Monday, June 29, 2009

കിഷോർ കുമാറോ മുഹമ്മദ് റഫിയോ? - ഭാഗം രണ്ട്


ആദ്യഭാഗം ഇവിടെ

എഴുപതുകളുടെ തുടക്കവും ആരാ‍ധനയും:
1969 ഇൽ ആണ് പിന്നീട് ഹിന്ദിസിനിമയുടെ ചരിത്രത്തിലെ നാഴികല്ലുകളിലൊന്നായി മാറിയാ “ആരാധന” യുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എസ്.ഡി. ബർമൻ ആയിരുന്നു സംഗീതസംവിധായകൻ.

തന്റെ പ്രിയഗായകനായ റഫിയെക്കൊണ്ടാണ് എസ് ഡി ബർമൻ ആദ്യരണ്ട് ഡ്യുയറ്റ് റിക്കാർഡ് ചെയ്തത് (ഗായിക : ലതാ മങ്കേഷകർ ). ഹിന്ദി സിനിമാ സംഗീതത്തിലെ ഏറ്റവും മനോഹരങ്ങളായ രണ്ട് ഡ്യുയറ്റ് ഗാനങ്ങളായിരുന്നു അവയെന്ന് സമ്മതിക്കാതെ വയ്യ ( ബാഗോൻ മേ ബഹാർ ഹെ, ഗുൻ ഗുനാ രഹേ ഹേ ബവ്‌രേ).
എന്നാൽ ഈ രണ്ട് ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോഴേക്കും എസ്.ഡി.ബർമൻ രോഗശയ്യയിലായി.

പിന്നീട് ആരാധനയുടെ സംഗീതസംവിധാനം ഏറ്റെടുത്തത് മകൻ ആർ.ഡി.ബർമൻ ആണ്. അദ്ദേഹം തന്റെ എക്കാലത്തെയും പ്രിയഗായകനെയാണ് പാട്ടുകൾക്കായി തിരഞ്ഞെടുത്തത് - കിഷോർ കുമാർ.
“രൂപ് തെരാ മസ്താനാ “, “മെരെ സപ്‌നോം കീ റാണീ കബ് “ എന്നീ ഗാനങ്ങൾ ഹിന്ദി സിനിമ അന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങൾ ആയി മാറുകയായിരുന്നു. അതോടെ കിഷോർ കുമാറിന്റേയും റഫിയുടെയും കരിയറുകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. കിഷോറിനെ സംബന്ധിച്ചേടത്തോളം കരിയറിലെ ഒരു വലിയ വഴിത്തിരിവായി ആരാധന മാറിയെങ്കിൽ , റഫിയെന്ന സംഗീതചക്രവർത്തിയുടെ താഴോട്ടുള്ള വീഴ്ചയുടെ തുടക്കം കുറിക്കുകയായിരുന്നു ആരാധന.

“രൂപ് തെരാ മസ്താനാ” എന്ന ഗാനത്തിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡും ലഭിക്കുകയുണ്ടായി ( ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഹിന്ദി സിനിമാലോകം അന്നും ഇന്നും നാഷനൽ അവാർഡിനു മുകളിലായാണ് ഫിലിം ഫെയർ അവാർഡിനു നൽകുന്ന സ്ഥാനം).

എഴുപതുകളിലെ സൂപ്പർതാരമായി മാറിയ രാജേഷ് ഖന്നയ്ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം എന്ന വിശേഷണവും കിഷോറിനു ആരാധനയോടെ നേടിയെടുക്കാൻ കഴിഞ്ഞു.

സൂപ്പർസ്റ്റാറുകളുടെ ശബ്ദം:
അതത് കാലങ്ങളിലെ സൂപ്പർ താരങ്ങളുടെ ശബ്ദമാവാൻ കഴിയുക എന്നത് മിക്ക ഗായകരുടെയും കരിയറിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകമാണെന്ന് വേണം പറയാൻ.

തന്റെ ശബ്ദത്തിനു ഏറ്റവും അനുയോജ്യമായ ശരീരഭാഷ പ്രേം നസീറിന്റേതാണെന്ന് യേശുദാസിനെക്കൊണ്ടും, തൊണ്ണൂറുകളിൽ മോഹൻലാലിന്റെ വ്യക്തിത്വത്തിനു ചേരാത്ത ശബ്ദമാണ് തന്റേതെന്ന ചിലരുടെ മുൻ‌വിധിയാണ് അക്കാലത്ത് തനിക്ക് അവസരങ്ങൾ കുറഞ്ഞുപോവാൻ കാരണം എന്ന് മലയാളം കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാ‍ളായ വേണുഗോപാലിനെക്കൊണ്ടും പറയിപ്പിച്ചതും ഇതേ “സൂപ്പർ സ്റ്റാർ ഫാക്ടർ“ തന്നെയാവണം.

എഴുപതുകളിലെ സൂപ്പർതാരമായിരുന്ന രാജേഷ് ഖന്നയ്ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം എന്ന വിശേഷണം കിഷോർ കുമാറിന്റെ കരിയറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. (അൻപതുകളിലും അറുപതികളുടെ തുടക്കത്തിലും ദേവാനന്ദിനെ ശബ്ദമായിരുന്ന റഫിക്ക് ആ സ്ഥാനവും അറുപതുകളുടെ പകുതിയോടെ കിഷോർ കുമാറിനായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു).

എഴുപതുകളുടെ അവസാനത്തോടെ രാജേഷ ഖന്നയുടെ “ചോക്ലേറ്റ് ഹീറോ” ഇമേജിൽ നിന്നും ബോളിവുഡ് അമിതാബ് ബച്ചന്റെ “ഗർജിക്കുന്ന യുവത്വ”മെന്ന ഇമേജിലേക്ക് ചുവടുമാറി. അതേ സമയം രാജേഷ് ഖന്നയുടെ ശബ്ദം എന്നതിൽ നിന്നും അമിതാബിന്റെ ശബ്ദം എന്ന സ്ഥാത്തേക്ക് മാ‍റ്റം നേടി കിഷോർ കുമാർ തന്റെ സ്ഥാ‍നം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു (നമക് ഹലാൽ(1982) ലെ “ആജ് രപട് ജായേ തോ“ അമിതാബ് സ്വയം പാടിയതല്ലെന്ന് എങ്ങിനെ വിശ്വസിക്കാൻ സാധിക്കും?).

എഴുപതുകളിലെ കിഷോർ വസന്തം:
ആരാധനയ്ക്ക് ശേഷം അക്ഷരാർത്ഥത്തിൽ കിഷോർ ഹിന്ദിസിനിമാഗാനരംഗ അടക്കിവാഴുകയായിരുന്നു
.
എസ്.ഡി ബർമൻ :
ഫൂലോൻ കീ രംഗ് സേ , ഷോകിയോൻ മേ ഗോലാ ജായേ(പ്രേം പൂജാരി - 1969)
ആജ് മദ്‌ഹോഷ്, ഖിൽതേ ഹേ ഗുൽ , ഓ മെരീ ഷർമീലി ( ഷർമീലീ - 1971)
മീത് നാ മിലാ (അഭിമാൻ-1973)
പ്യാർ കേ ഇസ് ജുഗ്നൂ മേ (ജുഗ്നൂ)

ആർ.ഡി.ബർമൻ :
ഓ മാജി രേ (ഖുഷ്ബൂ - )
യേ ഷാം മസ്താനി, യേ ജോ മൊഹബ്ബത് ഹേ (കടീ പതംഗ് -1971)
കുച് തോ ലോഗ് കഹേംഗേ, ചിംഗാരീ കൊയീ (അമർ പ്രേം - 1972)
രാത് കലീ ഏക് (ബുഡ്ഡാ മിൽ ഗയാ -1971)
മുസാഫിർ ഹൂം യാരോ(പരിചയ് - 1972)
ദിയേ ജൽതേ ഹേ (നമക് ഹരാം -1973)
മേരീ ബീഗീ ബീഗീ സീ (അനാമിക -1973)
സിന്ദഗീ ഏക് സഫർ മേം (ആപ് കീ കസം -1974)
അഗർ തും നാ ഹൊതാ, ഹമേം തുംസേ പ്യാർ കിത്‌നാ(കുദ്‌റത്)
മേരേ നൈനാ സാവൻ ഭാഗോ (മെഹ്ബൂബാ)

മറ്റുള്ളവരുമായി :
ഓം ശാന്തി ഓം, സിന്ദഗീ കാ സഫർ, പൽ പൽ ദിൽ കേ പാസ് , മേരാ ജീവൻ കോരാ കാഗസ്, ഓ സാതീ രേ, ഖൈകേ പാൻ ബനാരസ്, നീലേ നീലേ അംബർ പർ, ഭൂൽ ഗയാ സബ്കുച് , ദിൽ ക്യാ കരേം, ചൂകർ മെരേ മൻ കോ, ചൽതേ ചൽതേ മെരേ യേ ഗീത് അങ്ങനെ അനേകം അനശ്വരഗാനങ്ങൾ!

റഫിയുടെ തിരിച്ചുവരവ്:
ആരാധനയ്ക്ക് ശേഷം പ്രഭ നഷ്ടപ്പെട്ട റഫി 1974 ഇൽ ഉഷാ ഖന്നയുടെ സംഗീതസംവിധാനത്തിൽ ഹവാസ്(1974) ഇൽ ഇരു തിരിച്ചു വരവ് നടത്തിയെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിച്ചില്ല. വീണ്ടും 1977ഇൽ ആണ് റഫി “ക്യാ ഹുവാ തേരാ വാദാ” യിലൂടെ തന്റെ തിരിച്ചു വരവ് നടത്തിയത്. ആ ഗാനത്തിനു ഫിലിം ഫെയർ അവാർഡും ദേശീയ അവാർഡും ഒന്നിച്ചു നേടി ( റഫിയുടെ കരിയറിലെ വീഴ്ചയ്ക്കു കാരണമായ ആർ.ഡി.ബർമൻ , ക്യാ ഹുവാ തേരാ വാദാ” യിലൂടെ തന്റെ പാപം കഴുകിയെന്നു സ്വയം സമാധാനിച്ചിരിക്കാം).

റഫിയുടെ മികച്ച ഗാനങ്ങളുടെ പട്ടികയിൽ താഴേയാവും “ക്യാ ഹുവാ തേരാ” യുടെ സ്ഥാനം എങ്കിലും, പിന്നണിഗായകൻ എന്ന തന്റെ സ്ഥാനം വീണ്ടെടുക്കാൻ റഫിയെ ഈ ഗാനം വളരെയധികം സഹായിച്ചു.

അമർ അക്ബർ ആന്റണി(1977), ആപ്നാപൻ (1978), കുർ‌ബാനീ(1980), ദോസ്താനാ(1980), നസീബ്(1981), അബ്ദുള്ള(1980), ഷാൻ(1980), ആഷാ(1980) , സർഗം(1979) , കർസ് (1980)തുടങ്ങിയ സിനിമകളിൽ റഫി ആലപിച്ച ഗാനങ്ങളെല്ലാം അക്കാലത്തെ മികച്ച ഹിറ്റുകൾ ആയിരുന്നു.

ആസ്പാസ് ലെ “ഷാം ഫിർ ക്യൂൻ ഉദാസ് ഹേ” ആയിരുന്നു റഫിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട അവസാനഗാനം. 1980 ജൂലെ മുപ്പത്തി ഒന്നിനു ഹിന്ദി സിനിമയെ അടക്കി വാണ ആ “മാജിക്കൽ വോയ്സ്“ എന്നെന്നേക്കുമായി നിലച്ചു.

1987 ഇൽ ആയിരുന്നു കിഷോർ കുമാറിന്റെ മരണം. അങ്ങിനെ രണ്ട് സംഗീത ഇതിഹാസങ്ങൾ ഹിന്ദി സിനിമയെ വിട്ടു പിരിഞ്ഞു.

ഇതിഹാസ ഗായകർ :
സെമിക്ലാസിക്കൽ ഗാനങ്ങളിൽ റഫിയെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ശബ്ദത്തിലെ സ്വതസിദ്ധമായ പുഞ്ചിരിച്ച് കൊണ്ട് പാടുന്ന ഭാവം പ്രസന്നഭാവത്തിലുള്ള പ്രണയഗാനങ്ങളെ മികച്ചതാക്കാൻ റഫിയെയും സഹായിച്ചു. അതേ സമയം അല്പം ദുഃഖഭാവം കലർന്ന പ്രണയഗാനങ്ങളിൽ കിഷോർ മികച്ചു നിന്നു. അത്തരം ഗാനങ്ങളിൽ എന്നും വെല്ലുവിളിയായി മുകേഷും ഉണ്ടായിരുന്നു.

സംഗത്തിലെ “യേ മേരാ പ്രേം പത്ര് പഡ്കർ “ എന്ന അപൂർ‌വസുന്ദര പ്രണയഗാനത്തിനോടൊപ്പം തന്നെ ഹിറ്റ് ചാർട്ടുകളിൽ മുകേഷ് പാടീയ “ദോസ്ത് ദോസ്ത്‌ നാ രഹാ”യും “ ഓ മേഹ്ബൂബാ”യും ഉണ്ടായിരുന്നു.

ലതാ മങ്കേഷ്കറോടൊപ്പം യുഗ്മഗാനങ്ങളിൽ ഏറ്റവും ചേർന്നു നിന്നതും പലപ്പോഴും കിഷോറിന്റെ ശബ്ദമായിരുന്നു എന്ന് വേണം പറയാൻ.

റഫി, ,കിഷോർ, മന്നാഡേ, സൈഗാൾ, മുകേഷ്, തലത് മഹമൂദ് തുടങ്ങിയ ഗായകരുടെ ശബ്ദങ്ങൾ എന്നും സംഗീതപ്രേമികളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. കാലം എത്ര കഴിഞ്ഞാലും.


38 comments:

cALviN::കാല്‍‌വിന്‍ said...

FAQs

കിഷോർ കുമാറോ മൊഹമ്മദ് റഫിയോ മികച്ച ഗായകൻ എന്നു മാർക്കിട്ട് കണ്ടുപിടിക്കൽ ആണോ ഈ പോസ്റ്റിന്റെ ലക്ഷ്യം?
-- അല്ല

രണ്ടു മഹത്തായ ഗായകരെ കമ്പേയർ ചെയ്യുന്നത് പാപമല്ലേ?. രണ്ടു പേരും ഒരേ പോലെ മികച്ചതാണെന്നോ അവരവരുടെ രീതികളിൽ മികച്ചവരായിരുന്നുവെന്നോ പറയുന്നതല്ലേ ശരി?

--തീർച്ചയായും. അതേ സമയം ഒരു പക്ഷമുണ്ടായിരിക്കുക ഒരു കുറ്റമല്ല താനും. എപ്പോഴും പൊളിറ്റിക്കലി കറക്ട് ആയ നിലപാടുകൾ മാ‍ത്രമേ എടുക്കൂ എന്ന അരാഷ്ട്രീയ നിലപാടുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതാവാം. എല്ലാവരിൽ നിന്നും അതു പ്രതീക്ഷിക്കരുത് എന്ന് മാത്രം.

നിങ്ങൾക്ക് പക്ഷമുണ്ടോ?
--ഉണ്ട്

അതേതാണ്?
--കിഷോർ കുമാറിന്റെ പാട്ടുകളാണ് എനിക്ക് കൂടുതൽ ഇഷ്ടം.

ഒറ്റ നില്പിൽ ആയിരം ഭാ‍വങ്ങളിൽ പാടാൻ കഴിവുള്ള റഫിയല്ലേ കൂടുതൽ മികച്ച ഗായകൻ?

--ആയിരിക്കാം. പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് ആയിരം ഭാവങ്ങളിലുള്ള പാട്ടുകൾ കേൾക്കേണ്ട ആവശ്യം വന്നിട്ടില്ല. പ്രണയം, വിരഹം, ഫിലോസഫിക്കൽ തുടങ്ങിയ മ്യൂസിക്കൽ ജെനറുകളാണ് ഒരു ശ്രോതാവ് എന്ന നിലയിൽ എനിക്ക് ഏറെയിഷ്ടം. അത്തരം ഗാനങ്ങളിൽ കൂടുതൽ മികച്ചവ അതിന്റെ ഭാവം ഒട്ടും ചോരാതെ പാടിയിട്ടുള്ളത് കിഷോറാണ്.

സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ അറിയുന്നവര്‍ ഒരിക്കലും , കിഷോര്‍ റഫിയെക്കള്‍ നല്ല ഗായകനാണെന്ന് സമ്മതിക്കില്ലല്ലോ?
--യോജിക്കുന്നു. ടെക്നിക്കൽ പെർഫെക്ഷനിൽ റഫിയായിരുന്നു കിഷോറിനേക്കാൾ മികച്ചത്.

ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത കിഷോറിനെ പിന്നെ മികച്ച ഗായകൻ എന്ന് വിലയിരുത്തുന്നതെങ്ങനെ?
--ആരും പാട്ടു പഠിപ്പിച്ചിട്ടല്ലല്ലോ കിളികൾ പാടുന്നത്. ഒരു ട്രെയിൻഡ് ആക്ടറുടെ പ്രത്യേകതകളോടെ അഭിനയിക്കുന്ന മമ്മൂട്ടിയേക്കാൾ എനിക്കിഷ്ടം മോഹൻലാലിന്റെ സ്വാഭാവികമായ അഭിനയരീതിയാണ്. ശങ്കരാഭരണത്തിലെ പാട്ടുകൾ റിക്കോർഡ് ചെയ്യുമ്പോൾ എസ്.പി ബാലസുബ്രമണ്യം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലായിരുന്നു. പക്ഷേ ശങ്കരാഭരണത്തിലെ അദ്ദേഹത്തിന്റെ ആലാപനം മോശമായിരുന്നു എന്ന് താങ്കൾ പറയുമോ?

നിങ്ങൾ എന്താണ് മഹാന്മാരായ ഗായകരെ റഫി സാഹേബ് എന്നോ, കിഷോർദായെന്നോ അഭിസംബോധന ചെയ്യാതെ പേരു വിളിക്കുന്നത്? നിങ്ങൾ ഒരു അഹങ്കാരിയാണോ?

--ഉത്തരം ഈ പോസ്റ്റിലുണ്ട്.


ഇവരെ രണ്ട് പേരെക്കാളും മികച്ച ഗായകൻ യേശുദാസല്ലേ?
--ആണോ?

ഒരു കിഷോർ ഫാനെന്ന് സ്വയം സമ്മതിക്കുന്ന താങ്കൾ എഴുതിയ പോസ്റ്റ് സ്വാഭാവികമായും പക്ഷം പിടിച്ച് എഴുതിയതാണെന്ന് ആരോപിച്ച് കൂടേ?
--ആരോപിക്കാം. പലയിടങ്ങളിൽ നിന്നായി ഞാൻ മനസിലാക്കിയ വസ്തുതകളും ഒരു ആസ്വാദകൻ എന്ന നിലയിലുള്ള എന്റെ അഭിപ്രായങ്ങളും മാത്രമേ ഈ പോസ്റ്റിൽ ഉള്ളൂ. ആർക്കും വിയോജിക്കാം.

കിഷോറിനു ശേഷം പ്രളയം എന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ?
--ഇല്ല. വളരെയധികം പ്രതിഭാധനരായ ഗായകരാണ് ഇന്ന് ഹിന്ദി സിനിമാ പിന്നണിഗാനരംഗത്തുള്ളത്.

cALviN::കാല്‍‌വിന്‍ said...

അപ്പോ പിന്നെ എല്ലാം പറഞ്ഞ പോലെ :)

Melethil said...

നിങ്ങൾ എന്താണ് മഹാന്മാരായ ഗായകരെ റഫി സാഹേബ് എന്നോ, കിഷോർദായെന്നോ അഭിസംബോധന ചെയ്യാതെ പേരു വിളിക്കുന്നത്? നിങ്ങൾ ഒരു അഹങ്കാരിയാണോ?

ഇതിഷ്ടായി, ലാലേട്ടന്‍, മമ്മൂക്ക എന്ന് പറയുന്നവന്‍, ജനപ്രതിനിധികളെ പേര് പറഞ്ഞു വിളിയ്ക്കും കലാം‌, പിണറായി, അച്യുതാനന്ദന്‍ എന്ന് ആളുകള്‍ പറയുന്ന കേട്ടിട്ടില്ലേ?

കിഷോറിനു ശേഷം പ്രളയം എന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ?

കിഷോറിനെ അനുകരിച്ചു പാടുന്നവരാനു ഹിന്ദി സിനിമാ രംഗത്തുള്ളത് എന്ന് പറയു. മൂക്ക് കൊണ്ട് പാടാത്ത ഏതെങ്കിലും ഒരുത്തനുണ്ടോ ഒന്നാം നിരയില്‍? ഉദിത്‌ , സോനു എല്ലാം കണക്കു തന്നെ അക്കാര്യത്തില്‍. പിന്നെ ഇന്നത്തെ ഹിന്ദി സോങ്ങ്സ് ഒക്കെ പാടാന്‍ വല്യ കഴിവൊക്കെ വേണോ? പ്രത്യേകിച്ചും കിഷോര്‍ ഒക്കെ പാടിയ പാട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍..വിജയ്‌ യേശുദാസ്‌ പാട്ടിനു ജഡ്ജ് ആയി വരുന്ന കാലമല്ലേ (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആണെന്ന് തോന്നുന്നു) , ഇതൊക്കെ ആയിരിയ്ക്കും ഇന്നത്തെ മാനദണ്ഡങ്ങള്‍.

കിഷോറിനെ നിനക്ക് ഇഷ്ടമെന്ന പോലെ തന്നെയാണ് രാഫിയെ എനിയ്ക്കിഷ്ടം. ദാസ്‌ എന്നത് ഇതേ ശ്വാസത്തില്‍ തന്നെ പറയേണ്ട പേരാണെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു. ഹിന്ദിയില്‍ പാടി എന്നുള്ളത് കൊണ്ട് വല്യ മഹത്വമോന്നും ഇല്ല പാട്ടുകള്‍ക്ക്, അങ്ങനെ കരുതുന്നവരും ഉണ്ട് . ദാസ് ഹിന്ദിയില്‍ പാടിയിട്ടും ഉണ്ട്, വളരെ നല്ല പാട്ടുകള്‍.
വല്ല്യ കമന്റിനു സോറി..രാവിലെ തന്നെ നീ പിങ്ങ് ചെയ്തത് കണ്ടപ്പോള്‍ സഹിച്ചില്ല. ...!!!

ശ്രീ said...

"റഫി, ,കിഷോർ, മന്നാഡേ, സൈഗാൾ, മുകേഷ്, തലത് മഹമൂദ് തുടങ്ങിയ ഗായകരുടെ ശബ്ദങ്ങൾ എന്നും സംഗീതപ്രേമികളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. കാലം എത്ര കഴിഞ്ഞാലും."
:)

ആത്മ said...

ഹിന്ദി പാട്ടുകളൊക്കെ കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടമാണ്.
ഹിന്ദി ഗാനങ്ങളെയൊക്കെപ്പറ്റി ഇത്രയൊക്കെ അറിവുള്ള
കാല്‍‌വിന്‍,‍ സമയമുള്ളപ്പോള്‍, മേല്‍പ്പറഞ്ഞ ഹിറ്റ് ഗാനങ്ങളും അതിനെപ്പറ്റിയുള്ള വിവരങ്ങളും ഒക്കെ ഉള്ള ഒരു പേജ് ചെയ്ത് ഉണ്ടാക്കിയിട്ട്, യൂട്യൂബില്‍ നിന്നും അതിന്റെ മ്യൂസിക് വീഡിയോ കൂടി ഇട്ടാല്‍, ഹായ്.. എന്തു രസമായിരിക്കും..
അത്യാഗ്രഹമാണെങ്കില്‍ ക്ഷമിക്കുക..:)

Ashly A K said...

നമിച്ചു തൊഴുതു മാറി നില്‍ക്കുന്നു.

Wonderful article. Yes, you didn't take any sides, though you like Kishore more. One of the best article !!! Keep it up.

Liked the FAQ too !!!

Sudheesh|I|സുധീഷ്‌ said...

റഫി, ,കിഷോർ, മന്നാഡേ, സൈഗാൾ, മുകേഷ്, തലത് മഹമൂദ് തുടങ്ങിയ ഗായകരുടെ ശബ്ദങ്ങൾ എന്നും സംഗീതപ്രേമികളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. കാലം എത്ര കഴിഞ്ഞാലും.

|പാവം|മമ്മൂക്ക|

Baiju Elikkattoor said...

cALviN

thanks for the second part.

when speaking about semi classicals in hindi one cannot ignore manna (“jhanak jhanak tore baaje payaliya…”, “laaga… chunari me daag!” to say a few). manna has a strong classical basis. years ago, i remember having heard somebody with profound knowledge of hindi film songs telling that in manna’s voice one can find traces of rafi’s, kishore’s and even mukesh’s voices! I too feel this is true.

rafi had the skill of modulating his voice according to body languages of the actors, particular for dilip kumar, rajendra kumar, shammi kapoor (for shammi, rafi was the only voice as was mukesh for raj kapoor), jonny walker (comedian) and guru dutt (remember "koi saagar dil ko bahalata nahi")! kishore could also do the same for rajesh khanna, dev anand and amitabh.

though yesudas had sung only a handful of songs in hindi, all are very good song and some are among the finest of hindi songs. yesudas is still cherished in hindi belt for his melodious numbers. remember, unlike spb, yesudas captured the hindi minds at a time when kishore’s popularity in hindi was at its zenith!

കുമാരന്‍ | kumaran said...

:)

Enigmatic Explorer said...

I liked that FAQ section. Two of my favourite songs are from the movie 'Abdullah'.

1. Maine poochha chand se (one of the best romantic songs I have ever heard - a gem of a song by Rafi)
2. Aye Khuda har Faisla (Kishore with his incomparable expressive singing style - sad and philosophical)

ഗുപ്തന്‍ said...

നന്നായിഎഴുതി ഹരീ. എന്റെ കാര്യവും ആ എഫ് എ ക്യൂവില്‍ പറയുന്നതുപോലെ 'പക്ഷപാതപരമാണ്' ആരാണ് മികച്ചതെന്ന് പറയാനറിയില്ല. പക്ഷെ അക്കാലത്തുനിന്ന് മനസ്സില്‍ എപ്പോഴെങ്കിലും കയറിക്കൂടിയ പാട്ടുകള്‍ മിക്കതും കിഷോര്‍ കുമാറിന്റേ താണ്. തും ആ ഗയേ ഹോ .. തേരേ ബിനാ സിന്ദഗി .. ഹമേ തുംസേ പ്യാര്‍ കിത്‌നാ ..ഒക്കെ

റഫിക്ക് കിഷോറിന്റെ പാട്ടുകള്‍ പോയിട്ട് കഭീ കഭീയോ ഉന്നൈ നിനൈത്തേന്‍ പാട്ടുപടിത്തേനോ പോലും പാടാന്‍ കിട്ടാത്തത് എന്റെ കുറ്റാണോ.. അല്ലല്ല്..?

അപരിചിത said...

ayyO!!

parayaan vanna point marannu poyi...oru minute..ellam kuudi onnum kuudi vayichittu varame...

;)

ഗുപ്തന്‍ said...

നിനക്കൊക്കെ സമയത്തിന് പെണ്ണുകിട്ടാതെ പോയത് റാഫീടെ കുറ്റാണോ എന്ന് എന്റെ കമന്റിന് മറുപടിയായൊരാള്‍ :))

cALviN::കാല്‍‌വിന്‍ said...

“നിനക്കൊക്കെ സമയത്തിന് പെണ്ണുകിട്ടാതെ പോയത് റാഫീടെ കുറ്റാണോ എന്ന് എന്റെ കമന്റിന് മറുപടിയായൊരാള്‍ :))“

അങ്ങനെ ചോദിച്ച ഗുരുകാരണവർക്ക് എന്റെ വക ഒരു സമോസേം ചായേം ;)

On a serious note:-
“റഫിക്ക് കിഷോറിന്റെ പാട്ടുകള്‍ പോയിട്ട് കഭീ കഭീയോ ഉന്നൈ നിനൈത്തേന്‍ പാട്ടുപടിത്തേനോ പോലും പാടാന്‍ കിട്ടാത്തത് എന്റെ കുറ്റാണോ.. “
FAQs-ൽ വൃത്തിയായി ഉൾപെടുത്തേണ്ടിയിരുന്ന പോയിന്റ് ആണത്. ഇത്രയധികം ഗാനങ്ങൾ പാടിയെങ്കിലും കിഷോറിനു ലഭിച്ച അത്രയധികം മികച്ച ഗാനങ്ങൾ റഫിക്ക് ലഭിച്ചിട്ടില്ല എന്നു തന്നെയാണ് എന്റെയും അഭിപ്രായം. പാട്ടു കേൾക്കാൻ ഇരുന്നാൽ മനസിൽ വരുന്നവയെല്ലാം കിഷോർ കുമാറിന്റേതോ മുകേഷിന്റേതോ ആയിരിക്കും... എന്താ കഥ!

Rajeeve Chelanat said...

രണ്ടാം ഭാഗവും വായിക്കാന്‍ സാധിച്ചു.
അഗര്‍ തും ന ഹോതാ, മേരേ നൈനാ, ആ പാട്ടുകളൊക്കെ പാടിയ കിഷോറിനെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക? എന്നാലും എനിക്കെന്നും റാഫി മതി. അല്ലെങ്കില്‍ പോട്ടെ. റാഫിയും മുകേഷും, മന്നാദേയും, കിഷോറും എല്ലാവരും എനിക്ക് വേണം.

കിഷോറിന്റെ ഓര്‍മ്മക്ക് ഒരു ശിലാഫലകം പോലും അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ കണ്ടില്ലെന്ന് രവിമേനോന്‍ എഴുതിയതും ദു:ഖത്തോടെ സ്മരിക്കുന്നു. ഒരുതരത്തില്‍ അതിന്റെ ആവശ്യമില്ലെന്നും പറയാം. ഇവരൊക്കെ പാടിയ പാട്ടുകള്‍ എത്ര നാള്‍ കഴിഞ്ഞാലും എത്രയോ മനസ്സുകളില്‍ മരിക്കാതെ കിടക്കുമല്ലോ. പിന്നെയെന്തിന് അവരെ ഒരു കല്ലിലോ, കോണ്‍‌ക്രീറ്റിലോ ഒതുക്കിക്കളയണം. ശിലകളെപ്പോലും അലിയിക്കുന്ന ആ ഗായകരെ ഇങ്ങനെ വല്ലപ്പോഴുമൊക്കെ ഓര്‍മ്മിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുന്നതും സന്തോഷം. നന്ദി.

അഭിവാദ്യങ്ങളോടെ

cALviN::കാല്‍‌വിന്‍ said...

പെട്ടെന്നൊരു കമന്റ്..

രാജീവ്ജീ.... ശിലാഫലകങ്ങൾക്ക് ഞാൻ പണ്ടേ എതിരാണ്. കിഷോറിന്റേയും റഫിയുടേയും ഒക്കെ റിക്കാർഡുകൾ പരമാവധി ആർകൈവ് ചെയ്യുക എന്നതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. കാക്കയ്ക്ക് തൂറാൻ പ്രതിമ തന്നെ വേണം എന്നില്ലല്ലോ...

Tintu | തിന്റു said...

:( ... മോള്‍ക്ക്‌ ഒരു പിടിയും ഇല്ലത്തതൊക്കെ പോസ്റ്റികൂളും x-( ... ഞാനും എഴുതാന്‍ വന്നത്‌ മറന്നു പോയി.. അപരിചിതയുടെ ബുക്ക്‌ കോപ്പി അടിച്ചിട്ടു വരാമേ .. :(

cALviN::കാല്‍‌വിന്‍ said...

മേലേതിലേ,

“കിഷോറിനെ അനുകരിച്ചു പാടുന്നവരാനു ഹിന്ദി സിനിമാ രംഗത്തുള്ളത് എന്ന് പറയു. മൂക്ക് കൊണ്ട് പാടാത്ത ഏതെങ്കിലും ഒരുത്തനുണ്ടോ ഒന്നാം നിരയില്‍?“

ഒറ്റയടിക്ക് കിഷോറിനും പുതിയ ഗായകർക്കും എതിരെ ഇരുതല മൂർച്ചയുള്ള ഒരു പ്രയോഗം ...ഫീകരാ...

“പിന്നെ ഇന്നത്തെ ഹിന്ദി സോങ്ങ്സ് ഒക്കെ പാടാന്‍ വല്യ കഴിവൊക്കെ വേണോ? “

പഴയതെല്ലാം നല്ലത് പുതിയതെല്ലാം മോശം എന്ന ലൈനിനോട് യാതൊരു യോജിപ്പും ഇല്ല.
ഉദിത് നാരായണൻ പാടിയ ഇതൊന്നു കേട്ടു നോക്കിക്കേ

പുതിയ ഗായകരെ പറ്റി വിശദമായി പിന്നെ പോസ്റ്റാം... മൂക്കു കൊണ്ട് പാടുന്നതിനോട് യോജിപ്പില്ലെങ്കിലും, ഹിമേഷ് രേഷമ്മിയയെ പൊതുവേ ഇഷ്ടം അല്ലെങ്കിലും ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് എന്ന് പറയാതിരിക്കാനും വയ്യ.

ശ്രീ,
:)

ആത്മ,
ഹൈപ്പർലിങ്കിംഗ് ബ്ലോഗിംഗിലേക്ക് കടക്കേണമെന്ന് നല്ല ആഗ്രഹം ഉണ്ട്. സമയക്കുറവും അധ്വാനിക്കാനുള്ള മടിയും ആണ് തടസങ്ങൾ. ശ്രമിക്കാം...

Ashly,
വളരെ നന്ദി ട്ടോ

സുധീഷേട്ടാ,
:)

Baiju Elikkattoor,
പോസ്റ്റ് അനന്തമായി നീളാതിരിക്കാൻ മനഃപൂർവം റഫി,കിഷോർ,മുകേഷ് ഇവരിലേക്ക് മാത്രമായി ഒതുക്കി നിർത്തിയതാണ്. താങ്കൾ പറഞ്ഞതു പോലെ സെമിക്ലാസിക്കലിൽ മന്നാഡേയെ പരാമർശിക്കാതെ വയ്യ. (പൂചോ നാ കൈസേ മൈനേ മറക്കാൻ പറ്റ്വോ?)

റഫി ഷമ്മി കപൂറിനു വേണ്ടി പാടിയിട്ടുള്ള പാട്ടുകൾ എല്ലാം എന്റെ ഫേവറിറ്റ്സ് ആണ്.

യേശുദാസിനു ഹിന്ദിയിൽ ലഭിച്ച ചുരുക്കം പാട്ടുകൾ എല്ലാം അതിമനോഹരമായിരുന്നു എന്ന് നൂടു വട്ടം സമ്മതിക്കുന്നു. ഒരു പോസ്റ്റിനു വകുപ്പ് ഉണ്ട് എന്ന് തോന്നുന്നു. :)

കുമാരന്‍ | kumaran,
:)

Enigmatic Explorer,
നന്ദി :)

ഗുപ്തന്‍,
എല്ലാം മുകളിൽ പറഞ്ഞ പോലെ :)

അപരിചിത,
തേന്മാവിൻ കൊമ്പത്തിൽ മോഹൻലാലിനോട് ശോഭന പറയും പോലെ, ഇനീം മറക്കും മുൻപേ പെട്ടെന്ന് പറഞ്ഞോളൂ ;)

Rajeeve Chelanat,
ശാസ്ത്രീയമായി ഗാനം അഭ്യസിക്കാത്ത കിഷോർ ശ്രീരഞ്ജിനിയിൽ (?) മേരേ നൈനാ പാടിയത് കേട്ടാൽ ആർക്കാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നാതിരിക്കുക.

cALviN::കാല്‍‌വിന്‍ said...

തിന്റുവേ,
ഈ വഴി കണ്ടിട്ട് ഒത്തിരി ആയല്ലോ :)

cALviN::കാല്‍‌വിന്‍ said...

@മേലേതിൽ,
മുകളിലത്തെ കമന്റിൽ ലിങ്കങ്ങൾ വിട്ടു പോയി... ഇതാ പിടിച്ചോ

ഉദിത് നാരായണൻ

ഹിമേഷ്

cALviN::കാല്‍‌വിന്‍ said...

ഹിമേഷിന്റെ പാട്ടിന്റെ നല്ല വേർഷൻ റീഡറിൽ ഇട്ടിട്ടൂണ്ട്

പാമരന്‍ said...

great maashe. thank you. enikku randu pereyum ishtamaanu.. 'politically..' alla ketto :)

Helper | സഹായി said...

കാൽവിൻ,

ഇതിപ്പോഴാ കണ്ടത്‌. ഈ ശ്രമത്തിന്‌ അഭിനന്ദനങ്ങൾ. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്ന എന്റെ പ്രിയ ഗായകരുടെ ജീവിതം, ശരിക്കും ആസ്വദിച്ചു.

എനിക്കേറ്റവും ഇഷ്ടപ്പെട്ടവർ, റഫിയും, കിഷോറും, മുകേഷും, ലതയുമാണ്‌.

ഇതിൽ ആരാണ്‌ വമ്പൻ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല.

ഹാറ്റ്‌ ഒഫ്‌ യൂ കെൽവിൻ, കാലം എത്ര കഴിഞ്ഞാലും അവരുടെ ഓർമ്മകൾ പുതുക്കുവാൻ ഇങ്ങനെ ചില ചുള്ളന്മർ വരും.

ഹിസെ പഹലേക്കെ യാദ്‌ തൂ ആയെ
മേരി ആഖോമെ പിർ ലഹൂ ആയെ
....
...

കോണകം said...

"കിഷോർ കുമാറോ മുഹമ്മദ് റഫിയോ? - എന്നു കണ്ടപ്പോള്‍‍ തോന്നിയതാണ് ഇത് കിഷോറിന് വേണ്ടി മാത്ര എഴുതിയതാണ്.
ഇങ്ങനെയരവസാനം നേരത്തെ തന്നെ ഉറപ്പിച്ചുട്ടുണ്ടെങ്കില്‍‍ "മുഹമ്മദ് റഫിയോ കിഷോർ കുമാറോ എന്നെങ്കിലുമാക്കിക്കുടായിരുന്നോ...

നന്ദി.

റാഫിയുടെ ഒരു കടുത്ത ആരാധകന്‍.‍

ഹരിയുടെ നിരീക്ഷണത്തോട് കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നു.

സുഹാനീ രാത് ദല്‍‍‍ ചുകി......
നാ ജാനേ കബ് തും ആവോഗീ....
(ദുലാരി)

cALviN::കാല്‍‌വിന്‍ said...

കോണകം ചേട്ടാ...
കിഷോറിന്റെ പേരു റഫിയുടെ കൂടെ ചേർത്തെഴുതിയാൽ പോലും റഫി ഫാൻസിന്റെ സ്വഭാവം മാറും എന്നറിയാം.. ആ സ്വഭാവം ഒന്നു മാറ്റാൻ തന്നെയാ അങ്ങനെ എഴുതിയെ. ;)

പിന്നെ പാടാൻ കൂടുതൽ നല്ല പാട്ട് ഞാൻ വേറേ പറഞ്ഞ് തരാം...

യേ ദുനിയാ യേ മെഹ്ഫിൽ
മെരേ കാം കീ നഹീ ... :)

cALviN::കാല്‍‌വിന്‍ said...

പാമരൻ, ഹെല്പർ,
കമന്റിനും സന്ദർശനത്തിനും നന്ദി.

മേരിക്കുട്ടി(Marykutty) said...

Hi,

Good post.

I will call Kishore da as Kishore da only. That comes from my heart, and I dont feel comfortable when i write Kishore.

When I met Venuettan- yes, singer G venugopal, he said he likes to be refered to as venuettan.So depends- Janakiyamma is janakiyamma to me, and not S janaki. But KS chitra is Chitra- not chitrechi, and KJ Yesudas is KJ Yesudas and not dasettan. That said, I dont want to question the post in the given link. Each one will have his on views.

Ashly A K said...
This comment has been removed by the author.
thahseen said...

"പ്രണയം, വിരഹം, ഫിലോസഫിക്കൽ തുടങ്ങിയ മ്യൂസിക്കൽ ജെനറുകളാണ് ഒരു ശ്രോതാവ് എന്ന നിലയിൽ എനിക്ക് ഏറെയിഷ്ടം. അത്തരം ഗാനങ്ങളിൽ കൂടുതൽ മികച്ചവ അതിന്റെ ഭാവം ഒട്ടും ചോരാതെ പാടിയിട്ടുള്ളത് കിഷോറാണ്."
--

എന്നാ ഒരു പാട്ട് പറയാം : കഭി ഖൂദ്പേ .. എന്താ ഫിലോസഫി മോശമാണോ ? musical content മോശമാണോ ? പാടിയിരിക്കുന്നത് മോശമാണോ ? ഈ പാട്ട് റഫി പാടിയതിന്റെ ഏഴയലത്തു വരുമോ മറ്റാരെങ്കിലും പാടിയാല്‍ ? .. ഇത് പോലെ എത്രെയേറെ പാട്ടുകള്‍ - പ്രണയം, വിരഹം, ഫിലോസഫിക്കൽ തുടങ്ങിയ ജനെരില്‍ പെട്ടത് റാഫി പാടിയിരിക്കുന്നു .. .. എന്നൊക്കെ എനിക്ക് വേണമെങ്കില്‍ പറയാം :-) പക്ഷെ അങ്ങനെ പറയുന്നില്ല .. കാരണം ആസ്വാദകന്റെ അഭിരുചി മാത്രമാണ് ഇവിടെ .. റാഫി നല്ലത് .. കിഷോര്‍ നല്ലത് എന്നൊക്കെ പറയിക്കുന്നത് .. രണ്ടു പേരും GREAT singers ആയിരുന്നു :-)

Ashly A K said...
This comment has been removed by the author.
cALviN::കാല്‍‌വിന്‍ said...

“പോസ്റ്റേ പോസ്റ്റേ പർ ലിഖേ ഹേ കമന്റ് കർനേ വാലെ കാ നാം “ എന്നാണ് ആഷ്‌ലിയേ നമ്മടെ പിലോസപ്പി...

എല്ലാത്തരം കമന്റുകളും വെൽക്കം. ചില പ്രത്യേക പൊളിറ്റിക്കൽ പോസ്റ്റുകളിൽ മാത്രമേ ഓഫ്ടോപിക് ഡിലീറ്റാറുള്ളൂ. :)

Captain Haddock said...

“പോസ്റ്റേ പോസ്റ്റേ പർ ലിഖേ ഹേ കമന്റ് കർനേ വാലെ കാ നാം “ ഹ..ഹ..ഹ..ഹതു കൊളാം!!! കുറെ കാലമായി ഈ റ്റ്യ്പെ signature dialog കണിട്ട്.

സു | Su said...

ഹമേ തുംസേ പ്യാർ കിത്‌നാ കേൾക്കുമ്പോൾ കിഷോറിന്റെ ഭാഗത്തേക്കുപോകും. ചാന്ദ് മേരാ ദിൽ, ചാന്ദ്‌നീ ഹോ തും കേൾക്കുമ്പോൾ റാഫി തന്നെ നല്ല പാട്ടുകാരൻ. ഗും ഹേ കിസി കേ പ്യാർ മേ കേൾക്കുമ്പോൾ കിഷോറിന്റെ പാട്ടിൽ ലയിക്കും. തും ജോ മിൽ ഗയേ തോ വരുമ്പോൾ വീണ്ടും റാഫിയുടെ സ്വരമാവും നല്ലത്. എനിക്ക് റാഫി, ലതാ മങ്കേഷ്കറിനൊപ്പം പാടിയ വാദാ കർലേ സാജ്നായും, കിഷോർ കുമാറും ലതാ മങ്കേഷ്കറും പാടിയ കർവടേം ബദൽതേ രഹേ എന്ന പാട്ടും നല്ല ഇഷ്ടമാണ്. കുറേ പാട്ടുകളുണ്ട്. ഓർത്തെടുക്കണം. ആരാണ് നല്ലതെന്ന് പറയാൻ പറ്റില്ല. രണ്ടുപേരുടേം പാട്ടെനിക്കിഷ്ടം എന്നുപറയുന്നു. :)

വീണ്ടും, പഴയ പാട്ടുകളിലേക്കെത്തിനോക്കാൻ തോന്നിപ്പിച്ച പോസ്റ്റിനു നന്ദി. പാട്ടുകേൾക്കൽ അല്പം കുറഞ്ഞു. അല്ലെങ്കിൽ ജോലിക്കിടയിൽ ഞാനും കിഷോറിന്റേം ലതയുടേയും റാഫിയുടേയും ആശയുടേയും പങ്കജ് ഉധാസിന്റേയും കൂടെ എന്നും പാടാറുണ്ടായിരുന്നു. ;) (ആരും കേൾക്കാതെ പാടാൻ പറ്റുന്ന ഗായികയാണെന്ന് എനിക്ക് എന്നെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ട് വീട്ടിനുള്ളിലേ പാടാൻ സ്വാതന്ത്ര്യമെടുക്കാറുള്ളൂ ;)) എന്നിട്ടും എപ്പോഴോ ആ പതിവ് കൈവിട്ടുപോയി. വീണ്ടും തുടങ്ങാൻ പോകുന്നു.

cALviN::കാല്‍‌വിന്‍ said...

മേരിക്കുട്ടി(Marykutty),

വിയോജിക്കാം എന്നു നേരത്തെ പറഞ്ഞല്ലോ. അഭിപ്രായം (സ്വന്തം ആയി ഉള്ളത്) ഉണ്ടാവുക എന്നതാണ് കാര്യം. :)


ചാണക്യന്‍‍‍,
ഹി ഹി ഹു ഹു ഹൊ ഹൊ :)

thahseen,
FAQs ഇൽ അല്ലാതെ പോസ്റ്റിൽ ഞാൻ പക്ഷം പിടിച്ചിരുന്നോ? ഉവ്വെങ്കിലും സാരമുണ്ടായിട്ടല്ല. താങ്കൾ പറഞ്ഞത് പോലെ അഭിരുചി ഇതിലെല്ലാം പ്രധാനം തന്നെയാണ് :)

Captain Haddock,
നന്ദി തലൈവരേ :)

സു | Su,
കമന്റിനു നന്ദി. ഇതേ പോലുള്ള കൺഫ്യൂഷൻസ് എനിക്കും പല കാര്യങ്ങളിലും ഉണ്ടാവാറുണ്ട്.പോസ്റ്റ് പാട്ടുകൾ കേൾക്കാൻ തോന്നിപ്പിച്ചു എന്നറിയുമ്പോൾ പെരുത്തു സന്തോഷം. പാടുന്നത് നിർത്തണ്ടാ :)

അനില്‍@ബ്ലോഗ് said...

കാല്വിനെ,
ഒരു ഓ.ടോ

മുകളില്‍ രണ്ട് ചാണക്യ കമന്റ്കള്‍ കണ്ടില്ലെ, അത് രണ്ടും വ്യാജ പ്രൊഫൈലാണ്. ബൂലോകത്ത് ഇപ്പോളിത് ഒരു നടപ്പു ദീനമാണ്, നമുക്ക് ഇഷ്ടമില്ലാത്ത ആളുകളുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി നാറ്റിക്കാനായി കമന്റുകള്‍ ഇടുക എന്നത്.

cALviN::കാല്‍‌വിന്‍ said...

ശ്രദ്ധയിപെടുത്തിയതിനു നന്ദി അനിൽ. അവ നീക്കം ചെയ്തു. ഡ്യൂപ്ലിക്കേയ് ഐഡിയിൽ നിന്നുള്ള കമന്റുകൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല...

Shravan | ശ്രവണ്‍ said...

കെളവാ‍ാ‍ാ‍ാ
എനിക്കു വീണ്ടും പനി പിടിപ്പിക്കും അല്ലേ? ഞാൻ ഇവിടെ വന്നു, വന്നതു അറിയിച്ചു, ദേ ഞാൻ പോയി..
[സംഗീതത്തിലെ എന്റെ അറിവ്‌ ഞാൻ വിളംബുന്നില്ല.ബട്ട്‌ ആല്വസ്‌ റിമെംബർ ഫുല്ല് ബോട്ടിൽ വില്ല് നോട്ട്‌ സ്പില്ല്]

vere enthaparayuva? ithonnum ente thalel keerunna saadanam allappa..

siva // ശിവ said...

ഉപകാരപ്രദം ഈ ലേഖനം...

...