Sunday, July 19, 2009

പോട്ടർ മാനിയ

ഹൊ എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു. സമാധാനം ആയിട്ട് ഒരു സിനിമ കാണാലോ എന്നു കരുതിയാ തിയേറ്ററിൽ ചെന്നത്. ഹരി പുത്തറും പകുതിച്ചോര രാജകുമാരനും.

എന്റെ പ്രിയപ്പെട്ട സീറ്റ് ആയ പുറകിൽ നിന്നും രണ്ടാമത്തെ റോയിൽ ചെന്നിരിക്കാൻ നോക്കിയപ്പോ ദേണ്ടേ സായിപ്പ് കലിപ്പ്.

“ദിസ് റോ ഈസ് ബുക്ഡ് ബൈ എ ഗ്രൂപ്പ് ഫോർ സ്പെഷൽ വ്യൂയിംഗ് സാർ” [ഡാ ചെക്കാ, കളിക്കാതെ മുന്നിലെങ്ങാൻ ചെന്നിരിക്ക്. ഇവിടെ ഇരിക്കാൻ ഉള്ള പ്രായം ആവുമ്പോ അറിയിക്കാം]

“ഓ. ഐം ആം ദ സോറി” [ നിന്നെ പിന്നെ എടുത്തോളാം ട്ടാ, നീ ഇന്ത്യേലോട്ട് വാ.. രജനീകാന്തിന്റെ അടുത്ത പടത്തിനു നിന്നെ ബ്ലാകിൽ പോലും തിയേറ്ററിൽ കയറ്റൂലാ...തിയേറ്ററിൽ നിന്റെ കണ്ണീരു വീഴുമെടാ കണ്ണീരു വീഴും.]

ഒരു മൂലക്ക് ചെന്നിരുന്നു. ദേ സ്പെഷ്യൽ റോയിൽ ബഹളം... സായിപ്പുമാരും മദാമ്മമാരും, ഹാരി പോട്ടർ കോസ്റ്റ്യൂം അണിഞ്ഞാണ് പടം കാണാൻ വന്നിരിക്കുന്നത്. എന്തൊക്കെ ആടയാഭരണങ്ങളാണ്. വിച്ച് ഓവർകോട്ട്, തൊപ്പി, കുപ്പി, വടി...

ഭാഗ്യം ബ്രൂം സ്റ്റിക് ഇല്ല...[കുറ്റിച്ചൂല് , കുറ്റിച്ചൂലേ]

കൂട്ടത്തിൽ ഇത്തിരി വൃത്തീം മെനേം ഉള്ള ഒരു മിനിസ്കർട്ടുകാരി മുന്നോട്ട് വന്നു. അവള് ആപ്റ്റിറ്റ്യൂഡ് കിസ്സ് തൊടങ്ങി. ശരിയുത്തരം പറേണോർക്ക് മിട്ടാ‍യി സമ്മാനം.

“സ്നെയ്പിന്റെ അച്ഛന്റേം അമ്മേന്റേ പേരെന്ത്?” (എന്തോന്ന്... മിസ്റ്റർ ആൻഡ് മിസ്സിസ് സ്നേയ്പ് എന്നാരിക്കും ഹല്ല പിന്നെ)

ഡംബിൾഡോർ ഫാമിലിൽ എത്ര കുട്ടികളുണ്ട്. [എന്തോന്ന് ഡോറ്? വാതിലൊനൊക്കെ കുട്ടികളാ‍]

“റോൺ ആദ്യമായി ഉപയൊഗിച്ച് സ്പെൽ ഏത്?” [റോൺ ആദ്യമായി പഠിച്ച സ്പെല്ലിംഗിന്റെ കാര്യമാണോ? “തറ” ന്നായിരിക്കും]

“ഹാരിയുടെ ബർത്ഡേ ഏത്? “ [ഹരിയുടെ ബർത്ഡേ ആണേൽ മെയ് പതിമൂന്ന്].

ഏതൊക്കെയോ സായിപ്പുമാരും മദാമ്മമാരും എന്തൊക്കെയോ ആൻസർ പറഞ്ഞു മിട്ടായീം വാങ്ങിപ്പോയി.. അറിയാവുന്ന വല്ല ചോദ്യോം ഉണ്ടാവും മിഠായീം കിട്ടും ന്നു കരുതിയ നമ്മള് അവസാനം ശശി.

ഡീ കൊച്ചേ നീയധികം നെഗളിക്കല്ലേ. നിനക്ക് ലുട്ടാപ്പിയുടെ അമ്മാവന്റെ പേരറിയോ? സൂത്രൻ ആദ്യായിട്ട് ഉപയോഗിച്ച സൂത്രം എന്താന്നറിയോ? രാജാവിന്റെ മകനിലെ മോഹൻലാലിനോട് പണ്ട് രാജുമോൻ ചോദിച്ചത് എന്താന്നറിയോ? ഒക്കെ പോട്ട് അക്കരക്കാഴ്ചയിലെ ഗ്രിഗറി എഴുതിയ ഇൻഷൂറൻസ് പശു എന്ന് കവിതേഡേ ലിറിക്ക് അറിയോ?

അവടെ ഒരു പോട്ടർ മാനിയ... ഓടിക്കോണം...

---
സിനിമ അതിനേക്കാളും ശശി... പോട്ടറിൽ ആകെക്കൂടെ ഇഷ്ടം ള്ളത് സ്നെയ്പിനെ ആരുന്നു.. അങ്ങേരെ പിടിച്ക് വോൾഡമോർട്ടിന്റെ ടീമാക്കി....
റൌളിംഗ് അമ്മച്ചീ മൂർദ്ദാബാ‍ദ്...

39 comments:

cALviN::കാല്‍‌വിന്‍ said...

അവൾടെ ഒരു പോട്ടർ മാനിയ X-(

ഗുപ്തന്‍ said...

പടത്തെക്കുറിച്ചെന്ത് തോന്നി ഹരീ?

എനിക്ക് ഇഷ്ടപ്പെട്ടില്ല. യേറ്റ്സിന്റെ ശൈലി പക്ഷേ മൈക്ക് ന്യുവെലിനെ കാള്‍ കൊള്ളാം. കഥയില്‍ ചില്ലറ മിനുക്കൊക്കെ നടത്തിയിട്ടും ഉണ്ട് ..പക്ഷെ എന്തൊക്കെയോ ഒരു വല്ലായ്മ.

ഹാരിയുടെ ‘പരാജയത്തില്‍‘ തീരുന്ന നോവല്‍ ഇതുമാത്രമേ ഉള്ളൂ എന്നതുകൊണ്ട് സാധാരണ ഹീറോ സ്ടോറിയുടെ ശൈലി വിട്ട് ഒരു അപ്രോച്ച് വേണമായിരുന്നു. ആ അല്‍ഫോന്‍സോ കുറോണെകൊണ്ട് ചെയ്യിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേ.

Panicker said...

അപ്പൊ അവിടെയും ഉണ്ടോ ഫാന്സിനെക്കൊണ്ടുള്ള പ്രശ്നങ്ങള്‍ ...

ഹാരി പോട്ടര്‍ ബുക്ക്‌ വായിക്കാന്‍ ശ്രമിച്ചു ബോറടിച്ചു ... സിനിമകള്‍ കണ്ടു തുടങ്ങിയതെയോള്ളു ... കണ്ടിടത്തോളം വല്യ രസമൊന്നും തോന്നുന്നില്ല .. ആ ചോദ്യങ്ങള്‍ക്കൊക്കെ മണി മണി പോലെ ഉത്തരം പറയുന്ന "പോട്ടര്‍മേനിയാക്" പിള്ളേര് നമ്മുടെ നാട്ടിലും ഇഷ്ടം പോലെയുണ്ടല്ലോ ... രൌളിങ്ങിന്റെ ടൈം, അല്ലാതെന്തു പറയാന്‍ ...

ആ സസ്പന്‍സ് പൊളിച്ചു അല്ലെ ? :( ... ആദ്യമേ ഒരു സ്പോയിലെര്‍ വാണിംഗ് കൊടുക്കാമായിരുന്നു ...

Captain Haddock said...

ഹി ഹി ഹി...മിനി സ്കർട്ടുകാരിടെ കയില്‍ നിന്ന് മുടായി കിട്ടിയില്ല , അല്ലെ ..ഒരു പോട്ടർ മാനിയ...ഹും...റൌളിംഗ് അമ്മച്ചീ മൂർദ്ദാബാ‍ദ്.

ശ്രീ said...

പിന്നല്ലാതെ
;)

Haree | ഹരീ said...

ഇതുവരെ കണ്ട പോട്ടര്‍ പടങ്ങളൊന്നും മനസിലായിട്ടില്ല, ഇതും മനസിലായില്ല. :-) ഇത്രേം കഥാപാത്രങ്ങളുടെ പേരും അവര്‍ തമ്മിലുള്ള ബന്ധോം ഓര്‍ത്തിരിക്കണേ തന്നെ വല്യ പാടാ... ഏതായാലും ഇനി ഒരു ഭാഗം കൂടിയല്ലേയുള്ളൂ... (അത് രണ്ടായിട്ടാ പടത്തില്‍ വരാമ്പോണേന്നു കേട്ടു...)

എന്റെ കസിന്‍സ് പിള്ളേഴ്സിന് വല്യ ഹരമാണ്... ഓരോ പുസ്തകോം എത്ര പ്രാവശ്യമാ വായിക്കുന്നത്! ഇനി അവരെക്കാണുമ്പോ മൊത്തത്തില്‍ കഥയുടെ കിടപ്പുവശമൊന്ന് മനസിലാക്കണം.
--

cALviN::കാല്‍‌വിന്‍ said...

ഗുപ്ത്,

കമ്പ്ലീറ്റ് യോജിപ്പാണ്. മൈക് ന്യൂവെല്ലിന്റെ ശൈലി എനിക്കും ഇഷ്ടായില്ല. ഇത് ഗോബ്ലറ്റ് ഓഫ് ഫയറിനേക്കാളും ഭേദം തന്നെ. എങ്കിലും പ്രത്യേകിച്ചൊരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്നില്ല സിനിമക്ക്.

അൽഫോൻസോ കുറോണെ തന്നെയാണ് ബെറ്റർ ഡയറക്ടർ. ഇതു വരെ ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടായത് പ്രിസ്ണർ ഒഫ് അസ്കർബാൻ തന്നെ ആയിരുന്നു. അതിൽ പ്രിസൺ കാവൽക്കാരെ അവതരിപ്പിച്ചതും ടൈം ട്രാവലിംഗും ഒക്കെ വളരെ കൈയൊതുക്കത്തോടെയും തന്മയത്വത്തോടെയും ചെയ്തിട്ടുണ്ടായിരുന്നു.

പണിക്കർ,
ഫാൻസ് ശല്യം ഉണ്ടോന്നോ നല്ല കഥ്യായി...
പുസ്തകം പിള്ളേർക്കുള്ളതല്ലേ. ഞാൻ ഒരെണ്ണേവായിച്ചുള്ളൂ.

എന്തോന്ന് സസ്പെൻസ്? പുസ്തകം ഒക്കെ ഇറങ്ങീട്ട് കാലം എത്രയായി? പോരാത്തേന് പടത്തിലെ ആദ്യ സീക്വൻസ് തന്നെ സ്നേപിന്റെ റിക്രൂട്ട് ചെയ്യുന്നേ ആണ്. :)

കപ്പിത്താൻ ഹാഡോക്ക്,
മുട്ടായി കിട്ടീല്ലെങ്കിലും വേണ്ടാരുന്നു , അറ്റ് ലീസ്റ്റ് ... ;)

ശ്രീ,
യെപ് :)

ഹരീ,
പോട്ടർ മനസിലാക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഉള്ള സംഭവം അല്ല. ആദ്യഭാഗം മാത്രം വായിച്ചാൽ ബാക്കി ഒക്കെ പെട്ടെന്ന് കണക്ട് ചെയ്യാം. സ്റ്റോറി സിനിമാറ്റിക് ആണ്. പോരാത്തേന് പാത്രനിർമ്മാണത്തിൽ റോളിംഗ് അത്ര മോശമൊന്നുമല്ല. സ്നേപിന്റെ കാരക്ടർ ആദ്യഭാഗങ്ങളിൽ ഒക്കെ സ്റ്റൈലൻ ആണ്.
സ്നേപും ഹെർമിയോണിയും ക്യാരക്ടർ വൈസ് മറ്റുള്ളവരേക്കാൾ മികച്ചതാണെന്ന് തോന്നുന്നു

Shravan | ശ്രവണ്‍ said...

ariyavunna utharam : luttappide ammavan is puttalu :) aa kuttichoolu kalakkii.. pinen rowling ammachinne velya kuttam onnum parayenda.. pillere valarthan kastapedunna vazhinna ee oru chekkane kondu kodikal undakkiyathu :) ini snape- angere paranjal enikku pidikkulla.. wait cheyyu saare wait cheyyu.. 7th baagam varatte.. angerude sheriyaya ghunam ariaam :D

ini calvinte yadaartha prashnam :

miniskirtkaari pennu muttai koduthilla ennu maathramalla mind cheyyem cheytilla. pinne cilma kaanan poyittu kandatonnum manassilaayem illa :D :P

cALviN::കാല്‍‌വിന്‍ said...

പോ‍ട്ടർ മാനിയാക്സിനോട്,

ഹാഫ് ബ്ലഡ് പ്രിൻസ് ആരു എന്നത് റിവീൽ ചെയ്യണതാണ് എനിക്കിതിൽ ഏറ്റവും ഇഷ്ടമായത്.. അതങ്ങ് സുഖിച്ചു... എന്തൊക്കെ ആയാലും ഹാഫ് ബ്ലഡ് പ്രിൻസ് തന്നെ താരം ;)

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

ഗുപ്തന്‍ said...

Those who do not hate spoilers can read this one too

http://blogs.timesofindia.indiatimes.com/ruebarbpie/entry/making-a-mess-of-harry

(This author used to write a lot of shit during elections--a hell load of apolitical what-right-what-comunal-just-development stuff. This is the first time I see the fellow talk sense. I owe him this publicity .. a homage :)

cALviN::കാല്‍‌വിന്‍ said...

കമന്റിനു ആദ്യമേ ഒരു സ്പോയിലർ വാണിംഗ്.

ഗുപ്ത്,
ആ ലേഖനത്തിലെ ഒരു ഭാഗത്തോട് വിയോജിപ്പ്. സ്നേയ്പ് ഹാരിയോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് മുകളിലേക്ക് പോയപ്പോൾ , സ്നേയ്പ് രക്ഷിക്കാൻ തന്നെ ആവും എന്ന് ഹാരി കരുതി എന്നാണ് ഞാൻ മനസിലാക്കിയത്. ആദ്യഭാഗങ്ങളിലെല്ലാം അവസാനം സ്നേയ്പ് ആണല്ലോ രക്ഷിച്ചത്. അതേ പ്രതീക്ഷ അല്പം ഹാരിയിം ബാക്കി കിടന്നിരിക്കാൻ അല്ലേ സാധ്യത? (മാൽഫോയിയുമായി സ്നേപ് സംസാരിക്കുന്നത് ഹാരി മുന്നേ കേട്ടിരുന്നു എന്നത് ശരി തന്നെ.. ന്നാലും)..

ഹാഫ ബ്ലഡ് പ്രിൻസിന്റെ ബുക്കുമായി ഹാരിക്കുള്ള ഒബസെഷൻ വ്യക്തമാക്കുന്ന വിധമാണ് നോവൽ എന്ന് ലേഖനത്തിൽ നിന്നും വ്യക്തമാവുന്നു. സിനിമയിൽ എന്തായാലും അങ്ങനെ ഒന്നും തോന്നിക്കുന്നില്ല. പരാജയം തന്നെ.

ഗുപ്തന്‍ said...

On the contrary he seems to have a point there Hari. The problem is not what Snape does. The problem is Harry's character. Throughout the series, he does not trust Snape for anything even after repeated reassurances from Dumbledore and many others. And he is not the one to stay there once he sees that Dumbledore has lost his wand. Harry is never a man to hold true even his own best promises on the face of danger to ANOTHER person--he just acts. This climax sort of kills that savior instinct in Harry --something that defines his character in the novel and the film series so far.

cALviN::കാല്‍‌വിന്‍ said...

That's correct, even in this movie when his ex-teacher says "people are missing everyday, we have to trust each other Harry, otherwise if we starts to doubt each other we will not reach anywhere" , Harry is not ready to take that when it comes to Snape.

Then in that case, in weird way I am happy about Harry's cowardliness cos that force me to believe that, Just like Neo in Matrix Reloaded Harry also might have realized that this whole "prophesy theory" and "the concept of chosen one " is just bulls**t ;) [Just a little joke]

ഗുപ്തന്‍ said...

You miss the point again Champ :)

The whole point is that Dumbledore trusts Harry's savior instincts (and that is reason why he chooses to restrict him physically than morally) and that is what keeps Harry going through the next series of harder tests of character. He gets beaten only in the final encounter where he realizes that being a hero involves to a certain extend being a victim feeling the helpnessness all the way.

I trust Rowling than Yates in getting Harry right. :)

Haree | ഹരീ said...

:-)
പാത്രനിര്‍മ്മാണത്തില്‍ കുഴപ്പമുണ്ടെന്നല്ല. ഇവരൊക്കെ ആരാ, എന്താ, എന്നൊക്കെ ഓര്‍ത്തു വെയ്ക്കേണ്ടേ... അതാണ് പറ്റാത്തത്!
--

cALviN::കാല്‍‌വിന്‍ said...

ഗുപ്ത്,

സമ്മതിച്ചേ :)
[എനിക്ക് സ്പൈഡർമാനിൽ നിന്നും ഇച്ചിരി ക്വാട്ടാൻ തോന്നുന്നുണ്ട്, വേണ്ട വേണ്ട :)]
പക്ഷേ ലുട്ടാപ്പീടെ അമ്മാവന്റെ കാര്യത്തിൽ കോമ്പ്രമൈസ് ഇല്ല :)

Shravan | ശ്രവണ്‍,
മകാനേ നിന്നോട് ഞാൻ പറഞ്ഞില്ലേ ഓപ്പൺ ആയി സത്യങ്ങൾ വിളിച്ചു പറയരുത്‌ന്ന്?? ;)

കുമാരന്‍ | kumaran,
നന്ദി :)

ഹരീ,
അതു കടുപ്പം തന്നെയാണ്. എനിക്കും അങ്ങനെ തന്നെ :)

ഗുപ്തന്‍ said...

അദാണ് പ്വായിന്റ്. അമ്മാവന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

കഥയില്‍ ഒരുപാടൊന്നും ഓര്‍ക്കാനില്ലല്ലോ.. കൊച്ചുകാര്യങ്ങളല്ലേ ഒള്ളൂ??? .. വീസ്ലീസ് വിസാഡിംഗ് വീസസ് വരുന്നതു വരെ ഹോഗ്‌വാട്സിലെ കുട്ടികള്‍ കളിപ്പാട്ടം വാങ്ങിച്ചിരുന്നത് എവിടെ നിന്നാണ്?: ഈസി... സോങ്കോസ് ജോക് ഷോപ്

ഹാരിയെ ആദ്യം ഉപേക്ഷിച്ച ശേഷം ജിന്നി വീസ്ലി ലൈനടീച്ചത് ആരെയൊക്കെയാണ്? : അതിലും എളുപ്പം... റോവങ്ക്ലോസുമായുള്ള ക്വിഡിച്ച് മാച്ച് തോല്‍ക്കുന്നതുവരെ മൈക്കില്‍ കോര്‍ണര്‍ അതിനു ശേഷം ഡീന്‍ തോമസ്.

അങ്ങനെയങ്ങനെ :)))

അപരിചിത said...

pottermania evdeyum undu ....

half blood prince vayichu njan shock aayi poyi 2 days athu kondu thanne last buk vayichilla...

may sound silly...ennaaalum parayaa...collegil njanum ente frnd um malsarichaanu half blood prince vayichathu ....vayichittu we both cried lolz...snape nnodu bayenkara desyam aayrunnu...chathiyan vanchakan kapalikan...grrrr....

x-(

enikappozhe thoniyatha lavan chathikum ennu..enittu entaayi dardravaasi snape....aanae ente amarsam enikk evdelum prakadipikanam ennu undayirunnu ...ho samadanaayi...

ithinte ending orumathiri aayi poyi :(

...harry potter buk vayikunna aa oru sukham film kanumpol illaaa...post kalakki entayaalum :)

അപരിചിത said...

പോട്ടറിൽ ആകെക്കൂടെ ഇഷ്ടം ള്ളത് സ്നെയ്പിനെ ആരുന്നു.. അങ്ങേരെ പിടിച്ക് വോൾഡമോർട്ടിന്റെ ടീമാക്കി....
റൌളിംഗ് അമ്മച്ചീ മൂർദ്ദാബാ‍ദ്...

ye ye i second you...!!!

half blood prince avesathodae vayicha namale okke SASI akkiya rowling ammachi murdabaad...ini njan last buk vayichaalo nna alochikanae..

:D

entayalum...
harry potter is so magical *droooooooooooooooooooooooolzzzzzzz*

:P

suraj::സൂരജ് said...

- മൊത്തം സ്പോയിലര്‍ -

ഈ നോവല്‍ സീരീസിന്റെ ഒരു മുടിഞ്ഞ ഭാന്‍ ആയതോണ്ട് പടം കാണാതിരിക്കാന്‍ കഴിഞ്ഞില്ല.

കണ്ടപ്പോള്‍ മിക്സഡ് ഫീലിംഗ്സ് - ഒരു തലത്തില്‍ ഈ പടം പോട്ടര്‍ സീരീസിലെ ഏറ്റവും ഗൌരവമുള്ള ഒന്നാണ്. മറ്റൊരു തലത്തില്‍ നോവലില്‍ നിന്ന് സുപ്രധാനഭാഗങ്ങളില്‍ ഏറ്റവും വ്യതിചലിക്കുന്നതും അതുകൊണ്ടുതന്നെ ഏറ്റവും നിരാശപ്പെടുത്തിയതും.

യേറ്റ്സിന്റെ ഓഡര്‍ ഒഫ് ദ ഫീനിക്സ് ആ സീരീസിലെ ഏറ്റവും കിടിലം ആയത് (വ്യക്തിപരമായ അഭിപ്രായം) ഗോള്‍ഡന്‍ ബര്‍ഗിന്റെ സ്ക്രീന്‍ പ്ലേയുടെ ഫ്രെഷ്നസ് ആണെന്നാണ് എന്റെ തോന്നല്‍. അതുവരെ ക്ലോവ്സ് എഴുതിയ സ്ക്രീന്‍ പ്ലേകള്‍ വച്ചു നോക്കുമ്പോള്‍ നോവലില്‍ നിന്ന് രസകരമായി വ്യതിചലിക്കാനും ആ വ്യത്യാസങ്ങളെ കഥയുടെ കാമ്പിനെ ബാധിക്കാത്തവിധം ചുറ്റിക്കെട്ടി കൊണ്ടുവന്ന് തീര്‍ക്കാനും ഗോള്‍ഡന്‍ബര്‍ഗിനു കഴിഞ്ഞു എന്നത് പോട്ടര്‍ മൂവീ ഫാന്‍സിനിടയില്‍ യേറ്റ്സിന്റെ പോപ്പുലാരിറ്റി വര്‍ധിപ്പിച്ച ഘടകമാണ്. പടത്തിന്റെ ഫാസ്റ്റ് പെയ്സിന്റെ രഹസ്യവും ആ സ്ക്രീന്‍ പ്ലേയിലെ ആറ്റിക്കുറുക്കലിലാണ്.

ഈ പടത്തില്‍ സ്റ്റീവ് ക്ലോവ്സ് സ്ക്രീന്‍ പ്ലേയ്ക്കായി തിരിച്ചുവന്നു. എന്നാല്‍ ഗോള്‍ഡന്‍ബര്‍ഗിന്റെ ശൈലിയില്‍ നോവലില്‍ നിന്ന് വ്യതിചലിച്ച് ഒരു പുതിയ കെമിസ്ട്രി സൃഷ്ടിക്കാനുള്ള ശ്രമം പടത്തിന്റെ ഫോക്കസ് തന്നെ മാറ്റുകയാണുണ്ടായത് - ഇത് നല്ലതിനാണോ ചീത്തയ്ക്കാണോ എന്നറിയണമെങ്കില്‍ ബാക്കി ഇറങ്ങാനിരിക്കുന്ന രണ്ട് ഭാഗങ്ങള്‍ കൂടി കാണണം.

ഈ പടം ഫോക്കസ് ചെയ്യുന്നത് പോട്ടര്‍ കഥാപാത്രങ്ങളുടെ കൌമാരകാല ചാപല്യങ്ങളിലും വികാരവിചാര സമ്മര്‍ദ്ദങ്ങളിലുമാണ്.സെക്സ് സീനുകളോ ആ വക സംഭാഷണങ്ങളോ അശേഷമില്ലാതെ ഒരു പിജി-13 റേറ്റിംഗ് പടത്തില്‍ ഇത് ഒതുക്കാന്‍ ചില്ലറ കൈയ്യടക്കം പോരാ.അതില്‍ ഏറെക്കുറേ വിജയിച്ചിട്ടുണ്ട് യേറ്റ്സ്. അതാവാം ഹാരിപ്പോട്ടര്‍ പടങ്ങളിലെ ഏറ്റവും നിരൂപക പ്രശംസ ഇതിനു കിട്ടുന്നതും (റോട്ടന്‍ റ്റുമാടോസ് റേറ്റിംഗ്). ഈ റീ ഫോക്കസിംഗ് ഹാരി റെസ്റ്ററന്റില്‍ വച്ച് ഒരു പെണ്‍കുട്ടിയുമായി ഡേറ്റ് ഉറപ്പിക്കുന്ന സീന്‍ മുതല്‍ വ്യക്തമാണ് (നോവലില്‍ ഇല്ലാത്ത സീന്‍).

പക്ഷേ പാളിച്ചകള്‍ ? അതൊത്തിരിയുണ്ട്.

വോള്‍ഡമോട്ടിന്റെ ജന്മരഹസ്യം, അയാളുടെ ചെറുപ്പകാലം, മനുഷ്യക്കുരുതിയിലൂടെ ആത്മാവിനെ പിളര്‍ക്കുന്ന, അതിലൂടെ അമരനാകാനുള്ള അയാളുടെ ശ്രമങ്ങള്‍, ഹോര്‍ക്രക്സുകളുടെ രഹസ്യം, അയാളുടെ സോഷ്യോപതിക് സൈക്കി, വംശശുദ്ധിയിലെ വിശ്വാസങ്ങള്‍ - ഇതൊക്കെ നോവലിനെ ഒരു ബാലകഥയുടെ നിലവാരത്തില്‍ നിന്നും ഒത്തിരി ഉയര്‍ത്തുന്നവയാണ്. അതൊന്നും സിനിമയില്‍ പൊടിക്കു പോലുമില്ല.ഒരുപാട് ഫ്ലാഷ് ബാക്കുകള്‍ സിനിമയുടെ ഒഴുക്കിനെ ബാധിക്കുമെന്ന് പറഞ്ഞപ്പോള്‍ റൌളിംഗ് തന്നെ ഈ രംഗങ്ങള്‍ ഒഴിവാക്കിക്കോളാന്‍ അനുവദിച്ചെന്നാണ് വാര്‍ത്ത.

പക്ഷേ യേറ്റ്സിന്റെ അഭിമുഖങ്ങള്‍ പല സൈറ്റുകളില്‍ വായിച്ചതില്‍ നിന്നും എന്റെ ഒരൂഹം ഈ സംഗതികള്‍ ഇറങ്ങാന്‍ പോകുന്ന ഡെത്ലി ഹാലോസിന്റെ ഒന്നാം ഭാഗത്തിലേയ്ക്ക് മാറ്റി എന്നാണ്. അങ്ങനെയെങ്കില്‍ നമുക്ക് പൊറുക്കാം ഡയറക്റ്ററോട് ;)

suraj::സൂരജ് said...

സ്നെയിപ്പിന്റെ കാരക്റ്ററിലെ ഇരുളും വെളിച്ചവുമാണ് നോവലിന്റെ ഏറ്റവും ഉദ്വേഗമുണര്‍ത്തുന്ന ഭാഗങ്ങള്‍. അത് പകര്‍ത്തുന്നതില്‍ പടം വല്ലാതെ പരാജയപ്പെട്ടു എന്ന് തോന്നി. മാന്ത്രികരുടെ വംശശുദ്ധിവാദത്തെ ഏറെക്കുറെ അനുകൂലിച്ചിരുന്ന സ്നെയിപ്പ്(ചുമ്മാതാണോ അദ്ദേഹം സ്ലിതറിനില്‍ വന്നുകൂടിയത്) വ്യക്തിപരമായ കാരണങ്ങളാലാണ് ഹാരിയെ സഹായിക്കാന്‍ വാക്കു നല്‍കുന്നത്. ഈ ക്യാരക്റ്ററൈസേഷനുതകുന്ന പല സൂചനകളും റൌളിംഗ് നോവലില്‍ വിതറിയിട്ടുണ്ട്. സംവിധായകന്‍ അതൊന്നും കണ്ടമട്ടില്ല. അവസാന നോവല്‍ പൂര്‍വ്വഭാഗങ്ങളെ സ്വാധീനിച്ചു എന്നാരോപണം വരരുതെന്ന് വച്ച് മറച്ചതാവാം പലതും. എന്നാല്‍ മാല്ഫോയിയെ സംരക്ഷിക്കാമെന്ന് നാര്‍സിസയ്ക്ക് വാക്ക് കൊടുക്കുന്ന രംഗത്തടക്കം സ്നെയിപ്പ് ഒരു ഡെഥ് ഈറ്ററാണെന്ന്‍ മാത്രമല്ല വോള്‍ഡമോട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട അനുയായികൂടിയാണെന്ന് സൂചിപ്പിക്കുന്ന സംഭാഷണങ്ങളുണ്ട്. ട്രിലോണിയുടെ പ്രവചനം ഒളിഞ്ഞ് കേള്‍ക്കുന്നതും അത് വോള്‍ഡമോട്ടിന് (ഡംബിള്‍ഡോറിന്റെ പ്ലാന്‍ പ്രകാരം) കൈമാറുന്നതും വോള്‍ഡമോട്ട് സ്നെയിപ്പിന്റെ വിശ്വാസ്യതയില്‍ സന്തുഷ്ടനാകുന്നതും - എല്ലാം കത്രികവച്ചു.

പടത്തില്‍ ഒഴിവാക്കി ഡെസ്പാക്കിയ മറ്റൊരു സംഗതി ഹാരിയും തലതൊട്ടപ്പനായ സിറിയസ് ബ്ലാക്കും തമ്മിലെ ബന്ധത്തെ സംബന്ധിച്ചാണ്. ബ്ലാക്കിന്റെ കുടുംബസ്വത്തും വീടും ഹാരിക്ക് കിട്ടുന്നതും സിറിയസിന്റെ മരണവും ഓര്‍മ്മകളും ഹാരിയെ വേട്ടയാടുന്നതും നോവലിലുടനീളം വരുന്ന ഒന്നാണ്. സിനിമയില്‍ ബ്ലാക്കിനെ ഹാരി ഓര്‍ക്കുന്ന ഒരേയൊരു ഭാഗം ബെല്ലാട്രിക്സ് അട്ടഹസിച്ചുകൊണ്ട് പാടത്തൂടെ ഓടുമ്പോഴാണ്. ഹാരിയെ വേട്ടയാടുന്ന ഓര്‍മ്മകളില്‍ വോള്‍ഡമോട്ടിനെ സംബന്ധിച്ച വിഭ്രാന്തികളുമുണ്ട്. ലെജിലിമന്‍സി-ഒക്ലൂമന്‍സി വിദ്യകള്‍ ഹാരി ശരിക്ക് പ്രയോഗത്തില്‍ വരുത്തുന്നതും മനോനിയന്ത്രണം വീണ്ടെടുക്കുന്നതും, അങ്ങനെയങ്ങനെ ആ ഭാഗങ്ങളെല്ലാം പടത്തില്‍ നിന്ന് മുറിച്ചുമാറ്റിയിരിക്കുന്നു.

ഈ കത്രികവയ്പ്പുകള്‍ നോവലിന്റെ മുടിഞ്ഞ നീളം കുറയ്ക്കാനാണെന്ന് വാദിക്കുന്നെങ്കില്‍ പിന്നെ ഗ്രേബാക്കും ബെല്ലാട്രിക്സും കൂടി വീസ്ലീ കുടുംബവീടാക്രമിക്കുന്ന നോവലിലില്ലാത്ത രംഗം സൃഷ്ടിച്ച് ഫിലിം കളഞ്ഞതെന്തിന് ? ഉദ്വേഗമുണര്‍ത്താന്‍ പറ്റിയ വേറെയും രംഗങ്ങള്‍ നോവലില്‍ തന്നെ ലാവിഷായി ഉണ്ടായിരുന്നു. അതൊക്കെ കത്രികവച്ചു. എന്നിട്ടും പടത്തിന് 2 മണിക്കൂര്‍ 43 മിനിറ്റ് നീളം !

ഡംബിള്‍ഡോറിന്റെ വധം നടക്കുമ്പോള്‍ ഹാരിപ്പോര്‍ട്ടര്‍ ഇന്വിസിബിളിറ്റി പുതപ്പിന്റെ മറയില്‍ മരവിച്ച് ഇരിക്കുന്നതായാണ് നോവലിലെ വിവരണം. മാല്ഫോയ് തന്നെ ആക്രമിക്കുമ്പോള്‍ രക്ഷിക്കാന്‍ ഹാരി ചാടിവീണേക്കുമെന്നറിയാവുന്ന ഡംബിള്‍ഡോര്‍ തന്നെയാണ് നോവലില്‍ ഹാരിയെ മരവിപ്പിക്കുന്നത് (സ്പെല്‍ ഉറക്കെപ്പറയാതെയും മന്ത്രവടി ഇല്ലാതെയും ഡംബിള്‍ഡോറിന് മാജിക് ഉപയോഗിക്കാന്‍ കഴിയുമെന്ന് നോവലില്‍ സൂചിപ്പിക്കുന്ന ചുരുക്കം ചില ഭാഗങ്ങളിലൊന്നാണിത്).

തന്റെ മരണരംഗം ഹാരി കാണേണ്ടത് ആവശ്യമാണെന്ന് ഡംബള്‍ഡോറിനറിയാം, അത് പില്‍ക്കാലത്ത് എല്‍ഡര്‍ വോന്‍ഡിന്റെ രഹസ്യം ചുരുളഴിക്കാനും വോള്‍ഡമോട്ടിന്റെ പതനത്തിനു കാരണമാകാനും ആവശ്യമാണ്.

suraj::സൂരജ് said...

സിനിമയില്‍ ഈ രംഗം നാശമായി. സ്നെയ്പ് ആംഗ്യം കാണിച്ചപ്പോള്‍ ഹാരി ഫ്ലോര്‍ബോഡുകള്‍ക്ക് താഴെ ഒതുങ്ങിനിന്നത് ശ്രീഹരി പറഞ്ഞതു പോലെ സ്നെയിപ്പിനെ ഹാരി വിശ്വാസത്തിലെടുത്തതുകൊണ്ടാവാം, പക്ഷേ നോവലിസ്റ്റ് ഹാരിയെ ഒരു എടുത്തുചാട്ടക്കാരനായാണ് വളര്‍ത്തിക്കൊണ്ടുവരുന്നത്, അതുകൊണ്ടാണ് നോവലിസ്റ്റിന് ഈ രംഗത്ത് ഹാരിയെ മരവിപ്പിക്കേണ്ടി വരുന്നതും. പെട്രിഫിക്കസ് ടോട്ടാലിസ് എന്ന മരവിപ്പിക്കല്‍ മന്ത്രം ഈ നോവലിന്റെ ആദ്യഭാഗത്തെ മാല്ഫോയ് ഹാരിയെ മരവിപ്പിക്കുന്ന ട്രെയിന്‍ രംഗം മുതല്‍ വളരെ പ്രാധാന്യത്തോടെ ആവര്‍ത്തിച്ചുവരുന്നതും ഈ രംഗസൃഷ്ടിയില്‍ ക്ലൈമാക്സ് ചെയ്യാനാണ്. ഈ സൂത്രം സ്ക്രീന്‍ പ്ലേ എഴുതിയ ക്ലോവ്സ് വിഴുങ്ങി!

ഡംബിള്‍ഡോറിന്റെ ശരീരം അടക്കുമ്പോള്‍ എല്‍ഡര്‍ വോന്‍ഡ് അതിനൊപ്പം വയ്ക്കുന്നത് കാണിക്കുന്നില്ല. ഇത് അവസനഭാഗത്തിലെ വോള്‍ഡമോട്ടിന്റെ അന്വേഷണത്തില്‍ വീണ്ടും വിഷയമായി വരുന്നുണ്ട്. അപ്പോള്‍ ഇതു വീണ്ടും കാണിക്കുമായിരിക്കും. ഭാഗ്യത്തിന് ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഗ്രന്‍ഡേവാള്‍ഡിന്റെ കഥാപാത്രത്തെ യേറ്റ്സ് മുറിച്ചുമാറ്റിയിട്ടില്ല, അവസാന ഭാഗത്ത് ഹിറ്റ്ലറിന്റെ പ്രതിരൂപമായ ആ കഥാപാത്രം വരുമെന്ന് ഷൂട്ടിംഗ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏറ്റവും വലിയ നിരാശ ഹോഗ്വാര്‍ട്ട്സിലെ അധ്യാപകരും ഡെത് ഈറ്റര്‍മാരും തമ്മിലുള്ള അവസാനരംഗത്തെ പോരാട്ടം വെട്ടിക്കളഞ്ഞതിലാണ്. പോട്ടര്‍ സീരീസിന്റെ ക്ലൈമാക്സിന്റെ ഒരു കര്‍ട്ടന്‍ റെയിസറായിരുന്നു നോവലില്‍ ആ യുദ്ധം. വംശശുദ്ധിവാദക്കാരുടെ ഏകാധിപത്യം രണ്ടാമതും ആരംഭിക്കുന്നു എന്നതിന്റെ ഉറച്ച് സൂചകമായിരുന്നു ആ യുദ്ധം, ഒപ്പം സെക്യുലറിസ്റ്റുകളുടെ ഒരു തുരുത്തായി ഹോഗ് വാട്ട്സ് നിലനില്‍ക്കുമെന്നതിന്റെയും. ഡേത്ലി ഹാലോസില്‍ സമാനമായ ഒരു പോരാട്ടം വരുന്നതിനാല്‍ സെറ്റ് നശിപ്പിക്കാതെ അവസാനത്തേയ്ക്ക് റിസെര്‍വ് ചെയ്തതാണ് എന്ന് യേറ്റ്സ് പറഞ്ഞതായി വായിച്ചു. (ശരി ശരി, ഒടുക്കം അവസാനം ആ ക്ലൈമാക്സ് ഫൈറ്റും ചളമാക്കിയാല്‍, അമ്മച്ചിയാണ നോക്കിക്കോ!)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതോണ്ടാണ്‌ നമ്മളൊക്കെ പിന്നേം ഭൂതത്തിനും ഭഗവാനും ഒക്കെപ്പോയി തല വെക്കുന്നത്. അറ്റ്ലീസ്റ്റ് മനസ്സിലാവുമല്ലോ.... പൊട്ട ഫിലിമാണേലും! എന്നട്ട് സമ്മനം ഒന്നും കിട്ടിയില്ലാല്ലെ ബച്ചിലറേ ?

എതിരന്‍ കതിരവന്‍ said...

സിനിമ കാണാനിരുന്നതാണ്. നിങ്ങളൊക്കെക്കൂടി നാശമാക്കി!
ബ്ലോഗിൽ ഹാ‍ാരി പോട്ടർ ആരും ചർച്ച ചെയ്യാത്ത സങ്കടത്തിൽ ഞാൻ നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു:
http://ethiran.blogspot.com/2007/10/blog-post.html

cALviN::കാല്‍‌വിന്‍ said...

എന്റമ്മേ... ഇവിടെന്താ പോട്ടര്‍ മാനിയാക്സിന്റെ ബ്ലോഗ് സമ്മേളനമോ?
ഗുപ്തരേ ജീവിക്കാന്‍ സമ്മതിക്കൂലാ ല്ലേ... പിന്നേ പോട്ടര്‍ ന്റെ ഗേള്‍ഫ്രണ്ടിന്റെ ലൈനുകളുടെ കണക്കെടുക്കലല്ലേ എനിക്കിവിടെ പണി...

അപരിചിതേ...
യൂ റ്റൂ??? നമ്മക്ക് കൊയ്‌ലോ അല്ലേ വലുത്???
അയ്യേ ഇതൊക്കെ ആരെങ്കിലും വായിക്കുമോ ച്ഛായ്....
(പിന്നേ ആ അവസാനത്തെ പൊസ്തകം ഇ-കോപ്പി ഉണ്ടേല്‍ ഒന്നു അയക്കണേ... എനിക്കു വായിക്കാനൊന്നും ആണെന്ന് തെറ്റിദ്ധരിക്കേണ്ട.. ചുമ്മാ.. റൂം മേറ്റിനാ ;) )

സൂരജ് അണ്ണാ,
ചതി .. വന്‍ ചതി... ഇതൊരു മെയില്‍ ആയി അയച്ചിരുന്നെങ്കില്‍ ഒരു മൂന്നെപ്പിസോഡ് തുടരന്‍ പോസ്റ്റിട്ട് സ്റ്റാര്‍ ആവാരുന്നു... ഏതായാലും സൂരജും ഗുപ്തരും അപരിചിതേം സിനിമ കാണാന്‍ കൂടെ ഉണ്ടാരിന്നെങ്കില്‍ മുട്ടായി മുയ്മന്‍ ഇങ്ങ് കിട്ടിയേനെ..

കുരുത്തം കെട്ടോനെ.. ഞാനും ഉണ്ട് കൂടെ :)

എതിരന്‍ ജീ,
നിങ്ങള്‍ അല്ലാണ്ട് ആരെങ്കിലും ഇതൊക്കെ ഇവിടെ വന്ന് വായിക്ക്യോ? ആ സിനിമേടെ കാശ് ലാഭം ;)

ഗുപ്തന്‍ said...

ഞാന്‍ പോട്ടര്‍ ഫാന്‍ ആണോന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടിവരും ഹരീ. ലൈറ്റ് വേഴ്സസ് ഡാര്‍ക്ക് തീം ഉള്ള എല്ലാ മിത്തിലും വല്ലാത്ത താല്പര്യം ഉണ്ട്. റൊവ്ലിംഗിന്റെ ഭാഷയും സെന്‍സ് ഓഫ് ഹ്യൂമറും കഥയിലെ ആധുനിക രാഷ്ട്രീയവുമായുള്ള ചിലസൂചനകളും വല്ലാതെ ഇഷ്ടമാണ്. അതൊഴിച്ചാല്‍ പോട്ടര്‍ യൂണിവേഴ്സിന് മിത്ത് എന്ന നിലയില്‍ പല പോരായ്മകളും ഉണ്ട്. എങ്കിലും ആധുനിക ലോകസംസ്കാരത്തെ മിത്തിന്റെ ലെവലിലേക്ക് ഇതുപോലെ ഇറക്കിവച്ച പുനരാവിഷ്കാരങ്ങള്‍ കുറവാണ് (മേട്രിക്സില്‍ സംഗതി ഭാവികാലത്താണ്. നാര്‍ണിയയില്‍ മറുലോകത്തെ സമയവും സംസ്കാരവും തികച്ചും മറ്റൊന്നാണ്. സമകാലീന ലോകവും ഒരു മിത്തിക്കല്‍ ലോകവും തമ്മില്‍ വളരെ സമകാലീനമായ ഒരു കണക്ഷന്‍ --ഡ്രൈവറും ആ‍വിയുമുള്ള ഒരു ട്രെയിന്‍; റോഡില്‍ കൂടെ നടന്നു പോകുന്ന അപരിചിതിര്‍ ആരെങ്കിലും അരയില്‍ ഒരു മന്ത്രവടി ഒളിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കാന്‍ പ്രേരിപ്പിക്കുന്ന വിധം രണ്ടുലോകങ്ങളും തമ്മിലുള്ള പരസ്പരബന്ധം സ്ഥാപിച്ചിട്ടുള്ളത് റൊവ്ലിംഗ് മാത്രമാണെന്ന് തോന്നുന്നു)

ഹിറ്റ്ലറിനെ പഠിച്ചാണ് വൊള്‍ഡര്‍മോട്ടിനെ ഉണ്ടാക്കിയതെന്ന് തോന്നിയിട്ടുണ്ട്. അവിടെയാണ് സൂരജ് പറഞ്ഞ വംശശുദ്ധിയുടെ രാഷ്ട്രീയം വരുന്നത്. സിനിമയില്‍ രണ്ടും മൂന്നും വാല്യങ്ങളിലല്ലാതെ ആ തീം കാര്യമായി ഉപയോഗിച്ചിട്ടില്ല എന്നാണ് എന്റെ തോന്നല്‍. അതുകൊണ്ട് ഏഴാം പുസ്തകത്തിന്റെ സിനിമാറ്റിക് വേര്‍ഷനില്‍ ആ തീം വോള്‍ഡര്‍മോട്ടിന്റെയും Grindelwaldന്റെയും (പൂര്‍വ) കഥകളിലൂടെ പൊക്കിക്കൊണ്ടുവരേണ്ടിവരും. സിനിമാറ്റിക് വേര്‍ഷനില്‍ ഇതുവരെ വന്ന ഏറ്റവും വലിയ പോരായ്മയും രാഷ്ട്രീയത്തില്‍ ഉള്ള ശ്രദ്ധയില്ലായ്മയാണ്. പുതിയ ഫില്‍ം വെറുമൊരു റ്റീനേജ് സാഗമാത്രമായി.

സൂരജിന്റെ കമന്റ് ഒരു പോസ്റ്റായി പൂശാമായിരുന്നു :) വളരെ നല്ല നിരീക്ഷണമാണ്.

Faizal Kondotty said...

കാല്‍വിന്‍ ജി ,
അവതരണം ശ്ശി അങ്ങ് ബോധിച്ചു ... നല്ല ഹുമര്‍ സെന്‍സ് ..

ഇടയ്ക്കു വരാട്ടോ ....!

അപരിചിത said...

:D

aa kuppiyil ninnu irangatha oru bootham breadthum width um kuudi kuddi engotanaaavoooo....

kuppiyilaaya bootham kandalam kuppiyil ninnu orikkalum irangatha aa maha vyakathiyudae cinema kandaalum ...palarkkum mania undakumae...!!!film ettu nilayil pottiyaalum avar onnum ariyatha pole post um idumae...!!!

:P

athu polae ee pavam enikkum ...potter mania aanu...

paulo coelho thanne listil punpanthiyil...coelho apoopanae vittoru kaliyilla...

:P

harry potter is diff...oru revolution thanne avar undakiyilae after sucha long time...avdae okke piller chakilae potter nnu vendi...u knw it better rite?
harry potter vayikumbo enikk lord of rings um chronicles of narnia wizard of oz ellam orma varum...ellathintem oru mix aane....!!!

;)

adutha post pettenu itto alel enikku eppozhum vannu ithinae pati kuuduthal comment itaan tendency thonnikondae irikunnu...

pinae enikkum ithu oru scrap buk okkae akaan thonnumo aavo
:P

:D

Rare Rose said...

ആരപ്പാ ഇവിടെ റൌളിങ്ങിനു മൂര്‍ദാബാദ് വിളിക്കുന്നത്..റൌളിംഗിനു ജയ് വിളിക്കാന്‍ ഇവിടാളുണ്ടേ..:)

പുസ്തകമെല്ലാം വായിച്ചിട്ടുണ്ടെങ്കിലും പകുതിച്ചോര രാജകുമാരനെ തീയറ്ററില്‍ ചെന്നു കണ്ടിട്ടില്ലാത്തതോണ്ടു അഭിപ്രായമൊന്നും പാസ്സാക്കുന്നില്ല..എന്നാലും തൊപ്പീം കോട്ടുമണിഞ്ഞ്,കുറ്റിച്ചൂലൊഴികെ സര്‍വ്വവിധ സന്നാഹങ്ങളുമായി സായിപ്പിനേം മദാമ്മേം കുടുംബമടക്കം തീയറ്ററിലേക്ക് ആകര്‍ഷിച്ചത് ആ കഥയല്ലേ..ഇങ്ങനെ പരസ്പരം കൂട്ടിയിണക്കി രസായി കഥയെഴുതാനുള്ള അവരുടെ കഴിവിനെ സമ്മതിച്ചേ പറ്റൂ..:)

kunjadu said...

ഹ ഹ ഹ .. ഇതു കൊള്ളാല്ലോ ?

Shravan said...

kootundee.. rare rosinu njanum koottundeee..

cALviN::കാല്‍‌വിന്‍ said...

ഗുപ്ത്‌,
സൂരജിന്റേയും ഗുപ്തരുടേയും അനാലിസിസ് വായിച്ച് , പോട്ടര്‍ ബുക്സ് വായിക്കാതെ വിട്ടതില്‍ ഇപ്പോള്‍ ചെറിയ നിരാശ തോന്നുന്നുണ്ട്. ഇനി വായിച്ചിട്ട് തന്നെ കാര്യം.

അറിയാവുന്ന കാര്യത്തില്‍ ഒരു അഭിപ്രായം. മട്രിക്സിലെ സിനിമയിലെ രംഗങ്ങള്‍ നടക്കുന്നത് ഭാവിയിലാണെങ്കിലും ആശയത്തെ അവരു അല്പം പുറകോട്ടേക്ക് നടത്തിയിട്ടുണ്ട്. നിയോ - ആര്‍ക്കിടെക്ട് സംഭാഷണ രംഗത്ത് ആര്‍ക്കിടെക്ട് ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നിയോ കരുതുന്നതിലും (അതായത് മോര്‍ഫിയസോ സയോണിലുള്ള മറ്റാരെങ്കിലുമോ എന്ന് കൂടെ സാരം) പഴയതാണ്‌ മട്രിക്സ് എന്ന് ആര്‍ക്കിടെക്ട് പറയുന്നു. അതേ സമയം അവിടെയുള്ള നിരവധി സ്ക്രീനുകളില്‍ മാഹാത്മാ ഗാന്ധിയും ഹിറ്റ്‌ലറും ഒക്കെയുള്ള പല രംഗങ്ങള്‍ കടന്നു പോകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ മായാലോകം സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന് വിവക്ഷ.

ക്രിസ്തുവിനും മുന്‍പോട്ടേക്ക് മട്രിക്സിനെ സ്ഥാപിക്കാന്‍ സ്രഷ്ടാക്കള്‍ മനഃപൂര്‍‌വം മടിച്ചതാണോ/പേടിച്ചതാണോ എന്ന് സംശയം.

മിര്‍ പബ്ലിക്കേഴ്സിന്റെ ഒരു സയന്‍സ് പുസ്തകത്തിലെ ഒരു അദ്ധ്യായം [പുസ്തകത്തിന്റെ പേരു മറന്നു :(] ആണ്‌ എനിക്കേറ്റവും ഇഷ്ടമായ ഫിക്ഷന്‍. അതില്‍ മഷീന്‍സ് ആണ്‌ ആദ്യം ഉണ്ടായതെന്നും ലൈഫ് അവരുടെ പരീക്ഷണങ്ങളുടെ ഫലമായി ഉണ്ടായതാണെന്നും ഉള്ള രസകരമായ ഒരു കഥ ഉണ്ട്. ഭൂമിയില്‍ ലൈഫിനെ ഉണ്ടാക്കി വിട്ട് അതിനെ ദൂരെ നിന്നും നിരീക്ഷിക്കുന്ന മഷീന്‍സ്... പരിണാമങ്ങള്‍ക്കൊടുവില്‍ മനുഷ്യന്‍ ഉണ്ടായി മനുഷ്യന്‍ തന്നെ മഷീന്‍സിനെ സൃഷ്ടിക്കുന്നത് ആദ്യത്തെ മഷീനുകള്‍ ഭയത്തോടെ നോക്കിക്കാണൂന്നു :)...
ഇനി നാട്ടില്‍ പോകുമ്പോ ഒരു പോസ്റ്റാക്കി തട്ടാം ...

[ പിന്നെ വേറൊരു കാര്യം, ശക്തിമാന്‍ - തമ്രാജ് കില്‍‌വിഷ് സംഘട്ടനത്തെ തോല്പിക്കുന്ന ഫിക്ഷന്‍ വേറേ ഏതുണ്ട്? ഹല്ല പിന്നെ ;) ]

ഗുപ്തന്‍ said...

May be I didnt meant to say that about Matrix, Hari. The idea was that the other world in Matrix is entirely another dimension of reality. The world is current but that culture and history does not carry much meaning to the other world.

In HP, the connection with the two wolrds is so real that there are no two worlds. It is the same world and same history. When the magical folk celebrates the fall of Voldermot, the poeple in some English county see strange celestial lights. It is just that the magical world is protected from non-magical folk, because of the fear of witch-hunting. And there lies the central importance of the theme of racial purity. What the final battle opens is the possiblity of the peaceful co-existence of these two societies, magical and non-magical.

As you can see, the theme then is not only the story of the survival of an orphan boy but also how an ordinary man treats someone different from himself (that is the political side of it). So the absence of 'another world' is so central to the very idea.

Magical world is nothing so different from ours either. There is medicine, post and telecommunication, sports, transpost, sales, pubblicity, journalism, hunt for fame, love, hatred, cheating trachery and every dirty trick of politicking --everything just in the way it is in non-magical world, yet everything just with a touch of magic.

This perfect interpolation of Light vs Dark myth into current history is something difficult to find in literature.

cALviN::കാല്‍‌വിന്‍ said...

Faizal Kondotty ,

നന്ദി ട്ടോ :)

അപരിചിത,
സൂപ്പർതാരങ്ങളെ തൊട്ടുകളിക്കണ്ടാ‍ വേണ്ടാ വേണ്ടാ :)

സ്ക്രാപ് ബുക്കാക്കാനോ? പകരം വീട്ടാൻ ഒരു അവസരം നോക്കിയിരിക്കുകയാ എന്നെനിക്കറിയാം. :)

Rare Rose,
പാവം പ്രണയനൈരാശ്യം മൂത്ത സ്നെയ്പിനെ വെറുമൊരു റേസിസ്റ്റാ‍ക്കിയാൽ ഞങ്ങൾ മൂർദ്ദാബാദ് വിളിക്കും മൂന്നരത്തരം.!

സംഗതി ഒരു മാനിയ തന്നെ സമ്മതിച്ചു :)

kunjadu,
ദാങ്കൂ :)

Shravan,
കൂട്ടിനൊരുപാട് സായിപ്പുകുഞ്ഞുങ്ങൾ ഇവിടേം ഉണ്ട് :)

ഗുപ്ത്,
നിങ്ങളെല്ലാവരും കൂടെ എന്നെ ബുക്ക് വായിപ്പിക്കുമല്ലേ? :)
ഗുപ്തൻ പറയുന്നത് എനിക്ക് മുഴുവനായി ഫോളോ ചെയ്യാൻ പറ്റാത്തത് പുസ്തകം വായിക്കാത്ത് കൊണ്ട് കൂടെ ആണെന്ന് തോന്നുന്നു. വായിക്കട്ടെ :‌)

suraj::സൂരജ് said...

ഹരീ,

നോവലുകള്‍ വായിക്കാതെ ഈ സീരീസിലെ കഥ സിനിമയിലൂടെ മാത്രം കാണുന്നവന്‍/വള്‍ ഈ പ്രപഞ്ചത്തിന്റെ ഏഴിലൊന്ന് പോലും ആസ്വദിക്കുന്നില്ല!
നമ്മുടെ കാലത്തെ പ്രതിനിധീകരിക്കുന്ന അതിസങ്കീര്‍ണമായ ഒരു പൊളിറ്റിക്കല്‍ നോവലാണ് ഇത്, ഓരോ സ്പെല്ലിനും ഓരോ സംഭവത്തിനും, കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും, എന്തിന് ഓരോ കഥാപാത്രത്തിന്റെയും പേരിനു പോലും നൂറര്‍ത്ഥം കല്പിക്കാവുന്ന ബൃഹദാഖ്യാനം (“ഭാന്‍” ആയതോണ്ട് പറയുവല്ല:).

പിള്ളാര്‍ക്കുള്ള പൊത്തകമാണെന്നോ മീഡിയാ ഹൈപ്പെന്നോ പറഞ്ഞ് ഇതിനെ ഒഴിവാക്കുന്നത് വായന ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മണ്ടത്തരമാവും.

സോ, ഉടന്‍ നോവലുകള്‍ വായിച്ചു തുടങ്ങുക. അറ്റ് ലീസ്റ്റ് 5,6,7 ബുക്കുകള്‍ എങ്കിലും.

ആദ്യ മൂന്നു സിനിമകള്‍ ഏതാണ്ട് നോവലുകളെ അതേപോലെ ഉപജീവിച്ചുണ്ടാക്കിയവയായതുകൊണ്ട് അവ മിസ് ചെയ്യില്ല. നാലാം വാല്യത്തിന്റെ കഥയും വിവരങ്ങളും 5-ആം പുസ്തകം മുതല്‍ കുറേ ബാക് സ്റ്റോറിയായി വരുന്നുണ്ട്. അതുകൊണ്ട് 5-ല്‍ (ഓഡര്‍ ഒഫ് ദ ഫീനിക്സ്)തുടങ്ങിയാലും ക്യാച്ചപ്പിന് ബുദ്ധിമുട്ടുണ്ടാവില്ല.

അപ്പം ശരി,
എന്റെ knight bus വന്നു.... ;)

വിന്‍സ് said...

:) kollaam keetto.

Sujith Panikar said...

nannayittundu ketto....

Sujith Panikar said...

ha ha...kalakkeettundu...

...