Tuesday, December 30, 2008

സ്ലം ഡോഗ് മില്യനയര്‍ നല്‍കുന്ന പാഠങ്ങള്‍

പല ഭാഗത്തു നിന്നും മികച്ച റിവ്യൂകള്‍ വന്നത് കൊണ്ട് സ്ലം ഡോഗ് മില്യനയര്‍ കാണാം എന്നു കരുതി. കണ്ടപ്പോള്‍ അല്ലേ സംഗതികള്‍ പിടി കിട്ടിയത്. സിനിമ നല്‍കുന്ന സന്ദേശം ദേണ്ടെ താഴെ കൊടുത്തിരിക്കുന്നു.

 1. പെണ്ണ്, പണം ഇതിനു വേണ്ടി നടക്കുന്ന വയലന്‍സിന്റെ മൊത്തക്കച്ചവടകേന്ദ്രം ആണ് ഇന്‍ഡ്യ.


 2. പെണ്ണിനും പണത്തിനും വേണ്ടി സ്വന്തം സഹോദരനെ വരെ വഞ്ചിക്കാന്‍ മടിക്കാത്ത ജനങ്ങള്‍ ആണ് ഇവിടെയുള്ളത്.


 3. ഏറ്റവും കൂടുതല്‍ ഇന്റര്‍‌നാഷനല്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ആയിരിക്കും. പക്ഷേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സച്ചിന്‍ അല്ല. അതു പോലും ഇവിടത്തുകാര്‍ക്ക് അറിയില്ല. സച്ചിന്‍ സച്ചിന്‍ എന്നും പറഞ്ഞ് ഇരുന്നോളും


 4. ക്രിക്കറ്റ് എന്നൊരു ഗേയിം ഉണ്ട്. അതു കാണാന്‍ ഇരിക്കുംബോള്‍ ശല്യപ്പെടുത്തിയാല്‍ അമ്മ പെങ്ങന്മാരെ വരെ വേണേല്‍ തല്ലിക്കളയും.


 5. മദ്യത്തിലും മദിരാക്ഷിയിലും ഡിസ്കോ പരിപാടികളിലും ഒക്കെയായി മദിച്ചു നടക്കുന്നവന്മാരാണ് ഇവിടുത്തെ ജനങ്ങള്‍. ( ശാം ഹേ.. ജാം ഹേ.. ഓരോരോ പാട്ടേ...)


 6. പാവപ്പെട്ട പിള്ളേരെ ഓടിച്ചിട്ടു തല്ലാന്‍ നടക്കുന്ന ക്രൂരന്മാരാണ് ഇവിടുത്തെ ലോക്കല്‍ പോലീസ്.


 7. പക്ഷേ അങ്ങനെ ഏതേലും പോലീസ് ചെയ്താല്‍ പാവങ്ങളുടെ രക്ഷകനായി വെള്ളക്കാരുടെ പോലീസ് ഇവിടെ ഉണ്ട്.


 8. ലോക്കല്‍ പോലീസിന്റെ തന്തക്കു വിളിക്കാന്‍ ലോക പോലീസ് മാത്രമേ ഇവിടുള്ളൂ.


 9. പാവങ്ങള്‍ക്ക് ഒരു നൂറു രൂപ നോട്ട് വേണേല്‍ ഫ്രീ ആയി കൊടുക്കാനും ലോക പോലീസ് റെഡി.


 10. ഇവിടുത്തെ സിനിമാ സൂപ്പര്‍സ്റ്റാറുകള്‍ ഒക്കെ ഫ്രോഡുകള്‍ ആണ്. സ്ക്രീനിനു മുന്നില്‍ ചിരിക്കുകയും പിന്നില്‍ കാലുവാരുകയും ചെയ്യുന്ന അലവലാതികള്‍.


 11. ഇപ്പോ ലോകത്തിന്റെ സെന്റര്‍ ഇന്ത്യാ ആണെന്ന് ഇവന്മാര്‍ ധരിച്ചു വെച്ചിരിക്കുന്നു.


 12. കമ്യൂണല്‍ വയലന്‍സ് ആവശ്യത്തിലേറെ.


 13. പണ്ട് മുഗളന്മാര്‍ ഉണ്ടാക്കിയിട്ട താജ്‌മഹാലിനെക്കുറിച്ചൊക്കെ ഇല്ലാത്ത പൊങ്ങച്ചം പറഞ്ഞ് ടൂറിസം എന്നും പറഞ്ഞ് സായിപ്പന്മാരുടെ കാശ് അടിച്ചുമാറ്റല്‍ ഇവന്മാരുടെ സ്ഥിരം തൊഴിലാണ്.


 14. കോള്‍ സെന്റര്‍ എന്നു പറഞ്ഞു വേറെ ഒരു തൊഴിലുണ്ട്. അവിടെയുള്ളവന്മാര്‍ക്ക് യാതൊരു വിവരവും ഇല്ല.


 15. അവിടെ ചായ അടിക്കാന്‍ വരുന്നവര്‍ക്കു അരെ അതിലും വിവരം ഉണ്ട്.


 16. കോള്‍ സെന്ററില്‍ വിളിക്കുന്ന പാവം വിദേശീയരെ ഇല്ലാത്ത കള്ളം പറഞ്ഞ് പറ്റിക്കുന്ന ഒരേര്‍പാടും ഉണ്ട്.


കലക്കി സം‌വിധായകന്‍/സ്ക്രിപ്റ്റ് റൈറ്റര്‍ ചേട്ടന്മാരേ. പോയിന്റ് നം‌ബര്‍ 6, 7 , 8 എന്നിവ ചൂണ്ടിക്കാണിക്കാന്‍ പ്രത്യേക സീന്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് ഓസ്കാര്‍ ഉറപ്പായി. അഭിനയിക്കാനു സംഗീതം ഉണ്ടാക്കാനും ഇന്‍ഡ്യക്കാരെ തന്നെ വിളിച്ചത് കൊണ്ട്, നൂറു കോടി വരുന്ന ഇന്‍ഡ്യക്കാര്‍ സിനിമ കാണുകയും ചെയ്യും. മൊത്തത്തില്‍ ഏര്‍പ്പാട് ലാഭം തന്നെ. ഹോളിവുഡ് ഇന്‍‌ഡസ്ട്രിയെ ബോളിവുഡ് വെല്ലുവിളിക്കുമോ എന്ന പേടിയും വേണ്ടല്ലോ...പിന്‍‌കുറിപ്പ് : എന്നെ തല്ലാന്‍ വരണ്ട. ഇതൊക്കെ സിനിമയില്‍ വരികള്‍ക്കിടയില്‍ കുത്തിനിറച്ചിരിക്കുന്ന കാര്യങ്ങളാ. സിനിമ കാണുമ്പോള്‍ ശ്രദ്ധിച്ചു കണ്ടാല്‍ മതി. മനസില്‍ നന്‍‌മയുള്ള ഒരു കഥാപാത്രം പോലുമില്ല സിനിമയില്‍ ( നായികയെ ഒരു അപവാദമായി ചൂണ്ടിക്കാട്ടാം. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളില്‍ ഇരയുടെ ഭാഗം അഭിനയിക്കാനായി തീര്‍ത്ത വ്യക്തിത്വമില്ലാത്ത ഒരു കഥാപാത്രം. അബലയും നിരക്ഷരയും ചൂഷിതയുമായ ഒരു പാവം). പരസ്പരം ദ്രോഹിക്കുക, പാര വെക്കുക, ഉപദ്രവിക്കുക, ഇതൊക്കെയാണ് നായകന്റെ സഹോദരന്‍ മുതല്‍ ടിവി ഷോ അവതാരകര്‍ വരെയുള്ളവരുടെ സ്വഭാവമായി എടുത്തു കാട്ടിയിരിക്കുന്നത്. സഹോദരന്‍ വരെയൂള്ളവരെ ചൂഷണം ചെയ്യുകയും അതു വഴി സ്വയം നാശത്തിലേക്കെടുത്തു ചാടുകയും ചെയ്യുന്ന യുവത്വമാണ് ഇന്ത്യയുടെ മുഖമായി എടുത്തു കാട്ടിയിരിക്കുന്നത്.
വിമര്‍ശനങ്ങള്‍ക്കു നേരെ അസഹിഷ്ണുത കാട്ടേണം എന്നല്ല പറഞ്ഞുവരുന്നത്. മധുര്‍ ഭണ്ഡാരക്കര്‍ തുടങ്ങിയ സം‌വിധായകര്‍ സമൂഹത്തിനു നേരെ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്. അവ നിശ്‌ചയമായും ആവശ്യമാണ്. പക്ഷേ മുഖ്യമായും വിദേശികളായ പ്രേക്ഷകരെ ഉദ്ദേശിച്ചു നിര്‍‌മിച്ച ഒരു ചിത്രത്തില്‍ നമ്മുടെ രാജ്യത്തിന്റെ മോശമായ മുഖം മാത്രം വരച്ചു കാണിക്കുന്നതില്‍ എതിര്‍പ്പുണ്ട്.


നമ്മുടേത് ഒരു പെര്‍‌ഫക്റ്റ് രാജ്യം ഒന്നുമല്ല. പക്ഷേ വെറും വയലന്‍സ് മാത്രമാണിവിടെ എന്ന രീതിയിലുള്ള ഒരു പ്രചരണവും അനുവദനീയമല്ല.


തള്ളിക്കളയുക ഈ സിനിമയെ...

പിന്‍‌കുറിപ്പ് നമ്പര്‍ റ്റൂ : നമസ്തേ ലണ്ടന്‍ സിനിമയില്‍, ബ്രിട്ടീഷുകാരന്‍ സായിപ്പിന്റെ മുഖത്തു നോക്കി ( അതും കത്രീന കൈഫിന്റെ മുന്നില്‍ വെച്ച്), " അക്ഷരങ്ങള്‍ അടിച്ചു കൂട്ടിയ പുസ്തകത്താളില്‍ നീ കണ്ട ഇന്‍‌ഡ്യ അല്ല സായിപ്പേ യഥാര്‍ത്ഥ ഇന്‍‌ഡ്യ" എന്നു അക്ഷയ് കുമാര്‍ പച്ച ഹിന്ദിയില്‍ വിളിച്ചു പറഞ്ഞ് അപമാനിച്ചതിന്റെ കെറുവു തീര്‍ക്കാന്‍ അല്ലേ അങ്ങ്‌ ഇംഗ്ലണ്ടില്‍ നിന്നും ഒരു സം‌വിധായകന്‍ ഇത്രേം ദൂരം വന്ന് ഈ സിനിമ പിടിച്ചത് എന്ന് എനിക്കു ബലമായ ഡൗട്ട് ഉണ്ട്. എന്തൊക്കെ പറഞ്ഞിട്ടെന്താ, ക്രിക്കറ്റില്‍ 5-0, 1-0.... ഹി ഹി ഹി....
അനുബന്ധം :പോയിന്റ് 6,7,8,9 ല്‍ പ്രതിപാദിച്ച സീന്‍ സിനിമ കാണാത്തവര്‍ക്കു വേണ്ടി താഴെ കൊടുക്കുന്നു.(ഓര്‍‌മയില്‍ നിന്നും എടുത്തെഴുതിയത്)


കഥാനായകന്‍( ചെറുപ്പം) ഒരു വിദേശീയരായ ഭാര്യാഭര്‍ത്താക്കന്മാരെ സ്ഥലങ്ങള്‍ കാണിക്കുന്നു. ഓടിയെത്തുന്ന ഒരു പോലീസുകാരന്‍ കഥാനായകനെ അടിച്ചു വീഴ്ത്തുന്നു. നിലത്തു വീണ നായകനെ ബൂട്ടു കൊണ്ട് ചവിട്ടുന്നു. അടി കൊള്ളുന്നതിനിടയിലും നായകന്‍ വിദേശികളെ നോക്കി


നായകന്‍ : " മാഡം, യൂ വാണ്ടഡ് റ്റു സീ ദ റിയല്‍ ഫേസ് ഓഫ് ഇന്‍ഡ്യ റൈറ്റ്? ഹിയര്‍ ഇറ്റ് ഈസ്".


വിദേശി വനിത : " ഓ മൈ സണ്‍ ഓ മൈ സണ്‍.... ദെന്‍ ഹിയര്‍ ഈസ് ദ റിയല്‍ ഫേസ് ഓഫ് അമേരിക്ക..."


(പോലീസുകാരനു നേരെ തിരിഞ്ഞ് )

" ബാസ്***ഡ്"

(ഈ ഡയലോഗ്ഗ് മ്യൂട്ടഡ് ആണ്. ചുണ്ടുകളുടെ അനക്കത്തില്‍ നിന്നും സംഭാഷണം പക്ഷേ വ്യക്തം)


വിദേശവനിതയുടെ ഭര്‍ത്താവ് പോക്കറ്റില്‍ നിന്നും കുറച്ചു പണം എടുത്ത് അടിയേറ്റു വീണ നായകന് നല്‍കി അവനെ ആശ്വസിപ്പിക്കുന്നു....

53 comments:

ശ്രീഹരി::Sreehari said...

നല്ല സിനിമയാവും എന്നു കരുതി ഏറെ പ്രതീക്ഷയോടെയാണ് സിനിമ കാണാന്‍ ഇരുന്നത്. തുടക്കം കണ്ടപ്പോള്‍ തന്നെ അക്കാഡമി നോമിനേഷന്‍ ലഭിക്കേണ്ട ഒരു നല്ല ചിത്രമെന്നതിനേക്കാള്‍, ഒരു ബോളിവുഡ് മസാല സിനിമയുടേയോ, മിഷന്‍ ഇമ്പോസ്സിബിള്‍ പോലെയുള്ള ഹോളിവുഡ് മസാലയുടെയോ പ്രതീതിയാണ് സൃഷ്ടിച്ചത്. പകുതിയായപ്പോഴേക്കും എങ്ങിനെയെങ്കിലും ഒന്നു തീര്‍‌ന്നു കിട്ടിയാല്‍ മതി എന്നേ ഉള്ളായിരുന്നു. സിനിമ തീര്‍‌ന്ന ശേഷവും മനസിലെ തികട്ടല്‍ മാറിയില്ല കുറേ നേരത്തേക്ക്.

ക്ലാസിക് എന്നും പറഞ്ഞ് ഇറക്കുന്ന ബോറ് ഇന്‍ഡ്യന്‍ - ഇംഗ്ലീഷ്‌ സിനിമകളെ അപേക്ഷിച്ച്‌ ഭേദം എന്നു വേണമെങ്കില്‍ ആശ്വസിക്കാം. അത്ര മാത്രം.

പൊട്ടസ്ലേറ്റ് നിര്‍ദ്ദേശിച്ചതു കൊണ്ട് പാന്‍സ് ലാബ്രിന്‍‌ത് കണ്ടു. എന്തു നല്ല സിനിമ! ചിത്രീകരണമായാലും ശരി, സിനിമയുടെ രാഷ്‌ട്രീയമായാലും ശരി. നന്ദി പൊട്ടസ്ലേറ്റ്. ഈ സിനിമ കാണാന്‍ നിര്‍‌ദ്ദേശിച്ചതിനു.

സ്ലം ഡോഗ്ഗ് മില്യനയറുടേ ഡയറക്ടറേയും തിരക്കഥാകൃത്തിനേയും ഒരു ശിക്ഷാനടപടി എന്ന നിലയില്‍ മുറിയില്‍ അടച്ചിട്ട് പത്തു തവണ തുടര്‍ച്ചയായി "ജൂം ബരാബ്ബര്‍ ജൂം" കാണിക്കേണം എന്നാണെന്റെ പക്ഷം ;)

ഒരു ചേനക്കാര്യം കൂടെ: ഇത് അന്‍പതാമത്തെ പോസ്റ്റ് - പഴയ ബ്ലോഗുകളിലെ പോസ്റ്റ് കൂടെ ചേര്‍ത്ത്. ഒന്നര വര്‍‌ഷം എടുത്തു ഹാഫ് സെ‌ഞ്ച്വറി അടിക്കാന്‍. :)

കിഷോര്‍:Kishor said...

യാചകരായ, അനാഥരായ മുംബയ് ചേരിലിയെ കുട്ടികളെക്കുറിച്ചുള്ളതല്ലേ ഈ സിനിമ? അവിടെ അങ്ങിനെയൊക്കെ നടക്കമല്ലൊ. അത് ഇന്ത്യക്കു മൊത്തത്തില്‍ ബാധകമാകില്ല എന്ന് വിദേശികളും സ്വദേശികളും മനസ്സിലാക്കണം.

സിനിമ എനിക്കിഷ്ടപ്പെട്ടു. ഒരു കഥ എന്ന നിലയില്‍ മാത്രം കാണുക.

ശ്രീഹരി::Sreehari said...

കിഷോര്‍,
കമന്റിനു നന്ദി

ചേരിയിലെ യാചകരായ കുട്ടികളെക്കുറിച്ചാണ് സിനിമയുടെ കഥ എന്നു വേണമെങ്കില്‍ പറയാം. ചേരികളുടെ പരിതാപാവസ്ഥ എടുത്തു കാണിക്കുന്ന ചില നല്ല സീനുകള്‍ ഉണ്ടിതില്‍. കുട്ടികളെ ചൂഷണം ചെയ്തു യാചകരാക്കുന്ന ഭാഗം നന്നായി.

പക്ഷേ വെറുമൊരു കഥയായി ഇതിനെ കാണാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. പിറകിലെ അജണ്ടകള്‍ വേറെ ചിലതാണെന്ന് തോന്നിപ്പിക്കുന്നു.

വ്യക്തിപരമായ അഭിപ്രായം മാത്രം

ആചാര്യന്‍... said...

പകല്‍കിനാവ്

kaithamullu : കൈതമുള്ള് said...

സില്‍മ കാണട്ടെ ഹരീ,
എന്നാലല്ലേ വല്ലതും പറയാനാവൂ?

ഷിനോ .. said...

സിനിമ കണ്ടു. സുഹൃത്തേ ...താന്കള്‍ ചൂണ്ടി കാണിക്കുന്ന ഈ പതിനാറു സംഭവങ്ങളില്‍ ഏതാണ് നമ്മുടെ ഇന്ത്യയില്‍ ഇല്ലാത്തത്. അല്ലെങ്കില്‍ ബാധകമല്ലാത്തത് ?

sreeNu Guy said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

ഗുപ്തന്‍ said...

ചിത്രം കണ്ടില്ല ഹരീ. പക്ഷെ ഇത്തരം ചിലസന്ദേശങ്ങള്‍ ചില ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരുടെയും സിനിമക്കാരുടെയും പതിവ് നംബരുകള്‍ ആണെന്ന് തോന്നീട്ടുണ്ട് :(

പുതുവത്സരാശംസകള്‍

പൊട്ട സ്ലേറ്റ്‌ said...

വ്യത്യസ്തമായ ഒരു വീക്ഷണം. പടം കാണാത്തത് കൊണ്ടു അഭിപ്രായം പറയാനില്ല. പിന്നിലെ അജണ്ടകളെ പറ്റിയുള്ള നിരീക്ഷണം എത്രത്തോളം ശരിയെന്നറിയില്ല. ഒരു ഇന്ത്യക്കാരനായ വികാസ് സ്വരൂപ്‌ എഴുതിയ Q&A എന്ന പുഷ്തകമാണ് ഇതിന്റെ മൂല കഥ. അപ്പോള്‍ പിന്നെ ഒരു വിദേശ അജണ്ട എന്ന വാദം എത്രതോളും ശരിയാകും?. പിന്നെ, ഇത്തരം കഥകള്‍ക്ക് മാര്ക്കറ്റ് കൂടുതലുന്ടെന്നത് ഒരു സത്യമാണ്.

http://www.amazon.com/Q-Novel-Vikas-Swarup/dp/0743267478

റോബി said...

ഈ സിനിമ എനിക്കും വല്ലാതെയൊന്നും ഇഷ്ടപ്പെട്ടില്ല, (Because the film is shallow and the characters are one-dimensional)...എങ്കിലും ഡാനി ബോയ്‌ലിന്റെ തന്നെ ട്രൈൻസ്‌പോട്ടിംഗ് കണ്ടപ്പോൾ മനസ്സിലായതുകൂടി എഴുതാമെന്നു തോന്നുന്നു.

മയക്കുമരുന്ന്, പണം ഇതിനു വേണ്ടി നടക്കുന്ന വയലന്‍സിന്റെ മൊത്തക്കച്ചവടകേന്ദ്രം ആണ് സ്കോട്‌ലാന്റ്.

പണത്തിനു വേണ്ടി ആത്മാർഥ സുഹൃത്തുക്കളെ വഞ്ചിക്കാന്‍ മടിക്കാത്ത ജനങ്ങള്‍ ആണ് അവിടെയുള്ളത്.

മദ്യത്തിലും മദിരാക്ഷിയിലും ഡിസ്കോ പരിപാടികളിലും ഒക്കെയായി മദിച്ചു നടക്കുന്നവന്മാരാണ് അവിടുത്തെ ജനങ്ങള്‍.

പാവപ്പെട്ട ജങ്കി പിള്ളേരെ ഓടിച്ചിട്ടു തല്ലാന്‍ നടക്കുന്ന ക്രൂരന്മാരാണ് അവിടുത്തെ ലോക്കല്‍ പോലീസ്.

ഡോപ് റിലേറ്റഡ് വയലന്‍സ് ആവശ്യത്തിലേറെ.

ഹെറോയിൻ ലഹരിയിൽ സ്വന്തം കുഞ്ഞിനെ വരെ മറന്നുപോകുന്നവരാണ് അവിടുത്തെ സ്ത്രീകൾ.

സ്കൂൾ വിദ്യാർത്ഥിനികൾ വരെ രാത്രി കറങ്ങി നടക്കുകയും വഴിയിൽ കാണുന്ന ഏതൊരുവനെയും വിളിച്ച് വീട്ടിൽ കൊണ്ടുവന്ന് രതിയിലേർപ്പെടുകയും ചെയ്യും.

ഒരു ഡ്രഗ് ടാബ്ലെറ്റിനു വേണ്ടി ഷിറ്റ്-ടാങ്കിൽ വരെ നൂണ്ടിറങ്ങാൻ മടിയില്ലാത്തവരാണവിടെയുള്ളത്.

നമ്മൾ രണ്ടുപേരും ചെയ്യുന്നത് ഒരേകാര്യം- ജനറലൈസേഷൻ.

(ഇന്ത്യൻ സമൂഹത്തിന്റെ അത്ര തിളക്കമില്ലാത്ത ചില ഭാഗങ്ങൾ പരാമർശിച്ചു കാണുമ്പോൾ ഇഷ്ടപ്പെടാതെ വരുന്നത് ഇന്ത്യൻ മിഡിൽ ക്ലാസ്സിന്റെയും ഉപരിവർഗത്തിന്റെയും ലക്ഷണമായിരുന്നില്ലേ?)

ശ്രീഹരി::Sreehari said...

എല്ലാവരുടേയും കമന്റുകള്‍ക്ക് നന്ദി... വിശദമായ മറുപടി വൈകീട്ട് ഇടാം കെട്ടോ( ഓഫീസില്‍ പോവണം :( )..

ഒരു കാര്യം മാത്രം സൂചിപ്പിക്കാന്‍ ആണ് തിരക്കു പിടിച്ച് ഇതെഴുതുന്നത്... വിമര്‍ശിക്കപ്പെടുന്നതില്‍ അസഹിഷ്ണുക്കളാകേണം എന്നതേ അല്ല കെട്ടോ ഞാന്‍ ഉദ്ദേശിച്ചത്. വിമര്‍‌ശനം ഏതൊരു ജനതയ്ക്കും ആവശ്യമാണ് പ്രത്യേകിച്ചും ഉള്ളില്‍ നിന്നുള്ളത്...

വീണ്ടും സന്ദര്‍ശിക്കുമല്ലോ

ശ്രീഹരി::Sreehari said...

ആചാര്യാ,ലിങ്ക് നല്‍കിയതിനു നന്ദി,

കൈതമുള്ള്, തീര്‍ച്ചയായും അങ്ങനെ തന്നെ വേണം...

ഷിനോ,

ഇന്‍ഡ്യ വിമര്‍‌ശനങ്ങള്‍ക്കതീതമാണെന്നൊന്നും എനിക്കും അഭിപ്രായമില്ല. ഒരു വണ്‍ സൈഡഡ് വ്യൂ മാത്രം ആയതു കൊണ്ടാണ് എതിര്‍പ്പ്.
പതിനാറു പോയിന്റില്‍ എന്തായലും എതിര്‍ക്കപ്പെടേണ്ട ചിലതില്ലേ? ഉദാഹരണത്തിന് 6,7,8,9 . നമ്മുടെ രാജ്യത്തിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ നേരിടാന്‍ പുറത്തു നിന്നുള്ള ഒരു ശക്തിയുടെ ആവശ്യം നമുക്കുണ്ടോ? അതിനനുവദിക്കാമോ? ഈ ലോകപോലീസിന്റെ നാട്ടില്‍ ഇതൊന്നു നടക്കുന്നില്ലേ? അവര്‍ മാത്രം പെ‌ര്‍ഫക്റ്റ് ആണോ? ഇങ്ങനെ തന്തക്കു വിളിക്കാനും, മറ്റുള്ളവരുടെ പ്രശ്നത്തിലിടപെടാനും അവര്‍‌ക്ക്‌ ആര്‍ അനുവാദം കൊടുത്തു. അങ്ങിനെ ലോക പോലീസ് ഇടപെട്ടത്തിന്റെ ഭവിഷ്യത്ത് ഇറാഖും അഫ്ഗ്ഗാനും ഇപ്പോള്‍ പാകിസ്താനും വരെ കണ്ടതാണല്ലോ.

ക്രിക്കറ്റിനെക്കുറിച്ചും സച്ചിനെക്കൂറിച്ചുമൊക്കെയുള്ള പരാമര്‍‌ശങ്ങള്‍ ഓകെ. അത് ഒരു പക്ഷേ നമ്മള്‍ അര്‍‌ഹിക്കുന്നതുമാണ്. പിന്നെ കമ്യൂണല്‍ വയലന്‍സിനെ ഒക്കെ വിമര്‍‌ശിക്കുന്നവരോട്. ചില്ലു കൂട്ടിലിരിക്കുന്നവന്‍ പുറത്തുള്ളവനെ കല്ലെറിഞ്ഞാല്‍ എങ്ങിനെയിരിക്കും? വിഭജിച്ച് ഭരിക്കാന്‍ വേണ്ടി ഇതു തുടങ്ങിവെച്ചതാര്? മതതീവ്രവാദത്തിന് ആദ്യം വളം വെച്ചതാര്?

അപ്പോള്‍ ഇതൊക്കെ നമ്മളെ കരിവാരിത്തേക്കാന്‍ വേണ്ടി മാത്രമല്ലേ? എന്തോ അങ്ങനെ ചിന്തിക്കാനേ സാധിക്കുന്നുള്ളൂ...

ശ്രീനു,
ആശംസകള്‍ക്ക് നന്ദി. താങ്കള്‍ക്കും പുതുവല്‍സരാശംസകള്‍.

ഗുപ്തന്‍, സിനിമ കണ്ടു നോക്കൂ. എന്തായാലും , മസ്റ്റ് സീ വിഭാഗത്തില്‍ ഒന്നും ഉള്‍പ്പെടാന്‍ മാത്രം ഇല്ല എന്നു എനിക്കു ഉറപ്പു പറയാന്‍ സാധിക്കും. പതിവ് നമ്പറുകള്‍ ഒക്കെയേ ഉള്ളൂ ഇതിലും.

കഥയോട് എനിക്കു വിയോജിപ്പില്ല പൊട്ടസ്ലേറ്റ്. തിരക്കഥയാണ് എന്റെ നോട്ടത്തില്‍ വില്ലന്‍. വരികള്‍ക്കിടയില്‍ ആണ് വിഷം. വരികളിലല്ല. വികാസ് സ്വരൂപിന്റെ പുസ്തകം വായിക്കാത്തത് കൊണ്ട്, എന്തൊക്കെ സ്ക്രിപ്റ്റ് റൈറ്റര്‍ സ്വന്തമായി ഇട്ടിരിക്കുന്നു എന്ന് ഉറപ്പു പറയാന്‍ വയ്യ....

റോബി,
ഞാന്‍ ജനറലൈസ് ചെയ്യുക അല്ല ഇവിടെ. സിനിമ ജനറലൈസ് ചെയ്യാന്‍ ശ്രമിക്കുന്നു എന്നാ ഉദ്ദേശിച്ചത്. പ്രത്യേകിച്ചും ഇന്‍ഡ്യയെക്കുറിച്ച് നേരിട്ടറിയാത്ത വിദേശികള്‍ മോശം അഭിപ്രായം ഉണ്ടാക്കാനേ സാധ്യത ഉള്ളൂ. film is shallo and characters and one dimensional. ട്രൈന്‍സ്പോട്ടിംഗ് കണ്ടു നോക്കട്ടെ.

പിന്നെ ഉപരിവര്‍‌ഗത്തെയോ സാമൂഹ്യബോധമില്ലാത്ത അപ്പര്‍ മിഡില്‍ ക്ലാസിനെയോ അല്ല ഈ സിനിമയില്‍ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. മറിച്ച് സാധാരണക്കാരില്‍ സാധാരണക്കാരെയാണ്. മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ട്രാഫിക് സിഗന്ല്‍ കണ്ടിട്ടുണ്ടോ? ( സിനിമ അത്ര നല്ലതൊന്നുമല്ല ). അതില്‍ യാചകര്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ രാഷ്ട്റീയ്യം നല്ല പോലെ വരച്ചു ചേര്‍ത്തിട്ടൂണ്ട്. റൂട്ട് കോസിനെയാണ് അവിടെ തുറന്നുകാട്ടുന്നത്. അല്ലാതെ മൊത്തം ജനങ്ങളെയും മോശമായി ചിത്രീകരിക്കുക അല്ല. അത്തരം ഒരു സമീപനം ഈ സിനിമ കാണിച്ചിരുന്നെങ്കില്‍ കൈയടിക്കുന്നവരുടെ കൂടെ ഞാനുമുണ്ടായേനെ.

പിന്നെ എല്ലാ രാഷ്ട്രീയവും മാറ്റി വെച്ച് വെറും ഒരു സിനിമയായി കണ്ടാല്‍ പോലും അത്ര നല്ല സിനിമയൊന്നും ആയി തോന്നിയില്ല. ആവറേജ് എന്നേ പറയാന്‍ ഒക്കൂ....

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി. ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും. വീണ്ടും വരിക.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സംഭവം ഹരികണ്ടപ്പൊഴാ കാര്യങ്ങളു മനസ്സിലായത്.
പണ്ടേ ഇംഗ്ലീഷ് സിനിമ കാണുമ്പോ കൂടെ ച്ചിരിക്കന്നല്ലാണ്ട് മനസ്സിലാക്കി ചിരിച്ച ചരിത്രം എനിക്കില്ലാ...

ഒരോ സിനിമാക്കരുടെ കുരുത്തക്കേടേയ്...

വടക്കൂടന്‍ | Vadakkoodan said...

found a similar review here

http://greatbong.net/2008/12/29/slumdog-millionaire-the-review/

ശ്രീഹരി::Sreehari said...

കുരുത്തം കെട്ടോനെ ശ്ശൊ ഇതാണ് ... എല്ലാത്തിനും ഞാന്‍ തന്നെ വേണം എന്നു വെച്ചാല്‍ :)
വടക്കൂടനു പ്രത്യേകം നന്ദിയുണ്ട്. ഇതു പോലെ ചിന്തിക്കുന്നത് ഞാന്‍ മാത്രം അല്ല എന്നു മനസിലാക്കാന്‍ സാധിച്ചല്ലോ... ഒത്തിരി താങ്ക്സ്..

Anonymous said...

Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...

saritha said...

wel hari,i havent seen the movie yet. and your review speaks volumes.any way i dont want to get perjudieced by your review.let me see the movie then i would post real comment okey.take care..and have a gr8 year

ശ്രദ്ധേയന്‍ said...

എന്‍റെ ഹരീ... സായിപ്പന്മാര്‍ക്കെതിരെ ബ്ലോഗിക്കുന്നതൊക്കെ കൊള്ളാം. നാളെ ഏതെങ്കിലും റോന്ഗ് നമ്പരിലേക്ക് ഒരു മിസ്സ്ഡ് കോള് ചെയ്ത കാരണത്തിന് പിടിച്ചു ഗോണ്ടോനാമയില്‍ അടയ്ക്കും, മോര്ഫിങ്ങിലൂടെ താടി വളര്‍ത്തി പരസ്യം ചെയ്യും... കമന്റിടുന്ന ഞങ്ങള്‍ കൂടി അകത്താവും... അത് കൊണ്ട്... നോ കമന്‍റ്..!!!

lakshmy said...

സിനിമ കാണാതെ അതിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നത് ശരിയല്ല. പറയാനുദ്ദേശിക്കുന്നത് വേറൊരു കാര്യമാണ്. ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ച ഒരു ഇംഗ്ലീഷ്‌കാരന്റെ ഒരു യാത്രാവിവരണപുസ്തകം കാണാൻ ഇടയായി. ഇൻഡ്യ എന്ന വലിയ ഒരു രാജ്യത്തെ, ബോബെയിലെ ചുവന്ന തെരുവുകളിലെ കൊച്ചു പെൺ‌ സെക്സ് വർക്കേഴ്സിനെ മാത്രം എടുത്തു കാണിച്ചും പറഞ്ഞും അതാണ് ഇൻഡ്യയുടെ യദാർത്ഥ മുഖം എന്നു തോന്നിപ്പിക്കുന്ന തരത്തിലെ ഒരു വിവരണം അതിൽ വായിച്ച് ശരിക്കും കഷ്ടം തോന്നി.

ശ്രീഹരി::Sreehari said...

ലക്ഷ്മി,
വെറും ഒരു കമേഴ്സ്യല്‍ സിനിമയിലെ ആളെക്കൂട്ടനുള്ള ഡയലോഗ് ആണെങ്കിലും , " അക്ഷരങ്ങള്‍ അടിച്ചു കൂട്ടിയ പുസ്തകത്താളില്‍ നമ്മള്‍ വായിക്കുന്ന ഇന്ത്യ അല്ല യഥാര്‍ത്ഥ ഇന്ത്യ" എന്നതു നേരാണ്. അതു നേരിട്ടു കണ്ടറിയുക തന്നെ വേണം... കമന്റിനു നന്ദി

ശ്രീഹരി::Sreehari said...

vijayalakshmi,
എന്റെ പുതുവല്‍സരാശംസകള്‍...

saritha,
അങ്ങനെയാണപ്പോ വേണ്ടത്. കമന്റിനു നന്ദി,...പുതുവല്‍സരാശംസകള്‍...

ശ്രദ്ധേയന്‍,
അതിനു സായിപ്പൊന്നും വേണ്ട. തീവ്രവാദിയെന്നു മുദ്ര കുത്തിയോ, തീവ്രവാദിയെ പിടിച്ചതിനോ, മതവിരുദ്ധനെന്നു വിളിച്ചോ ഒക്കെ എക്സിക്യൂട്ട് ചെയ്യാന്‍ നമ്മുടെ നാട് ധാരാളം. സൂക്ഷിച്ചോളൂ :)
വര്‍ഗീസിന്റെ അനുഭവം സാക്ഷി

വീണ said...

സിനിമ കാണുന്നതിനു മുന്നെ ഈ റിവ്യൂ വായിച്ചിരുന്നു; കണ്ടിട്ട് കമന്റാമെന്നു വെച്ച് ഇരിക്കുകയായിരുന്നു. സിനിമ എനിക്ക് ഇഷ്‌ടപ്പെട്ടു. കൊട്ടിഘോഷിക്കപ്പെട്ടതിന്റെ അത്രയും മഹത്വം ഒന്നും തോന്നിയില്ലെങ്കിലും കൊള്ളാം എന്നു തോന്നി. ചേരിയിലെ ജീവിതം, ഉത്തരങ്ങള്‍ നായകന്റെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതൊക്കെ വരച്ചുകാട്ടിയ രീതി ഇഷ്‌ടപ്പെട്ടു.
പിന്നെ, കുറെ സംഭവങ്ങള്‍ (നായകന് പരിപാടിയില്‍ പങ്കെടുക്കാനുണ്ടായ കട്ട-പ്രേമം എന്ന motivation, പണക്കൊതി, അവിശ്വസനീയമായി ഭാഗ്യം മാത്രം തുണയായി വരുന്ന സന്ദര്‍ഭങ്ങള്‍) എല്ലാം കൂടെച്ചേര്‍ന്ന് ഒരു ബോളിവുഡ് പടത്തിന്റെ പ്രതീതിയാണ് എറെയും തോന്നിയത് (യോജിപ്പ് ഒന്ന്). അതുകൊണ്ടു തന്നെ ഈ പടം ഒരു വിദേശി സംവിധാനം ചെയ്തതിനാല്‍ എന്തു വ്യത്യാസമാണുണ്ടായതെന്ന് എനിക്കു മനസ്സിലായില്ല. ഈ റിവ്യൂവിനോട് യോജിക്കുന്ന രണ്ടാം പോയിന്റ് താജ് മഹലിന്റെ മുന്നില്‍ വെച്ച് നായകന്‍ ആക്രമിക്കപ്പെടുന്ന-വിദേശിയാല്‍ രക്ഷിക്കപ്പെടുന്ന രംഗം. അത് ഏച്ചുകെട്ടല്‍ പോലെ തോന്നി. മറ്റെല്ലാം വെച്ച് നോക്കുമ്പോ ഇത് ഒരു മെച്ചപ്പെട്ട ‘ബോളിവുഡ്’ പടം :)

Shravan said...

ഞാനൊരു കുട്ടിബ്ലോഗര്‍ ആണ്.അതു ഞാന്‍ ചെയ്ത പാപം ആണോ?അതിനു എനിക്ക്‌ ഇങ്ങനെ ഒരു ശിക്ഷ
വേണോ?എന്നെ ഇങ്ങനെ ചിരിപ്പിച്ചു വധിക്കെണോ?ഇങ്ങനെ തമാശ പറഞ്ഞുപറഞ്ഞു എന്നെ കൊന്നു കളയണോ?ജീവിച്ചു പൊയ്ക്കോട്ടെ,മാഷേ,വിട്ടേക്ക്.

itrem malayalathil type cheyyan njan petta paade.. athu oru kastapaadu thanna..itinokke njan anubhavikkum.

mathy kasthapettethu.elupattil paranjekkam

loved reading the blog, loved the way you present things.

ശ്രീഹരി::Sreehari said...

shravan,
അഭിനന്ദങ്ങള്‍ക്ക് നന്ദി. ഒരാളെയെങ്കിലും ഇത്തിരിയെങ്കിലും ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതില്പരം സന്തോഷം വേറെ ഒന്നുമില്ല.

ഇത്ര എങ്കിലും മലയാളത്തില്‍ എഴുതിയല്ലോ. വളരെ സന്തോഷം. മലയാളം എഴുത്തൊക്കെ എളുപ്പത്തില്‍ ശീലിക്കാം കെട്ടൊ. ഹെല്പ് വേണമെങ്കില്‍ പറഞ്ഞാല്‍ മതി.

ശ്രീഹരി::Sreehari said...

വീണ,

സത്യസന്ധമായ വിലയിരുത്തലുകളിന് നന്ദി. ഒരു വര്‍‌ഷം ഇറങ്ങിപ്പോവുന്ന ബോളിവുഡ് മസാലസിനിമയുടെ കൂട്ടത്തില്‍ പെടുത്തി കാണുന്നതില്‍ സന്തോഷമേയുള്ളൂ. റോംഗ് മെസ്സേജ് പ്രചരിപ്പിക്കുന്ന എന്ത് മാത്രം സിനിമകള്‍ നമ്മുടെ നാട്ടില്‍ ഇറങ്ങുന്നു? ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു കാണിക്കാനുള്ള അവകാശം.

ഇതിനെ ഒരു ഓസ്കാര്‍ ലെവലിലോട്ട് ഒക്കെ ഉയര്‍ത്തുമ്പോള്‍ വിയോജിക്കാതിരിക്കാന്‍ വയ്യ. (ഓസ്കാറിന്റെ ക്രെഡിബിലിറ്റിയെപ്പറ്റിയും വാദം ആവാം. പക്ഷേ അത് ഇവിടെ പ്രസക്തമല്ലെന്ന് തോന്നുന്നു.)

സ്ക്രിപ്റ്റ് ഒക്കെ സ്റ്റ്റോംഗ് ആണ്. അവര്‍ പറയാന്‍ ഉദ്ദേശിച്ചതെന്തോ അത് ഒരു സിനിമയുടെ ലെവലില്‍ കൊണ്ടുവരാന്‍ പറ്റിയിട്ടുണ്ട്. പറയാന്‍ ഉദ്ദേശിച്ചതിനോട് മുഴുവനായിട്ടങ്ങ യോജിക്കാന്‍ പറ്റില്ല എന്നു മാത്രം( ഉപരിപ്ലവദേശീയത ഒന്നുമല്ല. ഓവറായി നാഷനലിസം പറയുന്ന സിനിമ ആണെങ്കിലും എന്റെ അഭിപ്രായം ഇതു പോലൊക്കെ ആയിരിക്കും.

suraj::സൂരജ് said...

എന്നാലിതൊന്ന് കാണണോല്ലോ...
പ്രതിഷേധ സൂചകമായിട്ട് ഓണ്‍ ലൈന്‍ പൈറേറ്റഡ് വേര്‍ഷന്‍ തന്നെ കണ്ടു കളയാം.
അങ്ങനിപ്പം എന്റെ കാശ് വങ്ങിച്ച് എന്റെ മുഖത്തുതന്നെ സായിപ്പ് തുപ്പിക്കളിക്കണ്ട ;))

ശ്രീഹരി::Sreehari said...

സൂരജ്,
അതാണ് സ്പിരിറ്റ്... നമ്മടെ വക അങ്ങോട്ടും ഒരു കൊട്ട് :)

പൊടിക്കുപ്പി said...

ഹെന്റമ്മോ ഇങ്ങനൊരു വേര്‍ഷനോ!! ഇതാണ് പണ്ടാരാണ്ട് കൊതുകിന്റെ കാര്യം പറഞ്ഞുവെച്ചിട്ടുള്ളത് :P [പ്ലീസ് തല്ലരുത്, ഇവിടെയാദ്യമായിട്ടാ, ആ ഒരു കണ്‍സഷന്‍ :( ] സ്ക്രിപ്റ്റ് മികച്ചതാണെന്നൊന്നും ഞാന്‍ പറയില്ല. but execution beautiful ആയിരുന്നു. പ്രത്യേകിച്ച് ജമാലിന്റെ ജൂനിയര്‍ വേര്‍ഷന്‍സ്.

പൊടിക്കുപ്പി said...

പിന്നെ രാഷ്ടീയം, ഇടത്തരക്കാരന്‍ and upper ക്ലാസ്സ് സായിപ്പിന് മുന്നില്‍ പൊക്കിപിടിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ ഇങ്ങനെ ഒന്നും നടക്കുന്നില്ലെന്ന് പറയാന്‍ സാധിക്ക്യോ? മുംബൈയിലെ ചേരികളിലെ കുട്ടികള്‍ക്ക് ഇതിലും നല്ല അനുഭവങ്ങളാണോ പ്രതീക്ഷിക്കുന്നത്? മധുര്‍ ഭണ്ഡാക്കര്‍ക്ക് മാത്രമേ ഇതൊക്കെ പൊക്കിപിടിക്കാനുള്ള റൈറ്റ് ഉള്ളു? ഒരു കാഴ്ച്ചക്കാരനായി മാത്രം വരേണ്ടിയിരുന്ന സായിപ്പ് ഉയര്‍ന്ന് നില്‍ക്കുന്ന ഷോപ്പിംഗ് മാളുകളും സൂപ്പര്‍മാര്‍ക്കറ്റും പിസ തിന്ന് ചീര്‍ത്തിരിക്കുന്ന ഹൈക്ലാസ്സ് പാവക്കുട്ടികളുടേയും പടം പിടിച്ച് ഇതാണ് ഇന്ത്യയെന്ന് കാണിച്ചാ മതിയാരുന്നോ ലോകജനതയെ? എന്നാ പിന്നെ പണ്ടത്തെ NDAയുടെ ഇലക്ഷന്‍ പരസ്യങ്ങള്‍ കാണിച്ചാ പോരരുതോ? ആ കാണിച്ച slums കൂടെ ഉള്‍പ്പെട്ടതാണ് എന്റെയിന്ത്യയെന്ന് പറയാന്‍ ഒരു നാണക്കേടും തോന്നുന്നില്ല.

ഉപ ബുദ്ധന്‍ said...

ഈ നോവല്‍സ്ലം ഡോഗ് മില്യനയര്‍ എഴുതിയതൊരു ഇന്‍ഡ്യക്കാരനല്ലേ?

പിന്നെ ഇതില്‍ ഇന്‍ഡ്യക്കാരെ അവഹേളിക്കുന്നതായി എനിക്ക് തോന്നിയില്ല.

ഒരു നല്ല സിനിമയായേ എനിക്ക് തോന്നിയുള്ളൂ.


പതിനാറു സംഭവങ്ങളില്‍ ഏതാണ് നമ്മുടെ ഇന്ത്യയില്‍ ഇല്ലാത്തത്?എന്ന ചോദ്യത്തിന്
ഉണ്ട് എന്ന മറുപടി നമുക്ക് നാം തന്നെ നല്‍കും.

ഭൂമിപുത്രി said...

എതിരന്റെ ബ്ലോഗിൽക്കണ്ട ലിങ്കിൽ നിന്നാണിവിടെ എത്തിയത്.ശ്രീഹരി പറയാൻ ഉദ്ദേശിച്ചതെനിയ്ക്ക് ശരിക്ക് മനസ്സിലാകുന്നുണ്ട്.
സിനിമയെപ്പറ്റി ‘ഗോൾഡൻഗ്ലോബ്സ്’ കിട്ടുന്നതുവരെ അത്ര ശ്രദ്ധിച്ചിരുന്നില്ല.
അടുത്ത ദിവസത്തെ പത്രവാർത്തകളിൽനിന്ന് അറിയാൻ കഴിഞ്ഞത്,പതിവ്പോലെത്തന്നെ പാശ്ചാത്യർക്ക് ഇഷ്ട്ടപ്പെടുന്ന ചേരുവകൾ തന്നെയാൺ ഈ സിനിമയിലും എന്നാൺ.ഈപ്രാവശ്യം മുബൈയുടെ അണ്ടർബെല്ലിയാണെന്ന് മാത്രം.
ഇൻഡ്യൻ-ഇംഗ്ലീഷ് എഴുത്തുകാരും മിയ്ക്കവാറുമൊക്കെ എഴുതുന്നത് പാശ്ചാത്യമാർക്കറ്റ് മനസ്സിൽക്കണ്ടുകൊണ്ടാൺ.
അഡിഗയുടെ ബുക്കർപ്രൈസ് വിന്നർ വായിയ്ക്കാൻ തുടങ്ങിയിട്ട് നിന്നുപോയത് അത് മനസ്സിൽക്കിടന്നതുകൊണ്ടാകണം.ഇൻഡ്യൻ റിയാലിറ്റീസ് അല്ലേയതിൽ എന്ന്ചോദിയ്ക്കുന്നവരുണ്ടാകും.
പക്ഷെ,വിദേശീയരെ ലക്ഷ്യമാക്കിയുള്ള മാദ്ധ്യമങ്ങളിൽ,വീണ്ടുംവീണ്ടും എന്തുകൊണ്ട് ഇൻഡ്യൻ ജീവിതത്തിന്റെ ഒരുവശം മാത്രം എടുത്തു കാണിയ്ക്കപ്പെടുന്നു?
അവിടെയാൺ ഹരി ചൂണ്ടിക്കാണിക്കുന്ന വരികൾക്കിടയിലെ അഴുക്ക് തെളിഞ്ഞുവരുന്നത്

ശ്രീഹരി::Sreehari said...

പൊടിക്കുപ്പീ,
ക്ഷീരം, ചോര എന്നിവ തിരിച്ചറിയാന്‍ ഉള്ള വിവേചനശക്തി നമുക്കു വേണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
എല്ലാം കാണിക്കേണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ സാമാന്യീകരണം നടത്താന്‍ പാടില്ല. ഈ സിനിമയി അതാണ് ചെയ്തിരിക്കുന്നത്. അത് എതിര്‍ക്കപ്പേടേണ്ടത് തന്നെയാണ്.

ഉപബുദ്ധന്‍,
ഇന്ത്യക്കാരന്‍ എഴുതി എന്നത് ഒരിക്കലും ഒരു ന്യായവാദം അല്ല. ഗുപ്തന്റെയും ഭൂമിപുത്രിയുടെയും കമന്റുകള്‍ ശ്രദ്ധിക്കൂ.

ഭൂമിപുത്രീ,
ഇതൊരു സ്ഥിരം ഏര്‍പ്പാട് തന്നെ. ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകള്‍ മിക്കതും പാതിവഴിയില്‍ ഉപേക്ഷിക്കാറാണ് പതിവ്. സിനിമകളും മിക്കതും ബോറടിപ്പിച്ചു.
ഈ സിനിമയിലെ വരികള്‍ക്കിടയിലെ വിഷം ശ്രദ്ധിക്കപ്പെടാതെ പോവുന്നതില്‍ വിഷമമുണ്ട്.

ഇവിടം സന്ദര്‍ശിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ നന്ദി.

പിന്നെ , എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതസമ്വിധായകരില്‍ ഒരാളായ എ.ആര്‍. റഹ്മാന്റെ നേട്ടത്തില്‍ അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങള്‍! ശരിക്കും ഡിസേര്‍‌വ് ചെയ്ത നേട്ടം. ഒരു പക്ഷേ ഇതിനു മുന്‍പേ തന്നെ ലഭിക്കേണ്ടിയിരുന്നത്. :)

UK said...

Q&A വായിച്ചിട്ടില്ല. സിനിമ കണ്ടു. ശ്രീഹരി പറയുന്ന കുറ്റമൊന്നും ആ സിനിമയില്‍ കാണാന്‍ പറ്റിയില്ല. (കണ്ണുണ്ടായാല്‍ പോര കാണണം എന്നാണല്ലോ.) നമ്മുടെ നാട്ടില്‍ ഓരോരുത്തര്‍ ഓരോ സിനിമക്കെതിരെ കൊടി പിടിക്കാറുണ്ടല്ലൊ , ഈ സിനിമ നമ്മുടെ മതത്തിന് എതിരാണ് ജാതിക്ക് എതിരാണ് എന്നൊക്കെ പറഞ്ഞു , അത് പോലെ ഉള്ള ഒരു വാദം ആയിട്ടാണ് തോന്നുന്നത്

കാരണം 1.ഈ പോസ്റ്റില്‍ പറഞ്ഞതൊക്കെ ഇന്ത്യയില്‍ സുലഭമായി നടക്കുന്നുണ്ട് .
2. ഇതൊക്കെ കണ്ടു ഇന്ത്യയില്‍ ഇതു മാത്രമെ ഉള്ളു എന്ന് വിശ്വസിക്കുന്നവര്‍ പണ്ടു ഇംഗ്ലീഷ് നോണ്‍ ഷോ കണ്ടു അമേരിക്കയിലെല്ലാവരും അങ്ങനെയാണ് എന്ന് വിശ്വസിച്ചവരെ പോലുള്ള പാവങ്ങളായിരിക്കും .
3. ഇന്ത്യയിലെ മഹാന്മാരായ ചലച്ചിത്രകാരന്മാരെ പോലെ ഈ ചിത്രം ഇന്ത്യയിലെ ദാരിദ്ര്യം വിറ്റു കാശാക്കുന്നില്ല.

ഇന്ത്യക്കാരെ അപമാനിക്കുന്ന ഒരു രംഗം പോലും ഇതിലുള്ളതായി തോന്നുന്നില്ല. ഒരു തരത്തില്‍ നോക്കിയാല്‍ മനുഷ്യന്റെ (ഇന്ത്യക്കാരന്റെ) നന്മയെയും ഉയരാനുള്ള അഭിവാഞ്ചയേയും ഉയര്‍ത്തിക്കാണിക്കുന്ന ഒരു ചിത്രമായിട്ടാണ് എനിക്ക് തോന്നിയത് .

Unnama said...

എന്റെ ബ്ലോഗ് വായിക്കുവാനും പ്രതികരിക്കുവാനും സമയം കണ്ടെത്തിയതിനു ആദ്യമേ നന്ദി പറയട്ടെ.താന്കളുടെ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളോടും ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.അതോടൊപ്പം ചില കാര്യങ്ങള്‍ സൂചിപ്പിക്കുവാനും ഞാനാഗ്രഹിക്കുന്നു . ഈ സിനിമയിലെ കഥ മാത്രം നാം പരിഗണിച്ചാല്‍ , കഥാഗതിയ്ക്ക് ഉചിതമായ നടകിയത മാത്രമെ അതില്‍ സന്നിവേശിപ്പിചിട്ടുള്ളൂ.ഇന്ത്യാ മഹാരാജ്യത്തിലെ ജീവിതന്റ്ത്തിന്റെ നേര്ചിത്രമാണിതെന്നു ആരും അവകാശപ്പെട്ടിടുമില്ല.പണമില്ലാതെ ചേരിയില്‍ വളരേണ്ടി വരുന്ന ഒരു ജമാല്‍ മാലികിന്റ്റെ കഥ മാത്രമാണിത്, അല്ലാതെ ചേരിയില്‍ വളരുന്ന എല്ലാവരും മാലിക്ക് മരാനെന്ന സാമാന്യ വത്കരനത്ത്തിനു മുതിര്‍ന്നാല്‍ നാം നിലയില്ലാക്കയത്തിലകപ്പെട്ടുപോകും. ഇത്തരം സംഭവങ്ങള്‍ ചേരിയില്‍ നടക്കാന്‍ സാധ്യത യുള്ളതുതന്നെ എന്ന കാര്യത്തില്‍ ആര്ക്കും തര്ക്കമുണ്ടെന്നു തോന്നുന്നില്ല. സിനിമയിലെ കച്ചവട തന്ത്രങ്ങള്ക്കുംമറ്റും നാം അതിന്റേതായ പ്രാധാന്യം നല്‍കിയാല്‍ മതി. തെറ്റു കുറ്റങ്ങള്‍ഇല്ലാത്ത വിശ്വോത്തരമായ ഒരു സൃഷ്ടി യാണിതെന്നല്ല,മറിച്ച് തരക്കേടില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ ഒരു ചിത്രമാണിത് .

alerts said...
This comment has been removed by a blog administrator.
Ashly A K said...

It is a Terror attack on Indian BPO, Tourism and on country India

Indian BOP :
1. Even the person who supplies tea attends the calls in Indian contact centers.
2. Indian Call center people lies all the time.
3. In Indian call centers, anyone walking in to the floor can access the database, and get all the info about the clients (which includes home phone numbers, amount of money in each account etc)

Indian Tourism :
4. The tourist guides you find in Indian historic places like Taj Mahal etc, knows nothing about the history and they tell lies and stores, which they build, to the visitors
5. And, almost any one can become a tourist guide
6. In India, even the kids cheat foreigners.
7. If you park your car in a lonely place, the car would be dismantled and everything (except the body) would be stolen with in minutes !!!
8. The above vanishing act would be performed by kids
9. You can’t leave even your footwear out side an Indian heritage place – it would be stolen.

Crime
10. Indians are ready to kill even their own brother for a night with a girl.
11. Indians are ready to do any crime for money and female
12. Indian police are famous for chasseing poor children kilometers
13. You can kidnap a girl even in one of the busiest railway stations in India, even in day time. No one will even ask anything.(Police are busy chasing children)
14. Getting a loaded gun is an easy task for a teenager, by selling stuffs in trains (and know who is Samuel Clot)
15. During communal conflicts, children are dressed up as Hindu Gods, and stands in the corner of streets.
16. All Indian men, except the hero, are cruel, and they are mad for drug, money and women.
17. Indian police can arrest (or rather Kidnap) anyone, anytime and troche them in all the possible ways, including electric shocks
18. If any crime/abuse is happening for an Indian child, US People are the only hope !!(dialogs is something like “oh!! My son…let me show the real face of America” and give few dollars to the abused child)

India :
19. US dollar is the currency more widely used in India. Even a blind boy can recognize it by just touching it once.
20. Indian class rooms are a big mess, and teachers are monsters !!
21. India is a cricket crazy country. If any one disturbs them while watching cricket, they go ballistic.
22. Though Indians are mad about cricket, they don know nothing about “First Class Cricket”
23. Indian super stars are villains in real life.
24. Indian super starts cheats in real life.
25. Poor people are abused, even if prove their capabilities in a Reality show.
26. Indians are ready to be covered from head to toe in human Sh*t, just for an autograph from a Super star.
27. Indians watch TV shows by sitting in road side.
28. People traveling on the top of train is a usual scene in this country
29. Indian talks in term of “Millions”, & “Billions” – not in term of Lakhs and Crores
30. Well, how is Mahatma Gandhi ? Indians know only Benjamin Franklin, Athos, Porthos, and Aramis

This movie should be treated as a terror attack towards India, since it will have major impact on Indian tourism, Indian BPO business and image of India. Do not watch this movie, since it will only give more finical benefit to the people who done this crime.

When “The Passion of the Christ”, we saw a massive protest all over the country. When a carton was published in Denmark, we saw similar protest in this country. MF Hussein painting created anger waves. But, when a crime like this happens, I don’t see anyone moving a single finger !!!

Do not watch this movie. If you are thinking of A R Rahamn’s music, believe me, he has created better music before.

ശ്രീഹരി::Sreehari said...

UK,
QA കൂടെ സമയമുള്ളപ്പോള്‍ ഒന്നോടിച്ചു പോകാമോ? അതു കൂടെ ചേരുമ്പോഴേ ഈ പോസ്റ്റിനു പൂര്‍‌ണത കൈ വരുന്നുള്ളൂ.

ഈ സിനിമയുമായി ബന്ധപ്പെട്ട് എതെങ്കിലും ജാതി,മത വികാരങ്ങള്‍ മുറിപ്പെടേണ്ടതില്ല. അത്തരത്തിലുള്ള പരാമര്‍‌ശങ്ങള്‍ ഞാന്‍ കണ്ടില്ല. ഭാരതീയരുടെ മൊത്തത്തില്‍ ഉള്ള ബിഹേവിയറിനെ മോശം രീതിയില്‍ പോര്‍‌ട്രേ ചെയ്തിരിക്കുന്നു. വിമര്‍‌ശിച്ചത് എന്നു പറയാന്‍ കഴിയില്ല. നേരെ നിന്ന് വിമര്‍‌ശിക്കുന്നതിനോട് എതിര്‍പ്പില്ല. എല്ലാവര്‍ക്കു അവരവരുടെ അഭിപ്രായസ്വാതന്ത്ര്യം. ഇത്‌ ഒരു ത്രില്ലര്‍ പോലെ ചിത്രം എടുത്ത് അതിനിടയില്‍ അവാര്‍ഡ് കിട്ടാന്‍ വേണ്ടിയും ( എനിക്ക് അങ്ങനെയാണ് തോന്നുന്നത്) , ഇന്ത്യയെ നേരിട്ടറിയാത്തവരുടെ മനസില്‍ മോശം ചിന്തകള്‍ ഉണ്ടാക്കാനും കുറെ ഐറ്റംസ് തിരുകിച്ചേര്‍ത്തിരിക്കുന്നു.

ഇംഗ്ലീഷ് നൂണ്‍ ഷോകള്‍ കണ്ട് അമേരിക്കക്കാരെക്കുറിച്ച് അത്തരം ചിന്തകള്‍ ഉണ്ടാക്കിയെടുത്തത് ഒരു ന്യൂനപക്ഷമല്ലാ UK. ഇതേ പോലെ എതിര്‍ക്കപ്പെടേണ്ടതാണ് അതും. വിദേശികളെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും താഴ്ന്ന രീതിയില്‍ സംസാരിച്ചവരോടും ഞാന്‍ എതിര്‍ത്ത് സംസാരിച്ചിട്ടൂണ്ട്. അങ്ങനെയുള്ള ജനറലൈസേഷന്‍ ആരുടെ കാര്യത്തിലും പാടില്ല

Unnama,
ഇവിടെ ഞാന്‍ എന്ന കാഴ്ചക്കാരന്‍ അല്ല സാമാന്യവല്‍ക്കരിക്കുന്നത്. സിനിമ എടുത്തവരാണ്. ഒന്നുമറിയാത്തവരെ ( അതായത് വിദേശീയരായ പ്രേക്ഷകരെ) ചിലപ്പോള്‍ വഴി തെറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും എന്ന് എനിക്കു തോന്നുന്നു.

Ashly,
എല്ലാം അക്കമിട്ട് നിരത്തിയിരിക്കുന്നല്ലോ? നന്നായി.
ഇതില്‍ വിമര്‍‌ശിക്കപ്പെടേണ്ട പലതും ഉണ്ട്. പക്ഷേ അതൊരു വിമര്‍ശനമാവണം. ഒളിയെമ്പുകള്‍ എയ്ത്, നല്ല സിനിമ എന്ന പ്രതീതി സൃഷ്ടിച്ച്( അഥവാ സപ്പോര്‍ട്ട് ചെയ്യുന്ന എന്ന് തോന്നിപ്പിച്ച്), ഉള്ളില്‍ വിഷം നിറച്ചല്ല ചിത്രീകരിക്കേണ്ടത്.

ഒരു കോസല്‍ അനാലിസിസ് നടത്തട്ടെ. അല്ലാതെ കാടടച്ച് വെടിവെച്ചാല്‍ അംഗീകരിക്കാനാവില്ല

എല്ലാവരോടും :
നല്ല ഒരു ചര്‍ച്ചയായി ഇത്. എല്ലാവരും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. വളരെ ആരോഗ്യകരമായ രീതിയില്‍. വ്യക്തിഹത്യകള്‍ ഇല്ല. തെറിവിളികള്‍ ഇല്ല. വളരെ സന്തോഷം. ബൂലോഗത്തിലെ എല്ലാ ചര്‍ച്ചകളും ഇതു പോലെ ആവട്ടെ എന്നേ എനിക്കാഗ്രഹമുള്ളൂ.

ജോ l JOE said...

:) :) :)

വിന്‍സ് said...
This comment has been removed by the author.
വിന്‍സ് said...

രാഷ്ട്രീയക്കാരില്‍ കള്ളമില്ല ചതിയില്ല.

ഇന്‍ഡ്യയില്‍ സഹോദരങ്ങള്‍ എല്ലാവരും വളരെ സ്നേഹത്തില്‍ ആ‍ണു കഴിയുന്നത്. അവര്‍ അനിയനിട്ടും ചേട്ടനിട്ടും പണി കൊടുക്കുന്നില്ല. അനിയന്‍ ചേട്ടനെയും, ചേട്ടന്‍ അനിയനെയും തല്ലി കൊല്ലാറില്ല, പെങ്ങളെയും അമ്മയേയും കൂട്ടി കൊടുക്കാറില്ല.

ഇന്‍ഡ്യയില്‍ പെണ്‍കുട്ടികള്‍ അബലയല്ല. അവരെ ലൈംഗികമായി ചുഷണപ്പെടാറില്ല. ഇന്‍ഡ്യയില്‍ ഉണ്ടാക്കിയ തന്തമാര്‍ പെണ്‍ മക്കള്‍ക്കു ഗര്‍ഭം ഉണ്ടാക്കി കൊടുക്കാറില്ല.

സച്ചിന്‍ എന്തൊക്കെ ഒലത്തിയിട്ടുണ്ടെന്നു ഇന്‍ഡ്യയിലെ എല്ലാവര്‍ക്കും അറിയാം.

ചാനല്‍ മാറ്റുന്ന ഇഷ്യുവില്‍ ഇന്‍ഡ്യയില്‍ ആരും കൊല്ലപ്പെട്ടട്ടില്ല.

ഇന്‍ഡ്യയില്‍ ഡാന്‍സില്ല, വേശ്യകള്‍ ഇല്ല, മദ്യമില്ല.


പാവപ്പെട്ട പിള്ളാരെ എന്നല്ല കൊടും കൊലയാളികളെ വരെ ഇന്‍ഡ്യയിലെ പോലീസ് ഓടിച്ചോ ഓടിക്കാതെയോ തല്ലാറില്ല.


ഇതൊക്കെ ആരെ ബോധിപ്പിക്കാന്‍ ആണു മച്ചാന്‍സ്??? ഒരു പടം കണ്ടാല്‍ മല കയറുന്ന മാനമാണേല്‍ അങ്ങു പോട്ടു.

സ്ലംഡോഗ് പോലൊരു ഫിലിം ഡയറക്ട് ചെയ്യാന്‍ ആദ്യം ഒരുത്തന്‍ ഇന്‍ഡ്യയില്‍ ജനിച്ചു വരട്ടു.

ഞാന്‍ ഈ പടം കണ്ടപ്പോള്‍ തിയേറ്റര്‍ ഫുള്‍ ആയിരുന്നു. കുറേ സായിപ്പും മദാമ്മയും ഇരുന്നു കരയുന്നതു കണ്ടൂ (എന്തിനാണാവോ) ചിലര്‍ പടത്തിനു ശേഷം കൈയ്യടിക്കുന്നതും കണ്ടു. ഇതു കണ്ടിട്ടു തലയില്‍ മുണ്ടിട്ടു നടക്കണം ഇന്‍ഡ്യാക്കാരന്‍ ആയതു കൊണ്ട് എന്നെനിക്കും തോന്നിയില്ല. ഒരു നല്ല പടം കണ്ടിറങ്ങീയ, അതായതു 2008 ഇലെ ഏറ്റവും നല്ല പടം കണ്ടിറങ്ങിയ ഒരു ഫീലിങ്ങ് മാത്രമേ എനിക്കു തോന്നിയുള്ളു.

ഈ പടം കണ്ടിട്ടു ആരുടെയെങ്കിലും മാനം കപ്പലു കയറി എങ്കില്‍ അവനും അവളുമൊക്കെ വെറും പക്കാ ഫ്രോഡ്സ് മാത്രം ആണു.

ശ്രീഹരി::Sreehari said...

ജോ :)

വിന്‍സേ,
വിന്‍സിന്റെ റിവ്യൂ ഞാന്‍ കണ്ടിരുന്നു. ഒരു പേഴ്സണല്‍ ലവലില്‍ ഈ സിനിമ എടുത്തൂ?
ഓരോരുത്തര്‍ക്കും അവരവരുടെ സ്റ്റാന്‍ഡ്പോയിന്റ്സ് അല്ലേ? വിന്‍സിന്റെ റിവ്യൂ കണ്ട് ഞാന്‍ സ്റ്റുപിഡ് എന്നോ ഫനാറ്റിക് മന്ദബുന്ദിയുടെ എഴുത്ത് എന്നോ പറഞ്ഞോ? ഉവ്വോ?

ഇവിടെ ഉള്ള കമന്റ്സ് എല്ലാ വിന്‍സ് വായിച്ചെന്നു കരുതുന്നു. വിന്‍സ് പറഞ്ഞതിനെലാം മറുപടി ഇവിടെ പരഞ്ഞു കഴിഞ്ഞു. സന്ദര്‍ശനത്തിനു നന്ദി :)

ശ്രീ said...

ചിത്രം കണ്ടിട്ടില്ല. കണ്ടു നോക്കട്ടെ...

വിന്‍സ് said...

ഞാന്‍ ശ്രീഹരിയെ അല്ല ഉദ്ദേശിച്ചതു എന്നു വ്യക്തമാക്കട്ടെ. സോറി.

ശ്രീഹരി::Sreehari said...

ശ്രീ,
:)

വിന്‍സേ,
അതു വിട്ടു :)

Eccentric said...

ശ്രീഹരി, ആദ്യമായാണ്‌ ഇവിടെ. എങ്കിലും താങ്കലോട്ട് വിയോജിപ്പാണ് പ്രകടിപ്പിക്കാനുള്ളത്.
എനിക്ക് ചിത്രം നന്നേ ബോധിച്ചു. ചിത്രത്തില്‍ എണ്ണപ്പെട്ട കഥാപാത്രങ്ങളെ, കഥാപാത്രങ്ങളായി മാത്രമെ കണക്കാക്കേണ്ടതുള്ളൂ. ഇങ്ങനെ കുറെ ആളുകള്‍ നമ്മുടെ ഭാരതത്തില്‍ ഉണ്ടെന്നു പറഞ്ഞാല്‍ ആര്‍കും അവിശ്വസിക്കാന്‍ സാധിക്കില്ല. പിന്നെ എല്ലാ ഇന്ത്യക്കാരും ഇങ്ങനെ ആണ് എന്നൊരു അര്‍ത്ഥം ഇതിനില്ല.

പോലീസ് കാരന്റെ തിന്മകള്‍ മാത്രമല്ലല്ലോ ഈ ചിത്രത്തില്‍ കാണിച്ചിട്ടുള്ളത്. പിന്നെ അക്ഷരാഭ്യാസമില്ലാത്ത നായകന്‍ വക്കീലിനെ നിയമം പഠിപ്പിക്കുന്നതും ടീച്ചറിന് പാഠം പറഞ്ഞു കൊടുക്കുന്നതും ഒക്കെ നമ്മള്‍ എത്ര കണ്ടതാ. അപ്പൊ ചായക്കാരനും അല്പം ആളുകളിക്കട്ടെന്നെ.

ഒരു ചിത്രത്തിനു ആവശ്യമുള്ള സാഹചര്യങ്ങലുടെയും കഥാപാത്രന്ഗളുടെയും ആവശ്യമേ സിനിമയ്കുള്ളൂ. അല്ലാതെ ഇന്ത്യയിലെ എല്ലാം കാണിക്കണം എന്ന് ശഠിക്കുന്നതില്‍ ഒരു കാര്യവും ഇല്ല.

Eccentric said...

"സ്ലംഡോഗ് പോലൊരു ഫിലിം ഡയറക്ട് ചെയ്യാന്‍ ആദ്യം ഒരുത്തന്‍ ഇന്‍ഡ്യയില്‍ ജനിച്ചു വരട്ടു. "
അതല്പം ഓവറല്ലേ വിന്‍സേ? നമുക്കും നല്ല ഡയരക്ടേര്സ് ഉണ്ട്ട് എന്നാണെന്റെ വിശ്വാസം,

ശ്രീഹരി::Sreehari said...

eccentric,
ഒരു സാധാരണ ത്രില്ലര്‍ സിനിമ എന്നുള്ള ഗണത്തില്‍ പെടുത്തി മാറ്റി നിര്‍ത്തിയാല്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്, ഒരു സിനിമക്ക് ഇനി ഇത്രയും വേണം എന്നില്ല. ഒരു പതിനഞ്ച് മിനുട്ട് നേരത്തെ സംഭവം സിനിമയാക്കാമല്ലോ...

ഒരു സംഭവം എന്നൊക്കെ പറഞ്ഞുകളഞ്ഞാലോ? അതിനോടെയുള്ളു വിയോജിപ്പ്. പ്രസന്റേഷനില്‍ അത്ര ആന സംഭവങ്ങള്‍ ഒന്നും കണ്ടില്ല. as a matter of fact എനിക്ക് ചിലയിടങ്ങളില്‍ ബോറടിക്കുക വരെ ചെയ്തു. compare it with bollywood masala's or even hollywood masala's...
ക്ലാസിക് ആണെന്നു പറയാതിരുന്നാല്‍ മതി

അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തേ :)

Eccentric said...

ക്ലാസ്സിക് എന്നൊന്നും എനിക്കും അഭിപ്രായം ഇല്ല. പക്ഷെ ഇത്രമാത്രം കുറ്റപെടുത്താന്‍ ഒന്നും ചിത്രത്തില്‍ എനിക്ക് തോന്നിയില്ല...
പിന്നെ ഈ ചിത്രം താങ്കള്‍ക്ക് ബോറടിച്ചു എങ്കില്‍ അടുത്തിറങ്ങിയ രസിപ്പിച്ച ചിത്രം ഏതാണ് എന്നറിയാന്‍ താല്‍പര്യപെടുന്നു.

ശ്രീഹരി::Sreehari said...

അടുത്തിറങ്ങിയ എന്നൊക്കെ ചോദിച്ചാല്‍ ഇത്തിരി ബുദ്ധിമുട്ടാവുമല്ലോ eccentric,
കഴിഞ്ഞ് 2-3 വര്‍ഷം ഇറങ്ങിയ അധികം സിനിമകള്‍ ഒന്നും കണ്ടിട്ടില്ല. ഓര്‍മയില്‍ നിന്നും പെട്ടെന്നെടുത്ത് എഴുതിയാല്‍
ഇംഗ്ലീഷ് :-
ബ്ലഡ് ഡയമണ്ട്, ബോഡി ഓഫ് ലൈസ്, Wall - E, ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍ അങ്ങനെ പോകും
ഹിന്ദി :-
പൊട്ടസ്ലേറ്റിന്റെ ഈ പോസ്റ്റില് ‍ പറഞ്ഞതെല്ലാം...

മലയാളം :- :)

അടുത്തിടെ ഇറങ്ങിയത് എന്നു ചോദിച്ചതു കൊണ്ട് മാത്രം. പൊതുവെ ഇഷ്ടമുള്ള ചിത്രങ്ങള്‍ എന്റെ പ്രൊഫൈലില്‍ പറഞ്ഞിട്ടുണ്ട് ( ലിസ്റ്റ് അപൂര്‍ണമെങ്കിലും)

വെള്ളെഴുത്ത് said...

ഇപ്പോഴാണു കാണുന്നത്, സോറി. നമ്പരിട്ടു അടയാളപ്പെടുത്തിയവ വായിക്കുമ്പോള്‍ ഡാനിയ്ക്കു പറ്റിയതെന്നു നമ്മള്‍ വിചാരിക്കുന്ന അതേ അബദ്ധം റിവ്യൂകാരനും പറ്റുന്നില്ലേ എന്ന് സംശയം. റോബി അതു തന്നെ കുറെകൂടി വ്യക്തമായി പറഞ്ഞു. ഒരു സിനിമയില്‍ കാണിക്കുന്ന ദൃശ്യത്തിന്റെ പേരില്‍ ഒരു രാജ്യത്തുള്ളവരെല്ലാം ആമട്ടിലാണെന്ന് പ്രേക്ഷകരാരെങ്കിലും സംശയിക്കുമെന്ന് (ചിലപ്പോള്‍ അങ്ങനെയും വന്നേക്കാം ‘ബഹുജനം പലവിധം‘) നമ്മള്‍ സംശയിച്ചു തുടങ്ങുന്നത് പ്രശ്നമാണ്. ഒരു പക്ഷേ ആരെങ്കിലുമൊക്കെ അങ്ങനെ സംശയിച്ചാല്‍ തന്നെ ‘കാറ്റുള്ളിടത്തൊക്കെ വേലികെട്ടാന്‍‘ നമുക്ക് സാദ്ധ്യവുമല്ല. അതേ സമയം സിനിമ എന്ന നിലയ്ക്കുള്ള അതിന്റെ പൊരുത്തക്കേടുകള്‍, മറന്നുപോവുകയും ചെയ്യരുത്. (ഇന്ത്യയുടെ ദാരിദ്ര്യാവസ്ഥയെ സത്യസന്ധമായി കാണിച്ചു തരുന്നു എന്ന മാനുഷികമായ പരിഗണന വച്ച് ചിലരെങ്കിലും ബോധപൂര്‍വം അതിനെ മറക്കാന്‍ ശ്രമിക്കുന്നുണ്ട്. അക്കാര്യത്തിലാണ് എനിക്ക് എതിര്‍പ്പുള്ളത്)

Eccentric said...

johny gaddar kandu..ishtayi..thanks sreehari.

Naan kadavul ennoru tamil padam irangiyittund...slumdog ile rangangale vimarsicha thaankal indian samvidhayakante ee srisht kanditt oru abhipraayam paranju kelkkan thaalparyapedunnu...ee padam kandal indiakarellam pichakaro aghorikalo aano ennu mattullavar thettidharikkumo entho !!!

ശ്രീഹരി::Sreehari said...

ജോണി ഗദ്ദാര്‍ ഇഷ്ടം ആയി എന്നറിഞ്ഞതില്‍ സന്തോഷം eccentric... നാന്‍ കടവുള്‍ റിവ്യൂ എവിടെയോ വായിച്ചു. ഒന്നു കാണേണം എന്നു വച്ചിരിക്കുകയാണ്.
ദാരിദ്ര്യം കാണിച്ചതിലല്ല ഈ സിനിമയോട് എതിര്‍പ്പ് എന്ന് ഒന്നു കൂടെ പറയട്ടെ...

നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന പല സിനിമകളും എനിക്കിഷ്ടമല്ല.. ചില ഹിന്ദി സിനിമകള്‍ ഒക്കെ ഉണ്ടല്ലോ വിദേശസംസ്കാരം അപടി മോശമാണ്, എന്നുള്ള രീതിയില്‍... ഐ ഡിസ്‌ലൈക് ദെം ഏസ് വെല്‍..... അപ്പോകാലിപ്റ്റോ എന്ന സിനിമയെക്കുറിച്ച് ഞാ ഒരു പോസ്റ്റ് ഇട്ടത് കണ്ട് കാണും എന്നു കരുതുന്നു.... അതും രാഷ്റ്റ്രീയപരമായി വിയോജിപ്പുള്ള ഒരു സിനിമായാണ്‍... പറയനാണെങ്കില്‍ ഒരുപാടുണ്ട്....

വെള്ളെഴുത്ത്,
ദാരിദ്ര്യം കാണീക്കുക എന്ന രീതിയില്‍ ചുരുങ്ങുന്നു ചര്‍ച്ചകള്‍ എല്ലാം... ഈ സിനിമ ഇഷ്ടമാവാത്തത് ദാരിദ്ര്യം കാണുച്ചപ്പോലുള്ള മധ്യ്വര്‍ഗ ബൂര്‍ഷ്വാസിയുടെ മിഥ്യാഭിമാനമാണ് എന്ന രീതിയില്‍ അടച്ചാപേക്ഷിച്ചാല്‍ ചര്‍ച്ച അവിടെ വഴി മുട്ടിപ്പോകുന്നു...

കാലമാണ് താരം, പത്തു വര്‍ഷങ്ങള്‍ക്കപ്പുറം ഈ സിനിമ എവിടെ ആയിരിക്കും എന്നു നമുക്കു കാത്തിരിന്നു കാണാം

ദസ്തക്കിര്‍ said...

ഇത്ര ഹൈപ്പ് ചെയ്യാനും മാത്രം ഒരു ചുക്കുമില്ല ആ സിനിമയില്‍. ഈ സിനിമയില്‍ റഹ്മാന്റെ ബാക് ഗ്ഗ്രൗണ്ട് മ്യൂസിക്ക് മാത്രമാണ് എടുത്തുപറയത്ത കേമമായി എനിക്ക് തോന്നിയുള്ളൂ. (അതും സിനിമ കാണുന്നതിനു മുമ്പ് എനിക്ക് ഇഷ്ടമായിരുന്നില്ല). പലരും ആഹാ പറഞ്ഞ സിനിമാട്ടോഗ്രാഫി പോലും വളരെ കൃത്രിമമായി തോന്നി. ഇങ്ങോരുടെ ബീച്ചും ട്രെയിന്‍സ്പോട്ടിങ്ങും ഒക്കെ ഇതിനേക്കാളേറെ എത്രയോ ഭേധമാണ്! എന്നിരുന്നാലും റോബിയുടെ അഭിപ്രായത്തിനോട് യോജിക്കുന്നു. രാം ഗോപാല്‍ വര്‍മ്മ അധോലോക ചിത്രങ്ങള്‍ ഉണ്ടാക്കുന്നുവെച്ച് ഇന്‍ഡ്യയെന്നാല്‍ അണ്ടര്‍ വേള്‍ഡ് മാഫിയയാണെന്നല്ലല്ലോ മനസ്സിലാക്കുക.

...