Monday, May 4, 2009

മൂവീ നോട്സ് - ഒന്ന്

റിവ്യൂ എന്ന് വിളിക്കാന്‍ കഴിയില്ല...
കണ്ടു പോകുന്ന സിനിമകളില്‍ നല്ലതെന്നു തോന്നുന്നവയെക്കുറിച്ചുള്ള ചെറുവിവരണങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ആര്‍ക്കെങ്കിലും ഉപകാരപ്രദമാവുകയാണെങ്കില്‍ എന്നു കരുതി....

സെന്‍ട്രല്‍ സ്റ്റേഷന്‍:

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന വിഖ്യാത സിനിമയുടെ സം‌ധായകന്‍ വാള്‍ട്ടര്‍ സലേസിന്റെ 1998 ഇല്‍ പുറത്തു വന്ന ചിത്രം. ആ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനര്‍ഹമായി..

ഭാഷ : പോര്‍ച്ചുഗീസ്
കഥ നടക്കുന്നത് : ബ്രസീല്‍
സം‌വിധാനം : വാള്‍ട്ടര്‍ സലേസ്
ഒറിജിനല്‍ ടൈറ്റില്‍ : Central do Brasil

പ്ലോട്ട് :
ദോറ റിയോ ഡീ ജനീറോയിലെ സെന്‍‌ട്രല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നു. നിരക്ഷരായവര്‍ക്കു വേണ്ടി കത്തെഴുതലാണ് ഒരു റിട്ടയേര്‍ഡ് ടീച്ചറും അവിവാഹിതയുമായ ദോറയുടേ തൊഴില്‍. ജീവിതത്തിലെ ദുരന്തങ്ങളില്‍ നിന്നും കഠിനഹൃദയായി തീര്‍ന്നിരിക്കുന്ന ദോറയ്ക്ക് സഹജീവികളോട് അല്പം പോലും സ്നേഹമില്ല. കത്തെഴുതാന്‍ അവള്‍ പണം ഈടാക്കുന്നുണ്ടെങ്കിലും കത്തുകള്‍ പോസ്റ്റ് ചെയ്യാതെ കീറിക്കളയുകയാണ് പതിവ്.

ജെസ്യൂ എന്ന ഒന്‍പതു വയസുകാരനുമായി ദോറയുടെ അരികിലെത്തുന്ന ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന് ദോറ മുഖാന്തരം കത്തുകളെഴുതുന്നു. ദോറയാകട്ടെ ആ കത്തുകളും പോസ്റ്റ് ചെയ്യാറില്ല. ഒരു ദിവസം ഒരു റോഡ് അപകടത്തില്‍ ജെസ്യൂ വിന്റെ അമ്മ കൊല്ലപ്പെടുന്നു.

ജെസ്യൂവിന്റെ സം‌രക്ഷണം ദോറ ഏറ്റെടുക്കുന്നു. അവനെ വിറ്റുകാശാക്കുകയാണ് ദോറയുടെ ലക്ഷ്യം. എന്നാല്‍ ആകസ്മികമായ ചില സംഭവങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജെസ്യൂവിന്റെ പിതാവിനെ കണ്ടെത്തി അവനെ ഏല്പിക്കാനായി ദോറയും ജെസ്യൂവും യാത്ര തിരിക്കുകയാണ്.

ഈ യാത്ര ഇരുവരുടെ ജീവിതത്തേയും മാറ്റിമറിക്കുന്നു. ജെസ്യൂവിന്റേയും ദോറയുടേയും മാനസിക സംഘര്‍ഷങ്ങളിലൂടെ സിനിമ മുന്നോട്ട് നീങ്ങുന്നു.

വാള്‍ട്ടര്‍ സലേസിന്റെ സം‌വിധാനമികവിന്റെ മികച്ച ഉദാഹരണമാണ് ഈ സിനിമ. ഓരോ ഷോട്ടും തികഞ്ഞ കൈയടക്കത്തൊടെയാണ് സലേസ് തിരഞ്ഞെടുത്തിരിക്കുന്നത്. കഥയുടെ മുറുക്കത്തിനനുസരിച്ചും കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന രീതിയിലും ഷോട്ടുകളും സീക്വന്‍സുകളും സം‌വിധായകന്‍ ഒരുക്കിയിരിക്കുന്നു.

എടുത്തു പറയേണ്ട രംഗങ്ങള്‍ :-

സെന്‍‌ട്രല്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്ന സമയത്ത് തിരക്കു വര്‍ധിക്കുന്നതും തിരക്കിനിടയിലൂടെ ദോറ ട്രെയിനില്‍ കയറിപ്പറ്റുന്നതും ചിത്രീകരിച്ചിരിക്കുന്നത്.

ദോറയോട് പിണങ്ങി മെഴ്കുതിരികളുമായി പ്രാര്‍ഥനാനിരതരായ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിമറയുന്ന ജെസ്യൂവിനെ ദോറ പിന്തുടരുന്ന രംഗം.

IMDB Link ഇവിടെ

ട്രെയിലര്‍ താഴെ കാണാം:
കളര്‍ ഓഫ് പാരഡൈസ്‌ :

സം‌വിധാനം : മജീദ് മജീദി
ഭാഷ : പേര്‍ഷ്യന്‍
ഒറിജിനല്‍ ടൈറ്റില്‍ : Rang-e khoda

വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത സം‌വിധായകനും സിനിമയും. ടെഹ്റാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്ധവിദ്യാര്‍ത്ഥിയായ മൊഹമ്മദ് വേനലവധിക്കായി വീട്ടിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. അമ്മ നേരത്തെ മരിച്ച മൊഹമ്മദിനു രണ്ട് സഹോദരിമാരും അച്ഛനും മുത്തശ്ശിയും ആണുള്ളത്. ഒരു രണ്ടാ വിവാഹത്തിനായി ഒരുങ്ങുന്ന മൊഹമ്മദിന്റെ അച്ഛന് മൊഹമ്മദ് ഒരു ഭാരമാണ്. ആ ഭാരം തന്റേ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ അയാള്‍ ശ്രമിക്കുന്നതോടു കൂടി മൊഹമ്മദിന്റെ ജീവിതവും മാറിമറയുന്നു.

മനോഹരമായ തിരക്കഥ. അതിലേറേ മനോഹരമായ സം‌വിധാനം. മനോഹരമായ ഷോട്ടുകള്‍.

എടുത്തു പറയേണ്ട രംഗം :
ആശാരിപ്പണി പഠിക്കാന്‍ എന്ന വ്യാജേന മൊഹമ്മദിനെ ഒരു അന്ധനായ കാര്‍പെന്ററുടെ അരികില്‍ മൊഹമ്മദിന്റെ അച്ഛന്‍ ഏല്പ്പിക്കുന്നു. അവിടെ വെച്ച് മൊഹമ്മദ് കാര്‍പന്ററോട്:
“Our teacher says that God loves the blind more because they can’t see.
But I told him if it was so, He would not make us blind so that we can’t see Him.”

കാര്‍പന്റര്‍ : “God is not visible. He is everywhere. You can feel Him. You see Him through your fingertips.”

മൊഹമ്മദ് : “Now I reach out everywhere for God till the day my hands touch Him and tell Him everything, even all the secrets in my heart.”

ട്രെയിലര്‍ താഴെ കാണാം:
IMDB link ഇവിടെ


ഐ സ്റ്റില്‍ നോ വാട്ട് യൂ ഡിഡ് ഇന്‍ ലാസ്റ്റ് സമ്മര്‍:

ഐ നോ വാട്ട് യൂ ഡിഡ് ഇന്‍ ലാസ്റ്റ് സമ്മര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം. മികച്ച ത്രില്ലര്‍. ആദ്യഭാഗത്തോളം പ്രേക്ഷകരെ ത്രസിപ്പിക്കുന്നിലെങ്കിലും നല്ല ഒരു ത്രില്ലര്‍ തന്നെ.


സൈക്കോ:

ഒരു ആല്‍ഫ്രഡ് ഹിച്ച്കോക്ക് സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍. 1960 ഇല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും പ്രേക്ഷകരെ ത്രസിപ്പിക്കും എന്നുറപ്പ്. ഹിച്ച്കോക്കിന്റെ സം‌വിധാനമികവിനാല്‍ ഭദ്രമായ തിരക്കഥ.

കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍

ട്രെയിലര്‍ താഴെ കാണാം:ഡേവിഡ്‌ ആറ്റന്‍ബറോ - വൈല്‍ഡ്‌ ലൈഫ്‌ സ്പെഷ്യല്‍:

BBC one ഇല്‍ പ്രക്ഷേപണം ചെയ്ത ഡൊക്യുമെന്ററി. മികച്ച ഫോട്ടൊഗ്രഫിയും ഡേവിഡ് ആറ്റന്‍ബറോയുടെ വിവരണവും കൊണ്ട് ശ്രദ്ധേയം. ഏറ്റവും മികച്ച മൂന്ന് എപ്പിസോഡുകള്‍ താഴെ.

ലെപാര്‍ഡ് - ഏജെന്റ് ഓഫ് ഡെവിള്‍
ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ച് അതു വരെ അജ്ഞാതമായിരുന്ന പുള്ളിപ്പുലിയുടെ ജീവിതം മറ നീക്കുന്നു.

ഈഗിള്‍ - മാസ്റ്റ്ര്‍ ഓഫ് ദ സ്കൈസ്
ഉജ്ജ്വലമായ ഏരിയല്‍ ഫോട്ടൊഗ്രാഫിയുടെ മകുടോദാഹരണം. പതിനഞ്ചു തരം പരുന്തുകളുടെ ജീവിതത്തിന്റെ അതിമനോഹരമായ ചിത്രീകരണം. മസ്റ്റ് വാച്ച്..

ഗ്രേറ്റ് നാചുറല്‍ വണ്ടേഴ്സ് ഓഫ് ദ വേള്‍ഡ്
പ്രകൃതി തീര്‍ത്ത അല്‍‌ഭുതക്കാഴ്ചകളുടെ വിവരണം.


കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍


ഇറ്റ് ഹാപ്പന്‍ഡ് വണ്‍ നൈറ്റ്:

1934 ഇല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് പ്രണയകഥ. മികച്ച സിനിമ ഉള്‍പ്പടെ ആ വര്‍ഷത്തെ അഞ്ച് അക്കാഡമി അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇന്നും പുതുമ നഷ്ടപ്പെടാത്ത ചിത്രം. ഒട്ടേറെ സിനിമകള്‍ പിന്നീട് ഇതേ രീതിയില്‍ പുറത്തിറങ്ങി. ( ദില്‍ ഹേ കി മാന്‍‌താ നഹി ഒരുദാഹരണം)

IMDB Link ഇവിടെ

പോളാര്‍ എക്സ്പ്രസ് :
ഇതേ പേരില്‍ പുറത്തിറങ്ങിയ കുട്ടികള്‍ക്കായുള്ള നോവലിന്റെ ആനിമേഷന്‍ .
മികച്ച അനിമേഷനും തിരക്കഥയും. ഒരു റോളര്‍ കോസ്റ്റര്‍ റൈഡുപോലെ കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്ന സിനിമ. പ്രാധാന കഥാപാത്രത്തിലൊരാളായ ടിക്കറ്റ് ചെക്കറിന് ടോം ഹാങ്ക്സ് ശബ്ദം നല്‍കിയിട്ടുണ്ട്.

സാന്താക്ലോസ് മിത്തിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ എന്റര്‍ടെയിന്‍ ചെയ്യും.

IMDB Link ഇവിടെ

ട്രെയിലര്‍ താഴെ കാണാം:

ഡോട്ട് ദി ഐ :
രസകരമായ ഒരു പ്രണയകഥ. ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന സസ്പെന്‍സ്. ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന ഇടയ്ക്കിടെ ഹാന്‍ഡിക്കാം ഫൂട്ടേജുകളിലേക്ക് വഴുതിവീഴുന്ന ചിത്രീകരണ രീതി അഭിനന്ദനം അര്‍ഹിക്കുന്നു. സസ്പന്‍സ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടമാവാതിരിക്കില്ല

IMDB Link ഇവിടെ

ട്രെയിലര്‍ താഴെ കാണാം:
നന്ദി :
റോബി, വിന്‍സ്, പൊട്ടസ്ലേറ്റ് - സിനിമകളിലേക്കെത്തിച്ചതിന്

15 comments:

cALviN::കാല്‍‌വിന്‍ said...

കണ്ടു പോകുന്ന സിനിമകളില്‍ നല്ലതെന്നു തോന്നുന്നവയെക്കുറിച്ചുള്ള ചെറുവിവരണങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

പാമരന്‍ said...

താങ്ക്സ്‌. കളര്‍ ഓഫ്‌ പാരഡൈസ്‌ എന്തായാലും ഉടനേ കാണുന്നുണ്ട്‌..

t.k. formerly known as thomman said...

ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച പടങ്ങളുടെ പട്ടികയിലാണ് Central Station-ന്റെ സ്ഥാനം. Psycho ഇഷ്ടപ്പെട്ടവര്‍ ഹിച്ച്‌കോക്കിന്റെ Vertigo കാണാതിരിക്കരുത്.

ㄅυмα | സുമ said...

ടെമ്പ്ലേറ്റ് മാറ്റി!!!
യ്യോ ഹെഡര്‍ എന്തിയേ???

എഴുത്ത് നന്നായി മാഷെ...
അപ്പപ്പോ കൊറേ നല്ല സിനിമകളെ പറ്റി പറഞ്ഞു തരണേനു താങ്ക്സ് ട്ടോ...
ഇതില്‍ ഇറ്റ് ഹാപ്പന്‍ഡ് വണ്‍ നൈറ്റ് & ഡോട്ട് ദി ഐ മാത്രേള്ളു നേരത്തെ കണ്ടത്..ലവ് സ്റൊരീസ്നോടിള്ള ഒരു പ്രത്യേക താല്പര്യം! :D

പൊട്ട സ്ലേറ്റ്‌ said...

ഉഗ്രന്‍. ഇത്തരം പോസ്റ്റുകള്‍ ഇനിയും പോരട്ടെ.

സെന്‍ട്രല്‍ സ്റ്റേഷനില്‍ എനിക്കേറ്റവും ഇഷ്ടപെട്ടത് ഡോറയുടെ കഥാപാത്ര ശ്രിഷ്ടിയാണ്. നന്മയും തിന്മയും ഇടകലര്‍ന്ന നമ്മള്‍ എല്ല്ലവരെയും പോലെ ഒരു കഥാപാത്രം.

children of heaven കണ്ടതിനു ശേഷം ഏറെ പ്രതീക്ഷയോടെ കണ്ട ചിത്രമാണ് കളര്‍ ഓഫ് പാരഡൈസ്‌. ചിത്രത്തിന്റെ വേഗത കുറവ് കൊണ്ടായിരിക്കാം, എനിക്കത്ര ഇഷ്ടപെട്ടില്ല. കാണുന്ന സമയത്തെ മാനസിക സ്ഥിതിയും ആവാം.

ബാക്കി സിനിമകള്‍ ഒന്നും കണ്ടിട്ടില്ല. ഡോട്ട് ദി ഐ എന്തായാലും കാണാനുള്ള ലിസ്റ്റില്‍ പെടുത്തി കഴിഞ്ഞു.

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകള്‍ കാണാന്‍ഇപ്പോഴും ഒരു മടിയാണു :)

hAnLLaLaTh said...

വളരെ നന്ദി...

Ashly A K said...

Thanks !

വേറിട്ട ശബ്ദം said...

നന്ദി ശ്രീ...

cALviN::കാല്‍‌വിന്‍ said...

പാമരന്‍ നന്ദി :),

t.k,
എന്റെ അഭിപ്രായത്തിലും സെന്‍‌ട്രല്‍ സ്റ്റേഷന്റെ സ്ഥാനം ഏറ്റവും മികച്ചവയുടെ കൂട്ടത്തില്‍ തന്നെ.. Vertigo സംഘടിപ്പിച്ചിട്ടുണ്ട് :)

ㄅυмα | സുമ, നന്ദി :)
പേരു മാറ്റിയതു സമാധാനം വിളിക്കാന്‍ എളുപ്പം ണ്ട്.. 'ㄅ' കണ്ടീട്ട് മോണിട്ടറില്‍ പാറ്റയോ പഴുതാരയൊ മറ്റോ പറ്റിപ്പിടിച്ചതാണെന്നു കരുതി തുടച്ചു കളയാന്‍ ശ്രമിച്ചു ;)

എന്നാലും കണ്ടതു രണ്ടൂം... ഉം ഉം... :)

പൊട്ട സ്ലേറ്റ്‌,
നന്ദി :)
പ്ലാനറ്റ് എര്‍ത്തിലൂടെയാണ് ഡേവിഡ്‌ ആറ്റന്‍ബറോ - വൈല്‍ഡ്‌ ലൈഫ്‌ സ്പെഷ്യല്‍: കണ്ടെത്തിയത്. :)

പിന്നെ ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമയാണെങ്കിലും ഈ പോസ്റ്റില്‍ പറഞ്ഞ രണ്ടും നിരാശനാക്കില്ല എന്ന് ഗ്യാരണ്ടി തരുന്നു....

hAnLLaLaTh,
നന്ദി :)

ആഷ്‌ലി,
നന്ദി :)

വേറിട്ട ശബ്ദം,
നന്ദി :)

അരുണ്‍ കായംകുളം said...

മച്ചാ റൊമ്പ നന്‍ഡ്രി.
ഇമ്മാതിരി പോസ്റ്റുകളാ എനിക്ക് ആവശ്യം.

ഞാന്‍ said...
This comment has been removed by the author.
ഞാന്‍ said...

Some foreign movies you must see:

Little Terrorist
http://www.imdb.com/title/tt0425200/

The Mirror
http://www.imdb.com/title/tt0117056/

Spring Summer Fall Winter and Spring...
http://www.imdb.com/title/tt0374546/

3 Iron
http://www.imdb.com/title/tt0423866/

Others:

The Terminal
http://www.imdb.com/title/tt0362227/

Duel
http://www.imdb.com/title/tt0067023/

I've nothing to say about these movies, you must see them and understand yourself. And very much thanks for your post...

Shravan | ശ്രവണ്‍ said...

mashee, cinemayodu koottu illatondu njan onnum parayunnilla.. pakse mashinte cinema quizinodu pani undu de kando :

http://naradhanboolokatthu.blogspot.com/2009/05/blog-post.html

ശ്രീ said...

ഇപ്പറഞ്ഞവ ഒന്നും തന്നെ കണ്ടിട്ടില്ല. ഇനി കാണാന്‍ ശ്രമിയ്ക്കാം, നന്ദി :)

cALviN::കാല്‍‌വിന്‍ said...

അരുണ്‍
കമന്റിനു നന്ദി :)

ഞാന്‍,
നല്ല ലിസ്റ്റാണല്ലോ ...
നന്ദി :)

ശ്രവണ്‍,
അതു കണ്ടൂ, കിടു :)

ശ്രീ,
വല്ലപ്പോഴും കണ്ടു നോക്കൂ...

...