Monday, June 8, 2009

മീൻപിടിത്തം


സീൻ ഒന്ന് :-
ഓസ്ട്രേലിയ.

നീണ്ട ചകിരി പോലുള്ള മുടിയും ചുണ്ടിൽ പാണ്ടു പോലെ സൺസ്ക്രീമും ഉള്ള ഒരു തടിയൻ കിടന്നുറങ്ങുന്നു.
അടുത്ത് ലേറ്റസ്റ്റ് ഐ-ഫോൺ.

കട് റ്റു
സീൻ രണ്ട്:-
ബിലാത്തി...

തേംസ് നദിക്കു മുകളിലൂടെ പാൻ ചെയ്യുന്ന ക്യാമറ.... ഒരു അപാർട്മെന്റിന്റെ ജനൽ... മേശമേൽ മുഖം വെച്ച് കിടങ്ങുന്ന കൊച്ചുത്രേസ്യ... ക്യാമറ വീണ്ടും ചലിക്കുന്നു... ശബ്ദബഹളങ്ങളാൽ നിറഞ്ഞ ഒരു സ്റ്റേഡിയത്തിനകത്തേക്ക്....

ക്രീസിൽ രണ്ട് കടും നീല ജഴ്സികൾ കാണാം... ബൌണ്ടറിലൈനിൽ നിന്നും ഒരു മഞ്ഞജഴ്സിക്കാരൻ പോക്കറ്റിൽ നിന്നും ആരും കാണാതെ ലേറ്റസ്റ്റ് മൊബൈൽ എടുക്കുന്നു...

നമ്പർ കുത്തുന്നു... ടിം ടും ടും ടിം ടിം ടും ടൂം ടൂം...

കട് റ്റു
സീൻ മൂന്ന് :-
സീൻ ഒന്നിൽ കണ്ട തടിയന്റെ മൊബൈൽ ശബ്ദിക്കുന്നു.

“ചുരാ ലിയാ ഹേ തുംനേ ജോ ദിൽകോ”

തടിയൻ ഉറക്കച്ചടവോടെ ഫോൺ എടുത്ത്...

“ഹല സൈമണ്ടൻ ഹിയർ...”

“അളിയാ... ഇത് ഞാ‍നാണ്ണാ ജെറ്റ്ലീ...”

“ഏ അണ്ണനാ... അണ്ണാ അപ്പോ മാച്ച് തീർന്നാ....”

“ഇല്ലഡേയ് ഇനീം അഞ്ച് പത്ത് ഓവറൂടെ ഒണ്ട്... കലിപ്പ് തന്നെ”

“അപ്പോ പിന്നെ ഈ നേരത്ത്...”

“ഡേയ് ഒരു പ്രധാനകാര്യം പറയാനാണ് വിളിച്ചത് “

“തള്ളണ്ണാ...”

“ഡേയ് നീ ഇനി മീൻ പിടിക്കാൻ എന്നാണ് പോണത്”

“മറ്റെന്നാൾ”

“തള്ളേ ഒരു മൂന്നു ടിക്കറ്റൂടെ വേണ്ടി വരും കെട്ടാ...”

“വോ ആരൊക്കെ അണ്ണാ...”

“വൊന്ന് ഞാൻ തന്നെ... പിന്നെ മൈക്കൽ പ്യൂണ്..

“ഏഹ് അപ്പോ നിങ്ങളിങ്ങ് പോരുവാണോ”

“തന്നേഡേ... ആ പയല് സംഗക്കാര ദോണ്ടെ എടുത്തിട്ട് കറ്റ മെതിക്കണ പോലല്ലേ ഓരോന്നിനെ എടുത്തിട്ട് പൊതുക്കുന്നത്... നമ്മടെ പിള്ളേർടെ ബൌളിംഗ് ഫിഗറ് കണ്ടാൽ നടനവിദ്വാൻ ഗോപുമോൻ വരെ ചമ്മിപ്പോവും ”

“വോ... സന്തോയമായണ്ണാ... അല്ലണ്ണാ അപ്പോ ആരാ ചൂണ്ടയിടാൻ വരണ മറ്റേയാൾ?”

“അത്.. അത്... മിക്കി റോണ്ടിംഗ്...”

“തള്ളേ മാണിക്യണ്ണനും ഒണ്ടാ... ഇത്തവണ നമ്മൾ കൊമ്പൻ സ്രാവിനെ തന്നെ പിടിക്കുമണ്ണാ...”

“വോ തന്നെ... പക്ഷേ ആരോടും ഇപ്പം പറേണ്ട... പത്രസമ്മേളനം ഒന്ന് കഴിഞ്ഞോട്ട്....”

“ഇതിലും കൂടെ തൊപ്പിയിട്ടാൽ പിന്നെ എന്തിരണ്ണാ പത്രക്കാരോട് പറയാൻ?”

“ട്വെന്റി - ട്വെന്റി ഒന്നും ക്രിക്കറ്റല്ലാ, ടെസ്റ്റാണ് ക്രിക്കറ്റ്.. ഇത് മൂന്നാം ലോകരാജ്യങ്ങളുടെ കളിയാണെന്ന് പിന്നെ നിങ്ങടമ്മാവൻ വന്നു പറയുമോ”

“ഓ അത് കത്തീലണ്ണാ.. പഷേങ്കിലു നമ്മള് ടെസ്റ്റിലും തോറ്റില്ലണ്ണാ?

“അത് മഹീന്ദ്രാ തോണിക്ക് ക്യാപ്റ്റൻസി സ്പിരിറ്റ് ഇല്ലാത്തോണ്ടാണെന്ന് മാണിക്യണ്ണൻ അന്നേ പറഞ്ഞല്ല് “

“അപ്പോ വൺ ഡേയിൽ ഒന്നാം സ്ഥാനം പോയതോ”

“ദേ നീ ഒരു മാതിരി അനിൽ ഗുവാസ്കരൻ സംസാരിക്കുമ്പോലെ സംസാരിക്കല്ല്... അതൊക്കെ നമ്മടെ സ്ട്രാറ്റജിയല്ലേ...”

“വോ നിങ്ങളണ്ണന്മാരുടെ ഒരു കാര്യം... എന്നാ വേഗം ഇങ്ങ് പോരീനണ്ണാ.. ഞാൻ ചൂണ്ട റെഡിയാക്കട്ട്...”

സൈമണ്ടൻ വലിച്ചെറിഞ്ഞ ഐ-ഫോൺ ജനലിലൂടെ കായലിൽ ചെന്നു വീണു.

ബ്ലും......


35 comments:

cALviN::കാല്‍‌വിന്‍ said...

ഇനി എല്ലാത്തിനും കൂടെ സമാധാനം ആയി മീൻപിടിക്കാൻ പുവാം :)

ബിനോയ്//Binoy said...

എന്തരോ എന്തോ.. ഓസ്ട്രേലിയ പുറത്തായപ്പോ സന്തോഷങ്ങള് അടക്കാന്‍ പറ്റണില്ല. കാലത്ത് പത്രങ്ങള് വായിക്കണോണ്ടായിരിക്കും അല്ലേ അണ്ണാ.
അല്ലണ്ണാ ഇതിന്‍റെടേല് ഈ കൊച്ചുത്രേസ്യാക്കൊച്ച്, ബൗളിങ്ങോ ബാറ്റിങ്ങോ ?

എന്തരായാലും ആഗോഷങ്ങള് നടക്കട്ടെ കാല്‍‌വിനണ്ണാ :)

അനില്‍ശ്രീ... said...

ആ ദില്‍ഷന്‍ അമ്പത് അടിച്ച ഫോര്‍ മാത്രം മതി മറ്റവന്മാരുടെ അഹങ്കാരം തീരാന്‍...

ഈ കഥയില്‍ കൊച്ചു ത്രേസ്യയുടെ റോള്‍ എന്തെന്ന് മനസ്സിലായില്ല.. ആ കൊച്ച് അവിടെ കിടന്നുറങ്ങുന്നതിനെന്താ കുഴപ്പം?

cALviN::കാല്‍‌വിന്‍ said...

ബിനോയ് , അനിൽശ്രീ....
കമന്റുകൾക്ക് നന്ദി അണ്ണന്മാരേ...

പഴേ ഫ്രഞ്ച് ന്യൂ വേവ് രീതിയിൽ എഴുതിയ തിരക്കഥയാണ്.. കഥാപാത്രങ്ങൾ വരും പോവും.... ഭയങ്കര സംഭവം അല്ലേ ;)

ശ്രീ said...

തുടക്കം കണ്ടപ്പോ ഞാനൊന്നു ഞെട്ടി. കഴിഞ്ഞ പോസ്റ്റില്‍ സില്‍‌മ പിടിയ്ക്കണ കാര്യം പറഞ്ഞെങ്കിലും അതങ്ങ് സീരിയസ്സാക്കിയോന്ന് പ്യാടിച്ചു. ;)

പാവങ്ങള്‍... ട്വന്റി20 ഇതു വരെ എന്താണെന്ന് പോലും കങ്കാരുക്കള്‍ക്ക് പിടി കിട്ടിയിട്ടില്ലാന്നു തോന്നുന്നു. (സാരമില്ല... അഹങ്കാരമൊക്കെ കുറച്ചൊന്ന് കുറയുന്നത് നല്ലതാ)

Darz said...

തള്ളെ കലിപ്പ് തീരന്നില്ലെലോ ..!!! ലവന്മാര് പെട്ടിയും കെട്ടി പോയി..!! ഇനി ആരൊക്കെ ആണോ എന്തോ.. വള്ളവും വലയും ആയി ഇറങ്ങാന്‍ പോണേ...!!! :D

hAnLLaLaTh said...

..അവമ്മാര് പുറത്തായപ്പോ സന്തോഷം കൊണ്ട് കുളത്തില്‍ ചാടാന്‍ തോന്നിപ്പോയി...

Typist | എഴുത്തുകാരി said...

എന്നിട്ടും മനസ്സിലായില്ല, എന്തിനാ കൊച്ചുത്രേസ്സ്യാക്കൊച്ച് ഇതിനിടയില്‍ വന്നതെന്നു്.

വെറുതെ ഒരു ആചാര്യന്‍ said...

അണ്ണ, കാല്വിനണ്ണ, സംഭവം പുടിച്ചാച്ച്...

ബ്ലോഗര്‍ കൊച്ചു ത്രേസ്യാ വിലാത്തീലൊള്ള കാലം ഒരുത്തനും നുമ്പട റ്റീമിനെ തോപ്പിക്കാനാവൂല മക്കളെ (കൊച്ച് ത്രേസ്യാ എഫക്ട് എന്നാണിതിനു ക്രീക്കേറ്റ് നിഗണ്ടുവില്‍ പേര്‍), മടങ്ങിപ്പോ മക്കളെ, ആഷസ് മേനോനേ പ്പോലും കാണാന്‍ നിക്കാതെ മടങ്ങിപ്പോ മക്കളേ...ഇനിയും തോറ്റു തീരാന്‍ പുഡ്ഡിംഗ് അണ്ണന്‍റെ ജന്മങ്ങളു ബാക്കിയണ്ണാ ബാക്കി...

അപ്പൂട്ടന്‍ said...
This comment has been removed by the author.
അപ്പൂട്ടന്‍ said...

സിനിമാക്കാരന്റെ ശ്രദ്ധക്ക്‌......
ഞങ്ങള്‍ അനര്‍ഗ്ഗളനിര്‍ഗ്ഗളം റണ്ണുകള്‍ പ്രവഹിപ്പിക്കാന്‍ കഴിവുള്ള ഒരു ടീമാണെന്ന് താങ്കള്‍ മനസിലാക്കുന്നത്‌ നന്ന്. പണ്ടു ബാറ്റ്‌ ചെയ്യുന്പോഴായിരുന്നു റണ്ണുകള്‍ വന്നിരുന്നത്, ഇപ്പോള്‍ ഞങ്ങള്‍ ബൌള്‍ ചെയ്യുന്പോഴാണ്, അത്രയുമേ ഇവിടെ സംഭവിക്കുന്നുള്ളൂ.

എന്ന് വെച്ച് ഞങ്ങളുടെ കാലം കഴിഞ്ഞു എന്ന് ചിന്തിക്കരുത്. മേലാല്‍ ഇജ്ജാതി പടങ്ങള്‍ എടുക്കരുത്, ഞങ്ങളും കരയും..... ങ്ഹാ.....

മത്തായി വൈക്കൊല്‍ഗുഹയും ആദാമന്‍ ഗില്‍പിശാചും ഷെയിം പോര്‍ണും ഗ്ലാനി മകരന്തവുമൊക്കെ പോയി, എന്നുവെച്ചു ഞങ്ങള്‍ക്ക് ശക്തി ക്ഷയിച്ചിട്ടൊന്നുമില്ല.

പ്യൂണ്‍ ബാറ്റു ചെയ്യാനും താങ്കള്‍ ജെറ്റ്ലീ എന്ന് വിളിച്ച ഇഡ്ലി ഒന്ന് ബൌള്‍ ചെയ്യാനും പഠിച്ചോട്ടെ (ഇനിയെന്നാണാവോ), അപ്പോള്‍ കാണാം കളി.
മിഖായേല്‍ കുശി, ദാവീദ്‌ കുശി, ഷെയിം എന്തുമകന്‍ തുടങ്ങിയവര്‍ പുസ്തകം വായിച്ചും ഇന്റര്‍നെറ്റില്‍ കളിച്ചും കളി പഠിച്ചു കഴിഞ്ഞു, ഇനി ഗ്രൗണ്ടില്‍ ഇറങ്ങി പരിശീലിച്ചാല്‍ മാത്രം മതി. എല്ലാം ശരിയായാല്‍ ഞങ്ങളും മുന്‍പറഞ്ഞ കിഴവന്മാരില്ലാതെ തന്നെ ലോകകപ്പ്‌ നേടും.

ഞങ്ങള്‍ സിംഹങ്ങളാണ്...... ഗര്‍ര്‍ര്‍ (കേട്ടില്ലേ അലര്‍ച്ച)

സ്വന്തം
പോണ്ടഡ് (പോണ്ടിങ്ങിന്റെ ഭാവി)
ഒപ്പ്‌

PS: ഞങ്ങള് മീന്‍പിടിക്കാനൊന്നും പോകുന്നില്ല. ഇവിടെ ചാരപ്പണിയും കഴിഞ്ഞു ആറ് ടെസ്റ്റ്‌ കളിച്ചു നശിച്ചു നാറാണക്കോലെടുത്ത് പണ്ടാറടങ്ങിയതിനു ശേഷമേ ശീമ വിടൂ. അല്ല പിന്നെ....

Sudheesh|I|സുധീഷ്‌.. said...

(ഡാ ഒരു സീന് നീ വിട്ടു പോയി...
സീൻ രണ്ടര: അമേരിക്കലെ പ്ലാന്‍പി-യിലെ കായലില്‍ വള്ളി ട്രൌസറും ഇട്ട് മുങ്ങാന്‍ കുഴിയിട്ട് കളിക്കുന്ന കോഴിക്കോട്ടുകാരന്‍ കൊച്ചരി)
നീ #@&*%(&പുലി തന്നെ... സൈമണ്ടൻ വലിച്ചെറിഞ്ഞ ഫോണിനെ നീ കൊച്ചുത്രേസ്യന്റെ ജനൽ വഴി അമേരിക്കേലെ കായലില്‍ തന്നെ ബീഴ്ത്തി അല്ലെ?
ബ്ലും...... ഇത് നീ മുങ്ങിയതല്ലേ...? കിട്ടിയോ? ലേറ്റസ്റ്റ് ഐഫോണ്‍ എങ്ങനെ ഒണ്ട്??

അപ്പൂട്ടന്‍ said...

ഇത് ഗൂഢാലോചനയാണ്. എന്റെ കത്ത് മുഴുവന്‍ ഇവിടെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ കത്തിന്റെ പൂര്‍ണ രൂപം ഞങ്ങളുടെ സ്വന്തം ആസ്ത്രേലിയന്‍ പത്രമായ ബാര്‍ഡിയറിന്റെ സൈറ്റില്‍ കാണാം.

പോണ്ടഡ് (ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍)

ഗുപ്തന്‍ said...

ഹും സന്തോഷിക്ക് സന്തോഷിക്ക്..അടുത്ത റൌണ്ടില്‍ ഇന്ത്യ രണ്ടും കളീം തോറ്റോളും.. ആദ്യ ഗെയിം സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായിട്ട്: അത് ശ്രീലങ്ക ആവാനാണ് സാധ്യത. അല്ലെങ്കില്‍ വെസ്റ്റിന്‍ഡീസ് (ഗെയില്‍ ക്ഷീണിക്കുന്നതിനു മുന്‍പ് മെച്ചം ശ്രീലങ്ക തന്നെ. ജയസൂര്യ ചേട്ടന്‍ പരുങ്ങലിലാണ്). അടുത്ത ഗെയിം പാക്കിസ്ഥാനുമായിട്ട്. (അതിന്ന് ഉറപ്പിച്ചു) ഈ പ്ലാന്‍ മാറണേല്‍ അയര്‍ലന്റിനോട് തോറ്റുകൊടുക്കണം. എന്നാല്‍ രണ്ടാമത്തെ ഗെയിമിലെങ്കിലും ഇംഗ്ലണ്ടിനെ കിട്ടും :)

cALviN::കാല്‍‌വിന്‍ said...

ഗുപ്ത്,
ഇന്ത്യ-പാക് ഫൈനൽ ഉണ്ടാവുകയും അതിൽ ഇന്ത്യ തോൽക്കുകയും ചെയ്യാതിരിക്കാത്തിടത്തോളം ഇന്ത്യക്ക് കപ്പ് കിട്ടിയില്ലേലും വിഷമം ഇല്ല... മരുമകൾ കരയണം എന്നതാണ് മുഖ്യം :)

cALviN::കാല്‍‌വിന്‍ said...

ശ്രീ,
അതാണ്, അതു മാത്രമാണ് നമുക്കും വേണ്ടത്.. എന്താരുന്നു ഒരു ജാഡ ഹൌ... :)

Darz,
എല്ലാ എണ്ണത്തിനും കൂടെ ഇനി സമാധാനമായി ഇരുന്ന് മീൻ പിടിക്കാലോ :)

hAnLLaLaTh,
ഹ ഹ ഹ :) എനിക്കും തോന്നി... :)

Typist | എഴുത്തുകാരി,
ബിലാത്തിയിൽ എത്തിയ ശേഷം, എഴുത്തിൽ നിന്നും ഒരു അപ്രഖ്യാപിത നീണ്ട ഇടവേളയെടുത്ത കൊച്ചുത്രേസ്യയുടെ അലസതയെ ചില നിയോ ലിബറൽ സങ്കേതത്തിലൂടെ അവതരിപ്പിക്കാൻ ഉള്ള ശ്രമം ആയിരുന്നു അത് ;)

ആചാര്യന്‍,
യൂ ഗോട് ഇറ്റ് :)

അപ്പൂട്ടന്‍,
ഹ ഹ ഹ കലക്കി :)
അവിടെ വന്നിട്ട് കമന്റിടാൻ സാധിക്കുന്നില്ല... കമന്റ് ബോക്സേ കാണാൻ ഇല്ല..

സുധീഷ്‌..,
മകാനേ, നീ എന്നെ ജീവിക്കാൻ സമ്മദിക്കൂല ല്ലേ.... നല്ല സന്തോഷത്തിൽ ആയത് കൊണ്ട് വെറുതെ വിട്ടിരിക്കുന്നു

അപ്പൂട്ടന്‍ said...

കമന്റ് ബോക്സ്‌ കാണാനില്ലെന്നോ? അങ്ങിനെ വരാന്‍ വഴിയില്ല. പേജ്‌ ലോഡ് ചെയ്യാന്‍ താമസിച്ചതാണോ? IE 7 ഉപയോഗിച്ചുനോക്കൂ....
ഞാന്‍ നല്ല വലിപ്പത്തില്‍ ഒരു പെട്ടി റെഡി ആക്കി വെച്ചിട്ടുണ്ടല്ലോ. ആരെങ്കിലും ആ പെട്ടിയില്‍ തൊട്ടാല്‍ ഞാന്‍ അതില്‍ കേറിക്കിടക്കും (അപ്പോള്‍ അതെന്തായി മാറും എന്ന് പറയേണ്ടതില്ലല്ലോ)

വശംവദൻ said...

വളരെ രസകരമായ പോസ്റ്റ്‌.

പൊട്ട സ്ലേറ്റ്‌ said...

Kalakki.

nalla rasikan ezhuthhu.

abhi said...

പൂയ്‌..
നല്ല പെടക്കണ ചെമ്മീന്‍ കിട്ട്യാ എങ്ങനെ ഫ്രൈ ചെയ്യാം എന്ന് ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ ഇട്ടിട്ടുണ്ട്... !

രസികന്‍ വിവരണം...!

Shravan | ശ്രവണ്‍ said...

comment cheythu enna vichaarichee..:(

nalla comment.. cilma pole thonni aadyam.. pinne chirichu chirichu oru vidham aayi :D t20 entaa ennu ettanmaarkku manassilaayittilla :D
apputtante commentum kollaam :D

ഗുപ്തന്‍ said...

സൂപ്പര്‍ എയിറ്റില്‍ സ്ഥാനം തീരുമാനിക്കുന്നത് കഴിഞ്ഞ ടൂര്‍ണിയിലെ പേര്‍ഫോമന്‍സ് വച്ചുള്ള സീഡിംഗ് വച്ചിട്ടാണത്രേ

അതോണ്ട് സിയിലെ റ്റോപ് സ്പോട്ട് അവിടെ ടോപ്പ് സീഡായിരുന്ന ആസ്ട്രേലിയയെ തോല്പിച്ച വെസ്റ്റ് ഇന്‍ഡീസിന്. (കാരണം ശ്രീലങ്ക എത്ര പോയിന്റ് കിട്ടി ജയിച്ചാലും സി 2 ആണ്! ഗ്രൂപ്പ് എയിറ്റിലെ റ്റിക്കറ്റുകള്‍ നേരത്തെ എടുക്കുന്നവര്‍ക്ക് ഏതു കളിയുടെ റ്റിക്കറ്റ് എടുത്താല്‍ തങ്ങളുടെ റ്റീമിന്റെ കളി കാണാന്‍ പറ്റും എന്ന് നേരത്തെ മനസ്സിലാകാന്‍ വേണ്ടി കണ്ടുപിടിച്ച കുറുക്കുവഴി)

സംഗതി ഇന്ത്യക്ക് ഗുണമായോ എന്ന് കണ്ടറിയണം. വെസ്റ്റിന്‍ഡീസില്‍ ഗെയിലിനെ പേടിച്ചാല്‍ മതി. ഇംഗ്ലണ്ട് നല്ല ഭാഗ്യമില്ലെങ്കില്‍ തോറ്റോളും. തോല്പിക്കേണ്ടിവരില്ല. പക്ഷെ മറ്റേ റ്റീം സൌത്ത് ആഫ്രിക്കയാണ്. പാക്കിസ്ഥാന് അയര്‍ലന്റ് ഉള്ള എളുപ്പമുള്ള ഗ്രൂപ്പ് കിട്ടുകയും ചെയ്തു :(

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പൊളിച്ചൂ.... അങ്ങനെ ഭാവന വര്‍ക്കി ത്തുടങ്ങീല്ലെ ? ഇനി നമ്മളൊരു കളി കളീക്കും മോനേ

cALviN::കാല്‍‌വിന്‍ said...

അപ്പൂട്ടൻ,
ഇപ്പോ കാണാം... അങ്ങട് വരാം.... :)

വശംവദൻ,പൊട്ട സ്ലേറ്റ്‌,abhi,ശ്രവണ്‍
നന്ദി ട്ടോ :)

ഗുപ്തരേ,
വേൾഡ് കപ്പൊക്കെ ആ‍വുമ്പോ എല്ലാരേയും തോൽ‌പ്പിക്കണം ന്നാണ് എന്റെ പക്ഷം. എതിരെ ആരായാലും തോല്പിക്കാൻ പറ്റണം. പിന്നെ നോക്കൌട്ട് റൌണ്ടീൽ ന്യൂസീലാണ്ട് വന്നാൽ എന്ത് ചെയ്യും എന്നാ ഞാനോർക്കുന്നേ.. അവന്മാരെ പരിശീലനമത്സരത്തിൽ പോലും നമ്മൾ തോല്പിച്ചിട്ടില്ല.. :(

കുരുത്തം കേട്ടോനെ,
ഇപ്പോ ഭയങ്കര വർക്കാ,, ഭാവനയേ..
നമ്മക്കു തൊടങ്ങാം ഇനി? :)

ㄅυмα | സുമ said...

അത് കലക്കി... :D

മിക്കി റോണ്ടിംഗ്!!! :D :D :D

അപ്പൂട്ടന്റെ സ്വന്തം
പോണ്ടഡ് (പോണ്ടിങ്ങിന്റെ ഭാവി)!!!! :D :D :D :D :D :D :D

സുധീഷ്‌ പറഞ്ഞ സീന്‍ മുക്കി അല്ലെ കള്ളാ...‍!!! B-)

പൊട്ട സ്ലേറ്റ്‌ said...

Why don't you label it as narmam?. Now a days, it's difficult to come around and read the uncategorized posts.

കുമാരന്‍ | kumaran said...

കലക്കി.

വേറിട്ട ശബ്ദം said...

thakarththu.thakarththu.ugranaayi post.
:)

cALviN::കാല്‍‌വിന്‍ said...

സുമ ടീച്ചർ,

കള്ളാ ന്നു വിളിച്ചാൽ ന്റെ സ്വഭാവം മാറും

പൊട്ടസ്ലേറ്റ്,
ആ കഥ ഒന്നും പറയണ്ട... ഇനി മുതൽ നമ്മക്ക് ശരിയാക്കാം...

കുമാരൻ,
നന്ദി....

വേറിട്ട ശബ്ദം,
നന്ദി :)


ഗുപ്ത് ദുഷ്ട്... കരിനാക്ക് ( കരി കീമാൻ ) ആണല്ലേ??????

Shravan | ശ്രവണ്‍ said...

indian sangham thoniyil kayari meen pidikkan inno naleyo purappedum.. kerala theerathu mazha peyyan saadyatha kooduthal ullathinaalum thoni mariyanum saadhyata undu.. appo thoni ini eeda irangum ennu kandal mathy.. maap nerethe chodichu medichu vechittundu.. ini irakkenda stalam nokkiya mathy :)

Sudheesh|I|സുധീഷ്‌.. said...

he he.. athu kalakki sravanaa..

cALviN::കാല്‍‌വിന്‍ said...

ചേട്ടന്മാരിവിടൊക്കെ തന്നെ ഒണ്ടാരുന്നോ? ഞാൻ വിചാരിച്ചു തലയിൽ മുണ്ടിട്ട് നടക്കുവാരിക്കും ന്ന്....

അരുണ്‍ കായംകുളം said...

നേരത്തെ വായിച്ചാരുന്നു.കൊച്ച് ത്രേസ്യയെ കണ്ട് ഒന്ന് ഞെട്ടുകയും ചെയ്തു.
പൂച്ചക്ക് എന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?
പിന്നെ എഴുത്തുകാരിക്ക് മറുപടി കൊടുത്തപ്പോള്‍ ക്ലിയറായി
:)

കുഞ്ഞന്‍ said...

അല്ലെങ്കിലും കൊ. ത്രേ കൊച്ചിന് ഇതുതന്നെ വരണം, കഴിഞ്ഞ തവണ ദീപുമോന്‍ ഉണ്ടായതുകാരണം ഗുപ്തര് പറഞ്ഞതുപോലെ മരുമോളുടെ കണ്ണിര് കാണേണ്ടിവന്നില്ല. അപ്പൊ ദീപുമോന്‍ തന്നെ താരം.

ഇന്നിപ്പൊ കേരളത്തില്‍ ഒരു ബോളിങ്ങ് യന്ത്രം വച്ച് ദീപു മോന്‍ ബാറ്റ് ചെയ്യുന്നത് ടിവിയില്‍ക്കൂടി കണ്ടു..എന്താ സ്ക്വയര്‍ കട്ടിങ്ങ്...!!

Ashly A K said...

നീയി എടതൂ കുൻ‌ഞാ ? മീൻ പിടിച്ച് ആ വ്ഴി കീൻഞൊ ?

...