Wednesday, January 6, 2010

മൂവീ നോട്സ് -2

ബ്രിഡ്ജ്
ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികള്‍ ചിലപ്പോഴെങ്കിലും തിരിച്ചറിവുകള്‍ക്കും അപ്പുറത്തുള്ളതായിരിക്കും. സമൂഹത്തിലെ വിവിധ സോഷ്യോ-എക്കണോമിക് ബാക്ഗ്രൌണ്ടുകളിലെ ജീവിതങ്ങളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങള്‍ അഴുക്കുചാലുകളും ചവറ്റുകുട്ടകളും ഒക്കെയാവാം. ഉപേക്ഷിക്കപ്പെട്ടവരുടെ ജീവിതം എല്ലയിടങ്ങളിലും ഒന്നു തന്നെയാണ്.

ഒരുപാടു തലങ്ങളിലുള്ള വായന സാദ്ധ്യമാണെന്നത് സാങ്കേതികമായും മികവു പുലര്‍ത്തുന്ന റഷീദിന്റെ ബ്രിഡ്ജ് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയുടെ സ്ഥാനത്തിനു അര്‍ഹമാക്കുന്നു.

പുറം കാഴ്ചകള്‍:
കാഴ്ചയും വീക്ഷണവും രണ്ടല്ലേ? ഓരോ മനുഷനും അവന്റേതായ വീക്ഷണങ്ങളുണ്ട് അവന്റെ കണ്‍‌വെട്ടത്തെ കാഴ്ചകളില്‍ നിന്നും രൂപപ്പെടുത്തിയിരിക്കുന്നവ. ദൂരയാത്രയില്‍ നിങ്ങളോടൊപ്പമിരിക്കുന്ന അപരിചിതന്‍ അസ്വാഭാവികമായ പെരുമാറ്റം പ്രകടിപ്പിച്ചാല്‍ നിങ്ങള്‍ എന്താവും ചിന്തിക്കുക?
വര്‍ഷങ്ങള്‍ക്കപ്പുറത്തെ നഷ്ടപ്രണയത്തിന്റെ വേദനയ്ക്ക് ഒരാളുടെ ജീവിതത്തില്‍ ഇന്നെന്തെങ്കിലും സ്ഥാനമുണ്ടോ?

ഹാപ്പി ജേണി:
ബാംഗ്ലൂരിലേക്കുള്ള രാത്രിബസ്സില്‍ കമിതാക്കളുടെ അനാശാസ്യം കണ്ടെത്തുന്ന നമ്മുടെ കണ്ണുകള്‍, കേരളത്തിലെ റൂട്ബസില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ സൌകര്യപൂര്‍വം കണ്ണടയ്ക്കുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികത അനാശ്യാസ്യവും ബസ്സില്‍ വെച്ചുള്ള തോണ്ടലും കമന്റടികളും സ്വാഭാവികമാവുന്നതിലെ അസ്വാഭാവികത നമ്മള്‍ കാണുന്നേയില്ല.
attacking is the best defense എന്നാണ് സംവിധായിക പറയുന്നത്3 ഇഡിയറ്റ്സ്,
വളരുവാന്‍ വേണ്ടി തനിക്കൊരല്പം സൂര്യപ്രകാശം തരികയെന്നാണ് 3 ഇഡിയറ്റ്സിലെ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സീനിയര്‍ വിദ്യാര്‍ത്ഥി വേദനയോടെ പാടുന്നത്. സമ്മര്‍ദ്ദമാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുപയോഗിക്കേണ്ട രീതിയെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പലപ്പോഴും വിദ്യാര്‍ത്ഥികല്‍ തന്നേയും അംഗീകരിക്കുന്നുണ്ട്.
പുസ്തകം വള്ളിപുള്ളിവിടാതെ ഉരുവിടുന്ന അദ്ധ്യാപകനും അവ കേട്ട് നോട്ടെഴുതി എത് നോക്കി മനഃപാഠം പഠിച്ച് പരീക്ഷയ്ക്ക് അതേ പോലെ എഴുതുവെയ്ക്കുന്ന വിദ്യാര്‍ത്ഥികളും കുട്ടി ജനിച്ച് അഞ്ച് മിനിട്ടിനകം അവന്‍ എന്തായിത്തീരണം എന്ന് തീരുമാനിക്കുന്ന മാതാപിതാക്കളും നമുക്ക് ചിരപരിചിതമായ കാര്യങ്ങള്‍ മാ‍ത്രം.

അവതാരങ്ങള്‍ :
ആയിരം യുഗങ്ങളിലൊരിക്കല്‍ വരാറുള്ള അവതാരങ്ങളെയാണ് നമുക്ക് വേണ്ടത്. പേരിനോ ഭാഷയ്ക്കോ ഇടങ്ങള്‍ക്കൊ അതില്‍ വ്യത്യാസമില്ല. അന്ധവിശ്വാസങ്ങളെ പ്രോമോട്ട് ചെയ്യാന്‍ ശാസ്ത്രപദങ്ങളെ വ്യഭിചരിക്കുന്നതിന് കിഴക്കെന്നോ പടിഞ്ഞാറെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. പൂര്‍വീകരുടെ സംഭാഷണങ്ങള്‍ കേള്‍ക്കുന്ന മരത്തിന്റെ വേരുകളെ നാവികളുറ്റെ തലച്ചോറുമായി ബന്ധിക്കുന്നത് , മനുഷ്യന്റെ നാഢീവ്യൂഹങ്ങളിലെ സിനാപ്സ് പോലെ “എന്തോ“ ഒരു സംവിധാനമാണെന്ന് പറയുന്നത് കഥയിലെ ശാസ്ത്രജ്ഞ തന്നെയാണ്.

ജെയിംസ് കാമറൂണ്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വില്‍ക്കുമ്പോള്‍ വീഞ്ഞിനു വീര്യമില്ലെന്ന് പ്രേക്ഷകനു തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

നൊസ്റ്റാള്‍ജിയ
വയലാറിന്റെ ഗാനരചനയും ദേവരാജന്‍ മാഷിന്റെ സംഗീതവും വൃത്തത്തിലുള്ള കവിതയും എഴുപതുകളിലെ രാഷ്ട്രീയ പ്രബുദ്ധതയും നാട്ടിലെ പച്ചപ്പിനെക്കുറിച്ചുള്ള പ്രവാസിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളും വികസനത്തെക്കുറിച്ചുള്ള ഹിപ്പോക്രാറ്റിക് നിലപാടുകളും. നൊസ്റ്റാള്‍ജിയ എന്നത് വെറുമൊരു തേങ്ങാക്കൊലയാണെന്ന് പത്മകുമാര്‍ പറയുന്നു.

തിരികെ ഞാന്‍ വരുമെന്ന് വാര്‍ത്ത കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ ഗ്രാമത്തില്‍ കണ്ടെക്കുമെങ്കിലും തിരികെ ഒരു യാത്ര? ആര്‍ക്കുണ്ടതിനു സമയം, താല്പര്യം?

ഡിസ്നിയുടെ പ്രിന്‍സസ് ആന്‍ഡ് ഫ്രോഗ്
up പോലെയോ ക്രിസ്തുമസ് കരോള്‍ പോലെയോ കുതറയല്ല...
കളര്‍ഫുള്‍ ആന്‍ഡ് മ്യൂസിക്കല്‍....
പക്ഷേ ഡിസ്നിയുടെ സ്ഥിരം പാറ്റേണ്‍ ഫോളോ ചെയ്യുന്നു. ദ ഗുഡ്- ദ ബാഡ് ആന്‍‌ഡ് ഹാപ്പി എന്‍ഡിംഗ്സ്..
ഫെയറി ടെയിലിനെ പുതിയ കാലത്തേക്ക് പറിച്ച് നട്ടു. കുറച്ച് ട്വിസ്റ്റുകളും.
പക്ഷേ ഷെര്‍ക്ക് പോലെ വേറെ ഒരു തലത്തിലേക്ക് ചെല്ലുന്നില്ല. ആത്യന്തികമായി ഒരു ഫെയറി ടെയില്‍ ആയി അവശേഷിക്കുന്നു.
പുതിയ കാലത്തില്‍ കഥ പറയുമ്പോള്‍ മറ്റൊരു ലെവലിലേക്ക് എത്തിക്കാന്‍ ഉള്ള സ്കോപ് ഉണ്ടായിരുന്നു.

എന്നാലും ഒട്ടും ബോറടിക്കില്ല..
ഇന്‍ ഫാക്ട് പല സംഭവങ്ങളും നന്നായിട്ടുണ്ട്.
പിക്സാര്‍ ഫിലിംസ് കണ്ട ശേഷം ആനിമേഷന്‍ ഓഡിനറി ആയി തോന്നും.... എങ്കിലും മിന്നാമിനുങ്ങുകളെ ഒക്കെ വെച്ച് കളിച്ചത് സ്പെക്ടാക്കുലര്‍ തന്നെ...

വര്‍ണവിവേചനത്തിന്റെ പേരില്‍ വിവാദപുരുഷനായിരുന്ന ഡിസ്നിയുടെ പ്രൊഡക്ഷന്‍ ഹൌസില്‍ നിന്നും പുറത്തു വന്ന സിനിമയില്‍ മെയിന്‍ ഫീമെയില്‍ ക്യാരക്ടര്‍ കറുത്ത വര്‍ഗക്കാരി ആണെന്നത് ഒരു മധുരം.

15 comments:

cALviN::കാല്‍‌വിന്‍ said...

movie week it had been :D

anna said...

കാല് വിന്‍
പ്രിന്‍സസ് ആന്റ് ദ ഫ്രോഗ് എന്റെ മകന്റെ നിര്‍ബന്ധത്തിനു വേണ്ടിയാണു കണ്ടതു, അവനു ഗ്രേഡ് 2 വില്‍ പടിക്കാനുണ്ടു, ഞാന്‍ ഇതു വായിച്ച ശേഷമാണു കണ്ടിരുന്ന തെങ്കില്‍ കുറച്ചൂടെ ശ്രദ്ധിച്ചു ക്ണ്ടേനെ സിനിമ. എന്റ്റെ മോനു സിനിമ വലിയ ഇഷ്ടായി :)

ശ്രീ said...

ഈ ലിസ്റ്റില്‍ അവതാര്‍ മാത്രമേ കണ്ടുള്ളൂ... ഫാന്റസി ആണെങ്ങകിലും കണ്ടിരിയ്ക്കാം. എനിയ്ക്ക് ഇഷ്ടമായി

ശ്രീ said...

മൂവി നോട്സ് -1 ഇല്ലേ? അങ്ങനൊന്ന് തപ്പിയപ്പോള്‍ ...
?
:)


ത്രീ ഇഡിയറ്റ്സ് കാണണം എന്ന് കരുതുന്നു.
'പാ' കണ്ടില്ലേ? അതു പോലെ 2012?

കുമാര്‍ said...

“ഹാപ്പി ന്യൂ ഇയർ!” കാൽ‌വിൻ‌ജി! :)

റോബി said...

വെളുത്തവന്റെ വംശവെറിയുടെ സൈക്കോ-സോഷ്യൽ അനന്തരഫലങ്ങളിലൊന്നാണ്‌ 'അവതാർ' പോലുള്ള പടങ്ങൾ. ഇതേ സ്റ്റോറിലൈനുള്ള പടങ്ങൾ നിരവധിയുണ്ട്. Dances with wolves, last samurai, Dunes, pocahontas etc. അന്യവർഗങ്ങളോട് സമരസപ്പെടുക എന്നതിലുപരി, അവരെ ഉള്ളിൽ നിന്നു നയിക്കാനുള്ള വെള്ളക്കാരന്റെ ആഗ്രഹമല്ലേ ഇതിനെ ഇതു പോലെ ഒരു ഹിറ്റാക്കുന്നത്?

3 ഇഡിയറ്റ്സ്, top to bottom പ്രെഡിക്റ്റബിൾ. പുതുമയുള്ള ഒന്നുമില്ല അതിൽ. ക്ലീഷേകളുടെ അയ്യരുകളി.
നാലു വർഷം കൂടി ബോളിവുഡ് പടം കാണുന്ന എനിക്കു പോലും സർ‌പ്രൈസിംഗ് ആയി ഒന്നുമില്ലിതിൽ.

എതിരന്‍ കതിരവന്‍ said...

റോബി പറഞ്ഞതിൽ ശരിയുണ്ട്. സായിപ്പ് തന്നെ വേണം മറ്റുള്ളവരുടെ ഇടയിൽ ചെന്ന് അവർക്കു ബുദ്ധി പറഞ്ഞുകൊടുത്ത് ജയിപ്പിക്കാൻ. അവരിലെ പെണ്ണിനു ഗർഭം ധരിയ്ക്കാൻ പറ്റിയ വീരശൂരനും സായിപ്പ് തന്നെ. പക്ഷെ അവ്താറിലെ പല സീനുകളും ജോൺ വെയ്ൻ(വെസ്റ്റേൺ)/റെഡ് ഇൻഡ്യൻ സംഘട്ടനം മാതിരിയാണ്. എന്നിട്ട് മാറിൽ അമ്പു കുത്തിക്കയറി ജോൺ വെയ്ൻ സങ്കൽ‌പ്പം മരിയ്ക്കുന്നു. അതു കാണാൻ രസമുണ്ടായിരുന്നു.

Melethil said...

അവതാര്‍,അപ്പ്‌ തുടങ്ങിയ പടങ്ങള്‍ എനിയ്ക്കും ഇഷ്ടപ്പെട്ടില്ല. പിന്നെ ലിസ്റ്റിലുള്ള പടങ്ങളില്‍ ബ്രിഡ്ജ്,പുറംകാഴ്ചകള്‍ ഇഷ്ടമായവയാണ്. ഹാപ്പി ജേര്‍ണിയില്‍ ജഗതി കൊള്ളാം.പിന്നെ ഹിന്ദി.അതെന്നും കണക്ക് തന്നെ(ഇത് പറഞ്ഞാല്‍ നീ തല്ലാന്‍ വരും എന്നെനിയ്ക്കറിയാം).പാലേരിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. അത് സോപ്പേര്‍ സ്റ്റാറിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന രഞ്ജിത്ത് കുളമാക്കി.

Captain Haddock said...

Saw none of them. But have read 3 Idiots( 5point something)

ps:
great to see u back !!

..:: അച്ചായന്‍ ::.. said...

അപ്പ്‌ കൂതറ ആണ് എന്ന് പറഞ്ഞത് ഇതു അര്‍ഥത്തില്‍ എന്ന് മനസ്സില്‍ ആവുന്നില്ല .... 3D യില്‍ ഒരു യുഗം ആണ് അപ്പ്‌

cALviN::കാല്‍‌വിന്‍ said...

anna,
കമന്റിനു നന്ദി :)
പ്രിന്‌സസ് ആൻഡ് ഫ്രോഗിന്റെ പഴയ സിനിമ ഡിവിഡി കിട്ടുമായിരിക്കും. മകനു പഠിക്കാനുള്ള അതേ കഥയുടെ ചിത്രീകരണം.അതും സംഘടിപ്പിക്കൂ :)

ശ്രീ,
മൂവീ നോട്സ് 1 ഇവിടെ ഉണ്ട് :)
2012 കണ്ടു. ഓഡിനറി. പാ കാണാൻ ഉദ്ദേശമില്ല :)

കുമാർജി,
ഹാപ്പി ന്യൂ ഇയർ,

റോബി,
ആണ്. അനിമേഷന്റെ സാദ്ധ്യതകൾ കാട്ടിത്തരുന്നു എന്നതൊഴിച്ചാൽ ഇത്തരമൊരു പടത്തിന്റെ ആവശ്യം തന്നെ മനസിലായില്ല.

3-ഇഡിയറ്റ്സ് - പ്രഡിക്ടബിൾ ആണൊ എന്ന് ചോദിച്ചാൽ പുസ്തകം വായിച്ചവരെ സമർത്ഥമായി വഴിതെറ്റിക്കാൻ കഴിയുന്ന ട്വിസ്റ്റുകളുണ്ടെന്നൊഴിച്ചാൽ പ്ലോട് സ്ഥിരം ബോളിഫുഡ് ഫോർമാറ്റിൽ ആണെന്ന് സമ്മതിക്കേണ്ടി വരും.

എതിരൻ ജി,
റോബി പറഞ്ഞ അഭിപ്രായത്തോട് തന്നെയാണ് കൂടുതൽ യോജിപ്പ് ഇക്കാര്യത്തിൽ ഒരു സെമിറ്റിക് നായകസങ്കല്പം തന്നെയാണ് കഥയിൽ മുന്നിട്ട് നിൽക്കുന്നത്. ബാക്കിയെല്ല്ലാം ആകസ്മികമെന്നേ പറയാൻ കഴിയൂ :)

മേലേതിൽ,
ദേവ് ഡി ഇറങ്ങിയ വർഷമാണ് ഹിന്ദിയിൽ. അതൊന്ന് കാണൂ :)

കാപ്റ്റൻ,
കേരളകഫേ കാണൂ.

അച്ചായൻ,
ഒരു ഡിപ്രസിംഗ് ഫാന്റസി മുവീ ആയിരുന്നു അപ്. ബോറഡിയിൽ കവിഞ്ഞ് യാതൊരു വികാരവും എന്നിലുണ്ടാക്കാൻ പടത്തിനു കഴിഞ്ഞില്ല. ക്രിസ്തുമസ് കരോൾ പകുതി വഴിക്ക് ഇറങ്ങിപ്പോയ പടവും

cALviN::കാല്‍‌വിന്‍ said...

ശ്രീ മുവീ നോട്സ് ഒന്ന് ഇവിടെ ഉണ്ട്
http://sreehari-s.blogspot.com/2009/05/blog-post.html

ശ്രീ said...

ശ്രീഹരീ... ലിങ്കില്‍ പോയി നോക്കിയപ്പോഴാണ് അത് പണ്ട് വായിച്ചതാണെന്ന് മനസ്സിലായത്.

ഇനിയും നല്ല സിനിമകള്‍ പങ്കു വയ്ക്കൂ...

പിന്നെ, ഇത് കണ്ടിരുന്നോ?

ഹാഫ് കള്ളന്‍||Halfkallan said...

പ്രിന്‍സസ് ആന്‍ഡ്‌ ഫ്രോഗ് ഒഴിച്ച് ബാക്കി എല്ലാം കണ്ടു .. അവതാരങ്ങളെ ത്രീ ഡി യില്‍ കാണാന്‍ പറ്റിയില്ല .. ബ്രിഡ്ജ് ,പുറം കാഴ്ചകള്‍ ഹാപ്പി ജേര്‍ണി എല്ലാം ഇഷ്ടപ്പെട്ടു .. ത്രീ ഇടിയട്സ് , നോവല്‍ വായിച്ചിരുന്നു .. ട്രീറ്റ്‌മെന്റ് കൊള്ളാം .. നാല് സയന്‍സ് പറഞ്ഞാലല്ലേ അവതാരങ്ങള്‍ ഒക്കെ എന്തോ ഒരു "കോപ്പ് " ആണോന്നു ആള്‍ക്കാര്‍ക്ക് തോന്നു .. !

ബിജിത്‌ :|: Bijith said...

UP കണ്ടപ്പോള്‍ ബോറടി അല്ലാതെ ഒന്നും തോന്നിയില്ല എന്ന് വായിച്ചപ്പോള്‍ അത്ഭുതം തോന്നി... അതൊരു നാലഞ്ചു വട്ടം ( ടോറന്റ് തന്നെ ) ആസ്വദിച്ചു കണ്ട പടം ആണ്... ഇവിടെ ഒന്നു വരുമോ...

http://moviesasisee.blogspot.com/2010/03/up-as-i-see-it.html

...