Monday, October 12, 2009

ശ്ലോ(ശോ)ക കാൽ‌വിൻ

മലയാളത്തിന്റെ കാര്യം പറഞ്ഞാൽ നമ്മളൊക്കെ പത്താം ക്ലാസും ഗുസ്തിയുമാണ്. ഏഴാം ക്ലാസിൽ വെച്ച് രത്നമ്മ റ്റീച്ചർ മുറ്റുവിന, പറ്റുവിന, പേരച്ചം, വിനയച്ചം എന്നൊക്കെ പറഞ്ഞപ്പഴേ മനസിലുറപ്പിച്ചതാണ് എന്നൊരു ചാൻസ് കിട്ടുമോ അന്നീ മലയാളപഠനം നിർത്തുമെന്ന്.

നന്മകളാൽ വിശുദ്ധമായ നാട്ടിൻപുറത്തെ (കോപ്പാ) ഉസ്കൂളുകളിൽ നിന്നും പത്താം ക്ലാസ് പാസാവും വരെ കാത്തിരിക്കേണ്ടി വന്നൂയെനിക്ക് സെക്കന്റ് ലാം‌ഗ്വേജ് കിണ്ടിയാക്കി മാറ്റാൻ.

ആയെന്നോട് മലയാളത്തിൽ, അതും സംസ്കൃതവൃത്തത്തിൽ, നാലു വരി പദ്യമെഴുതാൻ പറഞ്ഞാൽ എങ്ങിനെയിരിക്കും?

ഗുരുവിനൊക്കെപ്പിന്നെയെന്തുമാവാമല്ലോ. നോക്കണേ വസന്തയുടെ തിലകത്തിൽ പൂരിപ്പിക്കണമെന്ന്!
- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


(എനിക്കും അതന്നെയാ ചോയ്‌ക്കാൻ ഉള്ളത്. ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ? മനുഷ്യൻ ചൊവ്വേലേക്ക് ആനക്കുട്ടിയെ കയറ്റി അയക്കുന്ന യുഗാണ്... വസന്തതിലകം പോലും!)

നമ്മടെ ഉമേഷണ്ണനല്ലേ, പാവല്ലേ, ഒരു പോസ്റ്റിട്ടതല്ലേന്നു കരുതി സ്നേഹത്തിന്റെ പൊറത്ത് (വെറും സ്നേഹത്തിന്റെ പൊറത്ത് ) ഒരു പൂരണം അങ്ങട് കാച്ചിയെന്നൊരു തെറ്റേ ഞാൻ ചെയ്തൊള്ളൂ. ദോണ്ടെ ദിങ്ങനെ.

കാൻസർ ചികിത്സിക്കാൻ ലാടവൈദ്യം മുഴു
ഭ്രാന്തുകൾ മാറ്റിടാൻ മന്ത്രവാദം; നിധി
കുംഭങ്ങൾ പൊക്കുവാൻ തൊണ്ണൂറുലക്ഷം
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


അപ്പോ അതിനു വൃത്തം പോരാ ന്ന്! ഹും!

ന്നാ പിന്നെ വൃത്തമില്ലാഞ്ഞിട്ടാർക്കും ഉറക്കമില്ലായ്മ വേണ്ടാന്ന് കരുതി ഇട്ടു കൊടുത്തു വൃത്തത്തിലൊരെണ്ണം.

നീരിൽ പ്രസന്നമൊരു ഭാസുര തോറ്റുപോമാ
ക്ലാരിറ്റി കൂടിയ കമന്റിനൊടെന്നിരിക്കെ
ബ്ലോഗർക്കു സിമ്പിൾ കഥയിന്നു മനസ്സിലാക്കാൻ
ഈ പാവമാം ഗഡിയെ ചീതു പറഞ്ഞിടാമോ?


വൃത്തം ശര്യായപ്പോ അതിനർത്ഥം പോരാന്ന്.!!!!
(അര്‍ഥം അനര്‍ഥമായ് കാണാതിരുന്നാല്‍, അക്ഷരത്തെറ്റു വരുത്താതിരുന്നാല്‍.....ഇരുന്നാൽ... ഇരുന്നാലെന്താ? അവനനവനു കൊള്ളാം. )

വിട്വോ നമ്മള്... മീ ഹൂ സൺ? ഞാനാരാ മോൻ...

കാച്ചി വേറൊരെണ്ണം വൃത്തോം അർഥോം ഒപ്പിച്ചിട്ട്! (എന്റെ രണ്ടര മണിക്കൂർ ഹുദാ ഗവാ)

വോട്ടിന്നു വേണ്ടി ശശിമുണ്ടു ധരിച്ചിടാമെ-
ന്നാൽ കേന്ദ്രവാസമൊരു താജിൽകുറഞ്ഞ് പോരാ
ട്വീറ്റുമ്പൊ കോമഡി പശുക്കളെ പോലെയീ,ഭൂ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


ദേണ്ടെ കേക്കണേ രസം. അപ്പോ അതിലു യതിഭംഗം വന്നത്രേ? (അതു പോരാഞ്ഞിട്ട് താജിലെ ‘ജാ‘ക്കെന്തോ കുരുവിന്റെ അസുഖമുണ്ടെന്ന്). ഇങ്ങേരെയൊക്കെ എന്താ ചെയ്യണ്ടതെന്ന് നിങ്ങള് തന്നെ പറ? ഏ ഏ?
നമ്മൾക്കെന്തോന്ന് യതി? ഹിമായത്തിലെങ്ങാണ്ട് എന്തോ ഒരു യതിയുണ്ടെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ.

സ്റ്റെപ്പിനി ശ്ലോകം ആയി ഒരു ലതച്ചേച്ചിയേയും ചേച്ചീടെ പ്രേമിച്ചൊളിച്ച് പോയ മോളെക്കുറിച്ചും ഒരെണ്ണം കൂടെ കാച്ചിയിരുന്നു. ദിങ്ങനെ...

ലാളിച്ചുപെറ്റലതയൻപൊടു ശൈശവത്തിൽ
ചേലൊത്ത ചേലകൾ നൽകീ പല വർണ്ണമെന്നാ
ലമ്മോ‍ളൊരുത്തനു ഛെ ലൈനതൊളിച്ചു പോയീ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


സംഗതി അതിഫീകരപൂരണമായതിനാലാവണം.... വൃത്തത്തെക്കുറിച്ചോ അർത്ഥത്തെക്കുറിച്ചോ കമാ എന്നൊരക്ഷരം മിണ്ടീട്ടില്ല... ബൈ ദി വേ കമാ രണ്ടക്ഷരമല്ലേ? ആ അതെന്തോ ആവട്ടെ. പക്ഷേ എനിക്ക് കുമാരനാശാനോട് ചിലത് ചോദിക്കാൻ ഒണ്ട്. അല്ലാശാനേ ഈ ലാളിച്ചോണ്ടെങ്ങിനെയാ പെറുന്നത്? പെറ്റ ശേഷമല്ലേ ലാളിക്കണത്? ആ ഇപ്പോ പെങ്കുട്യോളൊക്കെ സ്വപ്നത്തിൽ ട്രയിനിൽ കിടന്നും പ്രസവിക്കും. അപ്പോ ലാളിച്ചോണ്ടും പ്രസവിക്കാമെന്നായിരിക്കും. വെറുതെയല്ല “ആശാനതിശയഗംഭീരൻ”* എന്നൊക്കെ എട്ടാം ക്ലാസിൽ പഠിക്കണ മരുമകനുണ്ണി ഇടക്ക് പാടണത് കേൾക്കുന്നത്! അതിശയമല്ലേ ഇതൊക്കെ! )

അർത്ഥമില്ല, വൃത്തമില്ല, യതിഭംഗിയില്ല, കണ്ഠശുദ്ധി പോരാ എന്നൊക്കെ ഹിസ് ഹൈനസ് അബ്ദുള്ളയിൽ വിരഹിണി രാധ ഗായകരെ വിലയിരുത്തും പോലെ എന്റെ അതിഗംഭീരപദ്യങ്ങളെ വിലയിരുത്തുന്നത് കണ്ട് സഹിക്കാൻ മേലാതിരിക്കുമ്പോഴാണ് നല്ല പൂവമ്പഴം പോലത്തെ ഒരു ചാൻസ് ഒത്തു വന്നത്.

അതിലേ പോയ ഒരു മാതൃഭൂമി വാർത്തയെ ഇതിലേ പോയ ചന്ത്രക്കാരൻ വെറുതെ ഒന്നു ചൊറിഞ്ഞത് കണ്ടപ്പം വക്കാരിക്ക് ഒടുക്കത്തെ കലിപ്പ്. അത് കണ്ട ഉമേഷണ്ണൻ അതിൽ ചെന്നെടപെടണ്ട വല്ല കാര്യോമുണ്ടോ? (മൊട കണ്ടാൽ യെടപെടാൻ ഇങ്ങോരു രായമാണിക്യൊന്നുമല്ലല്ല്!). അടി സ്ഥാനത്ത് കൊണ്ട വക്കാരി ഉമേഷണ്ണനെ പോസ്റ്റിലൂടെ ദേ തലങ്ങും വിലങ്ങും ഇട്ട് കൊട്ടുന്നു (പറയുന്നതിനു പ്രത്യേകിച്ച് അർത്ഥമോ അർത്ഥാപത്തിയോ ഒന്നുമില്ലെങ്കിലും).

ശ്ലോകമെഴുതിയ ശോകം മാറ്റാൻ ഇതല്ലേ ബെസ്റ്റ് ചാൻസ്! കൊടുത്തു ഗുരുവിനു തന്നെ ഒരെണ്ണം!

ക്ഷിപ്രം ശമിച്ചു ഹ! സിസിക്കുമഹന്ത കണ്ടാ-
വക്കാരിയെന്തൊരു കലിപ്പൊരു പോസ്റ്റുമിട്ടൂ
ഹമ്പോകമന്റിയൊരുമേഷിനു കിട്ടി കൊട്ടും
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


ഹൊ ഇപ്പോ എനിക്ക് സമാധാനമായി...,, ഇനിയെന്ത് പറയും എന്നൊന്ന് കാണണമല്ലോ!

വൃത്തമുണ്ടോ? - ഒണ്ട്.
അർത്ഥമില്ലേ? - അതല്ലേ ഉള്ളൂ.
യതിഭംഗം? - മിണ്ടരുത് തല്ലി റോട്ടിലിടും.

നമ്മള് വിചാരിച്ചാലും ഇവിടെ ചെലതൊക്കെ നടക്കും. ഹല്ല പിന്നെ!


അനുവിന്റെ ബന്ധു:
ദീപശിഖാകാളിദാസൻ എന്നൊക്കെപ്പറയുമ്പോലെ ബ്ലോഗശ്ലോകാകാൽ‌വിനാനന്ദ് എന്നെങ്ങാൻ എന്നെയും ഇനി ആരെങ്കിലും വിശേഷിപ്പിച്ചുകളയുമോന്നാ!


----
*“ആശാനാശയ ഗംഭീരൻ, ഉള്ളൂരുജ്ജ്വല ഗായകൻ, വള്ളത്തോൾ ശബ്ദസുന്ദരൻ” എന്ന് ശരിയായ രൂപം

29 comments:

cALviN::കാല്‍‌വിന്‍ said...

കളി നമ്മളോടാ!

ㄅυмα | സുമ said...

"ബുജികൾക്ക് പ്രവേശനമില്ല“ - കാൽ‌വിനാൻ മൊതലാളി"--അത് കണ്ടപ്പളെ ഞാന്‍ തിരിച്ചു പോയി....

ㄅυмα | സുമ said...

ഉം ഉം...താന്‍ കൊറേ റിക്വെസ്റ്റ് ചെയ്ത സ്ഥിതിക്ക്‌ ഇനി വായിച്ചില്ലന്നു വേണ്ട... :-/

"ആ ഇപ്പോ പെങ്കുട്യോളൊക്കെ സ്വപ്നത്തിൽ ട്രയിനിൽ കിടന്നും പ്രസവിക്കും"-----ഇടിച്ച് തന്‍റെ പരിപ്പ്‌ ഞാന്‍ ഇളക്കും! X-(

അനുവിന്റെ ബന്ധു!!!! ഞാന്‍ ആദ്യം ഒന്ന് തെറ്റിദ്ധരിച്ചു! :P

ബ്ലോഗശ്ലോകാകാൽ‌വിനാനന്ദ്! ആഗ്രഹം ആവാം...അത്യാഗ്രഹം ആവരുത്... :-/

[പോസ്റ്റിനെ പറ്റി വേറെ ബുദ്ധില്ലാത്ത വല്ലോരും പറയും B-)]

Captain Haddock said...

സുമ ഫസ്റ്റ് പറഞത് ഞാന്‍ കോപ്പി പാസ്റ്റ്‌ ചെയ്തിരിക്കുന്നു

ഞാന്‍ ഹുദാ ഗവാ...ഉമേഷ്‌ വന്നാല്‍ ഫസ്റ്റ് തല്ലു എനിക്കു ഉറപ്പാ

Sudhi|I|സുധീ said...

ഞാനും തിരിച്ചു പോകുന്നു... :)

cALviN::കാല്‍‌വിന്‍ said...

ഹൊ ഇവിടെ എല്ലാവരും ബുജികൾ ആയിരുന്നോ? :)

Sudhi|I|സുധീ said...

"ബുജികൾക്കും പ്രവേശനം" എന്നെഴുതിയാല്‍ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറയാം... x-(
ഞാന്‍ പണ്ടേ എന്റെ ബുദ്ധിയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല... x-(

Rare Rose said...

എന്റെ ദൈവമേ..!!“വൃത്തം,താളം,യതി,അര്‍ത്ഥംഇതിലേതു വേണം നിങ്ങള്‍ക്ക് “എന്ന മട്ടില്‍ ഇങ്ങനെ നിരനിരയായി നിന്നു മന്ദഹാസം പൊഴിക്കണ വസന്തതിലകമാരെ കണ്ടിട്ടു അതിശയം,അമ്പരപ്പ് എന്തൊക്കെയാ തോന്നുന്നതെന്നു എനിക്കു തന്നെ നിശ്ചയമില്ല..
ഇനി ഗുരുവിനെ ലഘുവാക്കണോ,അതോ കാല്‍വിനെ ലഘുവാക്കണോ എന്നൊക്കെയുള്ളതു ഗുരുവും ശിഷ്യനും തന്നെ തമ്മില്‍ തീരുമാനിച്ചോളൂ..:)

ശ്രീ said...

ഞാനിവിടെ വരെ വന്നിട്ടുണ്ടെങ്കിലല്ലേ തിരിച്ചു പോകേണ്ടതിനെ കുറിച്ച് ആലോചിയ്ക്കാന്‍... ഹും!
;)

Sudhi|I|സുധീ said...

അര്‍ത്ഥമില്ലായ്മയും, കളവിന്റെ വിവരക്കേടും തുറന്നു കാട്ടപ്പെടാതിരിക്കാനും, ശക്തമായ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഉള്ള മൂന്നാം കിട ചീഞ്ഞു നാറിയ അടവായിപ്പോയി ഈ “ബുജികൾക്ക് പ്രവേശനമില്ല" എന്നാ പ്രസ്താവന...
ഞാന്‍ പ്രതിക്ഷേദിക്കുന്നു B-)

(ഹോ എന്റെ ഒരു ബുദ്ദിയേ... ഇനി പോസ്റ്റിനെ പറ്റി അഭിപ്രായം പറയാതെ പോകാലോ ;) ഹി ഹി)

രഞ്ജിത് വിശ്വം I ranji said...
This comment has been removed by the author.
രഞ്ജിത് വിശ്വം I ranji said...

നേരം പുലര്ന്നപടി ചിന്തയ്ക്കു മുമ്പിലെത്തി
നര്മ്മ പോസ്റ്റുകളേവയെന്നു നോക്കിത്തിരഞ്ഞിരിക്കേ
കാണുന്നു കാല്‍വിന്‍ തന്റെ ശ്ലോകപൂരണ നര്മ്മം.അമ്പോ..
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

വികടശിരോമണി said...

ഞാനിവിടേ വന്നിട്ടേയില്ല:)

മലബാറി said...

നേരത്തെ ഇവിടെ വന്നതായിരുന്നു. അവസാന ശ്ലോകത്തിലെ ലിങ്കിൽ ഒന്നു ഞെക്കിപ്പോയി. ആ പോസ്റ്റിൽ ലിങ്കിന്റെ ഏറുകളി. അവിടുന്നങ്ങോട്ട്‌ ഒരു നീണ്ട ലിങ്ക്‌ യാത്രയായിരുന്നു. ഇപ്പഴാ തിരിച്ചു വരാൻ കഴിഞ്ഞത്‌.
ബുജിയായിട്ടും മുന്നറിയിപ്പ്‌ അവഗണിച്ച്‌ ഇതു വായിച്ച്‌ ആ വഴിയൊക്കെ ചുറ്റിക്കറങ്ങി അവസാനം ഞാനാരായി?

പൊട്ട സ്ലേറ്റ്‌ said...

CID Escape...

INDULEKHA said...

സുമയുടെ കമന്റ്‌ പ്രതിഷേധമായി രേഖപ്പെടുത്തുന്നു !!
പിന്നെ വസന്ത തിലകയെ കണ്ടതിന്റെ ഏനക്കേട് മാറ്റാന്‍ ഫ്രീ ആയി counselling സെഷന്‍ + ഷോക്ക്‌ treatment തരുന്നതാണു.

കുമാരന്‍ | kumaran said...

ഒരു വറൈറ്റി പോസ്റ്റ്.. നന്നായിട്ടുണ്ട്.

krish | കൃഷ് said...

"ബുജികൾക്ക് പ്രവേശനമില്ല“ - കാൽ‌വിനാൻ മൊതലാളി"

ഇത് കണ്ടപ്പോഴേ തിരിച്ചുപോകാനിരുന്നതാ. പിന്നെ ഇതുവരെ വന്നതല്ലെ ഒന്നു വായിച്ചിട്ട് പോകാമെന്ന് കരുതി.

അപ്പൊ ഗുരുവിന്റെ കുരു എടുത്തേ അടങ്ങൂല്ലേ.
:)

Seema Menon said...

:)

അതുല്യ said...

കാല്വിന്‍, കുറച്ച് ദിവസ്സായി, ആസ്പത്രീം വീടും ശ്മശാനോം ആയിട്ടൊക്കെ ഓടി നടക്കണത്, അതിന്റെ ഒക്കെ ക്ഷീണം തീര്‍ന്നു ഇന്ന് ഇപ്പോ ഈ പോസ്റ്റ് വായിച്ചപ്പോ. കൊട് കൈ!

(ഉമേശണ്ണാവേ ഏതാവത് കുത്തം ചൊല്ലിയാച്ചാ അയോഗ്യ പയലേ നീ? ശുട്ടിടുവേന്‍ ! കാല്വിനോട് കടവുള്‍ ചോദിയ്ക്കും !ഹും)

Adithyan said...

എന്തൂട്രാ ഗഡീ ഇത്?
ഓണ്‍ലൈനില്‍ ഒരു വൃത്തസഹായി ഒണ്ടെന്ന് വെച്ച് എന്തു പോക്രിത്തരോം കാണിക്കാവെന്നാണോ?

വസന്തതിലകത്തിനെ എടുത്ത് അമ്മാനമാടുവല്ലിയോ...വോ!

INTIMATE STRANGER said...

enda ippo parayuka..
pazhaya malayalam grammar class orkkumbozhe..oru nostalgia[pediyaane]..ende iswo guruvaayoorappa..naanyitund ketto..

ജിവി/JiVi said...

അര്‍ത്ഥമുള്ള ഒരു കമന്റിടാന്‍ നോക്കുമ്പോള്‍ വൃത്തം ശരിയാവുന്നില്ല. അപ്പൊപ്പിന്നെ കമന്റിടണ്ടാന്ന് തീരുമാനിച്ചു. മീ ഹൂ സര്‍, ഞാനാരാ മോന്‍.

അപ്പൂട്ടന്‍ said...

വൃത്തമുണ്ടോന്നറിയില്ല, വൃത്തിയില്ല ചെക്കന്‌, നിശ്ശം.

എന്തായാലും കവിതയെഴുതിയെഴുതി സ്വയവും വായനക്കാരേയും വിമർശകനേം എല്ലാം ഒരു വഴിക്കാക്കി. ഇനിയൊരു കൊലയാർ അവാർഡ്‌ ഒപ്പിച്ചെടുത്തേ അടങ്ങൂ ചെക്കൻ.

സത്യം പറഞ്ഞാൽ എനിക്കു ഒരു ചുക്കും മനസിലായില്ല. ലേലുഅല്ലു ലേലുഅല്ലു.

അതല്ലെങ്കിലും ഭാവനയില്ലാത്ത എന്നേപ്പോലുള്ള
അപാരബുദ്ധിജീവികൾക്ക്‌ നേരേവാ നേരേപ്പോ എന്ന വഴിയേ അറിയൂ. വൃത്തത്തിലെഴുതാതെ കടലാസിൽ നീളത്തിലെഴുതൂ, അപ്പോ പറയാം നിനക്ക്‌ വട്ടുണ്ടോ ഇല്ലേ ന്ന്.

ഈ ചെക്കൻ ഇങ്ങിനെ എഴുത്തുതുടങ്ങിയാൽ പദ്യം വേണ്ടാ ഗദ്യം മതി എന്ന് പറഞ്ഞ്‌ ഞാൻ സെക്രട്ടേറിയറ്റ്‌ പടിക്കാൽ സദാഹാരസമരം തൊടങ്ങേണ്ടിവരും. എന്നെ തടിപ്പിക്കല്ലേ......

ബിനോയ്//HariNav said...

ഹമ്പോ! ഈയുള്ളവന്‍ "ഗുരുകുല"ത്തീന്ന് തുടങ്ങിയ ഓട്ടാ. ഇനീം നിര്‍ത്താന്‍ സമ്മതിക്കൂല്ലാല്ലേ :)

സെറീന said...

:))

സുനില്‍ പണിക്കര്‍ said...

മൊതലാളീ.. ഞാൻ ഇവിടെ
വന്നൂ എന്നത്‌ ഒരു തോന്നൽ മാത്രമാണ്‌..
അമറൻ പോസ്റ്റ്‌..!

കുക്കു.. said...

:)

ഭായി said...

നന്നായിട്ടുണ്ട് കേട്ടോ...

...