Monday, September 28, 2009

രജനീകാന്തിനെ എനിക്കിഷ്ടമാണോ?


ചില നടന്മാരുണ്ട്. മുടിഞ്ഞ സ്ക്രീൻപ്രസൻസ് ആയിരിക്കും. ഫ്രെയിമിൽ വേറെ എത്ര വേന്ദ്രന്മാരും വേന്ദ്രികളും ഉണ്ടെങ്കിലും കാണികളുടെ മൊത്തം നോട്ടവും അവരിലേക്കൊതുങ്ങും.

വിശ്വാസമായില്ലെങ്കിൽ അന്നിയനിലെ പ്രേമത്തിന്റെ ആനയെ വരക്കുന്നെ റെമോ പാട്ട് കണ്ടു നോക്കൂ. സുന്ദരിയായ യാന ഗുപ്തയെപ്പോലും ശ്രദ്ധിക്കാൻ നമ്മൾ മറന്ന് പോവുന്നില്ലേ വിക്രം എന്ന വിദ്വാന്റെ ലീലാവിലാസങ്ങൾ കാരണം?

രജനീകാന്ത് ഏതാണ്ടാ സൈസ് ഒരു സംഭവം ആണെന്ന് തോന്നുന്നു. ഇതുവരെ രജനീകാന്ത് നായകനായ ഒരു സിനിമ മുഴുവൻ ഇരുന്ന് കാണാൻ ഉള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടില്ലെങ്കിലും പുള്ളിയെ എനിക്കിഷ്ടമാണ്.

ബാഷയെന്ന സിനിമ കാണാൻ ഇരുന്നത് കോളേജ് ഹോസ്റ്റലിൽ വെച്ചായിരുന്നു. മാമാ മിയാ.! എന്തൊക്കെ ബഹളങ്ങളാരുന്നു...!

കോട്ടിട്ട ഒരു മുതലാളിയുടെ ഓഫീസ് മുറിക്കകത്തേക്ക് കൂസലില്ലാതെ കേറിച്ചെല്ലുന്ന രജനി.

യേൻ പേര് മാണിക്കം. എനക്ക് ഇന്നും ഒരു പേർ ഇരിക്ക്.
ഇന്റർകട്ട്.!
കൊളാഷ്...
ബാഷ! ബാഷ! ബാഷ (ബാക്ഗ്രൌണ്ടിൽ ടെർമിനേറ്ററിന്റെ തീം മ്യൂസിക് ഡീഡിം ഡിം ഡിം...)
ബോംബെയിലെ രജനീകാന്ത് ഡോണിന്റെ പല പല രംഗങ്ങളുടെ കൊളാഷ്.
പിന്നേം ഇന്റർകട്ട്....
ഞെട്ടിത്തരിച്ചിരിക്കുന്ന കോട്ടിട്ട മുതലാളി.

അമ്മച്ചീ നമിച്ച്....

സിനിമയുടെ പാതിവഴിയിലെപ്പോഴോ ഒറ്റക്കൈ കൊണ്ട് ബോംബ് ദൂരേക്കേറിഞ്ഞ് ഡിഫ്യൂസ് ചെയ്യുന്ന സീൻ എത്തിയപ്പോഴേക്കും കണ്ണുകൾ താനേ അടഞ്ഞ് പോയി... പിന്നെ പിറ്റേന്ന് നേരം വെളുത്തതാണ് ഓർമ.

ചന്ദ്രമുഖി തിയേറ്ററിൽ തന്നെ ചെന്ന് ഇരുന്നിട്ട് പോലും മുഴവൻ സമയം കണ്ണ് തുറന്നിരിക്കാൻ പ്രജ്ഞ അനുവദിച്ചില്ല :-/

തളപതി കാണാനായി ശ്രമിച്ചപ്പോഴും ഫലം തഥൈവ!

ഹാവിംഗ് സെഡ് ഓൾ ദീസ്, രജനീകാന്തിനെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എനിക്കിഷ്ടമാണ്. മുന്നേ പറഞ്ഞ സ്ക്രീൻ പ്രസൻസാണ് കാരണം എന്ന് തോന്നുന്നു. രജനീകാന്തിന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ താഴെ. ഇളയരാജയുടെ അതിഗംഭീരസംഗീതം. സുന്ദരിയായ ഖുശ്ബ്ബൂ.കണ്ടിഷ്ടെപ്പെട്ടെങ്കിൽ ചെറിയൊരു പുഞ്ചിരിക്കായി താഴെയുള്ള വീഡിയോയും കാണാം. സ്റ്റാർ സിംഗർ അണ്ണാച്ചിയുടെ എനിക്കിഷ്ടപ്പെട്ട ചുരുക്കം ചില പാട്ടുകളിലൊന്ന്.മമ്മൂട്ടിയുടെ ഡാൻസിനെപ്പറ്റി നോ കമന്റ്സ്.. കുട്ടിച്ചാത്തന്റെ ഉപദ്രവമുള്ള സ്ഥലമാണീ ബ്ലോഗ് ബ്ലോഗ് എന്ന് പറയുന്നത്.

34 comments:

cALviN::കാല്‍‌വിന്‍ said...

സ്റ്റൈല് സ്റ്റൈല് താൻ!

ഉപ്പായി || Uppayi said...

"പന്നി താ ഡാ കൂട്ടമാ വരും...ആനാ സിംഗം തനിയാ വരും..!" .. ഈ സൈസ് സാധനങ്ങള്‍ അല്ലെ ആശാന്‍ ഇറക്കി വിടുന്നത്..പിന്നെങ്ങനെ നാട്ടുകാര് പുറകെ പോവാണ്ടിരിക്കും.

പിന്നെ രജനി അണ്ണന്‍ അധികം ചീത്ത പേരു കേള്പിക്കാത്ത ഒരു നല്ല മനുഷ്യന്‍ കൂടി ആണല്ലോ ..

Melethil said...

വിക്രത്തിന്റെ കാര്യത്തിലും നിന്നോട് യോജിയ്ക്കുന്നു. ഇത്ര സ്ക്രീന്‍ പ്രസെന്‍സ് ഉള്ള ഒരു ആക്ടര്‍-ഉം ഇപ്പൊ ഇല്ല.

ഹാഫ് കള്ളന്‍ said...

അണ്ണന്‍ ഈസ്‌ ഗ്രേറ്റ്‌ ... !
പുള്ളീടെ ബി ടു ദ എ ടു ദ ബി ടു ദ എ മാത്രമേ എനിക്ക് ഇഷ്ടാവാത്തത് ആയിട്ടുള്ളൂ

ㄅυмα | സുമ said...

ഇങ്ങനാണേല്‍ ഞാന്‍ തന്‍റെ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സ്ഥാനതുന്നു രാജി വെക്കും... :-/

വിന്‍സ് said...

ശരിയാണു....രജനിക്കു അപാരം സ്ര്കീന്‍ പ്രെസന്‍സ് തന്നെ ആണു. അതു പോലെ തന്നെ ലാലേട്ടനും, അമിതാഭും, നാനാ പടേക്കറുമൊക്കെ. മലയാളത്തില്‍ ഇപ്പോള്‍ ആക്ടീവ് ആയ വില്ലന്‍ നടന്മാരില്‍ സ്ക്രീന്‍ പ്രെസന്‍സ് ഉള്‍ലതു സായികുമാറിനാണെന്നു തോന്നുന്നു.

വിക്രവും സ്ക്രീന്‍ പ്രെസന്‍സും തമ്മില്‍????

വിന്‍സ് said...

ഹോ അമ്മാവന്‍ തോപ്പിച്ചു കളഞ്ഞൂ മക്കളേ തോപ്പിച്ചു കളഞ്ഞൂ. ഏതടൈ പടം??? ഹോ അപാരം ആ പുള്ളിയുടെ ഗട്ട്സ്. ഇതിലും വീശു ഡാന്‍സാണു പരുന്തില്‍...

cALviN::കാല്‍‌വിന്‍ said...

വിൻസേ,
മമ്മൂട്ടിയുടെ ഈ ഡാൻസ് ഞാൻ കോളേജിൽ സ്റ്റേജിൽ ഒരു സ്കിറ്റിന് അവതരിപ്പിച്ചിട്ടുണ്ടായിരുന്നെന്ന് അറിയാമൊ :)
;)

Captain Haddock said...

ഡേയ്... അണ്ണനെ തൊട്ടാല്‍ ഉന്നെ ച്ചുട്ടിടുവെന്‍ ...ജാഗ്രതെ.. ... ..

anoop said...

ഒരു നടന് വേണ്ടതൊന്നും ഒരു കണക്കില്‍ ഈ മനുഷ്യനു ഇല്ല. പക്ഷെ ഉള്ളത് ഗ്രേസ് ഒന്ന് മാത്രം. ഒരു അടി കൊടുത്താല്‍ അത് മറ്റവന് കൊണ്ടു എന്ന് നമുക്ക് തോന്നുന്ന ആ അനുഭവം . അത് കാണണമെങ്കില്‍ ദളപതിയില്‍ മനോജ്‌ കെ ജയനെ തല്ലുന്ന ആ രംഗം ഒന്ന് കാണുക. അപ്പൊ മനസ്സിലാകും എന്ത് കൊണ്ടു ഈ മനുഷ്യന്‍ ഇത്രയൊക്കെ ആയി എന്ന്. പിന്നെ പാട്ടിന്റെ കാര്യം ആണെങ്കില്‍ രാജാധി രാജയിലെ മീനമ്മാ മീനമ്മാ ഒന്ന് കണ്ടു നോക്കുക

- സാഗര്‍ : Sagar - said...

തനിക്കിഷ്ടമാണോന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് എനിക്കിഷ്ടമാണോന്ന്.. എന്നിട്ട് എനിക്കിഷ്ടമാണോന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് തനിക്കിഷ്ടമാണോന്ന്.. അപ്പൊ ഞാന്‍ പറഞ്ഞുതരാം തനിക്കിഷ്ടമാണോന്നും എനിക്കിഷ്ടമാണോന്നും..

തല്ലിപ്പൊളി തൊമ്മന്‍ said...

ലാലേട്ടനു മുടിഞ്ഞ സ്ക്രീന്‍ പ്രസെന്‍സാണ്. അതുകാരണം ക്യാമറാമാനാണു ബുദ്ധിമുട്ടുന്നത്. സ്ക്രീനില്‍ ഒന്നു കൊള്ളിക്കണ്ടേ.. ഇതുപോലെയുള്ള അപൂര്‍വ്വം നടന്മാരേ ഇന്നു ഭൂമിമലായാളത്തില്‍ ഒള്ളൂ, ലാലേട്ടന്‍ പിന്നെ പഴയ ബാലക്രിസണന്‍..

Siju | സിജു said...

:-)

അരവിന്ദ് :: aravind said...

ഇന്നലെ ഇട്ട ഋതു പോസ്റ്റ് എവടെ?
കൊട്ടേഷന്‍ കിട്ട്യാ?

;-)

INDULEKHA said...

കൊള്ളാം, തമിഴന്മാരുടെ കൈ കൊണ്ട് തന്നെ ചാവാന്‍ ആണ് പ്ലാന്‍ അല്ലെ ??

Sudhi|I|സുധീ said...

രജനീകാന്ത് നായകനായ ഒരുപാട് സിനിമകള്‍ മുഴുവൻ ഇരുന്ന് കാണാൻ ഉള്ള മഹാഭാഗ്യം എനിക്ക് ഒരുപാടു ഉണ്ടായിട്ടുണ്ട്...
എന്താന്നറിയില്ല... എനിക്കും മൂപ്പരെ പുടിക്കും...

Sudhi|I|സുധീ said...

da ninakkum fans association-no????
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!.............
Kalikalam....

കുമാരന്‍ | kumaran said...

കുട്ടിച്ചാത്തന്റെ ഉപദ്രവമുള്ള സ്ഥലമാണീ ബ്ലോഗ് ബ്ലോഗ് എന്ന് പറയുന്നത്...
ഹഹഹ.. ഒള്ളതാണോ..?

Shravan | ശ്രവണ്‍ said...

kuttichathan present sir !

മൂര്‍ത്തി said...

രജനീകാന്ത് സത്യരാജ് ടീമിന്റെ ‘എന്നമ്മാ കണ്ണ് സൌഖ്യമാ‘ പാട്ട് കണ്ട് നോക്ക് കാല്‍‌വിനേ..പുതിയ റിമിക്സ് ധനുഷ് പ്രകാശ് രാജ് ടീമിന്റെയും ഉണ്ട്..

cALviN::കാല്‍‌വിന്‍ said...

ഉപ്പായി,
അമ്പമ്പോ കിടിലം ഡയലോഗ് :)

Melethil,
:)

ഹാഫ് കള്ളന്‍,
അതെന്തോന്ന്?

സുമ,
ഇവിടെ കാൽ‌വിൻ രസികർ മണ്ട്രത്തിന്റെ പ്രസിഡണ്ടിണികൾ ആവാൻ പെമ്പിള്ളാര് ക്യൂ നിക്കുമ്പോളാ ;)

വിന്‍സ്,
സായികുമാർ മലയാളത്തിലെ ഒരപാരനടൻ ആണ്. എനിക്കേറ്റവും ഇഷ്ടമുള്ള ആള്.

വിക്രത്തിന് നല്ല സ്ക്രീൻ പ്രസൻസ് ഉണ്ടെന്നാണ് എന്റെയൊരു അഭിപ്രായം..

Captain Haddock,
അതിന് അണ്ണനെ ആരു എന്തരു പറഞ്ഞ്?? :)

anoop,
നന്ദി കാണാം.. ഷുവർ

സാഗര്‍ : Sagar,
എല്ലാം മനസിലായി :)

തല്ലിപ്പൊളി തൊമ്മന്‍,
വേണ്ടാ വേണ്ടാ... :)

Siju | സിജു,
:)

അരവിന്ദ്,
ഏതാണ്ടങ്ങനെയും പറയാം :)
അപക്വമായിരുന്നു ആ പോസ്റ്റ്. അങ്ങ് ഡിലീറ്റി.. :-/

INDULEKHA,
ഏയ് നെവർ മല്ലു-തമിൾ ഭായി ഭായി... ഞാനും തമിളരും ആയി ഉള്ള കണക്ഷൻസ് അറിയില്ലാല്ലേ വീ ആർ സോൾ ഗഡീസ് :)

Sudhi|I|സുധീ ,
പുടി പുടി... ദേ എന്നെ എന്ത് വേണേലും പറഞ്ഞോ പക്ഷേ എന്റെ ഫാൻസിന്റെ വികാരങ്ങളെ വ്രണപ്പെടുത്തരുത്...ങ്ങാ...

കുമാരന്‍ | kumaran,
കുട്ടിച്ചാത്തനെ പരിചയം ഇല്ലേ?
ഇതാണ് ഗഡി

ശ്രവണ്‍,
ശരി ലുട്ടാപ്പിക്കുട്ടാ ;)

മൂര്‍ത്തി,
ഷുഗർ... രണ്ട് വേർഷനും കാണാം.

ശ്രീ said...

അപ്പറഞ്ഞതു കറക്ട്. എത്ര അലമ്പുണ്ടെങ്കിലും രജനി പടങ്ങള്‍ ഞാനും ഇരുന്നു കാണാറുണ്ട്.

Jayesh San / ജ യേ ഷ് said...

style = rajni...annane thottu kalikkalleeee....enikku vishamam thonnumpozhokke basha cinema kaanum..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ വരുവേന്‍. പ്രിയദര്‍ശന്‍ സ്വന്തം സുഹൃത്തിനു വേണ്ടി മമ്മുക്കയെ കരിവാരിത്തേക്കാന്‍ എടുത്ത പടത്തിലെ ക്ലിപ്പിംഗ് കാട്ടുന്നോ.-- ആ പാട്ട് ശ്രീനിവാസനു മാത്രമായി ഉള്ളതാ. മമ്മൂക്ക അവിടെ ചെന്ന സ്ഥിതിയ്ക്ക് ഒരു സൈഡില്‍ നിര്‍ത്തിയെന്നേയുള്ളൂ.

ബൈ ദി വേ രജനിയെപ്പറ്റി പറയുമ്പോള്‍ നീ അണ്ണനെ ഞോണ്ടുന്നതെന്തിനാ??

ഇന്നേവരെ ഒരു രജനി പടം മൊത്തമായി കാണാത്ത ലിസ്റ്റില്‍ നീ മാത്രമല്ലാട്ടോ.(സണ്ണിഡിയോള്‍ +ശ്രീദേവി + രജനി ഒരു ഹിന്ദി പടമില്ലേ അതൊഴിച്ച്)

ദളപതി കാണണം കാണണം എന്ന് വച്ച് നടന്നിട്ട് കാലമെത്രയായെന്നോ?

ഓടോ: കുട്ടിച്ചാത്തന്റെ ശല്യം ഇരട്ടിയാവും(എനിക്കൊരു കുഞ്ഞിച്ചാത്തനുണ്ടായി 19-9-09)

bilatthipattanam said...

വിദ്യാ,പണം,രൂപം,...ഇവയൊന്നും തന്നെയില്ലാതെതന്നെ സ്വന്തം സ്റ്റൈൽ കൊണ്ട് മന്നനായി മാറിയ താരമാണിവൻ..കേട്ടൊ

cALviN::കാല്‍‌വിന്‍ said...

കുട്ടിച്ചാത്താ....
ഒരുപാട് കൺ‌ഗ്രാജുലേഷൻസേ....
കുഞ്ഞിച്ചാത്തനു എന്റെ വക ഒരു പൊന്നുമ്മ :)

ശ്രീ,
:)

ജയേഷ്,
വിഷമം വരുമ്പോൾ? :-|

bilatthipattanam,
നന്ദി :)

ബിനോയ്//HariNav said...

യ്യോ! ആ ഫാന്‍‌സ് അസ്സോസ്സിയേഷത്തില്‍ എന്നേം‌കൂടി കൂട്ടണേ. വെറും 50കിലോ തൂക്കോം വെച്ച് എന്നാ ഒടുക്കത്തെ പെര്‍‌ഫോമന്‍സാന്നേ! :)

suraj::സൂരജ് said...

മേഘത്തിലെ പാട്ടുകള്‍ ഔസേപ്പച്ചനല്ലേ ചെയ്തത് ? അതോ ശരത്താണോ ? (സ്റ്റാര്‍ സിംഗര്‍ അണ്ണാച്ചി എന്ന് ശരത്തിനെയല്ലേ ഉദ്ദേശിച്ചത് ?)

cALviN::കാല്‍‌വിന്‍ said...

ബിനോയേ അമ്പത് കിലോ അത്ര മോശം തൂക്കം ഒന്നുമല്ല

സൂരജ്,
മേഘം ഔസേപ്പച്ചന്റേത്‌ തന്നെ. സ്റ്റാർ സിംഗർ അണ്ണാച്ചി എന്ന് ഉദ്ദേശിച്ചത് ശ്രീകുമാർ അണ്ണനെയായിരുന്നു.
ശരത്തിന്റെ പാട്ടുകൾ പൊതുവെ എനിക്കിഷ്ടമാണ്.

കണ്ണനുണ്ണി said...

അതെ.. അഡ്രസ്സും ഫോണ്‍ നമ്പരും ഒന്നും ഒരു തമിഴ്‌ സഹോദരന്മാര്‍ക്കും കൊടുത്തിട്ടില്ലല്ലോ? അല്ലെ

jayanEvoor said...

രജനി മറ്റു സൂപ്പര്‍ താരങ്ങളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തനായ ആളായാണ്‌ എനിക്കു തോന്നിയിട്ടുള്ളത്.

സിനിമഷൂട്ടിംഗിനിപ്പുറവും അപ്പുരവും സ്വന്തം കറുത്തു മെലിഞ്ഞ ശരീരവും മുഖവും പ്രദര്‍ശിപ്പിച്ചു നടക്കാന്‍ മടിയില്ലാത്തവന്‍.

ജാഡയില്ലാത്തവന്‍, വിനയമുള്ളവന്‍.....

പിന്നെ അഭിനയം... അത് ലോകോത്തരമൊന്നുമല്ല എന്നത് സത്യം തന്നെ.

Still, as you said, he has a great screen presence.... and I love that!

വിന്‍സ് said...

തീര്‍ച്ച ആയും രജനി കാന്തിനെ എനിക്കിഷ്ടമാണു, പുള്ളിയുടെ പടങ്ങളും എനിക്കു ഇഷ്ടമാണു. ജസ്റ്റ് ഫോര്‍ ഹിസ് സ്ര്കീന്‍ പ്രെസന്‍സ്!!!

സ്വതന്ത്രന്‍ said...

അണ്ണന്‍ നടനം സിനിമയില്‍ മാത്രമെ ഉള്ളു എന്ന് തോന്നുന്നു .യഥാര്‍ത്ഥ ജീവിതത്തില്‍
ഒരു സാദരണകാരന്‍ മാത്രം .അതിനാല്‍ ഞാനും രജനിയെ ഇഷ്ടപെടുന്നു .

എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

കുട്ടു | Kuttu said...

ഞാനൊരു ഹാര്‍ഡ് കോര്‍ അണ്ണന്‍ ഫാന്‍ ആണ്. :)

അണ്ണനെന്തും ചെയ്യാം.
അതിനുള്ള ലൈസന്‍സ് ഈ സിനിമാ ദുനിയാവില്‍ അണ്ണനും, പിന്നെ ജെയിംസ് ബോണ്ടിനും മാത്രം.

ബാക്കിയൊക്കെ സില്ലി അനുകാരികള്‍.. ന്ന്വച്ചാ‍ അനുകരിക്കുന്നവര്‍.. വെറും ഡൂപ്ലിക്കേറ്റ്സ്..

:)

അണ്ണന്‍ കീ ജയ്..

...