റോംസ് കോനുമഠം ന്‍റെ ഒരു കാര്യം!! :-/
കള്ളന്‍ കണ്ടുപിടിച്ചു, പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും

@cALviN::കാല്‍‌വിന്‍: ആദ്യം ആത്മാര്‍ഥായിട്ട് സ്നേഹിക്കണം!! അപ്പൊ ഇത്തിരി കാത്തിരുന്നാലും 'മണല്‍ത്തരി ടു കൂറ്റന്‍ തിരമാലകള്‍ ട്രാന്‍സിഷന്‍' നല്ല സുഖോള്ള പരിപാടി ആവും... :D :D :D


@ഗുപ്തന്‍: ആ റ്റീച്ചറേ ന്ന് വിളിച്ചത് എന്നെയാ??
അങ്ങനെ ഒരു അബദ്ധം പറ്റീട്ടിണ്ടെങ്കില്‍ ഇന്നാ പിടിച്ചോ
വ്യവസ്ഥ 1) എന്നെ പ്രേമിക്കണം;
2) ഞാന്‍ പ്രേമിക്കണം
കോഴ്സ് ഒക്കെ ഫ്രീയാ... ;) :D :D

[ആ ബെസ്റ്റ്! എന്‍റെ പപ്പി ഓടും B-|]

ഗുപ്തന്‍ said...

@ suma

ഇത്രയും അപകടം ഒക്കെ പറ്റിയിട്ട് [ അതായത് ആ ഒന്നും രണ്ടും] പിന്നെ കോഴ്സ് ഫ്രീ ആയിട്ട് എന്തു കാര്യം?

ഇതൊക്കെ കേട്ടാ സുമേടെ പപ്പി വരെ ഓടും..പേടിച്ചിട്ടേ.. പിന്നാ ഞാന്‍ .. :)

cALviN::കാല്‍‌വിന്‍ said...

ഗുപ്തൻ,
പ്രശ്നമൊണ്ടാക്കരുത് .. ;)

കുമാരൻ,
നന്ദി,

സുമ,
തിയറി ക്ലാസുകൾ അറുബോറാണേ അങ്ങനെയെങ്ങാണ്ട് ഒരു പാട്ടില്ലേ? അതന്നെ.. അടുത്ത ബസ് പിടിച്ച് വീട്ടീ പോ‍ാവാൻ നോക്ക് ചക്കരേ ;):):)

hAnLLaLaTh said...

കുറച്ച് നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്.

വായിച്ചു.
:)

pandavas... said...

ഒരൊറ്റക്കുതിപ്പിൽ തീരണമെല്ലാം.
അല്ലെങ്കിലും കാത്തിരിപ്പ്
മഹാബോറാണ്.


അതു ശരിയണ്.

നന്ദ said...

കലക്കി :)

ദൈവം said...

ചിലത് മഴ പോലെയാണ്...
ആഴങ്ങളിലേക്കാഴങ്ങളിലേക്കാഴ്ന്നിറങ്ങി
പുതിയ തളിരുകൾ പൊടിപ്പിച്ച്
അങ്ങനെ...

ചിലത് വെയിൽ പോലെയാണ്...
പൊള്ളിച്ച് പൊള്ളിച്ച്
ഓരോ കോശത്തിനേയും തിണർപ്പിച്ച്
അങ്ങനെ...

കുക്കു.. said...

കൊള്ളാം..:)

നന്ദന said...

കാല്‍‌വിന്‍ ചില പ്രണയങ്ങൾ മറിടങ്ങളേ തഴുകാൻ മത്രമായിരിക്കും ചിലപ്പോൽ പ്രണയം ചുട്ടുപൊള്ളിക്കും
പക്ഷെ! അസ്ഥിക്ക് പിടിച്ച പ്രണയം ഉണ്ടായാൽ കാത്തിരിപ്പിന്റെ സുഖം മഹാബോറാവില്ല.

...