Wednesday, April 8, 2009

സിനിമാ ക്വിസ് ഗോമ്പറ്റീഷന്‍


ഇതാ നിങ്ങള്‍ക്ക് എല്ലാം വേണ്ടി ആവേശകരമായ ഒരു ഗോമ്പറ്റീഷന്‍ ചോദ്യപേപ്പര്‍ ...

പഴയ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മാതൃകയില്‍ ആണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. ആകെ പതിനാലു ചോദ്യങ്ങള്‍ക്ക്. പരമാവധി ലഭിക്കാവുന്ന മാര്‍ക്ക് - അന്‍പത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കുക.

ഒന്ന് മുതല്‍ അഞ്ച് വരെ ചോദ്യങ്ങള്‍ക്ക് ബ്രാക്കറ്റില്‍ നിന്നും ശരി ഉത്തരം തിരഞ്ഞെടുത്ത് എഴുതുക (ഓരോന്നിനും ഒരു മാര്‍ക്ക് വീതം )

1).-------- കണ്‍ നിറഞ്ഞു , ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു.... ആര്‍ക്കാണ് കണ്ണ് നിറഞ്ഞത്?
[എ) അമ്മമഴക്കാറിനു ബി) അംബാസിഡര്‍ കാറിനു സി) പ്രിമിയര്‍ പദ്മിനി കാറിനു ഇ) വോള്‍വോ ബസിനു ]


2) പറവൂര്‍ ഭരതന്റെ ജന്മനാട് ഏതു ?
[എ) പറവൂര്‍ ബി) പയ്യന്നൂര്‍ ക) ഗുരുവായു‌ര്‍ ഡി) സാന്‍ഫ്രാന്‍സിസ്കോ ]

3) ------- ഇവള്‍ സുന്ദരിയോ ദേവരംഭയോ മോഹിനിയോ? വിട്ട ഭാഗം പൂരിപ്പിക്കുക
[എ) ഇന്ദിരയോ ബി) സോണിയയോ സി) മനേകയോ ഡി) പ്രിയങ്കയോ ]


4) " ഒരു വിരല്‍ത്തുമ്പില്‍ എന്നെയും മറ് വിരല്‍ത്തുമ്പില്‍ ആണ്ട്ര്യുസിനെയും പിടിച്ച് നടക്കുമ്പോള്‍ അമ്മച്ചി പറയാറുള്ള ഒരു കഥയുണ്ട്, നിധി കാക്കുന്ന ഭുതത്താന്റെ കഥ." ഇത് ആരുടെ ഡയലോഗ് ആണ്?
[എ) ജോണ്‍ ഹോനായി ബി) ജോണ്‍ ഹോനായില്ല സി) ജോണ്‍ ഹോനാവും ഡി) ജോണ്‍ ഹോനായോ? ]


5) "ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും ഉത്തരം ശരി ആണെന്ന്‍ തോന്നിയാലും ഒന്നും കൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ? " ഡോക്ടര്‍ സണ്ണി ഇങ്ങനെ പറയാന്‍ കാരണം?


[എ) സണ്ണിക്ക് കണക്കറിയില്ല ബി) സണ്ണിക്ക് സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ഇല്ല സി) സണ്ണിയ്ക്ക് ലോഗരിതം ടേബിള്‍ നോക്കാന്‍ അറിയില്ല ]


6 )ചേരും പടി ചേര്‍ക്കുക ( അഞ്ച് മാര്‍ക്ക് )
ഏഴു മുതല്‍ പതിനൊന്നു വരെ ചോദ്യങ്ങള്‍ക്ക് വിശദം ആയി ഉത്തരം എഴുതുക (രണ്ട് മാര്‍ക്ക് വീതം )


7) വിദ്യാ ബാലന് പല്ല് വേദന വന്നപ്പോള്‍ ഡോകടര്‍ പല്ലെല്ലാം പറിക്കേണ്ടി വരും എന്ന് പറഞ്ഞു. അപ്പോള്‍ വിദ്യ ഒരു പാടു പാടി. ഏതു പാട്ട് ?

"പല്‍ പല്‍ പല്‍ പല്‍ ഹര്‍ പല്‍
കൈസേ കടെഗാ പല്‍ ഹര്‍ പല്‍ ഹര്‍ പല്‍"


8) സൈഫ് അലി ഖാന്‍ വളിച്ച തമാശ പറഞ്ഞപ്പോള്‍ കരീന കപൂര്‍ പാടിയ പാട്ട് ?


"मेरे ज़िन्दगी में चली आई चली आई "
(മേരെ സിന്ദഗി മേ ചളി ആയി ചളി ആയി..)


9) ഉദിത് നാരായണന്‍ വെള്ളത്തില്‍ വീണപ്പോള്‍ പാടിയ പാട്ട്?

"മുജെ നീന്ത് നാ ആയെ ...... ഹോ. "


10) കാമുകി തന്റെ ലാപ്ടോപ് ഹാക്ക് ചെയ്തു എന്നറിഞ്ഞപ്പോള്‍ ഷാരുഖ് ഖാന്‍ പാടിയ പാട്ടേത്?

"തു ഹാക്കര്‍ യാ ക്രാക്കര്‍ തു ഹേ മേരി കിരണ്‍ ....."


11) "ഹു ഈസ് ദിസ് ജാക്കി? J-A-C-K-Y ജാക്കി ?" ആര് ആരോട് എപ്പോള്‍ എന്തിനു ചോദിച്ചു ?12) താഴെ കൊടുത്ത കവിതാശകലത്തില്‍ നിന്നും അലങ്കാരങ്ങളെ തിരിച്ചറിയുക ( അഞ്ച് മാര്‍ക്ക്)

"ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം"
"ഡുമ്മക്ക് ഡുമ്മക്ക് ഡുമ്മക്ക് ഡുമ്മക്ക് ഡ്യൂക്കില് പട്ടാളം "


13) "നിറം" ത്തില്‍ കുഞ്ചാക്കൊയ്ക്കും ശാലിനിയ്ക്കും ഇടയില്‍ പ്രണയം ഉരുത്തിരിയാന്‍ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് നൂറു വാക്കില്‍ കഴിയാതെ ഉപന്യസിക്കുക ( പത്ത് മാര്‍ക്ക്)

14) തുറുപ്പുഗുലാന് , മായാബസാര്‍ , പരുന്ത് എന്നീ പാഠഭാഗങ്ങളെ മുന്‍നിര്‍ത്തി "മമ്മുട്ടിയും നാട്യശാസ്ത്രവും" എന്നാ വിഷയത്തെക്കുറിച്ച് 200 വാക്കില്‍ കുറയാതെ ഉപന്യസിക്കുക ( പതിനഞ്ച് മാര്‍ക്ക് )


32 comments:

ശ്രീഹരി::Sreehari said...

ദാ നിങ്ങള്‍ക്കായി ഒരു ഗോമ്പറ്റീഷന്‍ കൂടി... ;)

ഇതിനി ഇ-മെയില്‍ ഫോര്‍‌വേര്‍ഡ് ആയി നടക്കുന്നത് കാണാന്‍ ഭാഗ്യം ഉണ്ടാവുമോ എന്തോ :)

Rakesh Divakar said...

ഠേ....ഠേ...
തേങ്ങ എന്റെ വക...
ഹരിച്ചേട്ടാ,ചിരിച്ച്‌ ചിരിച്ച്‌ ചത്തേ....
ആശംസകൾ

ഷാനവാസ്‌ ഇലിപ്പക്കുളം said...

Excellent one!!
:)

Ashly A K said...

The best is :
9) ഉദിത് നാരായണന്‍ വെള്ളത്തില്‍ വീണപ്പോള്‍ പാടിയ പാട്ട്?

"മുജെ നീന്ത് നാ ആയെ ...... ഹോ. "

Lol.....

ThE DiSpAsSioNAtE ObSErVEr said...
This comment has been removed by the author.
ThE DiSpAsSioNAtE ObSErVEr said...

ഉത്തരങ്ങളെല്ലാം ദേണ്ടെ കെടക്കുന്നു....

1) പ്രിമിയര്‍ പദ്മിനി കാറിനു
2) സാന്‍ഫ്രാന്‍സിസ്കോ
3) സോണിയയോ
4) ജോണ്‍ ഹോനായില്ല
5) ചരിത്രത്തിനെ പറ്റിയുള്ള പുള്ളിക്കാരന്റെ അസാമാന്യ ജ്ഞാനം
6) (ചോദ്യത്തില്‍ തെറ്റുണ്ട്, അതോണ്ട് ഫുള്‍ മാര്‍ക്ക് തരണം, തന്നെ പറ്റു)
7) ചോദ്യവും ഉത്തരവും സാര്‍ തന്നെ പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ എന്തിനാ??? അതോണ്ട് പിന്നേം ഫുള്‍ മാര്‍ക്ക്
8)ചോദ്യവും ഉത്തരവും സാര്‍ തന്നെ പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ എന്തിനാ??? അതോണ്ട് പിന്നേം പിന്നേം ഫുള്‍ മാര്‍ക്ക്
9)ചോദ്യവും ഉത്തരവും സാര്‍ തന്നെ പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ എന്തിനാ??? അതോണ്ട് പിന്നേം^3 ഫുള്‍ മാര്‍ക്ക്
10) ചോദ്യവും ഉത്തരവും സാര്‍ തന്നെ പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ എന്തിനാ??? അതോണ്ട് പിന്നേം^4 ഫുള്‍ മാര്‍ക്ക്
11) കല്യാണ രാമനില്‍ കമല്‍ ഹാസന്‍ ശ്രീദേവിനോട് ചോദിച്ചു. (ശരിയല്ലേ??)
12) തിരിച്ചറിഞ്ഞു, ഇനി എന്താ വേണ്ടേ??
13) മണ്ടത്തരം^100 (മൊത്തമായിട്ടു എഴുതി ബ്ലോഗ് ഇതില്‍ കൂടുതല്‍ വൃതികേടക്കനില്ല്യ. )
14) വേറെ പേപ്പര്‍ വേണം


മാസങ്ങളോളം prepare ചെയ്തു തലപുകഞ്ഞു കഷ്ടപ്പെട്ട് എഴുതിയ പരീക്ഷ ആണ്...ഗപ്പ് എനിക്ക് കിട്ടിലെങ്കില്‍ കളി മാറും മോനെ ദിനേശാ, പറഞ്ഞില്ലെന്നു വേണ്ട...

മി | Mi said...

ന്റമ്മോ.. ശ്രീഹരീ.. കൊടിയ അക്രമമായിപ്പോയി! സൂപ്പെര്‍ബ്!

കൂട്ടുകാരന്‍ | Friend said...

ഹായ് പൂയ്‌ .......ഹായ് പൂയ്‌ .......ഹായ് പൂയ്‌ .......

13) "നിറം" ത്തില്‍ കുഞ്ചാക്കൊയ്ക്കും ശാലിനിയ്ക്കും ഇടയില്‍ പ്രണയം ഉരുത്തിരിയാന്‍ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് നൂറു വാക്കില്‍ കഴിയാതെ ഉപന്യസിക്കുക ( പത്ത് മാര്‍ക്ക്)

ഈ ചോദ്യത്തിന് ഉത്തരം തരാം. ഇങ്ങനെ ഒരവസരം ജീവിതത്തില്‍ ഉണ്ട്. പക്ഷെ ഇതുപോലെ അടിച്ചുപൊളിക്കാന്‍ പറ്റിയില്ലല്ലോ എന്നുള്ള സങ്കടം ഇപ്പോഴും വേട്ടയാടുന്നു. അതോണ്ട് ഇനി ബാകിയുള്ള ലൈഫ് അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചു.

"ഒന്ന് - നൂറു "
ഇപ്പൊ നൂറു വാക്കായില്ലേ?

അരവിന്ദ് :: aravind said...

ഹഹഹ
കൊള്ളാലാ ഹരീ

:-)

Shravan said...

1. ആ സിനിമ കണ്ട എന്റെ കണ്ണു നിറഞ്ഞു. ഇങ്ങനെം സിനിമ ഉണ്ടാകുമോ?
2.പാരിസ്‌
3.കത്രിനാ കൈഫ്‌
4.എന്തായാലും എന്റേത്തല്ല.
5.എ. സണ്ണിക്കു കണക്കറിയില്ല.
6.
1.- എ
2.-സി
3.-ബി
4.-ഡി

7.ഉത്തരം പറയാനുള്ള സ്കോപ്‌ മാഷ്‌ വചില്ല.

8.ഉത്തരം പറയാനുള്ള സ്കോപ്‌ മാഷ്‌ വചില്ല.

9.ഹു ഹാ ഹാ ഹാ ഹി ഹി ഹി

10.ഉത്തരം പറയാനുള്ള സ്കോപ്‌ മാഷ്‌ വചില്ല.

11. ബിഗ്‌ ബിയിൽ സുരേഷ്‌ ഗോപി മഞ്ജു വാര്യരോടു ചോദിച്ചു.

12.ജ്യോതിർമയി-യെ ടിരിചരിഞ്ഞു.. ആ പാട്ടിന്റെ എക അലങ്കാരം ആ പെണ്ണാ.

13.അഡീഷണൽ ഷീറ്റ്‌ താ മാഷേ

14.അതു ഒരു നോവലിനുള്ള വക ഉണ്ടു. ഇവിടെ പറഞ്ഞാ തീരൂല്ല..

BS Madai said...

ശ്രീ,
മമ്മൂട്ടിയോടുള്ള അവഗണ അവസാനിപ്പിക്കുക, മമ്മൂട്ടി ചോദ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കുക, സിലബസ് പുതുക്കുക - അതുവരേക്കും ഗോമ്പറ്റീഷന്‍ ബഹിഷ്കരിക്കുന്നു!

ബിനോയ് said...

ഹാ ഹാ.. ക്വിസ് കലക്കീട്ടോ. ജോണ്‍ ഹോനായതും ആകാത്തതും ശരിക്കും ചിരിപ്പിച്ചു.

Typist | എഴുത്തുകാരി said...

ഇവിടേം തുടങ്ങിയോ ഈ പരിപാടി, എന്നാലിനി ഈ ഭാഗത്തേക്കു ഞാനില്ല.‍

കാപ്പിലാന്‍ said...

കൊള്ളാം . നന്നായിട്ടുണ്ട് . എനിക്കിതിന്റെ ഉത്തരങ്ങള്‍ അറിയില്ല . കോളേജില്‍ പോയി സാറിനോട് ചോദിക്കട്ടെ .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ കാലൊന്നു തരുമൊ ശ്രീഹരീ. വാരാനല്ല നമിക്കാനാ. ചിരിച്ചൊരു വഴിയ്ക്കായി

15 ആയി ഒരു ചോദ്യം കൂടി
ചേര്‍ക്കണം.

സാഗര്‍ ഏലിയാസ് ജാക്കി, പ്രജ ,കുരുക്ഷേത്ര, വിസ്മയത്തുമ്പത്ത് ... എന്ന അനന്തമായ സീരീസിനെക്കുറിച്ച് എസ്സെ തയ്യാറാക്കുക. വിജയിക്കുള്ള സമ്മാനമായി എ.പെരുംബാവൂരിനെ കാണാനുള്ള ചാന്‍സ്

പൊട്ട സ്ലേറ്റ്‌ said...

നമിച്ചു നേതാവേ. ആ ഹാക്കര്‍ പ്രയോഗം കലക്കി.

Tintu | തിന്റു said...

കലക്കി ശ്രീഹരി...വിദ്യ ബാലന്റെ പല്ലു വേദന പാട്ടു കലക്കി... കരീനയുടെ പാട്ടും.... മാച്ചു... ചിരിച്ചു മരിച്ചു... :))

ശ്രീഹരി::Sreehari said...

രാകേഷ്,

തേങ്ങക്ക് നണ്ട്രി :)

ഷാനവാസ്‌ ഇലിപ്പക്കുളം,

നന്ദി :)

Ashly A K,
താങ്കള്‍ക്കിത് ഇഷ്ടപ്പെടും എന്നെനിക്ക് ഉറപ്പായിരുന്നു :)

സുമേ (ആ ഇംഗ്ലീഷില്‍ ഉള്ള പേര്‍ പറയണേല്‍ ഞാന്‍ ഒന്നൂടെ SSLC പഠിച്ചിട്ട് വരണം, അതോണ്ട് സുമ അത് മതി)..

ദേ വാലുവേഷന്‍ റിസള്‍ട്ട്.

1-5 എല്ലാം ശരി - അഞ്ച് മാര്‍ക്ക്

6) തെറ്റ് - മാര്‍ക്കില്ല.

7- 10 മാര്‍ക്ക് വീണ്ടും നഷ്ടായി...

11 - തെറ്റ് - ശരി ഉത്തരം കല്യാണ രാമനില്‍ കമല്‍ ഹാസന്‍ കേറ്റ് വിന്‍സ്‌ലറ്റിനോട് ചോദിച്ചു. (അര മാര്‍ക്ക്)

12 -13 മാര്‍ക്കില്ല.. ആകെ 5.5/50.. തോറ്റ് പാളീസായി.. അടുത്ത തവണ മുതല്‍ പഠിച്ചിട്ട് പരീക്ഷക്ക് വന്നോളണം... ങ്ഹാ..

മി | Mi,
:) നന്ദി....

കൂട്ടുകാരന്‍ | Friend ,

ആ കഥ ഒന്നു പറയന്നേ.. ഞങ്ങളും അറിയട്ടേ... :)

അരവിന്ദ് :: aravind ,

ഹയ്യോ... :) ഇവിടെ എത്തിയോ ... ചിരിയുടെ ആശാനെ ചിരിപ്പിക്കാന്‍ പറ്റിയേ.... പൂഹോയ്യ്... ഇന്നു ഞാന്‍ ആഘോഷിക്കും... നന്ദി :)


Shravan,

1. തെറ്റ് - മോഹന്‍ലാല്‍ സിനിമയെ കുറ്റം പറഞ്ഞാല്‍ മൂന്ന് വര്‍ഷത്തേക്ക് എക്സാമില്‍ നിന്നും ബാന്‍ ചെയ്യും പറഞ്ഞില്ലെന്ന് വേണ്ട ;)

2-5 ശരി - നാല് മാര്‍ക്...

6 - തെറ്റ്.. ഇനി മുതല്‍ മോഹന്‍ലാല്‍ സിനിമ എല്ലാം മര്യാദക്ക് കണ്ട് ബൈഹാര്‍ട്ട് ആക്കിക്കോളണം...

7-10 മാര്‍ക്കില്ല..

11) പാതി ശരി ... .അര മാര്‍ക്ക്..

12) മുഴവന്‍ ശരി... വെരി ഗുഡ് ... അഞ്ച് മാര്‍ക്ക്...

13 -14... മാര്‍ക്കില്ല..

മൊത്തം 9.5/50 പാസ്മാര്‍ക്ക് 18 ആണെന്ന് അറിയാലോ? ഒന്നൂടെ റിവിഷന്‍ എടുക്കണം... ങുമ്മ്...


Madai ,
അവസാനത്തെ എസ്സേ വരെ മമ്മൂട്ടിയെക്കുറിച്ചാ .... എന്നിട്ടും അവഗണനയോ... ആഹാ... ബഹിഷ്കരണം നേരിടാന്‍ പട്ടാളത്തെ ഇറക്കുന്നുണ്ട്...

ബിനോയ്,
:) നന്ദി ട്ടോ...

Typist | എഴുത്തുകാരി,
:) അങ്ങനെ പറയര് ത്... നിര്‍ത്തി... ഇനി ഇല്ലാ.....

കാപ്പിലാനന്ദസ്വാമിജി,....
ബ്ലോഗേഴ്സ് കോളേജില്‍ ഇതിനു സ്പെഷ്യല്‍ ക്ലാസ് വെക്കണം നമ്മള്‍ക്ക്.. :)

പ്രിയ ഉണ്ണികൃഷ്ണന്‍,

ഇല്ല... തരില്ല.. കാലു വാരാനാണോ നമിക്കാനാണോ എന്ന് ഇന്‍‌വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് വരാതെ കാലു തരുന്ന പ്രശ്നമേയില്ല... :)

മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് എസ്സേയോ? ഞങ്ങള്‍ ബുക്ക തന്നെ ഇറക്കും... പിന്നല്ലാതെ...

പൊട്ട സ്ലേറ്റ്‌,

വളരെ നന്ദി :) ...

തിന്റു,
എവിടാരുന്നു ഇത്രേം കാലം?
നന്ദി :)

വിന്‍സ് said...

ഹഹഹ...ശ്രീ ഹരി കലക്കി മറിച്ചു!!!! അമ്മാവന്റെ നാട്യത്തിനെ കുറിച്ച് എഴുതാന്‍ വാക്കുകള്‍ മലയാളത്തില്‍ ഇല്ലണ്ണാ!!!

ThE DiSpAsSioNAtE ObSErVEr said...
This comment has been removed by the author.
കൊച്ചുത്രേസ്യ said...

അയ്യോ.. വരാൻ ലേറ്റായിപ്പോയതു കൊണ്ടു പരീക്ഷയെഴുതാൻ പറ്റിയില്ല. ഇതിന്റെ സപ്ലി എപ്പഴാ?

ThE DiSpAsSioNAtE ObSErVEr said...

കാണിച്ചത് വെറും പോക്രിത്തരം ആയിപോയല്ലോ ചേട്ടോ..ഒരു ബെര്‍ലിതരം എങ്കിലും ആരുന്നെന്കില്‍ എനിക്കിത്ര ഫീലിങ്ങ്സ് അടിക്കില്ലാരുന്നു...പേരൊക്കെ എനിക്കിഷ്ടപ്പെട്ടു...എന്നു വച്ച്??? ചോദ്യവും ഉത്തരവും എല്ലാം അവിടെ തന്നെ ഇണ്ട്, പിന്നെ ഞങ്ങള്‍ എന്ത് ചെയ്യാനാ...ആ കൊച്ചു ചെക്കന്‍ ഉണ്ണിക്കു പോലും എന്നെക്കാളും മാര്‍ക്ക്!! :(

ഇനി നോക്കിക്കോ... :-/

Shravan said...

@ the dispassionate observer

പ്രായപൂർത്തി വോട്ടവകാശം ഉള്ള എന്നെ കൊച്ചു പയ്യൻ എന്നു വിളിച്ചതിൽ ഞാൻ ശക്തമായി പ്രതികരിക്കുന്നു.. (വോട്ടു ചെയ്യാനുള്ള ആഗ്രഹം ഇക്കുറി നടക്കില്ല, നന്ദിയും കടപ്പാടും കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്നു. എന്റെ സെർട്ടിഫിക്കേറ്റുകൾ പെട്ടെന്നു ശരിയാക്കി തന്നതിനു.)

@ ശ്രീഹരി മാഷ്‌
എന്നെ മനപ്പൂർവ്വം തോൽപിച്ചു.. ഞാൻ റി-വാല്യുവേഷനു കൊടുക്കുന്നു.. എന്റെ എല്ല ഉത്തരവും ശരിയാണു്.

പാഞ്ചാലി :: Panchali said...

ഈ പോസ്റ്റ്
കണ്ടു, കണ്ടു, കണ്ടില്ലാ!
:))

saptavarnangal said...

കൊള്ളാം, ഇഷ്ടപ്പെട്ടു!

Paachu / പാച്ചു said...

അടിപൊളി

ആചാര്യന്‍... said...

ഹഹഹഹഹഹഹഹഹഹഅഹഹഹ്ഹഹഹഹ്ഹഹഹഹഹഹഹഹഹ്ഹഹഹ

അടുത്തത് എന്നാ?

തെന്നാലിരാമന്‍‍ said...

എ) ജോണ്‍ ഹോനായി ബി) ജോണ്‍ ഹോനായില്ല സി) ജോണ്‍ ഹോനാവും ഡി) ജോണ്‍ ഹോനായോ? ]

എണ്റ്റമ്മോ...ഇതന്യായം...:-) തകര്‍ത്തണ്ണാ....

അപരിചിത said...

quiz miss akki...

:(
enae aarum ariyichilla...

anywayz...blog template kollaam
dukhathodae
aparichitha
(signature)

:(


puthiya template okke ayittu mothathil style aayi poyello...ente pazhaya autograph book nae miss cheyunnu!
;)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈശ്വരാ!

ശ്രീഹരി::Sreehari said...

വിന്‍സ്,
നന്ദി :) ( മറ്റേ കാര്യം പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലൊ )

കൊച്ചുത്രേസ്യ ഈ വഴിയും വന്നല്ലേ ഹാവൂ :)
ദോ മുകളില്‍ തോറ്റ രണ്ട് പേര്‍ക്കു വേണ്ടി സപ്ലി ഇടുന്നുണ്ട്.... അപ്പൊ വന്നെഴുതിക്കോളൂ :)

സുമേ ,
പറഞ്ഞിട്ടു കാര്യമില്ല... അതൊക്കെ ആദ്യം ചിന്തിക്കേണ്ടതായിരുന്നു, ഇനി സമാധാനമായി സപ്ലി എഴുതാം...

Shravan മകാനേ...
റി-വാല്യേഷന്റെ റിസള്‍ട്ട് വരുമ്പോഴെക്കും (നമ്മടെ യൂണീവേഴ്സിറ്റി ആണെന്ന് ഓര്‍ക്കണം) മൂന്നു തവണ സപ്ലി എഴുതാം... യേത്?

പാഞ്ചാലി,
ഈ വഴി വന്നു വന്നു വന്നില്ല.... :) നന്ദി:)

saptavarnangal,
നന്ദി :)

പാച്ചു ,
നന്ദി :)

ആചാര്യന്‍,
നന്ദി.. അടുത്ത ഭാഗം ഉടനേ ഉണ്ടാവും...

തെന്നാലിരാമന്‍‍ ,
നന്ദി :)

അപരിചിത ,
ഇനി നേരത്തും കാലത്തും വന്നു എക്സാം എഴുതിക്കോളണം കേട്ടല്ലോ... അവിടേം ഇവിടേം കാപ്പി കുടിച്ചിരുന്ന് സമയം കളയരുത് :)

കു.ക.ഒ.കു,
;) ഞാനും വിളിച്ചു പോയി.....

cALviN::കാല്‍‌വിന്‍ said...

ഫ്രണ്ട്സ്.... പുതിയ സിനിമാ ക്വിസ് ഇവിടെ വായിക്കാം..

...