Wednesday, February 25, 2009

വിവിദ (ധ) വധം ആട്ടക്കഥ

"മന്ത്രാഭിഷേകവും ശംഖാഭിഷേഖവും നവകാഭിഷേഖവും കഴിഞ്ഞാല്‍,
സുവര്‍ണകലശവും കളഭച്ചാര്‍ത്തും മലരുനിവേദ്യവും കഴിഞ്ഞാല്‍..
അടിയന്റെ വിശപ്പിനൊരരിമണി നല്‍കണേഗുരുവായൂര്‍ പരം പൊരുളേ..സകലചരാചരനഭസ്സേ..."

ഗുരുവായൂര്‍ ക്ഷേത്രമതിലകത്തു നിന്നും ദാസേട്ടന്റെ ശബ്ദത്തില്‍ മനോഹരമായ ഗാനം ഒഴുകിയെത്തുന്നു. മേല്‍മുണ്ടു മാത്രം ധരിച്ച് നഗ്‌നപാദനായി (ചുമലില്‍ ഒരു തോര്‍ത്ത് മുണ്ടും")അച്ഛനമ്മമാരുടെ കൂടെ അകത്തേക്ക് പ്രവേശിച്ചതും ക്ഷേത്രമണി ഉച്ചത്തില്‍ ശബ്ദിച്ചു... ആറു തവണ...ചുറ്റും ജനപ്രവാഹമാണ്.


സമയം പോയതറിഞ്ഞില്ല... പ്രദക്ഷിണം വെയ്ക്കുമ്പോഴാണ് അതു ശ്രദ്ധിച്ചത്... പടിഞ്ഞാറേ നടയിലേ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഒരിടത്ത് ഒരു ചെറിയ ദ്വാരം ചതുരത്തില്‍... ആകെ സംശയം ആയി... ഇതെന്താ സംഭവം? റെയിന്‍വാട്ടര്‍ ഹാര്‍‌വെസ്റ്റിംഗില്‍ ഈ ദേവസ്വക്കാര്‍ക്കും താല്പര്യം ഉണ്ടോ? കാലം പോയ പോക്കേ....

അങ്ങനെ വണ്ടര്‍ അടിച്ചു നില്‍ക്കുന്നത് കണ്ടപ്പോഴാണ് അമ്മ ആ കഥ പറഞ്ഞത്..

ശങ്കരാചാര്യര്‍ സന്യാസത്തിലേക്കുള്ള എണ്ട്രന്‍സ് പരീക്ഷ പാസ്സായി ഇരിക്കുന്ന കാലം. "മുതല" പ്രശനങ്ങള്‍ ഒക്കെ വന്നതു കാരണം അദ്ദേഹത്തിന്റെ അമ്മ ഗ്രീന്‍ സിഗ്‌നല്‍ കൊടുത്തിരിക്കുകയാണ്. പക്ഷേ ഓണ്‍ വണ്‍ കണ്ടീഷന്‍ ... അമ്മക്കു കാണേണം എന്നു തോന്നുമ്പോള്‍ ആള്‍ ഇവിടെ എത്തിയിരിക്കണം..

ശങ്കരാചാര്യര്‍ ആലോചിച്ചു. എന്താണൊരു വഴി? ഒരു ടെലിഫോണ്‍ കണക്ഷന്‍ എടുത്തു കൊടുക്കാം എന്നു വെച്ചാല്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ ജനിക്കാന്‍ ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ പിന്നെ ഒരു ടാറ്റാ ഇന്‍‌ഡിക്കോം ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാം എന്നു വെച്ചാല്‍ രത്തന്‍ ടാറ്റ പോയിട്ട് ജാംഷെഡ്ജി ടാറ്റ പോലും ഭൂജാതനായിട്ടില്ല.

അങ്ങിനെയാണ് അവസാനം രണ്ടു പേരും കൂടെ ടെലിപ്പതി മതി എന്നു തീരുമാനിച്ചത് ( ഫോര്‍ റഫറന്‍സ് - ടെലിപ്പതി :- ശക്തിമാനും ഗീതാ ബിശ്വാസും കമ്യൂണിക്കേറ്റ് ചെയ്യുന്ന സംഗതി... മുട്ടന്‍ ടെക്നോളജി ആണ് )

അമ്മ മനസില്‍ വിചാരിച്ചാല്‍ മതി, ശങ്കരാചാര്യര്‍ അറിഞ്ഞോളും...

കമ്മ്യൂണിക്കേഷന്‍ അങ്ങിനെയാണെങ്കില്‍ ട്രാന്‍സ്പോട്ടേഷന്‍ അതിലും അഡ്വാന്‍സ്ഡ് ആണ്. ആകാശമാര്‍‌ഗം ശങ്കരാചാര്യര്‍ പോവുന്നേ കണ്ടു കഴിഞ്ഞാല്‍ നമ്മുടെ പ്രതിരോധവകുപ്പ് മിസൈലുകളൂടെ പൃഥ്വി-അഗ്നി എന്ന പേരൊക്കെ മാറ്റി ശങ്കര്‍ എന്നിട്ടേനേ ....

അപ്പോള്‍ പറഞ്ഞു വന്നത് ഇങ്ങനെ പോണ പോക്കില്‍ ഗുരുവായൂര്‍ സെന്‍‌ട്രലില്‍ എത്തിയാല്‍ , അവിടെ ഒന്നു ലാന്‍‌ഡ് ചെയ്ത് ഗുരുവായൂരപ്പനെ തൊഴുത ശേഷമേ ശ്രീശങ്കരാചാര്യര്‍ അടുത്ത ഫ്ലൈറ്റ് പിടിക്ക പതിവുള്ളൂ...

അങ്ങനെ ഒരു ദിവസം അമ്മയെക്കാണാന്‍ ഉള്ള തിടുക്കത്തില്‍ പോവുകയാരുന്നു. ഗുരുവായൂര്‍ അമ്പലത്തിന്റെ എയര്‍ ബോര്‍ഡറില്‍ എത്തിയപ്പോള്‍ താഴെ ശ്രീഭൂതബലി നടക്കുന്നു. ഭഗവാനും ബിസി താനും ബിസി, എന്നാല്‍ പിന്നെ കാര്യം നടക്കട്ടെ എന്നു കരുതി ഒന്നു സ്മൈല്‍ മാത്രം ചെയ്ത് ഫുള്‍ ത്രോട്ടിലില്‍ പോവാന്‍ തുടങ്ങിയതും...ശങ്കരാചാര്യര്‍ നേരെ പടിഞ്ഞാറേ നടയില്‍ ക്രാഷ് ലാന്റ് ചെയ്തു...

"എന്താ ശങ്കരാ, നമ്മളെ ഒന്നും മൈന്‍ഡ് ഇല്ലല്ലേ" എന്ന് ഒരു അശരീരിയും ശങ്കരാചാര്യര്‍ മാത്രം കേട്ടു.


ശങ്കരാചാര്യര്‍ പിന്നെ അമാന്തിച്ചില്ല ചാടി എഴുന്നേറ്റ് ഉച്ചത്തില്‍ ഗോവിന്ദാഷ്ടകം അങ്ങു പാടി.ഗുരുവായൂരപ്പനും ഹാപ്പി ശങ്കരാചാര്യറും ഹാപ്പി....

അങ്ങിനെ ശങ്കരാചാര്യര്‍ "ധര്‍ത്തീപുത്ര്" ആയ സ്ഥലത്താണ് ചതുരത്തില്‍ ഒരു ഹോള്‍ ഇട്ടിരിക്കുന്നത്.

അല്ലാ അതിപ്പോള്‍ കഴിഞ്ഞിട്ട് കാലം എത്ര കഴിഞ്ഞു? ഇപ്പോള്‍ ഒരു ചതുരം അവിടെ സൃഷ്ടിച്ചതിന്റെ പിറകില്‍ എന്തായിരിക്കും ഉദ്ദേശം? ഇനി അഥവാ ഒന്നൂടെ വീഴുവാണേല്‍ റുഫീല്‍ കിടക്കണ്ട നേരെ താഴേക്കു പോന്നോട്ടെ എന്നായിരിക്കാം....


അച്ഛനും അമ്മയും ചില വഴിപാടും കാര്യങ്ങളുമൊക്കെയായി പല വഴി പോയി... ഞാന്‍ മെല്ലെ കിഴക്കേ നടയുടെ ഒരു ഭാഗത്ത് ചെന്നിരുന്നു.

തൊട്ടുമുന്‍പില്‍ ഒരു പതിനഞ്ചു-പതിനാറ് വയസുകാരിയായ ഒരു അതീവസുന്ദരിക്കൊച്ച്. ആളങ്ങനെ പതുക്കെ പതുക്കെ അടിപ്രദക്ഷിണം നടത്തുന്നു.

ഐശ്വര്യത്തിന്റെ നിറകുടമായ സുസ്മേരവദനത്തില്‍ "കരുണ ചെയവാന്‍ എന്ത് താമസം കൃഷ്ണാ? " എന്നൊരു ഭാവം പരിലസിച്ചിരിക്കുന്നു... ( അതല്ലേലും ആ പ്രായത്തില്‍ അങ്ങനെയാണ്‌. പെണ്‍കുട്ടികള്‍ക്ക് കൃഷ്ണന്‍ ഹീറോയും ആണ്‍കുട്ടികള്‍ക്ക് റോള്‍ മോഡലും )

ഈശ്വരാ എന്തൊരു തേജസാണ് ആ മുഖത്ത്! അടിവെച്ച് നീങ്ങുന്ന പാദപങ്കജങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വര്‍‌ണപാദസരങ്ങള്‍ ! പുള്ളിക്കാരി എന്റെ സ്റ്റീല്‍ബോഡി കണ്ട് ഞെട്ടണ്ട എന്നു കരുതി മെല്ലെ ചുമലില്‍ കിടന്ന തോര്‍ത്ത് നേരെയാക്കി ഞാന്‍ അങ്ങനെ നോക്കിയിരിക്ക്യാണ്


"ഇടറിയ മാമനാദം മധുരിതമല്ലെന്നാലും,
ചരണപങ്കജങ്ങളില്‍ ഇവനുമഭയമരുളൂ നളിന നയനേ....." (പ്ലീസ്)


ഭാവിയില്‍ ഞങ്ങള്‍ ഒരുമിച്ചു വന്നു ദര്‍‌ശിക്കുന്നതും, ഞങ്ങടെ പിള്ളാര്‍ അവിടെ ഉരുളിയില്‍ കിടന്ന് മഞ്ചാടി വാരുന്നതും ഒക്കെ സ്വപ്നം കണ്ട് കണ്ട് ഇരിക്കുമ്പോള്‍ പെട്ടെന്നാണ് അച്ഛന്റെ ശബ്ദം കാതില്‍ പതിച്ചത്.

"ഡോ ,... കൃഷ്ണനാട്ടം കാണാന്‍ ഇന്ററസ്റ്റ് ഉണ്ടോടോ?"

"എന്താ?"

"ഇന്ന് രാത്രി കൃഷ്ണനാട്ടം ഉണ്ടാവും. ഉറക്കമൊഴിയാന്‍ പറ്റുമെങ്കില്‍ കാണാം."

പലവട്ടം ആലോചിച്ചു. രസമുള്ള പരിപാടിയാണ്. കഥകളീടെ അത്രേം ഗുമ്മില്ലെങ്കിലും രസിച്ച് കണ്ടിരിക്കാം. സംഗീതം ഒക്കെ ബഹുജോര്‍ ആയിരിക്കുകയും ചെയ്യും. പക്ഷേ ഉറക്കത്തിന്റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസ് ....

തിരിച്ച് പാഞ്ചജന്യം ലോഡ്ജില്‍ എത്തിയപ്പോള്‍ അവിടെ ബോര്‍ഡില്‍ കണ്ടു ... "വിവിദവധം"... കഥ വായിച്ചിട്ടുണ്ട്. കളി കണ്ടിട്ടില്ല. എന്നാല്‍ ഇന്നു തന്നെ ആയേക്കാം.

അങ്ങനെ രാത്രി ഞങ്ങള്‍ എല്ലാവരും കൂടെ വിവിദനെ വധിക്കുന്നത് കാണാന്‍ ചെന്നിരുന്നു.
ആട്ടവിളക്കിന്റെ പ്രകാശത്തില്‍ കളി തുടങ്ങുകയായി.

ദൂരെ മാറി അയാളും ഉണ്ട്. പകലു കണ്ട പാദപങ്കജങ്ങള്‍ക്കുടമ... പകലു പകുതി നിര്‍ത്തിയ സ്വപ്നത്തിന്റെ രണ്ടാം പാര്‍ട് അവിടെ വച്ചു കണ്ടുതുടങ്ങി....

"ആയിരം സങ്കല്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍
‍അര്‍ജ്ജുനനായ് ഞാന്‍ അവള്‍ ഉത്തരയായി..."

ഞാനിവിടെ കണ്ണുകള്‍ കൊണ്ട് കൃഷ്ണനാട്ടവും കഥകളിയും ഒരുമിച്ച് കളിക്യാണ്. അയാള്‍ക്കാണെങ്കില്‍ നമ്മളെ കണ്ട ഭാവമേയില്ല....

ആട്ടം അങ്ങനെ തകര്‍ക്കുകയാണ്. സംഗതി ഇങ്ങനെയാണ്. കേരളത്തിലെ എം.എല്‍.എ മാരുടെ അതേ തത്വചിന്തയില്‍ വിശ്വസിച്ചതു കൊണ്ടോ മറ്റോ, അധികാരത്തിലേറിയ ശേഷം ശ്രീകൃഷ്ണന്‍ സ്വന്തം നിയോജകമണ്ഢലമായ വൃന്ദാവനത്തിലോട്ട് ഒരു നാടമുറിക്കല്‍ കര്‍മത്തിനു പോലും ചെല്ലുക ഉണ്ടായിട്ടില്ല..

അങ്ങിനെ വിവിദന്‍ എന്നൊരു വാനരശ്രേഷ്ഠന്‍ അവിടെ ചില കലാപരിപാടികള്‍ നടത്തിയത് ഒരു അടിയന്തിരപ്രശ്നമായി മാറിയപ്പോഴാണ്, ബുഷ് കോണ്ടലീസാ റൈസിനെ അയക്കുമ്പോലെ, ബലരാമനെ വൃന്ദാവനത്തിലോട്ട് അയക്കാം എന്ന് കൃഷ്ണന്‍‌ കരുതിയത്...

അങ്ങനെ വൃന്ദാവനത്തിലെത്തിയ ബലരാമന്‍ അവിടെ പല പല കലാപരിപാടികള്‍ കാഴ്ച വെയ്ക്കുകയാണ്. മദിരയും മദിരാക്ഷിയും.....

ബലരാമന്‍ കൊള്ളാലോ? വിചാരിച്ച പോലെ അല്ല (എത്ര ഒക്കെ ആയാലും ശ്രീകൃഷ്ണന്റെ ചേട്ടനല്ലേ)
ഗുരവേ നമ: , ശിഷ്യപ്പെടുത്തിയാലും....
(അന്നത്തെക്കാലത്ത് ശ്രീരാമസേന ഇല്ലാഞ്ഞത് ബലരാംജീയുടെ ഭാഗ്യം. ഇല്ലേല്‍ ഓണ്‍ ദ സ്പോട്ട് എത്ര കല്യാണം കഴിക്കേണ്ടി വന്നേനെ.... ഹൊ)

കഥ നല്ല രസം പിടിച്ചു വരുന്നു. എങ്കിലും ഒരേ രംഗം ആടിയാടി തകര്‍ക്കുകയാണ്.
കള്ളിന്റെ മണം അടിച്ച് ആ വഴി നാചുറല്‍ ആയി വിവിദവാനരന്‍ എത്തുകയായി...
അപ്പുറത്ത് നമ്മുടെ നളിനാക്ഷി നമ്മളെ മൈന്‍ഡ് ചെയ്യുന്നില്ല. ഇപ്പുറത്ത് ബലരാമനും വിവിദനും ഒരു തരത്തിലും അടുക്കുന്നുമില്ല...

കണ്ണുകള്‍ പതുക്കെ അടഞ്ഞുതുടങ്ങുകയാണ്. പാതി ചിമ്മിയ മിഴികളില്‍ ആട്ടവിളക്കിന്റെ പ്രകാശം നക്ഷത്രരൂപങ്ങള്‍ തീര്‍ക്കുന്നു. പതുക്കെ പതുക്കെ...

":ഗ്ഘ്രാആ........"

ഒരു അലര്‍‌ച്ചയോടെ എന്റെ നേരേ ചാടിവീണ ഭീകരരൂപം കണ്ടതും " എന്റമ്മേ" എന്നു വിളിച്ച് ഞാന്‍ ഞെട്ടി ഉണര്‍ന്ന് അമ്മയെ കെട്ടിപ്പിടിച്ചതും ഓര്‍മയുണ്ട്.

സംഭവിച്ചതിതാണ്. വിവിദവാനരന്‍ ബലരാമന്റെ "കള്ളിനെ" എങ്ങനെ അപ്രോച് ചെയ്യാം എന്ന് ആലോചിച്ചിരിക്കുമ്പോള്‍ കാണികള്‍ക്കിടയില്‍ ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സന്തതി, സന്തതം കിടന്നുറങ്ങുന്നു. ഇമ്പ്രോവൈസേഷന്‍ ഇന്നിടത്ത് ഇങ്ങനെ എന്ന് ഭരതമുനി കൃത്യമായി പറഞ്ഞുവെച്ചിട്ടില്ലാത്തത് കൊണ്ട് എന്നാല്‍ ഇതു തന്നെ അവസരം എന്നു കരുതി പുള്ളി ആ പാവം പയ്യന്റെ നേരെ ഉച്ചത്തില്‍ അലറിവിളിച്ച് ചാടി അങ്ങു വീഴുന്നു....

കലികാലം! നമ്മടെ പാതി ജീവന്‍ അങ്ങു പോയി.... ശ്രീപദ്‌മനാഭന്‍ തുണ... ഇല്ലെങ്കില്‍ അന്നവിടെ വിവിദവധത്തോടൊപ്പം "വിവിധ" വധങ്ങള്‍ നടന്നേനെ....

സത്യം പറയാലോ ബാക്കിയുള്ള കളി മുഴുവന്‍ കണ്ണു മിഴിച്ചിരുന്നു കണ്ടു.... ഒരു സെക്കന്റ് ഒരു ഇമ പോലും ..ങേ ഹേ... വെട്ടിയിട്ടില്ല... ജെനുവിന്‍ താല്‍‌പര്യം കൊണ്ടാണ്... അല്ലാതെ പേടിച്ചിട്ടല്ല...

വേറേ എന്തു പറയാന്‍? കൃഷ്ണനാട്ടം കാണുന്ന പരിപാടി അന്നോടെ നിലച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ...

32 comments:

ശ്രീഹരി::Sreehari said...

"ഇടറിയ മാമനാദം മധുരിതമല്ലെന്നാലും,
ചരണപങ്കജങ്ങളില്‍ ഇവനുമഭയമരുളൂ നളിന നയനേ....."

ചമ്മല്‍ ഒരു ട്രേഡ്മാര്‍ക്ക് ആണെന്ന് തെറ്റിദ്ധരിച്ചേക്കല്ല്

വേറിട്ട ശബ്ദം said...

കലക്കീട്ടാ.....
:)

നിഷ്ക്കളങ്കന്‍ said...

ഹ! ര‌സിച്ചുട്ടോ.
പത്മാക്ഷീ കണ്ടുവോ തന്റെ ഞെട്ടല്‍. ചെല‌പ്പോ അതില്‍ വീഴാനും മ‌തി. :-)

ജ്വാല said...

വേദാന്തത്തില്‍ തുടങ്ങി ഗോപികാദര്‍ശനത്തിന്റെ സാഫല്യവും..നല്ല വിവരണം
ഗുരുപവനപുരിയുടെ നൈര്‍മല്യം അറിയുന്നു

Tintu | തിന്റു said...

സംഭവം കലക്കു ശ്രീ... പുരാണവും കറണ്ട്‌ അഫയേര്‍സും!!!... ഒറ്റ പെണ്ണിനെ പോലും വെറുതെ വിടരുതു...ആ സ്റ്റീല്‍ ബോഡിയുടെ ഉന്നമനത്തിനയിട്ട്‌ അടിയന്തരമായി എന്തെങ്കിലും ചെയിതില്ലെങ്കില്‍ നളിനാക്ഷിമാരും പാദപങ്കജത്തിന്റെ ഉടമകളും തിരിഞ്ഞു നോക്കില്ല മോനേ... ടെലിപതിയുടെ റെഫറന്‍സ്‌ കലക്കി..ശക്തിമാന്റെ fan ആയിരുന്നല്ലേ????

Tin2

നിലാവ് said...

"ഞാനിവിടെ കണ്ണുകള്‍ കൊണ്ട് കൃഷ്ണനാട്ടവും കഥകളിയും ഒരുമിച്ച് കളിക്യാണ്."

ആള് കൊള്ളാല്ലോ!

പോസ്റ്റ് കലക്കിട്ടോ...

പൊട്ട സ്ലേറ്റ്‌ said...

രസിച്ചു.

ഈ ബ്ലോഗ് തുറക്കുനയുടനെ പട്ടു വരുന്ന ആ പ്രയോഗം അങ്ങട്ട് നിര്‍ത്തികൂടെ?. വേണ്ടവര്‍ക്ക് ക്ലിക്കി കേലക്കമല്ലോ. ഓഫീസില്‍ നിന്ന് ബ്ലോഗ് വായിക്കുന്ന ജന ലക്ഷങ്ങള്‍ക്ക് വേണ്ടി.

...പകല്‍കിനാവന്‍...daYdreamEr... said...

നല്ല ഒഴുക്കോടെ എഴുതി... ആശംസകള്‍...

Typist | എഴുത്തുകാരി said...

സമ്മതിച്ചു മാഷേ, അസ്സലായിട്ടുണ്ട്‌.

വഴിപ്പോക്കന്‍ said...

കമന്റാതെ പോകാന്‍ പറ്റില്ലാ...നല്ല വിവരണം...അലര്‍ച്ചയ്ക്ക് ശേഷം നളിനാക്ഷിയെ പിന്നെ കണ്ടതെ ഇല്ലേ...???

Haree | ഹരീ said...

കുന്തം! ഇന്ററസ്റ്റുള്ള ഭാഗത്തെക്കുറിച്ച് അവസാനം ഒന്നുമില്ല!!!

എന്നാലും ‘അയാള്‍’ അവിടെയുണ്ടായിരുന്നിട്ടും, ഉറക്കം വന്നൂല്ലോന്ന് ആലോചിക്കുമ്പോഴാ...
:-)
--

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗുരുവായൂരപ്പന്‍ കൃഷ്ണനായത് ഭാഗ്യം.കളികളൊക്കെ അങ്ങോരും ആസ്വദിച്ചോളും

ഈ എഴുത്ത് അതിഭീകരമായി ഇഷ്ടപ്പെട്ടു

പാവത്താൻ said...

ഈ റ്റെലിപ്പതിയൊന്നും ഇപ്പോൾ പണ്ടത്തെപ്പോലെ അങ്ങോട്ടേശുന്നില്ലെന്നേ.. അതല്ലേ കണ്ട ഭാവം കാട്ടാതിരുന്നത്‌ ആ പാദപങ്കജവല്ലി... ഇപ്പൊ എസ്‌ എമ്മെസ്സാ താരം.

ചങ്കരന്‍ said...

കലക്കീട്ടാ!!!

Melethil said...

പതിനാറു വയസുള്ള കുഞ്ഞിനോട് ..ഛെ വഷളന്‍! അതും പവിത്രമായ ഗുരുപവനപുരിയില്‍....!
:)
എഴുത്ത് കൊഴപ്പമില്ല , തെളിഞ്ഞു തെളിഞ്ഞു വരുണു!

sreeNu Guy said...

"ഇടറിയ മാമനാദം മധുരിതമല്ലെന്നാലും,
ചരണപങ്കജങ്ങളില്‍ ഇവനുമഭയമരുളൂ നളിന നയനേ....."

എങ്കിലും എന്റെ നളിനാക്ഷാ........

pattepadamramji said...

വിവരണം നന്നായി ഇഷ്ടപ്പെട്ടു

vkt said...

nanayitundu
some changes from usual style

ഗൗരി നന്ദന said...

ആ അലര്‍ച്ചയില്‍ അവളും മാഞ്ഞു പോയോ??അല്ലെങ്കിലും ഇവര്‍ക്കൊന്നും വന്നു വന്ന് സാമാന്യ ബോധം എന്നൊന്നില്ലാണ്ടായിരിക്കുന്നു....(വിവിദനെയാണ് ഉദ്ദേശിച്ചത് ......അല്ലാതെ...!!!)

അരുണ്‍ കായംകുളം said...

കൃഷ്ടനാട്ടം നമക്കങ്ങ് ബോധിച്ചു
:)

Suraj P M said...

തകര്‍ത്തിട്ടുണ്ട് ... ചിരിച്ചു ചിരിച്ചു വയ്യാണ്ടായി

മേരിക്കുട്ടി(Marykutty) said...

ഞെട്ടല്‍ അവള്‍ കണ്ടുവോ??

എതിരന്‍ കതിരവന്‍ said...

ഹൊ, ആ സ്വർണ്ണപാദസരം കാണാതായതിന്റെ തെളിവു കിട്ടി. ‘ചേച്ചീ ഇന്നലെ ഒരുത്തൻ കൃഷ്ണാട്ടം കാണുമ്പോൾ അലറി വിളിച്ച് എന്റെ കാൽകലേക്ക് ചാടിയാരുന്നു. എന്റെ പാദസരം മോഷ്ടിക്കാൻ ഉള്ള അടവായിരുന്നു എന്നത് ഇപ്പോഴാ അറിഞ്ഞത്” എന്ന് നളിനാക്ഷി പറയുന്നതു കേട്ടു.

‘തേരുകകകൾ‘. ‘അർജ്ജുനനനായ്‘.....
പെണ്ണിനെ കണ്ടപ്പോ വിക്കിപ്പോയി അല്ലെ. സ്റ്റീൽ ബോഡി...ഉവ്വ ഉവ്വേ..

ശങ്കരാചാര്യരുടെ കാലത്ത് ഗുരുവായൂരമ്പലം ഉണ്ടായിരുന്നെന്ന് ആരു പറഞ്ഞു?

smitha adharsh said...

ആട്ടക്കഥ - വായ്നോട്ട വിശേഷം കലക്കി.ഒരുപാട് ഇഷ്ടപ്പെട്ടു.ഇത് ഒരു രണ്ടാഴ്ച കഴിഞ്ഞു പോസ്റാക്കിയാല്‍ മതിയായിരുന്നു.ഇതിനെതിരെ പ്രതിഷേധിച്ചു ഞാനും,എന്റെ മോളും ശ്രീ ഹരീടെ ബ്ലോഗിലേയ്ക്ക്‌ ഒരു കൊടികുത്തി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.കാരണം,ഞങ്ങള്‍ ഗുരുവായൂര്‍ പരിസരത്തെ കടകളില്‍ കയറി നടത്തിയ ഒരു ഷോപ്പിങ്ങ് വിശേഷം ചിത്ര സഹിതം പോസ്ടാന്‍ ഇരിക്ക്യായിരുന്നു.ഈ പോസ്റ്റ് ഞങ്ങളുടെ വയറ്റത്തടിച്ചു.വേണ്ടിയിരുന്നില്ല.
അതുപോലെ,പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇത്രയും ഭയങ്കര കഥ എഴുതിയ കഥാകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനം.
പക്ഷെ,ഇതിനു ഞാന്‍ പകരം വീട്ടും.അടുത്ത തവണ നാട്ടില്‍ പോയി വന്നിട്ട്.
എന്റെ സ്കൂള്‍ മാഗസിന്‍ പോളിഷ് ചെയ്തു പുതുക്കിയെടുത്തു ഒരു കഥ പോസ്റ്റ് ചെയ്യും.കാവ്യാ മാധവനെ ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ(പൊങ്ങച്ചം തീരെ കുറയ്ക്കുന്നില്ല) കൂടെ ഉണ്ടെങ്കില്‍ എന്നെ കണ്ണിടരുത്.

ശ്രീഹരി::Sreehari said...

വേറിട്ട ശബ്ദം,
നന്ദി.. :)

നിഷ്കളങ്കന്‍,
കണ്ടു കണ്ടു... അതു എഴുതന്‍ വിട്ടൂ...

ജ്വാല,
നന്ദി :)

Tintu | തിന്റു,
എന്താ പറഞ്ഞേ? സ്റ്റീല്‍ബോഡി? അല്ലെങ്കില്‍ തന്നെ ആരാധികാബാഹുല്യം...

പിന്നെ ശക്തിമാന്റെ കട്ടഫാന്‍ ആയിരുന്നു... ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഊണിനു പോലും ടിവിക്ക് മുന്‍പില്‍ നിന്ന് എഴുന്നേറ്റിട്ടില്ല... :)

നിലാവ്,
നന്ദി :)

പൊട്ട സ്ലേറ്റ്‌,
വികാരം മനസില്ലാക്കുന്നു.. ഞാനും നിങ്ങളിലൊരുവന്‍... ഓട്ടോപ്ലേ ഒഴിവാക്കി.. നന്ദി :)

പകല്‍ക്കിനാവന്‍,
നന്ദി )

Typist | എഴുത്തുകാരി,
നന്ദി :)


വഴിപ്പോക്കന്‍,
കമന്റാതെ പോകരുത്... അലര്‍ച്ചക്ക് ശേഷം ആദ്യമായി ആള്‍ എന്നെ ശ്രദ്ധിച്ചു.. പിന്നെ അതിന്റെ വഴിക്ക് പോയി...

Haree | ഹരീ,
അലര്‍ച്ച പുള്ളിക്കാരി കണ്ട്‌ ആ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടര്‍ന്നിരുന്നു. എഴുതിവന്നപ്പോള്‍ ആവേശത്തില്‍ എവിടെയോ പോയി... ഒരുപാട് പഴയ കഥയാണ്..

ഉറക്കം പിന്നെ എവിടെയായാലും വരും.. പിന്നെ അയാള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ?

പ്രിയ ഉണ്ണികൃഷ്ണന്‍ ,

കമന്റ് അതിഭീകരമായി ഇഷ്ടപ്പെട്ടു :)
ഗുരുവായൂരപ്പന്‍ നമ്മടെ സ്വന്തം ആളല്ലേ?

പാവത്താൻ,
ശരിയാണ്... ശങ്കാരാചാര്യര്‍ സ്റ്റോറിക്കും ഒരു മാറ്റിയെഴുത്ത് വേണ്ടി വരും

ചങ്കരന്‍,
നന്ദി :)

Melethil,
അല്ല മാഷേ കഥ നടക്കുമ്പോള്‍ നായകന് എത്ര പ്രായം എന്നാ? പതിനഞ്ച് പതിനാറ്.. ആ പ്രായത്തില്‍ കൃഷ്ണഭഗവാനും മോശമല്ലായിരുന്നല്ലോ?

പിന്നെ എന്തൊക്കെയായാലും ഗോപിയാം താരേ ഹേ ചാന്ദ് ഹേ രാധാ... ഇതൊക്കെ നമ്മടെ നമ്പര്‍ അല്ലേ?

എഴുത്ത് ഒന്ന് തെളിഞ്ഞാല്‍ മതിയായിരുന്നു... :)

sreeNu Guy,
എന്തു ചെയ്യാനാ ഗഡി? എല്ലാം സംഭവിച്ച് പോച്ച്

pattepadamramji,
നന്ദി:)

vkt,
ഇനിയും ഒന്നുകൂടേ മാറ്റിപ്പിടിക്കേണം എന്നുണ്ട്.. നന്ദി :)

ഗൗരി നന്ദന,
മനസിലായി മനസിലായി... വിവിദനെത്തന്നെയാണ് ഉദ്ദേശിച്ചെ എന്ന് മനസിലായി

അരുണ്‍ കായംകുളം,
നന്ദി :)

Suraj P M ,
ശ്ശ്യോ.. നന്ദി :)

മേരിക്കുട്ടി(Marykutty),

കണ്ടു കണ്ടു... വര്‍ഷങ്ങള്‍ പഴക്കം ഉള്ള സ്റ്റോറിയാണ്.. ഓര്‍മകള്‍ ചിതലെടുത്തു തുടങ്ങിയിരിക്കുന്നു...

എതിരന്‍ കതിരവന്‍,

എടങ്ങാറാക്കരുത്... പാദസര്‍ത്തിന്റെ കാര്യം പെറ്റിയാണ് സഹിച്ചു.
അക്ഷരപിശാച് തിരുത്തുന്നു...
സ്റ്റീല്‍ ബോഡി സത്യായിട്ടും ആണ്..

പക്ഷേ അവസാനം പറഞ്ഞത്... ഇവിടെ ഒരു യുദ്ധക്കളം ആക്കരുത്... ശങ്കരാചാര്യരുടെ കാലത്ത് ഗുരുവായൂരമ്പലം ഇല്ല എന്നെങ്ങാന്‍ പറഞ്ഞാല്‍ എന്റെ ബ്ലോഗെഴുത്ത് മുടങ്ങിപ്പോവും...

(ശരിക്കും പറഞ്ഞാല്‍ നന്ദി.. ഞാന്‍ ആ വിഷയം ചിന്തിച്ചിരുന്നില്ല... കേരളത്തിലെ മിത്തുകളില്‍ പലതും ചരിത്രപരമായി വായികുമ്പോള്‍ അസ്ഥാനത്താണെന്ന് വരാറുണ്ട്... ഇത് ഒന്ന് ചികയാന്‍ പ്രചോദനം ആയി... നോക്കട്ടെ)...

smitha adharsh,
യ്യോ.. ഷെമിഷബേഗൂ... ആ ഫോടോപോസ്റ്റ് മുടക്കണ്ട... അമ്പലത്തില്‍ ഫോട്ടോഗ്രാഫി അനുവദനീയം അല്ലല്ലോ? പുറത്ത് നിന്നുള്ളത് ആവും അല്ലേ? വേഗം പോസ്റ്റുക...

കാവ്യാ മാധവന്‍? എന്റമ്മോ.. എനിക്കു വയ്യ... ഇനി പറഞ്ഞിട്ടെന്താ? കണ്ണിട്ടിട്ടും കാര്യം ഇല്ലല്ലൊ ;)

കുമാരന്‍ said...

എന്തു രസകരമായ വിവരണം!!!
നമിക്കുന്നു..

സ്‌പന്ദനം said...

അതൊരുകണക്കിനു നന്നായി 'അയാള്‍' മാഷിനെ നന്നായി ശ്രദ്ധിച്ചിട്ടുണ്ടാവും...
:)

വിന്‍സ് said...

ഹഹ കൊള്ളാം...ഏതായാലും തുമ്പപ്പൂ ഫേവറിറ്റ്സില്‍ തൂക്കിയിട്ടുണ്ട് :)

തെന്നാലിരാമന്‍‍ said...

രസകരമായ എഴുത്ത്‌ മാഷേ...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കാലിബര്‍ തന്നെ അണ്ണാ... ആട്ടക്കഥ രസിച്ചു... അതോടെ നിറ്ത്തീന്നുള്ളത് വേറെ പറയണ്ടീര്‍ന്നില്ല്യാ...

മുരളിക... said...

ഇഷ്ട്ടായി.. :)

ശ്രീഹരി::Sreehari said...

കുമാരന്‍, സ്പന്ദനം, വിന്‍സ്, തെന്നാലി, കുരുത്തം കെട്ടോനെ, മുരളിക...
എല്ലാര്‍ക്കും ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം :)
നന്ദി....

...