Wednesday, April 29, 2009

സിനിമാ ക്വിസ് ഗോമ്പറ്റീഷന്‍ - രണ്ട്

ഹോള്‍ ടിക്കറ്റില്ലാഞ്ഞത് മൂലവും വൈകിയെത്തിയതു മൂലവും കൊണ്ടും കഴിഞ്ഞ പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി പുതിയ ചോദ്യപേപ്പര്‍. കഴിഞ്ഞ പരീക്ഷയില്‍ തോറ്റമ്പിയ സപ്ലി ടീമിനും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

കേന്ദ്ര വിദ്യാഭ്യാസ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ഗണിതത്തിനും അനാലിറ്റിക്കല്‍ സ്കില്‍സിനും ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ചോദ്യങ്ങളുടെ മാര്‍ക്ക് എത്ര എന്ന് നല്‍കിയിട്ടില്ല്ല. വിദ്യാഭ്യാസവകുപ്പില്‍ നിന്നും വിജയശതമാനം എത്ര വേണം എന്നുള്ള ഉത്തരവ് വന്ന ശേഷം തരാതരം പോലെ മാര്‍ക്കിടുന്നതായിരിക്കും. (ങ്ങള് അതൊന്നും ആലോചിച്ച് ബേജാറാവാണ്ട് പരീക്ഷ എഴ്തി കയ്ച്ചിലാവാന്‍ നോക്ക്)

നീല നിറത്തില്‍ എഴുതിയിരിക്കുന്നത് മൂല്യനിര്‍ണയം നടത്തുന്ന അദ്ധ്യാപകര്‍ക്കായുള്ള ഉത്തരസൂചികയാണ്. വിദ്യാര്‍ത്ഥികള്‍ ചോദ്യത്തില്‍ മാത്രം ശ്രദ്ധിക്കുക.1. സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടു പിസ്ടളില്‍ കൊള്ളാവുന്ന ബുള്ളറ്റുകളുടെ എണ്ണം എത്ര?
a) നൂറു b ) മുന്നൂറു c) ആയിരത്തി ഒരുന്നൂറു d) പതിമൂവായിരം

2) "കൊച്ചി പഴേ കൊച്ചിയല്ലാന്നറിയാം... പക്ഷേ ______ പഴേ ______ തന്നെയാണ്" . വിട്ട ഭാഗം പൂരിപ്പിക്കുക
a) ബിലാല്‍ b) പേരാല്‍ c) അരയാല്‍ d) മഞ്ജുളാല്‍

3) റെഡ് ചില്ലീസില്‍ ഒമര്‍ എത്ര തവണ കാറിന്റെ വാതില്‍ അടച്ചു /തുറന്നു ?
a) മുപ്പത് b) അമ്പത് c) മിനുട്ടില്‍ രണ്ടു തവണ വെച്ച് d) അങ്ങനെ കണക്കൊന്നും ഇല്ല

4) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം ഏത്?
a) ചിറാപുഞ്ചി b) നാഗര്‍ കോവില്‍ c) ഹിന്ദിസിനിമാഗാനരംഗങ്ങളില്‍ d) അമല്‍ നീരദിന്റെ നായകന്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍

5)താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ എന്തു സംഭവിക്കും എന്ന് ചുരുക്കി വിവരിക്കുക ?
a) "സുന്ദരിയും വിവാഹിതയുമായ ഒരു യുവതി ഒറ്റക്കിരിക്കുന്ന മുറിയിലേക്ക് ആകസ്മികമായി( എന്ന മട്ടില്‍) ഇമ്രാന്‍ ഹാഷ്മി കയറിച്ചെല്ലുന്നു."

b)" മമ്മൂട്ടി നോക്കിനില്‍ക്കെ റഹ്മാനും പദ്മപ്രിയയും ഡാന്‍സ് ചെയ്യുന്നു. "


6) സുരേഷ് ഗോപിയുടെ അടുത്ത സിനിമയിലെ റോള്‍?
a) പോലീസ് ഓഫീസര്‍ b) പോലീസ് ഓഫീസര്‍ c) പോലീസ് ഓഫീസര്‍ d) പോലീസ് ഓഫീസര്‍

7) താഴെ കൊടുത്തിരിക്കുന്ന കവിത ഏത് പാഠ ഭാഗത്തില്‍ നിന്നും എടുത്തിരിക്കുന്നു എന്ന് തിരിച്ചറിയുക.

"മനസിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?"

a) അച്ചുവിന്റെ ചിന്താവിഷയം b) ഇന്നത്തെ അമ്മ c) ടെര്‍മിനേറ്റര്‍ d) വണ്‍ ഫ്ല്യൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റ്

8) ചോദ്യം ഏഴില്‍ പ്രതിപാദിച്ചിരിക്കുന്ന കവിതാ ശകലത്തിന്റെ വൃത്തം കണ്ടു പിടിച്ച ശേഷം ആശയം വ്യക്തമാക്കുക (ഒന്നറിഞ്ഞിട്ടു തന്നെ കാര്യം).

9) ഗ്രൂപ്പില്‍ നിന്നും കൂട്ടത്തില്‍ പെടാത്തത് എടുത്തെഴുതുക
( കവിയൂര്‍ പൊന്നമ്മ , കെ.പി.എ.സി. ലളിത , അടൂര്‍ പങ്കജം , കൊല്ലം തുളസി)

10) "ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ" എന്ന് നായകന്‍ ഉറക്കെപ്പടിയിട്ടും ആരും ഒന്നു കൊണ്ടുവരാഞ്ഞത് എന്തുകൊണ്ട്?
(നായകന്‍ എങ്ങാനും ഡാന്‍സ് ചെയ്തു കളഞ്ഞാലോ?)

11) ബിന്ദുവിന് എന്തൊക്കെയാണ് വീട്ടില്‍ പണികള്‍ എന്ന് പത്തിരുന്നൂറ് വാക്കുകളില്‍ വിവരിക്കുക.

12) കമല്‍ ഹാസനും ഭാര്യയും കൂടെ ( ഏതെന്ന് ചോദിക്കരുത്) കടല്‍ക്കരയിലുടെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ എതിരെ ഒരു കുരങ്ങനും നാലഞ്ച് ആനകളും നടന്നു വന്നു. അപ്പോള്‍
കമല്‍ പാടിയ പാട്ട്?

തെരേ മേരേ ബീച്ച് മേം, കൈസാ ഹേ യേ ബന്തര്‍ ? അഞ്ചാനാ....

52 comments:

cALviN::കാല്‍‌വിന്‍ said...

സിനിമാ ക്വിസ് ഗോമ്പറ്റീഷന്റെ സപ്ലി ചോദ്യപേപ്പര്‍... ഇത്തവണ നല്ലോണം പഠിച്ച് ശ്രദ്ധിച്ച് ഉത്തരം എഴുതിക്കോണം. തോറ്റിട്ട് അവസാനം മാഷ്ടെ അടുത്ത് ഞഞ്ഞാ പിഞ്ഞാ പറഞ്ഞും വന്നേക്കണം..... :)

Visala Manaskan said...

തകര്‍ത്തളിയാ.. തകര്‍ത്തു!

Shravan said...

1. 100
2.a
3.d
4.d sure shot answer
5.
a.uttaram censor board aalkkaru thadanju vechu mashe!

b.matte dance ille, thruppu gulanle.. eet, aa chilanka vechulla saadanam, athu vechu oru alakkangu alakkum..
6.
a.adutha cinema undo?
7.d :D
8.sladha kaakalee vrithathhin randaam paadathilanthyamaam randaksharam kuranjeedi athu ento aayidum.. vritham, adukkalel sambhar vekkunna parthram pole ullathu :)
9.kollam thulasi
10. uttaram avide thanne undu.. athinte mark free
11.bindhunte panikal parayan ee sthalam mathiyavilla mashee..
12.. yippiee.. mark veruthe kittiyee

:) ithhavana njan pass aavum alle mashe?

kalakki tto.. njammal oru malayalam blog todangittundu..

www.brotherunforgiven.blogspot.com

എതിരന്‍ കതിരവന്‍ said...

ഒന്നും മൂന്നും കണക്കിന്റെ ചോദ്യങ്ങൾ. നാലാമത്തേത് സാമൂഹ്യപാഠം. ചിലത് വ്യാകരണം. ചോദ്യപ്പേപ്പറ് പ്രിന്റ് ചെയ്തപ്പോൾ പറ്റിയ പിശകാണോ?

മാരാര്‍ said...

1. 13000
2. അരയാല്‍ ( അതന്നെ! ആസനത്തില്‍ മുളച്ചത്! )
3. അങ്ങനെ കണക്കൊന്നുമില്ല
4. ഹിന്ദി സിനിമാ ഗാന രംഗങ്ങളില്‍ . ഇതിന്റെ കൂടെ മറ്റൊരു ചോദ്യം “ ലോകത്തില്‍ ഏറ്റവും വൃത്തിയുള്ള സ്ത്രീകള്‍ എവിടെയാണ്? “ ഉത്തരം : കെ എസ് ഗോപാലകൃഷ്ണന്‍ സാറിന്റെ പടങ്ങളില്‍. ദിവസം അഞ്ചു തവണ കുളിക്കും”
5. സെന്‍സേര്‍ഡ്
6. കോണ്‍സ്റ്റബിള്‍
7. ചിന്തയുടെ അമ്മ
8. അതില്‍ വൃത്തമല്ല ദീര്‍ഘ വൃത്തമാണുല്ലത്. ആശയമില്ല ആശ്രയമില്ല.
9. കെ പി എ സി ലളിത ( ഇവര്‍ക്ക് അഭിനയിക്കാനറിയാം )
11. മമ്മൂട്ടിക്കാ ആയതു കൊണ്ടാണ്
12. പെന്‍ഡുലം ആട്ടലാണ് ബിന്ദുവിനു പണി ( “ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു“ എന്ന് പാട്ടു കേട്ടിട്ടില്ലേ? )
13. ഇതെന്താ ചോദ്യത്തിന്റെ കൂടെ ഉത്തരം ഫ്രീയോ?

Ashly A K said...

1. ചോദിയം ഫുള് കറക്റ്റ് അല്ല. " പിസ്ടളി" അല്ല, അദു ബോഫോഴ്സ് തോക്ക് ആണ്. ആദില് കാക്ക തോള്ളയിരും ഉണ്ടയുണ്ട്.

2. ബിലാല്

3. അങ്ങനെ "കണക്കൊന്നും" ഇല്ല..വിത്തൌട്ട് ഹാന്ഡ് Mathematics…

4. ഹിന്ദിസിനിമാഗാനരംഗങ്ങളി. (ചേട്ടാ...പാടു സീനില് മഴ കുറച്ചാല് ......കാച്ചി കളയും !!!!മ്മം.. ....

5. a) എന്റെ 6 പായ്ക്ക് ബോഡി കണ്ടു പേടിച്ചു മൂപ്പരുടെയ് തൊപ്പിയും കൊണ്ട് ഓട്ടും

5 b) കമ്പ്ലീറ്റ് എയര് പിടിച്ചു ഒരു ഹാഫ് സ്മിലെ....thru right side…(പോരെ ....? കൂടുതല് ഒന്നും ചോദിക്കരുത്...പ്ലീസ്....)


6. എ അന്നോ ബി അന്ന്നോ...ഒരു ഡൌട്ട്...ലൈഫ് ലൈന് ഉണ്ടോ ?

7. Correct Answer is " ടെര്മിനേറ്റര് ഓവര് ചിന്താവിഷയം, ഇന്നത്തെ അച്ചു ഫ്ല്യൂ ".

Actually, this is a question from Fisheries science, note the line with ...പൂമീനോ...

8. സോറി. കവിതയ്മായ് നോ ഇടപാട് !!!!! യു ഷുഡ് കന്‍സിടെര് ഹേര് സിസ്റ്റര്..

9. കൊല്ലം തുളസി (ബാകി എല്ലാവരും ഹ്യൂമന് beings, ഇത് ഒരു പാവം ചെടിയും. We scientist call it as "ഇക്കാല ദുല്ബങിളിയ മകിഇലാല ", which is normally found in Antarctica.

10. ജീവനില് കൊതിയുല്ല്തുകൊണ്ട്

11. പത്തിരുന്നൂറ് വാക്കുകല് ഡൌണ്ലോഡ് ചയ്തോടിരിക്കുന്നു .....പ്ലീസ് വെയിറ്റ്..
Ps: ബിന്ദുവിനെ സാറിന് ശരിക്ക് അറിയില്ല.. അറിയുമെങ്കില് "പത്തിരുന്നൂറ് വാക്കുകളില്" മാറ്റി, "പത്തിരുന്നൂറ് ബുക്കില് " എന് മറ്റുമായിരുന്നു

12. പൊന്നു സാറേ.........ഇത് നമ്മുടെ റേഞ്ച് അല്ലെ അല്ല .......ഗൂഗിളമ്മച്യേ...ഈ സര് പ്രശ്നം ഉണ്ടാക്കും...മൂപരുടെ അക്കൌട് ഫോര്മറെ ചയൂ...പ്ലീസ്....

അപരിചിത said...

1)സാഗര്‍ ഏലിയസ്‌ ജാക്കി reloaded ആണോ അതോ പഴയതൊ?

reloaded ആണെങ്കില്‍ അതു ഒരു കളിതൊക്കായിരുന്നു...

2)പക്ഷേ calvin പഴയ ശ്രീഹരി തന്നെയാണു...
buahhahaha

3)എണ്ണാന്‍ പറ്റിയില്ല...അല്ലെങ്കിലും എണ്ണാന്‍ മനസ്സില്ല
*out of syllabus question*

4)തിരുവനന്തപുരത്ത്‌
:D

5)
a.calvin ശരിയല്ലാ..പാവം ഇമ്രാന്‍ ഹഷ്മിയേ കരിവാരി തൈക്കന്‍ ഉള്ള ശ്രമം

b.ഒഹ്ഹ്‌ നമ്മള്‍ രക്ഷപെട്ടു കെളവന്റെ അലിപിലു ഡാന്‍സ്‌ സ്റ്റെപ്‌ കാണെണ്ടെല്ലൊ

6).പാവം സുരേഷ്‌ ഗോപി എങ്ങനെ നടന്ന മനുഷ്യന്‍ ആയിരുന്നു...പോലീസ്‌ ഓഫീസറുടെ വേഷം എങ്കിലും ഇനി കിട്ടുമോ എന്നു കണ്ടരിയണം....

7)korangante kayyil pomaala

8)വൃത്തം കാകളി(ആകെ ഇപ്പോ അതേ ഓര്‍മ്മയുള്ളു)

ആശയം...calvin ന്റെ കയ്യില്‍ ആരോ പൂമല കൊടുത്തു ഏതോ മണിച്ചിയോ മീനോ എന്തോ?calvin അതും കൊണ്ട്‌ വിമാനതവളത്തില്‍ പോയി വന്ന ഏതോ സുല്‍ത്താന്‍ കുരങ്ങനു പൂമാല ഇട്ടു കൊടുത്തു...ബീവി ഹൂറി എന്നിവര്‍ നോക്കി നിന്നു...

*ഹോ! എനിക്ക്‌ തന്നെ ഫുള്‍ മര്‍ക്ക്‌ കിട്ടുമെന്ന തോന്നുന്നേ*

9)കൊല്ലം തുളസി ആണ്‍ ബാക്കി എല്ലാവരും പെണുങ്ങള്‍

10)എല്ലവരും ബ്ലോഗ്‌ പരീക്ഷയ്ക്ക്‌ പഠിക്കുകയായിരുന്നു അതുകൊണ്ടാ

11)അതു ബിന്ദുവിനൊടു തന്നെ ചോദിച്ചാല്‍ മതി
*ഒരു *clue പോലും ഇല്ലത്ത ചോദ്യം

12)തനിയെ ചോദ്യം ഇട്ടു അതിനിടക്കു സ്വന്തം ചളു പാസ്സ്‌ ആക്കി നമ്മളെ തൊല്‍പ്പിക്കാന്‍ നോക്കുവാണൊ?
*question out of syllabus*

കമലഹാസ്സനു ഭാര്യ ഇല്ല...അതു പോലും അറിയില്ലേ?*enikk full mark kittiyae patu*
supple aakiyaal njaan ezhuthaan varathonnum illa...enae supple atichaal calvin nte aduththa post njan comment atichchu kulam aakkum ...orappa*

!!!!beeeshani!!!!


kalakkan post....hehehe!!!

അപ്പൂട്ടന്‍ said...

അയാം ദ ആന്‍സര്‍. ഞാന്‍ ഒരു പിഎച്ച്ഡി ഉള്ള വിദ്യാഭ്യാസ വിശാരദനായതിനാല്‍ ചോയ്സ്‌ പലതും തള്ളിക്കളയുന്നു.
1. ചോയ്സ്‌ തെറ്റാണു, ഞാന്‍ തന്നെ ഇരുപത്തയ്യായിരം വരെ എണ്ണി, പിന്നെ പറ്റീല്ല. അപ്പൊ....
2. മോഹന്‍ എല്‍ ആല്‍... അല്ലാണ്ടാരു..... അന്നും ഇന്നും എന്നും മാറാതെ നില്‍ക്കുന്ന ആല്‍ അതെ ഉള്ളു.
3. കാറിന്റെ സ്ക്രൂ ഇളകും വരെ. (നിര്‍മാതാവ് ഇപ്പൊ കാറിന്റെ മുതലാളീടെ വീട്ടില്‍ വേലക്കാരന്‍ റോള്‍ ചെയ്യുന്നു)
4. സി ആണോ ഡി ആണോ എന്ന് സംശയം ഉള്ളതിനാല്‍ സ്കൂട്ട്.
5. എ. അവിടെ കണ്ട ചുവന്ന നിറത്തിലുള്ള എല്ലാം സ്വന്തം ചുണ്ടോടു അടുപ്പിക്കും (തെറ്റിദ്ധരിക്കല്ലെ, ചെറി, സ്ട്രോബെറി, വൈന്‍ തുടങ്ങിയവയെക്കുറിച്ചാണ് പറഞ്ഞത്)
ബി. സംവിധായകന്‍ ആരെന്നനുസരിച്ചിരിക്കും ശേഷം കാര്യങ്ങള്‍.
രഞ്ചിത്ത് - മമ്മൂട്ടി മസില് പിടിച്ചു നില്‍ക്കും.
അന്‍വര്‍ റഷീദ് - മമ്മൂട്ടി കൂടെ ഡാന്‍സ് ചെയ്യാന്‍ വേറെ പെണ്ണുങ്ങളെ നോക്കും.
അമല്‍ നീരദ്‌ - രണ്ടിനേം, കൂടെ അയല്‍പക്കത്തുള്ള രണ്ടു വില്ലന്മാരേം വെടിവെച്ചിടും.
6. പോലീസാണെങ്കിലും കാക്കി ഇടുമോ ഇല്ലയോ എന്നാണു നോക്കേണ്ടത്.
7. അച്ചുവിന്റെ അമ്മയുടെ ചിന്താഭാരം അഥവാ ഇന്നത്തെ വിവരക്കേടുകള്‍.....(നാലാമത്തെ ഓപ്ഷന്‍ ഒരു ചെറിയ പിശകോടെയാണു മാഷേ വായിച്ചത്, സ്വാറി....)
8. ആ..... ആര്‍ക്കറിയാം...... നീഡ്‌ ഗവേഷ്കര്‍ ....
9. കവിയൂര്‍ പൊന്നമ്മ.....
കാരണങ്ങള്‍ പലതാണ്. ഉണ്ണീ എന്ന് അരമണിക്കൂര്‍ ശ്വാസം വിടാതെ നീട്ടി വിളിക്കാന്‍ കഴിവുള്ള ഒരേ ഒരാള്‍... വില്ലത്തരം ഉള്ള വേഷങ്ങള്‍ ചെയ്തിട്ടില്ല...... മക്കളെ അല്ലാതെ വേറെ ആരെയും സ്നേഹിച്ചിട്ടില്ല.......
10. വാദ്യഘോഷാദികളുമായി ഒരു ടീം പുറപ്പെട്ടതാ.... നായകന്റെ ഡാന്‍സ് കണ്ടു മടുത്ത പ്രേക്ഷകര് തന്നെ അവരെ തിരിച്ചുവിട്ടു.
11. സോറി.... പത്തിരുന്നൂറ് പേജുകളില്‍ എന്ന് തിരുത്താന്‍ വകയുണ്ടോ?
12. പ്രിയതമയോടൊപ്പം നടക്കുന്പോള്‍ ആശാന് ആനയും കുരങ്ങനും ഒന്നും ഒരു പ്രശ്നമേയല്ല. അതിനാല്‍ "മാടപ്രാവേ വാ.... ഒരു കൂടുകൂട്ടാന്‍ വാ..." എന്നാ പാട്ടും പാടിയേക്കും.

ങാഹാ മ്മ്ളോടാ കളി..... ഇതബന റാങ്കും ബാങ്കും ഒക്കെ ഞമ്മളെ തന്നെ...

ThE DiSpAsSioNAtE ObSErVEr said...

njan pinakkam aanu.. :(
njan nattil poya samayath thanne ee test vechath enne manapoorvam tholpikkan vendittalle?? :'( :'(
mindooooooolaaaa... :'( :'( :'( :'(

അരവിന്ദ് :: aravind said...

hahaha

Sudheesh|I|സുധീഷ്‌ said...

ചോദ്യങ്ങളിലെല്ലാം എന്റെ വക രണ്ടു ഒപ്ക്ഷന്സു കൂടി...
e. All of the Above
f. None of the Above
ഈ സ്വൌകര്യം എല്ലാരും ഉപയോഗപ്പെടുത്തുക...
പിന്നെ ശ്രീ കരീ, ഈ രണ്ടു ഒപ്ക്ഷന്സും ഇല്ലാതെ എന്തൊരു ചോദ്യ പെപ്പരാടെ ഇത്... ഛെ ഛെ... ഛെഛെഛെ.. ച്ചെച്ചെച്ചെച്ചെ... 66666666666666666666666666.....

ഇനി ശരിയുത്തരങ്ങള്‍.. (ഹും എല്ലാം ശരിയാ...)
1. f. None of the Above ശരിയുത്തരം: പതിമൂന്നായിരത്തി അഞ്ഞൂറ്റി ഒന്ന്..

2. f. None of the Above. ശരിയുത്തരം: സുധീഷ്‌ ;-)

3. d. കണക്കറിയാത്ത മാഷ് ചോദിച്ച ചോദ്യം ആയതുകൊണ്ട് ഉത്തരത്തിനും ഒരു കണക്കുമില്ല... :P

4. f. None of the Above. ശരിയുത്തരം: അതിവിടെ പറയണോ??? മാരാരിന്റെ ഉത്തരം ഏതാണ്ട് ശരിയാ...

5.
a) അഗര്‍ തും മില്‍ ജാവോ ജമാനാ ചോട് ദെന്ഗെ "???" അഗര്‍ തും മില്‍ ജാവോ....
b) അതോ, മമ്മൂക്ക വിട്ടു കൊടുക്കുമോ... ഇവിടെ താഴെ ക്ലിക്ക്..
https://www.blogger.com/comment.g?blogID=1178175726028624994&postID=1647714200323775608&pli=1 6. f. None of the Above. ശരിയുത്തരം: സമാധാനന്ദ സ്വാമികള്‍... (നടക്കും നടക്കും നമ്മള് നടക്കും)

7. f. None of the Above. ശരിയുത്തരം: ഡൈ എനദര്‍ ദെ... (തീയേറ്ററില്‍ മരിച്ചവര്‍ക്ക് നോ കണ്‍സിഡറേഷന്‍)

8. അങ്ങനെ താന്‍ അറിയണ്ട..
എന്നാലും പറയാം... പൂമാല... ഞാന്‍ പരതി നോക്കിയിട്ട് പൂമാല മാത്രമേ വൃത്തമാവാന്‍ ചാന്‍സ് ഉള്ളൂ... അല്ലെ ??
ആശയം: ഒരു പൂമാല കിട്ടിയാല്‍ "അവളുടെ" മുടിയില്‍/കഴുത്തില്‍ ചൂടാമായിരുന്നു/ഇടാമായിരുന്നു...

9. നാടകക്കാരെ ഞാന്‍ ഗ്രൂപ്പില്‍ കൂട്ടറില്ലാ... കാല് വാരിയാലോ??

10. എന്നിട്ട് വേണം ശ്രീഹരീന്റെ ഡാന്‍സ് കണ്ടു ബൂലോകരെല്ലാം ഓടാന്‍.. പണ്ട് മാള ഓടിയത് പോലെ.. ;-) (ശ്രീ ഹരീനെ 'നായ'കന്‍ ആക്കിയതല്ല... )

11. കുത്തിടല്‍ ..................................................................................................................... .............................. ...................................... ..................................... .................... ................... ............... ..................................... ......................... ............. .......

12. തേരേ മെരേ ബീച്ച് (കടല്‍ക്കര) മേന്‍ കൈസേ ആയെ ശ്രീഹരി.. ഉസ്കെ അന്ജാനേ കെ സാത്‌.... ??????

Sudheesh|I|സുധീഷ്‌ said...

അയ്യോ... ചോദ്യം 5. B യുടെ ഉത്തരത്തിലെ ലിങ്ക് മാറി...
ശരിയായ ലിങ്ക് താഴെ കൊടുക്കുന്നു,,..
http://lh3.ggpht.com/_zM5hDO8Bjcg/SflQTTyg2DI/AAAAAAAAAao/jinxHUYaSuk/s400/image009.jpg
എന്ന് വച്ച് മാക്ക് കൊരച്ചാ, മാഷിനെ ഞാന്‍ ഇരുട്ടടി അടിക്കും... x-( Grrrr..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ സാഗര്‍ അലിയാസ് ജാക്കിയും റെഡ് ചില്ലീസും ഓണ്‍ലൈനായി എവിടുന്നോ കാണാന്‍ പറ്റും എന്ന് ബോധ്യമായി..ഇങ്ങനെയും കലിപ്പുകള്‍ തീര്‍ക്കാം...

വാഴക്കോടന്‍ ‍// vazhakodan said...

ഇതാണ് മോനെ യഥാര്‍ത്ഥ കലിപ്പ് തീര്‍ക്കല്‍. അത്താണ്. ഇഷ്ടായി ഗെഡീ. ഉത്തരങ്ങള്‍ കോപ്പിയടിക്കാന്‍ ആളില്ലാത്തതുകൊണ്ട് പരൂഷ എഴുതുന്നില്ല!

Rare Rose said...

‍അമ്പമ്പോ..ഇതൊരൊന്നന്നര ചോദ്യങ്ങളു തന്നെ...ഇത്രേം വല്യ കടുപ്പം പിടിച്ച ചോദ്യ പേപ്പറിനു ഉത്തരമെഴുതി പിന്നേം സപ്ലി അടിക്കാന്‍ എനിക്കു വയ്യാ..മറ്റുള്ളവരുടെ ബെസ്റ്റ് ഉത്തരങ്ങളില്‍ നിന്നു കോപ്പിയടിച്ചു മാര്‍ക്ക് അടിച്ചു മാറ്റാനാ എന്റെ നീക്കം..:)

വേറിട്ട ശബ്ദം said...
This comment has been removed by the author.
വേറിട്ട ശബ്ദം said...

1.d
2.d.മഞ്ജുളാല്‍
3.d) അങ്ങനെ കണക്കൊന്നും ഇല്ല
4.c) ഹിന്ദിസിനിമാഗാനരംഗങ്ങളില്‍
5.a)female costaar ആരെന്ന് വ്യക്തമാക്കണം.ഗീത ബസ്ര,നിഷ കോതാരി,കങ്കണ റനൗദ്‌ ഇതിൽ യാർ?
എങ്കിലും ഹാഷ്മിയുടെ കൈയിരുപ്പനുസരിച്ച്‌ അൺസേൻസേഡ്‌
b)പിടിയാന പിടിയാന എന്നൊറ്റക്ക്‌ പാട്ടു പാടി ഡാൻസ്‌ കളിച്ച്‌ രണ്ടാളേം ഞേട്ടിക്കും
6)a)ഇതേ പടത്തിൽതന്നെ,എഫ്‌.ബി.ഐ ഏജന്റ്‌,മുഖ്യമന്ത്രി,ഓട്ടോറിക്ഷാ ഡ്രൈവർ,പത്രമുടമ എന്നീ റോളുകളും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്‌
7)d
8)വൃത്തം-:മീരാ ഭഗീരഥം
2005 മേയ്‌ മാസത്തിലെ ഒരു തണുത്ത വെളുപ്പാം കാലത്ത്‌ മീരാ ജാസ്മിന്റെ പടങ്ങൾ കണ്ട്‌ ഭ്രാന്തു മൂത്ത കൃഷ്ണ വിലാസ
ത്തിൽ ഭഗീരഥൻ പിള്ള എന്ന മലയാള ഭാഷയിലെ ഇസ്പേഡ്‌ ഏഴാം കൂലി,കണ്ടെത്തിയ വൃത്തമാണ്‌ ഇത്‌.ലക്ഷണം എഴുതുന്നതിന്‌മുൻപ്‌ ഇയാളെ ഒരു കൂട്ടം നാട്ടുകാർ തല്ലിക്കൊന്ന് മലയാള ഭാഷയെ രക്ഷപ്പെടുത്തി.
9)കൊല്ലം തുളസി
10)ഈ ഉത്തരത്തിനുള്ള ഈച്ചക്കോപ്പി പേപ്പർ എടുക്കാൻ മറന്നു.വീട്ടീപ്പോയി എടുത്തോണ്ട്‌ വരട്ടെ മാസേ?
11)12)ഈ ഉത്തരത്തിനുള്ള ഈച്ചക്കോപ്പി പേപ്പർ എടുക്കാൻ മറന്നു.വീട്ടീപ്പോയി എടുത്തോണ്ട്‌ വരട്ടെ മാസേ?
ഇനി മാസ്‌ പറ,ഞാൻ പാസാവ്വോ അതോ ഇക്കൊല്ലോം ഈ ക്ലാസ്സിൽ തന്ന്യാ?

Zebu Bull::മാണിക്കന്‍ said...

10) "ശാന്തമീരാ ത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ" എന്ന് നായകന്‍ ഉറക്കെപ്പടിയിട്ടും ആരും ഒന്നു കൊണ്ടുവരാഞ്ഞത് എന്തുകൊണ്ട്?
രണ്ടു സാദ്ധ്യതകളുണ്ട്:
"ത്രീയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ" എന്നു പറഞ്ഞത് ശാന്തയും മീരയും കേട്ടില്ല. അല്ലെങ്കില്‍ നായകന്‍ വണ്‍, ടൂ മാത്രമേ എണ്ണിയുള്ളൂ; ത്രീ എണ്ണിയില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നമിച്ചു, രണ്ടുവട്ടം !

Zebu Bull::മാണിക്കന്‍ said...

{ഒരു സംശയം, ഈ സാഗര്‍ ഏലിയാസ് ജാക്കി നമ്മുടെ വാള്‍ട്ടര്‍ എലിയാസ് ഡിസ്നിയുടെ ആരായിട്ടുവരും?}

സൂസന്ന said...

ഉത്തരം പറയുന്നതിനേക്കാൾ ചോദ്യം ചോദിക്കുന്നതല്ലേ എളുപ്പം. അതു കൊണ്ട്‌ കിസ്മാസ്റ്ററോട്‌ കുറച്ച്‌ ചൊദ്യം ചോദിക്കാം
പഴയ പാട്ടുകൾ കേൾക്കാറുള്ളവർക്ക്‌ എളുപ്പം ഉത്തരം പറയാം.
1.കൽപ്പാന്ത കാലത്തോളം കൽഹാര ഹാരവുമായി നിൽക്കുന്നത്‌ ആര്‌?
a.കാദർ
b.പോക്കർ
c.അബൂബക്കർ
d.ഇവരെല്ലാവരും
e.ഇവരാരുമല്ല

2.ഏഴിമല കാട്ടിൽ എന്താണു കുറവുള്ളത്‌
a.രക്തം
b.കഫം
c.മലം
d.മൂത്രം


3. കൂന്തൽ മീനൂക്കുന്ന കാലം ഏത്‌?
a.കന്നിമാസം
b.ഞാറ്റുവേല
c.കാർത്തിക
d.ഇവയെല്ലാം
e.ഇവയൊന്നുമല്ല

ദേ ഞാനോടി...:)

കൂട്ടുകാരന്‍ | Friend said...

ആദ്യം ഈ കറപ്പിലെ വെളുപ്പെടുത്ത് മാറ്റ്‌. കുറച്ചു നേരം നോക്കി വായിച്ചാല്‍ കണ്ണടിച്ചു പോകാന്‍ വേറൊന്നും വേണ്ട.
പതിമൂന്നാമത്തെ ചോദ്യത്തിന് മാഷ് തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു. ഇനി ആവര്‍ത്തിച്ചാല്‍ മാഷെ ഗോംബെടിഷനില്‍ നിന്നും ഔട്ട്‌ ആക്കും.
ഇനി ആ ചോദ്യത്തിന് എന്റെ ഉത്തരം. .. മണിയുടെ "ആലത്തൂരങ്ങടിയില് പോയി വരുമ്പോള്‍... ആകാശം മുട്ടിയുരുംമോനോരല്‍മരം കണ്ടെന്നെ..." എന്ന പാട്ടിന്റെ ശൈലിയില്‍ പാടിയത്‌.

"അന്ചാന കൂട്ടം കൂടി കുളിക്കാനിറങ്ങ്യെ
കൂട്ടത്തില് വന്നൊരു ചെക്കന്‍ നോക്കിയിരുപ്പുണ്ടേ
സിനിമ ക്വിസ് കോംപറ്റീഷന്‍ നടത്തി...
ആളെ പറ്റിക്കുന്ന പണി ചെക്കനുമുണ്ടേ..
ചന്ദ്രോല്‍സവം എന്നൊരു പടത്തില്‍
ലാലപ്പന്റെ പേര് ഈ കക്ഷി മോട്ടിച്ചേ..
പിന്നിപ്പോള്‍ പേരതു മാറ്റി കെല്‍വിനടോരക്കി "

ഒരു പത്തു സ്മൈലിയും ഒരു കടിയും ഇടിയും നുള്ളും.
എന്നെ തൂക്കി കൊല്ലാതിരിക്കാന്.
:)))) :D :P

ഉപ്പായി said...

കടുപ്പം തന്നെ ദാസാ...
ഈ ബുദ്ധി ദാസനു നേരത്തെ തോന്നാത്തതു എന്തു കൊണ്‍ടു ?

cALviN::കാല്‍‌വിന്‍ said...

ടെമ്പ്ലേറ്റ് മാറ്റി വെളുപ്പിച്ചു.... :) ഇപ്പൊ എല്ലാര്‍ക്കും ഈസിയായി വായിക്കാം എന്നു കരുതുന്നു....
എല്ലാവര്‍ക്കും നന്ദി......

വിശദമായ കമന്റ് വഴിയേ ഇടാം...

പൊട്ട സ്ലേറ്റ്‌ said...

ഉത്തരം എഴുതി വന്നപ്പോള്‍ വലുതായി പോയത് കൊണ്ട് പോസ്റ്റാക്കി.

http://pottaslate.blogspot.com/

പ്രിയംവദ-priyamvada said...

qn 6 : ഇങ്ങനെ പോയാല്‍ അവസാനം സുരേഷ്‌ ഗോപിക്കു കേരള പോലിസ്‌ പെന്‍ഷന്‍ കൊടുക്കെണ്ടിവരും,അല്ല്യോ?

qw_er_ty

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

http://pottaslate.blogspot.com/2009/05/blog-post.html

ശ്രീ നിനക്കുള്ളതാ... മുഴുവനായും!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

8) വൃത്തം, പ്രഹേളികാഖ്യമഞ്ചരി, തന്നെ തന്നെ, പക്ഷെ പുത്യേതാ... ലക്ഷണം

ലഗു ഗുരു എന്നൊന്നങ്ങനെയൊന്നുമില്ല,
പലവുവുരുവോരോന്നുംവരും വന്നപോലെ പോം,
ഒന്നും മിണ്ടണ്ട, നടുക്കു യതിയായതിയായിട്ടു
രണ്ടക്ഷരം ക്കൂട്ടം തെറ്റിയാല്‍ വൃത്തം പ്രഹേളികയാം....

ഹും ... മലയാളത്തില്‍ ഞാന്‍ പുല്യാ...

Zebu Bull::മാണിക്കന്‍ said...

സൂസന്ന, ഈ ഭക്തന്റെ സാഷ്ടാംഗനമസ്കാരം സ്വീകരിച്ചാലും. അടിയനെ കാത്തുകൊള്ളണേ... :-)

അനോണി ആന്റണി said...

കാല്‍‌വിന്റെയും സൂസന്നയുടെയും ക്വിസ്സ് അങ്ങോട്ട് തകര്‍ത്തു!

ഇനി ഒരു ചോദ്യം ക്വിസ്സ് മാസ്റ്ററോട്. (കോമഡിയല്ല, സംഗതി സീരിയസ്സാ)

കാല്‍ വിന്‍ ചെയ്യും മുന്നേ താങ്കളുടെ പേര്‍ ശ്രീഹരി എന്നായിരുന്നല്ലോ. തമിഴിലും മലയാളത്തിലും ഒക്കെ ചെറിയ റോളുകള്‍ മാത്രം ചെയ്ത, എന്നാല്‍ ഇപ്പോഴും പലരും മറന്നിട്ടില്ലാത്ത ഒരു നടിയുടെ ഭര്‍ത്താവിന്റെ പേരും ശ്രീഹരി എന്നാണ്‌. ഏതാണാ നടി?

ഹിന്റ് വേണേല്‍ തരാം, ഇവരുടെ സഹോദരിയെ ആണ്‌ തമിഴ് നടന്‍ പ്രകാശ് രാജ് കല്യാണം കഴിച്ചിരിക്കുന്നത്.

(ചോദ്യം ഓപ്പണാണ്‌, ക്വിസ്സ് മാസ്റ്റര്‍ വേഗം പറഞ്ഞില്ലെങ്കില്‍ നാട്ടുകാര്‍ പറയും, പറഞ്ഞില്ലെന്നു വേണ്ട.)


സുരേഷ് ഗോപിക്കു സര്‍‌വീസ് അനുസരിച്ചു പ്രമോഷനും ആകുന്നുണ്ട് കേട്ടോ. ഇപ്പോ കമ്മീഷണറൊനുമല്ല, ഐജി ആണ്‌. അടുത്തു തന്നെ ഡി ജി പി ആകുമത്രേ.

പ്രിയംവദ-priyamvada said...

Disco Shanti ആ നടി
അല്ലെ അച്ചായാ?

എതിരന്‍ കതിരവന്‍ said...

ഡിസ്കോ ശാന്തി.
ലളിതകുമാരി-പ്രകാശ് രാജ് കൊണ്ടുപിടിയ്ക്കുന്ന റൂമറല്ലെ ഇപ്പോൾ.

അനോണി ആന്റണി said...

പ്രിയംവദയ്ക്കും എതിരേട്ടനും മാര്‍ക്ക്‌ നൂറില്‍ നൂറ്‌.

ഉത്തരം ഡിസ്കോശാന്തി. ഉവ്വ്‌ പ്രകാശ്‌ രാജ്‌ ലളിതകുമാറിപ്പിണക്കം ഓര്‍ക്കുമെന്നുകരുതിയാണ്‌ ഹിന്റ്‌ അങ്ങനെ ആക്കിയത്‌

cALviN::കാല്‍‌വിന്‍ said...

അന്തോണിച്ചന്‍ നല്ല പണിയാ കാണിച്ചത്. മനുഷന്മാര് ഒറങ്ങിക്കെടക്കുമ്പോഴാണോ ചോദ്യം ഇട്ടിട്ട് ഉത്തരം പെട്ടെന്ന് പറയാന്‍ പറയുന്നെ... (ഓ അല്ലേല്‍ ഇപ്പം അങ്ങ് പറഞ്ഞേനെ. :))

ഏതായാലും മാര്‍ക്കും ആണ്‍പിള്ളേരും പെണ്‍പിള്ളേരും പോയി....

:D

cALviN::കാല്‍‌വിന്‍ said...

വിശാല്‍ ജീ,
റൊമ്പ താങ്ക്സ് :)

Shravan മകാനേ....
ഇത്തവണ നീ പാസായിരിക്കുന്നു... കങ്കാരു റിലേഷന്‍സ്... (ഉത്തരങ്ങള്‍ നന്നായി)

എതിരന്‍ ജീ,
ഇതൊക്കെ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. കണക്ക് ഇംഗ്ലീഷ് അങ്ങനെ വ്യത്യാസം ഒന്നുമില്ല... പരീക്ഷ ആണെന്ന് തന്നെ കുട്ടികള്‍ അറിയരുതെന്നാ നിയമം. പിന്നല്ലേ സബ്ജക്ട്..

മാരാര്‍,
ഉത്തരങ്ങള്‍ കലക്കി....പ്രത്യേകിച്ചും ഒന്‍പതാമത്തെ....

Ashly,
ഇത്രയും മലയാളത്തില്‍ ടൈപ് ചെയ്ത് എടുത്തല്ലോ :)
9,10,11 കലക്കി :)

അപരിചിത....
പൂയ് പാസായല്ലോ... :)
5b കലക്കി :)

അപ്പൂട്ടന്‍
നമിച്ചു... യൂ ആര്‍ ദ ആന്‍സര്‍ :)
5b ഏറ്റവും നല്ലത് :)

സുമേ,
താന്‍ സപ്ലിയും പൊട്ടിയല്ലോ... പരീക്ഷസമയത്താണോ നാട്ടില്‍ പോണേ? ഇനി അടുത്ത അങ്കത്തിനു നോക്കാം :)

അരവിന്ദ്,
നന്ദി :)

സുധീഷ്,
എന്റമ്മോ.. കിടലന്‍ ഉത്തരങ്ങള്‍.... ആ ഫോട്ടോ കണ്ട് ചിരിച്ച് ഒരു വഴിയായി... :)

കുട്ടിച്ചാത്തോ തത്വമസി... മൗനം.. നോ കമന്റ്സ് ;)

വാഴക്കോടന്‍ ‍,
ദാങ്കൂ ... :)

Rare Rose,

ഹി ഹി ഇ... നന്ദി :)

വേറിട്ട ശബ്ദമേ,
ഹ ഹ ഹ... കലക്കന്‍ ഉത്തരങ്ങള്‍..... എട്ട് പ്രത്യേകിച്ചും നന്നായി..

പ്രിയ ഉണ്ണികൃഷ്ണന്‍,
ഇപ്പൊ മനസിലായല്ലോ... നമോവാകം സ്വീകരിച്ചിരിക്കുന്നു :)


Zebu Bull::മാണിക്കന്‍,
ഹി ഹി ഹി... അതു തകര്‍ത്തു...
മറ്റേ സംശയം ഗോപറ്റീഷന്‍ കണ്ടപ്പോ എനിക്കും തോന്നി...
മൈക്കള്‍ ഏലിയാസ് ജാക്സണ്‍ ഏലിയാസ്... :)

സൂസന്ന,
നമോവാകം.... ആദ്യത്തെ ചോദ്യമാണ് ഏറ്റവും ചിരിപ്പിച്ചത്... ഇനി ഇതുപോലുള്ള ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ കമന്റായി ഇടാതെ എനിക്ക് മെയില്‍ അയച്ചു തന്നേക്കണം ങ്ഹാ :)

കൂട്ടുകാരന്‍,
ടെമ്പ്ലേറ്റ് മാറ്റി...
എന്റമ്മോ എന്തര് ശ്ലോകം ഇതു... നിങ്ങള്‍ എല്ലാരും കൂടെ എന്റെ നെഞ്ചത്താണല്ലോ ഇപ്പോള്‍ :)


ഉപ്പായി,
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് വിജയാ... :)

പൊട്ടസ്ലേറ്റ്,
മറുപടി അവിടെ ഇട്ടിട്ടുണ്ട് :)

പ്രിയംവദ,
അദ്ദാണ്...
പിന്നെ ആദ്യമേ അന്തോണിച്ചന്റെ ചോദ്യത്തിനു ഉത്തരം പറഞ്ഞ് നമ്മടെ ചാന്‍സ് കളഞ്ഞല്ലോ :)

കുക.ഒ.കു,
ആ വൃത്തം കലക്കി :) പുലിയല്ലാടാ മോനേ പുപ്പുലി....

ആന്റണി ജീ എന്നാലും രാത്രി ഇട്ടുകളഞ്ഞു... എനിവേയ്സ് പുതിയ അറിവിനു താങ്ക്സ്.... :)

പ്രിയംവദ-priyamvada said...

എന്തോ ചെയ്യാനാണു...കൈപള്ളി ഗൊംബെഷനില്‍ കൈവെഷം തന്നിരിക്കയാണെന്നാ തോന്നുന്നതു :(...എവിടെ ശൊദ്യം കണ്ടാലും ഉത്തരിക്കാണ്ടു വയ്യ..:)

ബിനോയ് said...

ശ്രീഹരീ, ക്വിസ് തകര്‍ത്തൂട്ടാ :)

മൊട്ടുണ്ണി said...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

എതിരന്‍ കതിരവന്‍ said...

ഗോമ്പറ്റീഷം തുടരുന്നു.

പഴയ പടങ്ങളിൽ അമ്മ/ചേച്ചി വേഷങ്ങൽ ചെയ്ത ഭാരതി മേനോൻ (ഇവർ സെൻസർ ബോർഡിലുമുണ്ടായിരുന്നു) ന്റെ മകൻ നായകവേഷത്തിലും അല്ലാത്ത വേഷങ്ങളിലും തിളങ്ങി. ആരാണ്?
ക്ലു:
ഒരു പാട്ടിൽ ഇങ്ങോർ പിയാനോ വായിയ്ക്കുന്നു. പക്ഷെ പാട്ടിൽ വീണ എന്നാണ്.

കാഴ്ചക്കാരന്‍ said...

ഇഷ്ടപ്പെട്ടു. ഇനിയും വരട്ടെ മലയാള ചലച്ചിത്ര കാലന്മാരുടെ കരാളനിര്‍മ്മിതികള്‍ക്കെതിരെ ഇത്തരം ഇരുതലമുനയുള്ള പ്രതിരോധങ്ങള്‍. ഒപ്പം ഒരു അഭ്യര്‍ഥന. പ്രത്യേക വിമര്‍ശനത്തിനു കാര്യമില്ലെന്കില്‍ ബിന്ദു പണിക്കരെപ്പോലെ ഭര്‍ത്താവ് മരിച്ചു ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന പാവം സ്ത്രീയെ വിട്ടുകളയുക. ആ വികട സരസ്വതി കൊണ്ട് എറിഞ്ഞുടയ്ക്കുവാന്‍ എത്രയോ കണ്ണാടി മാളികകള്‍ നമുക്കു ബാക്കി കിടക്കുന്നു. തുടരുക. .

cALviN::കാല്‍‌വിന്‍ said...

പ്രിയ കാഴ്‌ചക്കാരാ,

ചോദ്യത്തില്‍ ഉദ്ദേശിച്ചത് "വെറുതെ ഒരു ഭാര്യ" എന്ന ചിത്രത്തിലെ ബിന്ദു എന്ന കഥാപാത്രത്തെയാണ്. നടി ബിന്ദു പണിക്കരെ അല്ല....

തെറ്റിദ്ധാരണ മാറി എന്നു കരുതട്ടെ.

നന്ദി

0000 സം പൂജ്യന്‍ 0000 said...

Here is old sample question paper of old MFAT test.

Hope this will help you to pass these exams
Malayalam Film Awareness Test (MFAT) Paper II1.Ormayundo Ee Mugham Annu Njan Kannur ____ Ans---DYFI(a) DGP

(b) DYFI

(c) DYSP

(d) ASP2. Hello My Dear ______

(a) Kuttichathan

(b) Muthachan

(c) Wrong Number3. Eda Dasa Etha Ee Alavalathi

I am not Alavalathi I am _____

(a) Samayamai

(b) Chelavayi

(c) Savamayi

(d) Pavanayi4. Poomuka Vathilkkal Sneham Vidarthunna Poom ____ Aakunnu Bharya

(a) Sani

(b) Njayar

(c) Thinkal

(d) Chovva5. Oduvil Guruvinte Khabaril oru pidi ____ Mannu Variyittu thudangiya Yathra

(a) Pacha

(b) Neela

(c) Chooppu

(d) Kali6. How many Kilometers from Washington DC to Miami Beach

(a) No answer

(b) I am the answer

(c) You have the answer7. In the house of my wife and daughter you will naat see any _____ of the today

(a) millisecond

(b) hour

(c) second

(d) minute8. Onnam Ragam Paadi Onnine Maathram Thedi Vannuvallo Innale Nee ____inte Munnil

(a) Raavanaprabhu

(b) Vadakkumnathan

(c) Aaram thamburan

(d) Narasimham9. Kara kaana Kadalala mele Mohapoo_______ Parnnu

(a) Kakka

(b) Kuyilu

(c) Flight

(d) Kuruvi10. Nookketha Doorathu______um nattu

(a) Kannu

(b) Mooku

(c) Maavu

(d) Plavu11. Chandrakaantham kondu ___ Kettu

(a) 2

(b) 3

(c) 4

(d) 812. Namukku Paarkkan _________ Thoppukal

(a) Mango

(b) Coconut

(c) Munthiri

(d) Vazha13. Aareyum _________Gayakanaakkum

(a) Bhava

(b) Java

(c) Lava

(d) Sava14. Is it 55667?

______________

(a) No Its wrong number

(b) Yes Speaking

(c) Vechittu pode

(d) Aarada Ithu15. Jillele Jillele ________ Jillele Annakili Neeyinnoru Ponthooval veesi vannu

(a) Kazargod

(b) Thironthoram

(c) Kottayam

(d) Dhimdhanakkikni16. Manjal Prasadavum _______il charthi

(a) Kuttiyil

(b) Nettiyil

(c) Pattiyil17. Sambhavaami ____guy ______guy

(a) You

(b) Me

(c) He

(d) She18. Neeraduvaan ______il Neeraduvaan

(a) Nila

(b) Bhavani

(c) Gayathri

(d) Pamba19. Tharalitha Raavil Mayangiyo _______Maanasam

(a) Vijay

(b) Vikram

(c) Surya

(d) Rajni20. Irumpaanikku Pakaram _________ vekkan kollanu 100 ponpanam koduthavan Chand_

(a) Biriyani a

(b) Mulayani u

(c ) Screw i21. ________Maamanu Vanakkam

(a) Kolayali

(b) Thozhilali

(c) Malayali

(d) Achu22. John Jaffer ___________

(a) M S Thripoonithura

(b) Prathapachandran

(c) Soman

(d) Janardhanan23. ______Ee Nee Veesaruthippol

______Ee Nee Peyyaruthippol

______Mal Thoniyilente Jeevante Jeevaniruppoo

(a) Cat Car ->

(b) Dog Lorry =

(c ) Kili Bus +

24. ______Shali

(a) Why

(b) Whynot

(c) What

(d) Who

25. Indu _______pam Choodi nilkkum Raathri

(a) Pull

(b) Push

(c) Ap

cALviN::കാല്‍‌വിന്‍ said...

ഹെന്റെ സം = സീറോ അണ്ണാ... ഇതക്രമമായി പോയി.....
പോസ്റ്റിന്റെ എല്ലാ പ്രഭയും ഈ കമന്റ് കളഞ്ഞല്ലോ... :)

സാഷ്ടാംഗപ്രണാമവും നൂറ്റൊന്ന് ഏത്തവും സ്വീകരിക്കൂ....


എതിരന്‍ കതിരവന്റെ ചോദ്യത്തിനുത്തരം ആര്‍ക്കും അറിയില്ലേ? എനിക്കറിയാവുന്ന ആള്‍ക്കാര്‍ അനൂപ് മേനോനും മുരളി മേനോനും ഒക്കെയാണ്. വെറുതെ തല്ലു വാങ്ങാന്‍ വയ്യാത്തതിനാല്‍ കറക്കിക്കുത്തുന്നില്ല.... ;)

Eccentric said...

anna super :)

Zebu Bull::മാണിക്കന്‍ said...

[എതിരന്റെ ചോദ്യം] @കാല്‍‌വിന്‍: മുരളീ മേനോനാവില്ല, വീണ/പിയാനോ എന്നതിലൊന്നല്ലേ വായിക്കുന്നത്, ഓടക്കുഴലല്ലല്ലോ;)

കുറച്ചുകാലം മുമ്പ് അന്തരിച്ച രവി മേനോനാണോ, ഇനി?

Zebu Bull::മാണിക്കന്‍ said...

@അനോണി ആന്റണി: മലയാളസിനിമകളില്‍ പൊതുവെ ചെറിയ റോളുകളാണു ഡിസ്കോ ശാന്തി ചെയ്തിരുന്നതിലും, കാലികപ്രാധാന്യവും വിദ്യാഭ്യാസമൂല്യവുമുണ്ടായിരുന്ന "ഈ നൂറ്റാണ്ടിലെ മഹാരോഗം" (1987) എന്ന ചിത്രത്തില്‍ സാമാന്യം ഭേദപ്പെട്ട ഒരു റോള്‍ ഇവര്‍‌ക്കുണ്ടായിരുന്നു. പ്രസ്തുതചിത്രത്തില്‍ ജയമാലിനിയെക്കാളും നന്നായഭിനയിച്ചത് ഡിസ്കോ ശാന്തിയാണെന്നു വരെ വാദിക്കുന്നവരെ ഈ ലേഖകനറിയാം.

എതിരന്‍ കതിരവന്‍ said...

കൂടുതൽ ക്ലൂ:
ഇയാൾ പാ‍ടുന്നത് “എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ.....” എന്നാണ്. പക്ഷേ വായിക്കുന്നത് പിയാനോയും.

cALviN::കാല്‍‌വിന്‍ said...

ഈ കക്ഷി പേര് രവി മേനോന്‍ എന്നു തന്നെ അല്ലേ?
സെബു ബുള്‍ അടിച്ചല്ലോ മാര്‍ക്ക്

പ്രിയംവദ-priyamvada said...

കാല്വിന്‍ ...ഇതു രവികുമാര്‍ ആണു,രവി മേനൊന്‍ അല്ല...

cALviN::കാല്‍‌വിന്‍ said...

നന്ദി പ്രിയം‌വദ.... അപ്പോ അതിനൊരു തീരുമാനമായി... :)

എതിരന്‍ കതിരവന്‍ said...

ഉത്തരം:രവികുമാർ
യു ട്യൂബ് സേർച്ച് രക്ഷിച്ചു അല്ലെ.

cALviN::കാല്‍‌വിന്‍ said...

എതിരന്‍ ജീ,
ഗൂഗിളിനറിയാത്തതെന്തുണ്ട് ലോകത്തില്‍ :)

...