Tuesday, February 3, 2009

അതു മഞ്ജരി ആയില്ല!!!

അങ്ങനെ മഞ്ജരിയും പോയി. ഗായിക മഞ്ജരിയുടെ പ്രണയ കഥയും വായിച്ചു. ഒരു പ്രതീക്ഷ ഉണ്ടായിരുന്നതാണ്. അതും...

പാടാനുള്ള കഴിവ് ജന്മസിദ്ധമായി തന്നെ എനിക്ക് വളരെ "കൂടുതല്‍" ആയി ലഭിച്ചിരിക്കുന്നതു മൂലം ആവണം ഗായികമാരോട് പണ്ടേ ഒരു "ഇദ്" കൂടുതല്‍ ആണ്.പണ്ട് മേരീ ആവാസ് സുനോയില്‍ സുനീധീ ചൗഹാന്‍ പാടുന്നത് കേട്ടപ്പോഴാണ് ആദ്യമായി അങ്ങനെ ഒരു സംഭവം തുടങ്ങിയത്. നല്ല കൊച്ച്. എന്താ പാട്ട്! ലതാ മങ്കേഷ്കര്‍ ഒക്കെ കഷ്ടപ്പെട്ട് റീടേക്ക് എടുത്ത പാടുകള്‍ അല്ലേ കുഞ്ഞ് വഞ്ച്ചിപ്പാട്ട് പാടും പോലെ ഈസിയായി പാടിക്കളഞ്ഞത്? ഫൈനല്‍ എപിസോഡു വരെ മുഴുവന്‍ കണ്ടു തീര്‍ത്ത ശേഷം അത് അതിന്റെ വഴിക്കു പോയി... ഇപ്പോ "ബീഡി ജലൈലേയും, സജ്നാ ദീ വാരി വാരി" യും ഒക്കെ ആയി ഒരു വഴിക്ക്.

പ്രായം കുറഞ്ഞ ഗായികമാരെ ഒന്നും പിന്നെ അങ്ങനെ കാണാന്‍ കിട്ടിയില്ല. അങ്ങന്റെ ഇരിക്കുമ്പോഴാണ് നമ്മടെ ഗായത്രി ചേച്ചീടെ വരവ്. കാണാനും കൊള്ളാം. ആടയാഭരണങ്ങള്‍ ഒന്നുമില്ല. തനി ഫെമിനിസ്റ്റ് ലുക്.. ഒരുമാതിരി ഇഷ്ടം ആയി വന്നെങ്കിലും ക്ലച് പിടിച്ചില്ല. ചേച്ചി കെട്ടി പോവേം ചെയ്തു....

പിന്നെയാണ് ജ്യോത്സ്ന എന്നൊരു കക്ഷി പ്രത്യക്ഷപ്പെടുന്നത്. "സുഖമാണീ നിലാവ്" എന്നൊരു സോംഗ്. തരക്കേടില്ല. പാട്ടിനു വലിയ ഡെപ്ത് ഒന്നും ഇല്ല. എന്നാലും ആ പാട്ടിനകത്തെ ആലാപ് പുള്ളിക്കാരി സ്വന്തം കയ്യില്‍ നിന്നും എടുത്ത് അലക്കിയതാ എന്നറിഞ്ഞപ്പോ ന്യായമായും ഒരു ആരാധന തോന്നിപ്പോയി. എന്തു പറയാന്‍, ഗായികക്ക് തടി കൂടുകയും ആലാപനമികവ് ഇച്ചിരി കുറയുകയും ചെയ്ത ശേഷം അതും കെട്ടടങ്ങി...

ഇങ്ങനെ ഒക്കെ ജീവിതം അങ്ങ് പോയ്ക്കൊണ്ടിരുന്നപ്പോഴാണ് മഞ്ജരി സിനിമാ സ്റ്റൈല്‍ എന്‍‌ട്രി നടത്തിക്കളഞ്ഞത്. പണ്ടു തൊട്ടേ ഹിന്ദുസ്ഥാനിയോട് ഒരു "സോഫ്റ്റ് കോര്‍ണര്‍" ഉള്ളതാണ്. ഗസലും ഷായരിയും കാര്യങ്ങളും ഒക്കെ കേട്ടാല്‍ മനസ് ഒന്നാടും.അപ്പോഴല്ലേ ആള്‍ "മുകിലിന്‍ മകളേ" പാടിയത് കേള്‍ക്കാനിട വന്നത്. വീണു. ആദ്യം കേട്ടപ്പോള്‍ തന്നെ മലര്‍ന്നടിച്ച് വീണു(പിന്നെ എഴുന്നേറ്റിട്ടില്ല).

സ്റ്റൈല്‍ ....

ആളു കാണാനും സുന്ദരിയാണ് എനറിഞ്ഞപ്പോള്‍ ന്യായമായും ക്യൂപിഡിന്റെ വിളിയും വന്നു.

അങ്ങിനെയിരിക്കുമ്പോഴാണ് ഉണ്ണിമേനോന്‍ കോഴിക്കോട് കടപ്പുറത്തിനെ ഗാനകേളിയില്‍ ആറാടിക്കാനെത്തുന്നു എന്ന ന്യൂസ് കേട്ടത്.

ഉണ്ണി മേനോന്‍...

എന്താപാട്ട്.... പുതു വെള്ളൈ മഴയും, മിന്നലെപ്പിടിക്കുന്നതും, എന്ന വിലയെന്റെ അഴകും എത്ര വേണേലും കേട്ടിരുന്നോളാം... ഏകാന്ത ചന്ദ്രിക ലൂപിലിട്ട് കേള്‍ക്കാം...പക്ഷേ ഗാനമേള കേള്‍ക്കാന്‍ നമ്മള്‍ പോയതു തന്നെ.

ബട്...... ബട്... ബട്...

കൂടെ എത്തുന്ന ഫീമേയില്‍ വോയ്സ് ആരാ?

ആരാ?

യെസ് പിള്ളാരെ യൂ ഗസ്ഡ് ഇറ്റ് റൈറ്റ്.

....... മഞ്ജരി....

ഒട്ടും താമസിച്ചില്ല. ഹോസ്റ്റലീന്ന് മാഹി മോനെ പൊക്കി( ഗഡി ശ്രീലേഖ്... പഴയ റൂം മേറ്റ്... മാഹി എന്ന "കേരളക്കരയുടെ സ്വപനഭൂമിയില്‍" ജനിച്ചവന്‍.... ആ ഒരു കണ്‍സിഡറേഷനില്‍ മാത്രം എന്നെങ്കിലും ഒരു ജോണിവാക്കറോ ബ്ലാക് ലേബലോ തരപ്പെടും എന്നു കരുതി സീനിയേഴ്സ് റാഗ് ചെയ്യാതെ വിട്ടവന്‍... പക്ഷേ കള്ള് കൈ കൊണ്ട് തൊടാത്ത ശുദ്ധന്‍.... വടിയും ഏറും ഒരുമിച്ചാവില്ലല്ലോ... )

നേരെ ചെന്നത് ബാലുവിന്റെ ഹോസ്റ്റലില്‍ (MSS ബീച്ചില്‍ പോവും വഴിയാണ്)...കാര്യം പറഞ്ഞപ്പോള്‍ അവന് നാളേ ഗേറ്റ് എന്‍‌ട്രന്‍സ് എക്സാം ആണ് പഠിക്കണം പോലും!!!പിന്നേ മഞ്ജരി പാടാന്‍ വന്നപ്പോള്‍ അല്ലേ അവന്റെ ഒരു ഗേറ്റ്... അതും നാളെ രാവിലെ വരെ സമയമില്ലേ? നമ്മള്‍ക്കൊന്നും നാളെ എക്സാം ഇല്ലാത്ത പോലെ പഠിക്കണം എങ്കില്‍ തന്നെ സമയം എത്ര കിടക്കുന്നു? പരീക്ഷക്ക് മുന്‍പ് അര മണിക്കൂര്‍ സമയം പിന്നെ എന്തിനാ?പൊക്കിയെടുത്തോണ്ട് പോയി....

മേള ഇനിയും തുടങ്ങിയില്ല... കുറേ നേരം വടി പോലെ നിന്നു...

ബാലു : "ഡാ നാളെ എക്സാം ഉണ്ട്
"ഞാന്‍ : "മിണ്ടിപ്പോകരുത്"

അവസാനം തുടങ്ങിക്കിട്ടി...ഭക്തിഗാനം... ഉണ്ണി മേനോന്റെ പധനിസ.. നാളെ എക്സാം ഉള്ള പിള്ളേരാണ്... മഞ്ജരിയെ വിളിക്കിനെടാ....

ബാലു : "ഡാ നാളെ എക്സാം ഉണ്ട്"
ഞാന്‍ : "മിണ്ടിപ്പോകരുത്"

അവസാനം... അതാ ദൂരെ.. സ്റ്റേജിനു മുകളില്‍ ഒരു നേര്‍ത്ത പുള്ളിക്കുത്തു പോലെ മഞ്‍ജരി....

ബാലു : "ഡാ നാളെ എക്സാം ഉണ്ട്"
ഞാന്‍ ഒന്നും മിണ്ടിയില്ല.

ദേ മഞ്ജരി പാടുന്നു.. ആഹാ എന്തൊരു ശബ്ദം എന്തൊരു ആലാപനമാധുര്യം.... തിക്കിക്കയറി കുറേക്കൂടി അടുത്തു കണ്ടു...

ഞങ്ങളുടെ വിവാഹത്തിന്റെ ഡേറ്റ് ഒക്കെ അന്നേതാണ്ട് മനസില്‍ ഉറപ്പിച്ചെന്നാണ് ഓര്‍മ. ജൂണിലോ മറ്റോ ആയിരുന്നു. ആ എന്തു പറയാന്‍?

ഒരു അഭിനന്ദന എസ്.എം.എസ് ആണത്രേ നായകന്‍ ആള്‍ക്ക് ആദ്യം അയച്ചത്. അങ്ങിനെ പതുക്കെ പതുക്കെ അത്ര് പ്രണയമായി പോലും....

ഒരു വാക്ക്... ഒരു സൂചന തന്നിരുന്നെങ്കില്‍?
ഒരു 3315ഉം ഒരു എയര്‍ടെല്‍ കണക്ഷനും പൂത്തു ചിതലരിച്ച് കിടന്നിടുന്നതാണ്. എയര്‍‌ടെല്‍ ഒഴിച്ച് ഒരു മാക്രിക്കുഞ്ഞു പോലും മെസ്സേജ് അതിലോട്ടയക്കാറില്ല. പുറത്തോട്ട് മെസേജ് പോവുന്ന പതിവേ ഇല്ല.എത്ര എത്ര അഭിനന്ദന മെസ്സേജുകള്‍ ഞാന്‍ അയച്ചേനേ? അറ്റ് ലീസ്റ്റ് നാല് ഫോര്‍‌വേര്‍ഡ് എങ്കിലും...

നായകന്‍ റിംഗ് ടോണ്‍ ആയി കുറേക്കാലം ഇട്ടത് "ഒരു ചിരി കണ്ടാല്‍ " ആണു പോലും...

എന്റെ ചങ്കില്‍ കുത്തരുത്... എത്ര കാലം... എത്രയെത്ര കാലം ആ റിംഗ് ടോണ്‍ ഞാന്‍ കൊണ്ട് നടന്നു...ആ ഇനി പറഞ്ഞിട്ടെന്താ...

ബഡി ആസാനീ സേ ദില്‍ ലഗായേ ജാതേ ഹേ
ബഡി ആസാനീ സേ ദില്‍ ലഗായേ ജാതേ ഹേ...

ബഡീ മുശ്കില്‍ സേ വാദേ നിഭായേ ജാതേ ഹേ...

ലേ ജാതീ ഹേ മൊഹബ്ബത് ഉന്‍ രാഹോം പര്‍
‍ലേ ജാതീ ഹേ മൊഹബ്ബത് ഉന്‍ രാഹോം പര്‍

‍ജഹാന്‍ ദിയേ നഹി, ദില്‍ ജലായേ ജാതേ ഹേ....

(അശ്രു...)

37 comments:

ശ്രീഹരി::Sreehari said...

അതു മഞ്ജരി ആയില്ല!!!

straight from heart
ഹൃദയത്തില്‍ നിന്നും നേര്‍പ്പകര്‍പ്പ് എടുത്തത്....

വേണാടന്‍ said...

അത് പോട്ടെന്ന്, കാതു കുത്തിയത് പോയാല്‍ കടുക്കനിട്ടത് വരും, നമുക്കു ഇനിയും “ആവാസ് സുനാം“

ജോ l JOE said...

പോയത് പോകട്ടെ...... ഇനി ISS നോക്കാം അല്ലെങ്കില്‍ MJSS

Haree | ഹരീ said...

:-)
അപ്പോ കാവ്യ നാളെ വിവാഹം കഴിക്കാന്‍ പോണതിനെക്കുറിച്ച് പോസ്റ്റില്ലേ? :-D SMS വേണേല്‍ അയയ്ക്കാം മനോരമയിലോട്ട്... ആശംസകളേ...

ബട്ട്, ടൈറ്റില്‍ മനസിലായില്ല!
--

Typist | എഴുത്തുകാരി said...

പോയാ പോട്ടെന്നേയ്. അല്ല പിന്നെ.

...പകല്‍കിനാവന്‍...daYdreamEr... said...

മണ്ണും ചാരി ഇരുന്നവന്‍.........!!
:)

Indu said...

For all sad words of tongue or pen,
The saddest are these- It might have been

പോസ്റ്റ് കന്ടപ്പോള്‍ ഓര്‍മ്മ വന്നത് ഇതാണ്‌ ... നല്ല പരിചയമുള്ള Situation ആയതു കൊന്ട്‌ ശരിക്കും രസിച്ചു . പ്രതീക്ഷ കൈവെടിയെന്ട .. Star Singer തൊട്ട്‌ Indian Idol വരെ ഉണ്ടെല്ലൊ . :)

കുമാരന്‍ said...

മഞ്ജരിമാരു വരും പോകും...

BS Madai said...

വരും വരാതിരിക്കില്ലോരുനാള്‍ ശ്രീഹരിയുടെ ദിനവും, അതുവരേക്കും have a break - have a kitkat!

Tintu | തിന്റു said...

രാവിലെ പത്രത്തോടൊപ്പം വന്ന വനിത കണ്ട്‌ ഞാനും ഞെട്ടി!!! ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ ആ സത്യം ഉള്‍കൊണ്ടു, അങ്ങനെ ലവളും കെട്ടി പോകുവാണ്‌!!!എന്തായലും കൊച്ചിനു ആ ചെക്കന്‍ നന്നായിട്ട്‌ ചേരുന്നുണ്ട്‌...സ്വാറി ശ്രീഹരി... നമുക്കു വേറേ ആളേ നോക്കാമെന്നേ....

നിനക്കു ഞാന്‍ ഒരു ഗായികയെ പരിചയപെടുത്തി തരാം.... http://www.youtube.com/watch?v=D3rbI8c_sYc ...

കേട്ടു നോക്കിക്കെ...

sreeNu Guy said...

അശ്രു...

Thaikaden said...

Ponaal pokattum podee...

ശ്രദ്ധേയന്‍ said...

ഒരു കൊച്ചു സുന്ദരി വരുന്നുണ്ട്, പൂര്‍ണശ്രീ..
ജുനിയര്‍ സ്റ്റാര്‍ സിംഗര്‍ ഫെയിം).
പേരു കൊണ്ടും ചേരും.
ഇപ്പോഴേ sms അയച്ചു തുടങ്ങിക്കോളൂ...
കൊച്ച് വലുതാവുമ്പോഴേക്ക് ശ്രീക്കും കല്യാണ പ്രായമാവും. :)

sherlock said...

ശ്രദ്ധേയന്‍ ഹ ഹ. :)

നിരക്ഷരന്‍ said...

അത് പോട്ടെന്നേ. നമ്മക്ക് നല്ലൊരു കാകളി കിട്ടുമോന്ന് നോക്കാം. ഒരു ശ്ലധകാകളിയെങ്കിലും കിട്ടാതെ വരില്ല :) :)

കുഞ്ഞിക്കിളി said...

മഞ്ജരി ക്ക് ഭാഗ്യം ഇല്ലാതെ പോയി ! അപ്പൊ പാട്ടുകാരി കുട്ടികളെ കിട്ട്യാല്‍ ഒന്നു ബുക്ക് മാര്‍ക്ക് ചെയ്തു വെക്കാം നമ്മുടെ ഹരി കുട്ടന് വേണ്ടി.. അല്ലേ! ;)

നല്ല പോസ്റ്റ് ശ്രീ ഹരി ! നന്നായി എഴുതീട്ടുണ്ട്‌... മനസ്സില്‍ നിന്നു ഒരു സ്പോന്ജ് വെച്ചു ഒപ്പി എടുത്ത പോലെ ...

അയല്‍ക്കാരന്‍ said...

ഇങ്ങനെ ചെലതൊക്കെ എനിക്കും പറ്റിയതാ ശ്രീഹരി. കാവ്യയെ കെട്ടണമെന്നു കരുതി, നോക്കിയപ്പോള്‍ ജാതി ചേരില്ല. അതു വിട്ടു. പിന്നെ ഈ മഞ്ജരിയെത്തന്നെ നോക്കി, അവിടെ നാളു ചേരില്ല. പിന്നെ ഭാവനയായാലോ എന്നു ചിന്തിച്ചു, അതിന് ഭാര്യ സമ്മതിക്കുന്നില്ല. സമയം നന്നാകുമാരിക്കും, ഇല്ലേ?

ശ്രീഹരി::Sreehari said...

രസകരമായിരിക്കുന്നു കമന്റുകള്‍....

വേണാടന്‍, ജോ, എഴുത്തുകാരി, Indu, കുമാരന്‍, BS Madai, Thaikaden, നിരക്ഷരന്‍
എല്ലാവര്‍ക്കും നന്ദി, ഇതല്ല ഇതിലും മികച്ചതാണെനിക്ക് വരാന്‍ പോകുന്നതെന്ന് നിങ്ങള്‍ എല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞതു കേട്ടെനിക്ക് കരച്ചില്‍ വന്നു പോയി.... so sweet of you all :)

പകല്‍‌കിനാവനും, ഹരിക്കും, ഷെര്‍ലകിനും അപരിചിതനും ഇതൊക്കെ ഒരു തമാശ.. ഈ വിങ്ങുന്ന ഹൃദയത്തിന്റെ വേദന നിങ്ങള്‍ കാണാതെ പോയല്ലോ :)
( ഹരീ, ടൈറ്റില്‍ മറ്റേ "അതു മഞ്ജരിയായിടും" എന്നത് എന്റെ കാര്യത്തില്‍ ആയില്ല എന്നു ധ്വനിപ്പിച്ചതായിരുന്നു.. ചീറ്റിപ്പോയോ?)

തിന്റുവും ശ്രദ്ധേയനും കൊച്ചുപിള്ളാരെ സജ്സറ്റ് ചെയ്തതിനു പിന്നില്‍ എന്തൊക്കെയോ അന്താരാഷ്ട്ര ഗൂഢാലോചനകള്‍ ഇല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.... എന്റെ ചര്‍മം കണ്ടാല്‍ പ്രായം തോന്നാത്തത് കൊണ്ടാണ്... ഐ ആം ദ മോസ്റ്റ് എലിജിബിള്‍... ബാക്കി പറയണ്ടല്ലോ... ( എതായാലും സജഷന്‍സ് നോട് ചെയ്തു :) )

ശ്രീഹരി::Sreehari said...

അയല്‍ക്കാരോ,
മഞ്ജരി.... ഹും... അപ്പോ എല്ല റൂട്ടും ആദ്യേ നോക്കിയിരുന്നല്ലേ.... ഉം ഉം....

കുഞ്ഞിക്കിളി,
തനിക്കു മാത്രേ ഇച്ചിരി സ്നേഹം ഉള്ളൂ... ആ പറഞ്ഞ ബുക്മാര്‍ക്കിംഗ് ശരിക്കും ചെയ്യുമല്ലോ അല്ലേ :)

മേരിക്കുട്ടി(Marykutty) said...

potte sreehari....
sahikku..allathe enthu cehyyum???
ini nammukku VANI ille? ide star singer fame VANI??

എതിരന്‍ കതിരവന്‍ said...

അപ്പൊ ആ പഴേ ഹിന്ദി സിനിമയിൽ “ദിൽ ജോ ന കെഹ് സകാ വൊഹീ രാദ് ദിൽ കെഹനേ കി രാത് ആ.... യീ..” പാടിയത് ശ്രീഹരി ആയിരുന്നു അല്ലെ?

ആരേയും ഭാവഗായിക ആക്കുന്ന ആത്മസൌന്ദര്യമുണ്ടല്ലൊ. ‘ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർകാറ്റോടി വരും...’
മുഖത്തെ ആ ചിരി കളയണ്ട കേട്ടോ.നിരക്ഷരൻ പറഞ്ഞപോലെ കാകളിയോ വസന്തതിലകമോ മാലിനിയോ.........

നിലാവ് said...

അപ്പൊ ഇങ്ങനൊക്കെയാണ് കാര്യങ്ങള്‍!

ദൈവം ശ്രീഹരിക്കുവേണ്ടി ഒരു പാട്ടുകാരിയെ കണ്ടുവെച്ചിട്ടുണ്ടാവും...
ആ പാട്ടു കേള്‍ക്കുന്നവരെ കാത്തിരിക്കു... :)

നല്ല പോസ്റ്റ്.

ആചാര്യന്‍... said...

ശ്ശെ മോശം...താടീം ചൊറിഞ്ഞിരിക്കാതെ അടുത്തതെവിടേന്ന് നോക്കടേ...ചുമ്മാ എക്സ്പയേഡ് സാധങ്ങളുടെ കാര്യമോര്‍ത്ത് സമയങ്കളയാതെ...

വീ കെ said...

അല്ല ‘ശ്രീഹരി‘ക്കുട്ടാ,
ശരിക്കും കുഴപ്പം വല്ലതും ഉണ്ടൊ...??!!!

ശ്രീഹരി::Sreehari said...

മേരിക്കുട്ടീ.... എങ്ങനെ ഇത്ര കൃത്യമായി എന്റെ മനസിലിരുപ്പു പിടി കിട്ടി?
അങ്ങോട്ട് പണ്ടേ ഒരു നോട്ടം ഉണ്ട്.. പാട്ടു പോരെങ്കിലും ;)

എതിരന്‍ ജീ,
അതു മാത്രമോ എന്തെല്ലാം പാട്ടുകള്‍!

"ജബ് ദില്‍ ഹീ ടൂട്ട് ഗയാ..."

"സോ സാല്‍ പഹലേ ...."

എന്തായാലും രണ്ടാമത്തെ പാര വായിച്ചു ഞാന്‍ നിലത്തൊന്നുമല്ല :)

നിലാവ്,

നാക്കു പൊന്നാവട്ടെ.. :) കാത്തിരിക്കുന്നു...

ആചാര്യന്‍,
ഇല്ലന്നേ, നമ്മള്‍ പരിപാട് വേറെ തുടങ്ങിക്കഴിഞ്ഞു...

വീ കെ,
ഇപ്പോഴാണോ മനസിലായത്? കാലം എത്രയായി :)

മയൂര said...

പോയാലെന്താ, കേള്‍ക്കാന്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ഇല്ലെ, അതു തന്നെയല്ലെ അങ്ങിനെ ഓരാളിനെ പറ്റി വിളിച്ച് പറഞ്ഞതും :)ഓഫ്- കമന്റ്സ് വായിച്ച് ചിരിച്ചെന്റെ കുടലില്‍ കെട്ട് വീണു.;)

dash said...

kaavyakku vendi oru virahakavyam koodi akamayirunnu...nalla post..rahul dravidu kalyanam kazhichappo rathri pattini kidanna frendne orma vannu......

dash said...

iniyoru aakhatham thangan aa hridayathinu karuthundavatte...vaniye medical collegile oru sundaran thattiyeduthu kazhinjathayi report.........ellam marannekkooo..

ശ്രീഹരി::Sreehari said...

മയൂര,
നന്ദി....

കമന്റ് വായിച്ച് അപ്പോ ഞാന്‍ ചിരിച്ചും കരഞ്ഞും ഒരു വഴി ആയതോ?


daash,
അപ്പോ വാണി ഒരു വഴിയായി...ഹും.. നിങ്ങള്‍ ഡോക്ടര്‍മാര്‍ എല്ലാരും അല്ലേലും ഇങ്ങനാ...
എല്ലാരും വാണീം dash ഉം ഒക്കെ കുമ്പിടീടെ ആള്‍ക്കാരാ..

ഏകാന്തതാരം said...

അയ്യോ...അപ്പോള്‍ ഇനിയാരും ബാക്കിയില്ലേ??അവതാരികമാര്‍ ആയാലോ??
ആ സ്റ്റാ ..........ര്‍ ഓഫ് സ്റ്റാ.....ഴ്സ്....... എന്ന് അലറുന്ന കൊച്ച് ആയാലോ???

മനോജ് മേനോന്‍ said...

ഇനി ഒന്നു അവളെ കണ്ടു നോക്കൂ...മുഖത്തോരു അഭംഗി....പാട്ടോ അത്ര അങ്ങട്ട് പോരാ..........ശരിയല്ലേ..............ഇവളെ ആര്‍ക്കു വേണം!

ജ്വാല said...

എല്ലാവരും സമാധാനിപ്പിച്ചു ദു;ഖം മാറി..ഇല്ലേ?

ശ്രീഹരി::Sreehari said...

ഏകാന്തതാരം,
അതാരാ? ടിവി ഷോ ഒന്നും കാണാറില്ല :(

മനോജ്,
അപ്പറഞ്ഞത് കറകറക്ട്... :)

ജ്വാല,
അങ്ങിനെ മാറിമാറി വരുന്നു.... :)

divya said...

ha ....ha.....ha....

chirichu chirichu njan thalarnnu...valare gambheeramaayi ezhutiyittundu...

Manjari pottenne..
Sheehariyude number varum..theercha..

പാവത്താൻ said...

ആകെപ്പാടേ മഞ്ജരി മാറി ശാർദ്ദൂല വിക്രീടിതമായി എന്നു പറഞ്ഞാൽ മതിയല്ലോ

വേറിട്ട ശബ്ദം said...

ഇവിടെ ഒരു കമന്റ്‌ ഇടാതെ പോയാൽ എനിക്ക്‌ സ്വസ്ഥത കിട്ടില്ല.....
കൊള്ളാം ശ്രീ.....കിടു....
ഇത്‌ വായിച്ച എന്റെ അവസ്ഥ...
ഓർമ്മ തൻ വാസന്ത നന്ദനത്തോപ്പിൽ..... (ബാക്കി ആര്‌ പൂരിപ്പിക്കും????)
:) :) :)

പേടിത്തൊണ്ടന്‍ said...

enikk karachil vann~.. njaanum... :(

...