Monday, September 28, 2009

രജനീകാന്തിനെ എനിക്കിഷ്ടമാണോ?


ചില നടന്മാരുണ്ട്. മുടിഞ്ഞ സ്ക്രീൻപ്രസൻസ് ആയിരിക്കും. ഫ്രെയിമിൽ വേറെ എത്ര വേന്ദ്രന്മാരും വേന്ദ്രികളും ഉണ്ടെങ്കിലും കാണികളുടെ മൊത്തം നോട്ടവും അവരിലേക്കൊതുങ്ങും.

വിശ്വാസമായില്ലെങ്കിൽ അന്നിയനിലെ പ്രേമത്തിന്റെ ആനയെ വരക്കുന്നെ റെമോ പാട്ട് കണ്ടു നോക്കൂ. സുന്ദരിയായ യാന ഗുപ്തയെപ്പോലും ശ്രദ്ധിക്കാൻ നമ്മൾ മറന്ന് പോവുന്നില്ലേ വിക്രം എന്ന വിദ്വാന്റെ ലീലാവിലാസങ്ങൾ കാരണം?

രജനീകാന്ത് ഏതാണ്ടാ സൈസ് ഒരു സംഭവം ആണെന്ന് തോന്നുന്നു. ഇതുവരെ രജനീകാന്ത് നായകനായ ഒരു സിനിമ മുഴുവൻ ഇരുന്ന് കാണാൻ ഉള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടില്ലെങ്കിലും പുള്ളിയെ എനിക്കിഷ്ടമാണ്.

ബാഷയെന്ന സിനിമ കാണാൻ ഇരുന്നത് കോളേജ് ഹോസ്റ്റലിൽ വെച്ചായിരുന്നു. മാമാ മിയാ.! എന്തൊക്കെ ബഹളങ്ങളാരുന്നു...!

കോട്ടിട്ട ഒരു മുതലാളിയുടെ ഓഫീസ് മുറിക്കകത്തേക്ക് കൂസലില്ലാതെ കേറിച്ചെല്ലുന്ന രജനി.

യേൻ പേര് മാണിക്കം. എനക്ക് ഇന്നും ഒരു പേർ ഇരിക്ക്.
ഇന്റർകട്ട്.!
കൊളാഷ്...
ബാഷ! ബാഷ! ബാഷ (ബാക്ഗ്രൌണ്ടിൽ ടെർമിനേറ്ററിന്റെ തീം മ്യൂസിക് ഡീഡിം ഡിം ഡിം...)
ബോംബെയിലെ രജനീകാന്ത് ഡോണിന്റെ പല പല രംഗങ്ങളുടെ കൊളാഷ്.
പിന്നേം ഇന്റർകട്ട്....
ഞെട്ടിത്തരിച്ചിരിക്കുന്ന കോട്ടിട്ട മുതലാളി.

അമ്മച്ചീ നമിച്ച്....

സിനിമയുടെ പാതിവഴിയിലെപ്പോഴോ ഒറ്റക്കൈ കൊണ്ട് ബോംബ് ദൂരേക്കേറിഞ്ഞ് ഡിഫ്യൂസ് ചെയ്യുന്ന സീൻ എത്തിയപ്പോഴേക്കും കണ്ണുകൾ താനേ അടഞ്ഞ് പോയി... പിന്നെ പിറ്റേന്ന് നേരം വെളുത്തതാണ് ഓർമ.

ചന്ദ്രമുഖി തിയേറ്ററിൽ തന്നെ ചെന്ന് ഇരുന്നിട്ട് പോലും മുഴവൻ സമയം കണ്ണ് തുറന്നിരിക്കാൻ പ്രജ്ഞ അനുവദിച്ചില്ല :-/

തളപതി കാണാനായി ശ്രമിച്ചപ്പോഴും ഫലം തഥൈവ!

ഹാവിംഗ് സെഡ് ഓൾ ദീസ്, രജനീകാന്തിനെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എനിക്കിഷ്ടമാണ്. മുന്നേ പറഞ്ഞ സ്ക്രീൻ പ്രസൻസാണ് കാരണം എന്ന് തോന്നുന്നു. രജനീകാന്തിന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ താഴെ. ഇളയരാജയുടെ അതിഗംഭീരസംഗീതം. സുന്ദരിയായ ഖുശ്ബ്ബൂ.



കണ്ടിഷ്ടെപ്പെട്ടെങ്കിൽ ചെറിയൊരു പുഞ്ചിരിക്കായി താഴെയുള്ള വീഡിയോയും കാണാം. സ്റ്റാർ സിംഗർ അണ്ണാച്ചിയുടെ എനിക്കിഷ്ടപ്പെട്ട ചുരുക്കം ചില പാട്ടുകളിലൊന്ന്.



മമ്മൂട്ടിയുടെ ഡാൻസിനെപ്പറ്റി നോ കമന്റ്സ്.. കുട്ടിച്ചാത്തന്റെ ഉപദ്രവമുള്ള സ്ഥലമാണീ ബ്ലോഗ് ബ്ലോഗ് എന്ന് പറയുന്നത്.

...