Wednesday, May 27, 2009

വരിമുറിപ്പാട്ടുകൾ


“ജീവിതം സങ്കീർണമാവുന്നതിനൊപ്പം കവിതയും അത് ആവിഷ്കരിക്കുന്ന രീതികളും സങ്കീര്‍ണ്ണമാവും“

-വെള്ളെഴുത്ത്.

കവിതയ്ക്ക് പരിണാമം സംഭവിച്ചപ്പോഴും മാറ്റങ്ങളില്ലാത്തതായി നിലകൊള്ളുന്ന ഒന്നുണ്ട് - മലയാളിയുടെ സിനിമഗാനങ്ങൾ.

ആദ്യകാലസിനിമാഗാനങ്ങളിൽ മിക്കവയും കവിതയുടെ സ്വഭാവം അതേ പടി കാത്തു സൂക്ഷിക്കുന്നവയായിരുന്നു. ഗാനങ്ങളിൽ ഏറെയും മികച്ചതായിരുന്നുവെങ്കിലും പലപ്പോഴും കഥയ്ക്കോ കഥാപാത്രത്തിനോ സന്ദർഭത്തിനോ വഴങ്ങാത്ത വിധം അവ സിനിമകളിൽ മുഴച്ചു നിന്നു. നിലവാരമില്ലാത്ത കച്ചവടസിനിമകളിലെ ഗാനങ്ങൾ മാത്രം മലയാളിക്ക് അഭിമാനകരമായിത്തീർന്നു.

ഒരു വശത്ത് സാഹിത്യത്തിനും മറ്റു കലാരൂപങ്ങൾക്കും പരിണാമം സംഭവിച്ചു കൊണ്ടിരുന്നു. മാറ്റങ്ങൾ മലയാളസിനിമയിലും പ്രകടമായിരുന്നു. മലയാളസിനിമയിൽ ഗൌരവമായി സമീപിച്ച സം‌വിധായകരിൽ മിക്ക പേരും സംഗീതത്തെ കണ്ടില്ലെന്നു നടിച്ചു. സിനിമകളിൽ സംഗീതത്തെ ഉൾക്കൊള്ളാൻ സന്മനസ്സ് കാണിച്ച പദ്മരാജനെപ്പോലെയുള്ളവരാകട്ടെ സിനിമയിലെ മാറ്റങ്ങൾ ഗാനങ്ങളിൽ കൂടെ പ്രതിഫലിപ്പിക്കാൻ മനഃപ്പൂർവമോ അല്ലാതെയോ ശ്രമിച്ചുമില്ല.

അന്യഭാഷാചിത്രങ്ങളിലേയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ഇളയരാജയുടേയും സലീൽ ചൌധരിയുടേയും ഈണങ്ങൾക്ക് യോജിച്ചത് പഴയ വൃത്തമൊപ്പിച്ചുള്ള കവിതയുടെ സാന്നിദ്ധ്യമാണെന്ന് അവരും തിരിച്ചറിഞ്ഞു.

ഈണങ്ങൾ പോലെ വരികളിലും ആധുനികതയുമായി ആദ്യമെത്തിയത് ഒരു പക്ഷേ റഹ്മാൻ തന്നെ ആവണം.

ആയുധ എഴുത്തിലെ ഇൻപയെന്ന നിരക്ഷരനായ ഗുണ്ടയുടെ ജീവിതത്തിനു പശ്ചാത്തലമായി നൽകിയ “ഡോൽഡോൽന” എന്ന ഗാനത്തിനു നിയതമായ വരികൾ ഇല്ലെന്നത് യാദൃശ്ചികമാവാൻ സാധ്യതയില്ല. അതേ ചിത്രത്തിലെ ജനഗണമന (ഹിന്ദിയിൽ - ധകലകബുക) എന്ന ഗാനവും , വരികളിലെ “സാധാരണത്വം” ഇല്ലായ്മയിലൂടെ ശ്രദ്ധിക്കപ്പെടുന്നതാണ്. എങ്കിലും ഭൂരിഭാഗം അവസരങ്ങളിലും ഗാനങ്ങൾക്ക് പഴയ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നും പുറത്തു വരാൻ സാധിച്ചില്ല.

ഒന്നുകിൽ പഴയ അതേ ഫോർമാറ്റ് അല്ലെങ്കിൽ വെറും തട്ടുപൊളിപ്പൻ എന്ന രീതിയിലേക്ക് ഒതുങ്ങാൻ തന്നെയായിരുന്നു ഗാനങ്ങളുടെ വിധി. മറ്റു കലാരൂപങ്ങളിൽ ഇവോൾവ് ആയിക്കൊണ്ടിരുന്ന അബ്സ്ട്രാക്റ്റ് സങ്കേതങ്ങൾ എന്തു കൊണ്ടോ ഗാനരചനയിൽ മാത്രം പ്രതിഫലിച്ചില്ല.

തമിഴന്റെ കച്ചവടസിനിമകളിൽ ചില സ്ഫുരണങ്ങൾ ദൃശ്യമായിരുന്നു.

“ജൂലൈ പിറക്കും ജൂലൈ പിറക്കും
ജൂനിയറ്ക്കും സീനിയറ്ക്കും
കല്ലൂരി വാസം വന്താൽ റാഗിംഗ് നടക്കും”

എന്നു പാടാൻ തമിഴൻ ധൈര്യം കാണിച്ചെങ്കിലും വെറും ജനപ്രിയ മസാലകളിലേക്ക് ഒതുങ്ങിപ്പോവാൻ ആയിരുന്നു അവയുടേയും വിധി.
തമിഴനെ അനുകരിച്ച് കേരളത്തിൽ മുഴങ്ങിയ എസ്കോട്ടെല്ലോ ബിപി.എല്ലോ തുടങ്ങിയ ഗാനങ്ങൾ ആവട്ടെ എങ്ങുമെത്താതെ തകർന്ന് തരിപ്പണം ആവുകയാണുണ്ടായത്.

ജാസിഗിഫ്റ്റും ലജ്ജാവതിയും ഫോർ ദ പീപ്പിളും ഈണത്തിലും ആലാപനശൈലിയിലും ശബ്ദത്തിലും മാറി ചിന്തിക്കാൻ തയ്യാറായപ്പോഴും വരികളിൽ പഴയ വിട്ടു മാറാതെ കൂടിച്ചേന്നു തന്നെയിരുന്നു.

ഈണത്തിൽ പുതുമ കൊണ്ടുവരാൻ ധൈര്യം കാണിച്ച മനസുകൾക്ക് പക്ഷേ വരികളിൽ “മണിമാടം കെട്ടിയ കുട്ടിക്കാലവും, കുന്നോളം മാമ്പഴം അണ്ണാരക്കണ്ണനുമായി പങ്കുവെച്ച കഥകളും “ അനിവാര്യമായി തോന്നിയത് അസ്വാഭാവികമായി വിലയിരുത്തപ്പെട്ടില്ലെന്നതും മറ്റൊരൽഭുതം.

ഇതിനിടെ ബോളിവുഡിൽ വീണ്ടും റഹ്മാൻ “അപ്നീ തോ പാഠ്ശാലയുമായി“ എത്തി

"चेहरे की किताबें हे
हम वो पड़ने आते हे
ये सूरत तेरी मरी
mobile library
यारों की equation हे
row multiplication हे
जिसने भी कुल जीता हे
वो alpha हे theta हे"


വരികളിൽ ഒരു വ്യത്യസ്തത ബോളിവുഡ് ആദ്യമായി അറിയുകയായിരുന്നു. എങ്കിലും എന്തോ ഒരു അപൂർണത എവിടെയോ ബാക്കി കിടന്നു.

സംഗീതം വിഷയമായി 2008 ഇൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു റോക് ഓൺ (Rock on).
ഫർഹാൻ അക്തർ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സംഗീതം ശങ്കർ-എഹസാൻ-ലോയ് കൂട്ടുകെട്ടിന്റേതാണ്. വരികൾ എഴുതിയതാവട്ടെ ജാവേദ് അക്തറും.

(ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ കുടുംബം ഒരു പക്ഷേ ബച്ചൻ കുടുംബം ആയിരിക്കും. അല്ലെങ്കിൽ കപൂർ കുടുംബം. പക്ഷേ ബോളിവുഡിലെ ഏറ്റവും പ്രതിഭാധനരായ കുടുംബം ഏതെന്ന് ചോദ്യത്തിനുത്തരം ജാവേദ് അക്തറിന്റെ കുടുംബം എന്നു തന്നെയാവണം.)

റോക്ക് ഓൺ ഇലെ “പിച്‌ലേ സാത് ദിനോം മേ“ എന്ന ഗാനത്തിന്റെ വ്യത്യസ്തമായ വരികൾ താഴെ.


मेरी laundry का एक bill
इक आधी पढ़ी novel
एक लड़की का phone number
मेरे काम का एक paper
मेरे , ताश से heart का king
मेरा , इक चांदी का ring
पिछले सात दिनों में मैंने खोया
कभी खुद पे हंसा मैं ,
और
कभी खुद पे रोया

present मिली एक गाडी
प्यारी थी मुझे बड़ी
mary jane का एक packet
मेरी denim की jacket
दो one-day match के passes
मेरे नए नए sunglasses
पिछले सात दिनों में मैंने खोया
कभी खुद पे हंसा मैं ,
और
कभी खुद पे रोया

कैसे , भूलूं , सातवा जो दिन आया
किसी ने , तुमसे , इक party में मिलवाया
कैसा , पल था , जिस पल मैंने तुमको पहली बार देखा था
हम जो मिले पहली बार
मैंने जाना क्या है प्यार
मैंने होश भी खोया दिल भी खोया
कभी खुद पे हंसा मैं ,
और
कभी खुद पे रोया
मैंने पिछले सात दिनों में
ये सब है , खोया ..


റോക് ഓൺ വെറുമൊരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന ഒരു വലിയ പരിണാമത്തിന്റെ വെറും ഒരു സൂചന. മാറ്റങ്ങൾ ഇനിയും വരാൻ ഇരിക്കുന്നതേയുള്ളൂ.

വരികളിൽ നഷ്ടപ്പെട്ട ആഖ്യാതത്തെയും യുവത്വത്തിന്റേയ്യും പുതുമയുടേയും ചടുലമാ‍യ താളങ്ങളെയും കുറിച്ചോർത്ത് നമുക്ക് വിഷമിച്ചിരിക്കാം... മാറ്റങ്ങളില്ലാതെ, പഴമയുടെ വക്താക്കളായി...
-----------------------------------------------
അപ്‌ഡേറ്റ് ഒന്ന് :-
കൂടുതൽ വായനക്ക്
1. അനോണി ആന്റണി.
2. ഡിങ്കൻ

28 comments:

cALviN::കാല്‍‌വിന്‍ said...

വരിമുറിച്ചതെങ്കിലും വരിയുടക്കപ്പെടാത്ത ഗാനങ്ങളെപ്പറ്റി....

ഉപ്പായി said...

Enikku thonniyathu rachayithakkal kure risk okke eduthu nookkiyittundu ..pakshe athu onnu click avanamengil kelkkunna manushyan vicharikkanam..pinne manushyante aaaswaadanam ennu parayunna sambhathe thottariyaanum pathiye pathiye maattangalilekku kondu varaanum. Athu ennu parayunnathu oru shramakaramaaya pani aanu..pulse arinju tune cheyunna ARR poolulla directors ...kollavunna ezhuthukaare pidichu kondu vannu karyangal okke iniyum ushaarakkum ennu pratheekshikkam...

enthaayalum..njaan innu Rock ON dvd eduthu vechittundu..kaanaan poovaa..

( R ) said...

വളരെ പ്രസക്തമായ ചിന്തകൾ തന്നെ മാഷ്‌.

Rock on നകത്തെ ബീറ്റിൽസിനെ ഓർമ്മിപ്പിക്കുന്ന "sinbad the sailor "എന്ന ഗാനവും ഓർത്തുപോയി.പാടിയത്‌ നായകൻ ഫർഹാൻ തന്നെ.രചന ജാവേദിന്റേതും.എന്താ ലിറിക്സ്‌!

അനില്‍@ബ്ലോഗ് said...

ഗൌരവമാ‍യ വീക്ഷണങ്ങളാണല്ലോ മാഷെ.

പുതു തലമുറയുടെ നൃത്തമെന്ന പേരിട്ട് ഏതു ഡപ്പാംകൂത്ത് നടത്തിയാലും പിന്നണിയില്‍ പഴമ തന്നെ നില്‍നിര്‍ത്തേണ്ടി വരുന്നതെന്താണ്?
പലപ്പോഴും ആലോചിക്കാറുണ്ട്.

സെറീന said...

തമിഴ്‌ ചലച്ചിത്ര ഗാനങ്ങളെ
കവിതയാക്കുന്ന വൈരമുത്തുവിനെ കൂടി
ഓര്‍ക്കാമായിരുന്നു കാല്‍വിന്‍,
തട്ടുപൊളിപ്പന്‍ എന്ന് പറയാവുന്ന പാട്ടുകളില്‍ പോലും
വരികളെടുത്തു നോക്കിയാല്‍ കാണാം
തെളിഞ്ഞ ജലം പോലെ വൈരമുത്തുവിന്റെ വരികള്‍.

Shravan | ശ്രവണ്‍ said...

ഇതിനു കമന്റ്‌ പറയാൻ ഞാൻ ആളല്ല മാഷേ.. വന്നു കണ്ടു, വായിച്ചു, ഒന്നും മിണ്ടാതെ പോവുന്നില്ല.. ഞാൻ വായിച്ചു.

പാമരന്‍ said...

ഉം.. ചിന്തിപ്പിച്ചു.. കുറേയൊക്കെ ശരി തന്നെ.. എന്നാലും കവിതവിട്ടു കളിക്കാന്‍ വയ്യ. ഇനേര്‍ഷ്യതന്നെ ആകുമായിരിക്കും.. ഞാന്‍ നന്നാവുന്ന പ്രശ്നമില്ല :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നമ്മടെ ഗിരീഷ് പുത്തഞ്ചേരിയൊക്കെ പെന്നെടുത്ത ഇപ്പൊഴും പൊട്ടി വിടരുന്നത് 'കാണാ പൊന്‍ വെയിലും' മുഖം നോക്കുന്നത് 'കാണാ' കണ്ണാടിയും തന്നല്ലേ, ഇതൊക്കെയല്ലെ ഒരു പുതുമ !

Dinkan-ഡിങ്കന്‍ said...

പണ്ടൊരെണ്ണം ഇവിടെ ഇട്ടിരുന്നു
http://dinkan4u.blogspot.com/2008/06/blog-post_25.html

"വൈരമുത്തൂന്റെ കാല്‍ കഴുകി ആ വെള്ളം ഇവന്‍മാരുടെ നാക്കില്‌ തളിക്കണം" എന്നാണ്‌ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത്

ശ്രീ said...

കൊള്ളാം...

hAnLLaLaTh said...

നിരീക്ഷണങ്ങള്‍ കൊള്ളാം

Siju | സിജു said...

വിപ്ലവം വരുമോ.. റോക്ക് ഓണ്‍ ഇറങ്ങിയിട്ട് കാലം കുറച്ചായി..

ㄅυмα | സുമ said...

Tintu | തിന്റു- "ഇവനെ പറ്റി പറയുകയാണങ്കില്‍,ബുദ്ധി overflow ചെയ്യുന്നതാണ്‌ ഇവന്റെ ആകെയുള്ള പ്രശ്നം... എന്തെല്ലാം ചിന്തകളാണ്‌ എന്റെ ദൈവമേ ..."

അതാണ് പ്രശ്നം...എന്‍റെ ഒരു കൌണ്സില്ലിങ്ങിലൂടെ ഈ രോഗം മാറ്റാം... B-)

വികടശിരോമണി said...

പുതുമയെപ്പറ്റിയുള്ള നമ്മുടെ സങ്കൽ‌പ്പങ്ങൾ തന്നെ ഒരു ക്ലാസിക്കൽ കാലത്തിന്റെ മാറാലപിടിച്ച ലോകത്താണു നിൽക്കുന്നതെന്നും തോന്നാറുണ്ട്.
ചിന്തിപ്പിച്ച നിരീക്ഷണങ്ങൾ.നന്നായി,കാൽ‌വിൻ

നിഷ്ക്കളങ്കന്‍ said...

അത് മല‌യാളിയുടെ “ടേസ്റ്റ്” എന്ന സംഭവത്തില്‍ ഊന്നിയുള്ളതല്ലേ? പിന്നെ വ്യത്യാസം വന്നില്ലെന്നെങ്ങനെ പറയനാവും. വാക്കുക‌ള്‍ മാത്രമേ സംസ്കൃതമുള്ളൂ. 80% വരിക‌ള്‍ക്കും അ‌ര്‍ത്ഥമില്ല എന്നതാണ് സത്യം. മ‌‌ല‌യാളിയുടെ ടേസ്റ്റിനൊപ്പിച്ചുള്ള വാക്കുക‌ള്‍. പിന്നെ അതിനു യോജിക്കും വിധമുള്ള സംഗീതത്തില്‍ അതിന്റെ അര്‍ത്ഥമില്ലായ്മക‌ള്‍ അലിയുന്നു. അതേപോലെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. വയലാ‌ര്‍ കൃതിക‌ള്‍ എടുത്തു നോക്കിയാല്‍ കാണാം 50% ചവറാണ്. ഒരു 30% കൂടി കൂട്ടിയാല്‍, ഇപ്പോഴത്തെ ചുറ്റുപാടായി. ഭാഗ്യം! 50% ആയില്ലല്ലോ.

നിഷ്ക്കളങ്കന്‍ said...

പറയാന്‍ വിട്ടു.
ന‌ല്ല പോസ്റ്റ്.

Sudheesh|I|സുധീഷ്‌.. said...

സാറ്റിസ്ഫാക്ഷൻ .... ഗാരണ്ടീഡ് ... ആൻഡ്‌ ഡഫനിറ്റ്ലി...???????

Sudheesh|I|സുധീഷ്‌.. said...

പറയാന്‍ മറന്നു... Dev D.. Delhi6...

ഗുപ്തന്‍ said...

ബാഗീജീന്‍സും ഷൂസുമനിഞ്ഞ് ടൌണില്‍ ചെത്തിനടക്കാന്‍ ഹണ്ട്രഡ് സിസി ബൈക്കും അതിലൊരു പൂജാഭട്ടും വേണം മലയാളത്തില്‍ നന്നായി ഓടിയ പാട്ടാണ്. നാടന്‍ പാട്ടുകളുടെ ശക്തമായ വേവ് ഉണ്ടാക്കാന്‍ കലാഭവന്‍ മണിക്ക് കഴിഞ്ഞിരുന്നു. അവിയല്‍ ബാന്‍ഡ് ലിറിക്സിലെ സാമ്പ്രദായിക രീതികളെ വെല്ലുവിളിക്കുന്നുണ്ട്.. സക്സസ് ആയ കുറച്ചുദാഹരണങ്ങളാണിത്. :)

പാരമ്പര്യം വിട്ടു വരുന്നവരില്ലെന്നോ അങ്ങനെ വരുന്നവരെ മലയാളി കൂവിത്തോല്പിക്കുമെന്നോ കരുതുന്നതില്‍ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ഈ ലിസ്റ്റ് നീട്ടി എഴുതാനാവാത്തത് ഒരു പക്ഷെ ഫ്ലോപ്പുകളുടെ എണ്ണം കൂടുതലായതുകൊണ്ടാണ്. പഴയകാല കാവ്യഭാഷയില്‍ പാട്ടുകുടുങ്ങിപ്പോയിട്ടുണ്ടോ..ഉണ്ടാവാം. അതിന് കാരണം ക്രെഡിബിള്‍ ഓള്‍ടര്‍നേറ്റീവുകള്‍ നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന കമ്പനികള്‍ ഇല്ലാത്തതാവാനാണ് സാധ്യത. (ജസ്റ്റ് മാര്‍ക്കറ്റിംഗ് ഫെയ്ലിയര്‍)

മലയാളിക്ക് ഭാഷാശുദ്ധിയോട് വലിയ സ്നേഹമുണ്ടേന്നൊന്നും എനിക്ക് തോന്നുന്നില്ല. ദിലീപിന്റെ ചില ചിത്രങ്ങളിലൊക്കെ വന്ന തട്ടുപൊളിപ്പന്‍ പാട്ടുകളിലെ ഭാഷ ഏത് തമിഴന്‍ കോലാഹലത്തെയും നാണിപ്പിക്കുന്നതാണ്. മഹാകവി ഈസ്റ്റ്കോസ്റ്റ് വിജയന്റെ കാസ്റ്റുകളില്‍ വരുന്നത്ര വൃത്തികെട്ട ഭാഷ ഷാപ്പിലെ തെറിപ്പാട്ടുകളില്‍ പോലും കേട്ടിട്ടില്ല. വൃത്തികേടും അശ്ലീലവും ഒന്നല്ല എന്നതിന് ഏറ്റവും നല്ലതെളിവ്.

cALviN::കാല്‍‌വിന്‍ said...

ഉപ്പായി,
ഇടക്കൊക്കെ ചില പരീക്ഷണങ്ങൾ നടത്തി നോക്കിയിട്ടുണ്ട്. പക്ഷേ ഉപ്പായി പറഞ്ഞ പോലെ കഴിവുള്ളവർ പരീക്ഷണം നടത്തിയിട്ടേ കാര്യമുള്ളൂ. റഹ്മാൻ ചെയ്യാനുള്ളതിൽ കുറച്ചൊക്കെ ചെയ്തു കഴിഞ്ഞു. റഹ്മാൻ നിർത്തിയേടത്ത് നിന്നും മറ്റുള്ളവർ തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം.

നന്ദി :)

( R ) ,
നന്ദി :)
ഉദാഹരണമായി ഒരു ഗാനം എടുത്തെന്നേ ഉള്ളൂ. റോക് ഓണിലെ മറ്റു ഗാനങ്ങളും നല്ലതു തന്നെ.

അനില്‍@ബ്ലോഗ്,
ഒന്ന് : ഡപ്പാം കൂത്ത് പുതിയതല്ല, മോശവുമല്ല
രണ്ട് : പഴമയെ പിന്നണിയിൽ നിർത്തണമെന്നത് ചിലരുടെ വാശിയോ മിസ്കൺസെപ്ടോ മാത്രമാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത് :)

പരിണാമം അനിവാര്യമാണ്. അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുകയും ചെയ്യും...
നന്ദി :)

സെറീന,
വൈരമുത്തുവിനെ പ്രതിപാദിക്കേണ്ടതായിരുന്നു. ആയുധ എഴുത്തിലെ ഗാനങ്ങളുടെ ക്രഡിറ്റിൽ ഒരു ഭാഗം അദ്ദേഹത്തിനും ഉള്ളതാണല്ലോ. സെറിൻ പറഞ്ഞ പോലെ തട്ടുപൊളിപ്പനിലും മുത്തുകൾ കൊണ്ടുവരുന്ന പ്രതിഭാശാലി തന്നെ അദ്ദേഹം... നന്ദി :)

ശ്രവണ്‍,
നന്ദി മാഷേ :)

പാമരന്‍,
ഒന്നു ചിന്തിപ്പിച്ചല്ലോ അത് മതി :) പിന്നെ കവിതയെ വിടരുത്.. പതിവു രീതികളിൽ നിന്നൊന്ന് മാറിക്കൂടെ എന്നാണ് ചോദ്യം നന്ദി :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!,
കറകറക്ട്.... വളരെ പരിമിതമായ ഒരു വൊക്കാബുലറി വെച്ചുള്ള കളിയാണ് ഈയിടെയായി പുള്ളി നടത്തുന്നത്.. എന്നു മാറുമോ എന്തോ...
നന്ദി...:)

Dinkan-ഡിങ്കന്‍,
അപ്പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു... അവിടെ വരുന്നു ബാക്കി പറയാൻ.. .നന്ദി :)

ശ്രീ,
നന്ദി :)

hAnLLaLaTh,
നന്ദി :)

സിജു,
ബോളിവുഡിനെ ആകെ മറിക്കുന്ന വിപ്ലവം ഒന്നും പ്രതീക്ഷിക്കുന്നില്ല.. എന്നാലും... :) നന്ദി...

സുമ,
ശ്ശ്യോ... തിന്റു പറഞ്ഞേന്റെ ബാക്കി കൂടെ പോസ്റ്റാഞ്ഞേന് ദാങ്ക്സ് ;)
കൌൺസിലിംഗ് വേണ്ടത് ആർക്കാണാവോ :)

വികടശിരോമണി,
ആ പറഞ്ഞത് ചിന്തനീയമാണ്... ടേസ്റ്റിന്റെ ഒരു പ്രശ്നം വല്ലാതെയുണ്ട്... പിന്നെ ആസ്വാദനം എളുപ്പം ആവേണം എന്ന വാശി, പഴയതു മാത്രം നല്ലത് എന്ന ധാരണ.... എല്ലാം കൂടെ പുറകോട്ട് വലിക്കുന്നു..

നന്ദി... :)

നിഷ്ക്കളങ്കന്‍,
അതാണെന്ന് സമ്മതിക്കുന്നു... ഇപ്പോഴത്തെ ഗാനങ്ങൾ പഴയ ഫോർമാറ്റിൽ ആണ്. അതേ സമയം ആശയത്തിൽ പിന്നോട്ടാണ് താനും..

നന്ദി :)

സുധീഷ്‌,
1. അക്കരക്കാഴ്ചകൾ
2. ഡൽഹി സിക്സ് - യെസ്... മസക്കലി അല്ലേ :) ആദ്യം കേട്ടപ്പോൾ ഒന്നു ഞെട്ടിയെങ്കിലും ശ്രദ്ധിച്ചു കേട്ടപ്പോൾ നമിച്ചു..
ദേവ് ഡി കേട്ടില്ല.. കേൾക്കട്ടെ...
നന്ദി :)

ഗുപ്തരേ,
ഒരിത്തിരി കൺഫ്യൂഷൻ എനിക്കുണ്ടിവിടെ... മാറ്റമുള്ളതെന്തും നല്ലത് എന്നെനിക്കഭിപ്രായം ഇല്ല.. ദിലീപിന്റെ സിനിമകളിലെ ഒക്കെ ബഹളങ്ങൾ തമിഴിലെ മസാലപ്പാട്ടികളുടെ വികലമായ അനുകരണം മാത്രമേ ആവുന്നുള്ളൂ... കഴമ്പില്ലാതായി പോയി...

ബാഗി ജീൻസിനു വ്യത്യസ്തത ഉണ്ടായിരുന്നു എന്നു സമ്മതിക്കാതെ വയ്യ.. അത് സ്വീകരിക്കപ്പെടുകയും ചെയ്തു. എങ്കിലും പോസ്റ്റിൽ ഉദ്ദേശിച്ചത് ജനപ്രിയനമ്പറുകൾക്കപ്പുറം സീരിയസ് ആയിത്തന്നെയുള്ള മാറിച്ചിന്തിക്കലുകൾ ആണ്. നേരെ പറഞ്ഞാൽ കവിതകളിൽ ഉണ്ടായ പരിണാമത്തിനു സദൃശമായ ഒരു മാറ്റം ഗാനങ്ങളിൽ എന്തു കൊണ്ട് ഉണ്ടാവുന്നില്ല എന്നതാണ്...

നന്ദി :)

cALviN::കാല്‍‌വിന്‍ said...

ഇതേ വിഷയത്തിൽ അനോണി ആന്റണിയുടേയും ഡിങ്കന്റേയും പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ പോസ്റ്റിൽ അപഡേറ്റ് ചെയ്തിട്ടുണ്ട്...

അരുണ്‍ കായംകുളം said...

ഇതിനു ഞാന്‍ പോരാ,
ആശംസകള്‍:)

വെള്ളെഴുത്ത് said...

കാല്‍‌വിന്‍ നല്ല പോസ്റ്റ് പക്ഷേ സാഹിത്യത്തെ ജനപ്രിയകലാരൂപങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാണണം. എന്നു പറയുമ്പോള്‍ ഒന്ന് മോശം മറ്റേത് ശ്രേഷ്ഠം എന്നു പറയുകയല്ല. സംസ്കാരപഠനങ്ങളുടെ വലിയൊരു മേഖല ജനപ്രിയസാഹിത്യത്തിന്റെ ഉള്ളുകള്ളികളിലേയ്ക്കാണ് നോക്കുന്നതെന്നറിയാമല്ലോ. ഇതിലെ വരി മുറികള്‍ അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഗൌരവമുള്ള സാഹിത്യം പഠിക്കുന്നതിനേക്കാള്‍ സാധ്യത നല്‍കും.. കിഷോര്‍ പണ്ട് മലയാളത്തില്‍ പാടിയ പാട്ടില്ലേ അയോധ്യയിലെ. അതിലുണ്ട് മലയാളവും ഇംഗ്ലീഷും ചേര്‍ന്ന ഖിച്ചടി!..അപ്പോള്‍ വൈരമുത്തു..? തമിഴന്‍ ജീവിതത്തിലും കവിത കൊണ്ടു നടക്കുന്നവനായതുകൊണ്ടാവും.. നമുക്കു കൂട്ടായി ആലോചിക്കാം...സിനിമാപ്പാട്ടുകള്‍ നല്ല മേഖലയാണ് പഠിക്കാന്‍..

കുമാരന്‍ | kumaran said...

മികച്ച ട്യൂൺ ആണെങ്കിൽ വരികൾ പൊതുവെ ശ്രദ്ധിക്കപ്പെടാറില്ല. എന്തുമെഴുതാം എന്നായിരിക്കുന്നു. പോസ്റ്റ് ഇഷ്ടപ്പെട്ടു.

Soman said...

kollam monea nee puli thanea

കണ്ണനുണ്ണി said...

ശ്ശൊ വായിച്ചതില്‍ പകുതിയേ തലയില്‍ കയറി ഉള്ളു ട്ടോ..... എങ്കിലും ഒരു കാര്യം എനിക്കും തോന്നിയിട്ടുണ്ട് മാഷെ... കഴിഞ്ഞ 10 വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ള മിക്ക സിനിമ ഗാനങ്ങളും ഒന്നുകില്‍ പഴയ വിജയിച്ച പാറ്റേണ്‍ അതെ പടി അനുകരിക്കുന്നവയാണ് .. അല്ലെങ്കില്‍ ഹിന്ദിയിലും തമിഴിലും ഒക്കെ വിജയിച്ച ശൈലി അനുകരിക്കാന്‍ ശ്രമിച്ചു ദയനീയമായി പരാജയപെടുന്നവയാണ് ..

തോമ്മ said...

മിക്കപ്പോഴും ഗാനങ്ങളും വരികളും നന്നായാലും ചീത്തയായാലും അത് എച്ച് കേട്ടിയതായി പല സിനിമകളിലും കണ്ടിട്ടുണ്ട്... സിനിമയേക്കാളും മികച്ചു നിന്ന ഗാനങ്ങളും കുറവല്ല....

nalan::നളന്‍ said...

മലയാളം പാട്ട് എന്റെ ടിങ്കുമോന്‍ പോലും കേള്‍ക്കില്ല (ലജ്ജാവതി ഒഴിച്ചു).. തമിഴ് പാട്ടു തന്നെ ശരണം, ഹിന്ദിയും തരക്കേടില്ല.

...